എഴുത്തിൻ്റെ സുൽത്താൻ...
പഴയ ഓർമ്മ - രണ്ടു്...!
എഴുത്തിൻ്റെ സുൽത്താൻ...
- - - - - - - - - - - - - - - - - - - - - - - -
"സോജാ......സോജാ........
രാജകുമാരാ... സോജാ.. "
വയലാലിലെ ആ മാങ്കോസ്റ്റിനു ചുവട്ടിൽ ബേപ്പൂർ സുൽത്താൻ്റെ കൂടെ ഞാനും ഒരിക്കൽ.... ഇത്തിരി നേരം.....
1978-നു ഒടുവിൽ... ഒരു സന്ധ്യാ.. സമയത്താണ് ആ പഴയ വയലാലിൽ വീട്ടിൽ ഞാനും... എൻ്റെ ഉറ്റ സുഹൃത്തായ...പ്രൊഫസർ പെരിങ്ങാട്ടു
അബദുള്ളയും... എത്തിയതും.....
അന്ന്...
ആ വലിയ മൂക്കിൻ്റെ മുകളിൽ ഇമ്മിണി വലിയ കണ്ണട വെച്ച... ബേപ്പൂർ സുൽത്താൻ എന്ന മഹാപ്രതിഭക്ക്... ഞാൻ സ്ഥിര ചിരപരിചിതനല്ലെങ്കിലും.....
ബസ്റ്റോപ്പിൽ ബീഡിയും വലിച്ച് പേരക്കുട്ടിയുടെ സ്കൂൾ ബസ്സിൻ്റെ വരവും കാത്തു കാൽ മുട്ടും മടക്കി ഒക്കിച്ചിരിക്കുന്ന ആ കഥാകാരനെ...
അന്ന് ബേപ്പൂരിൽ ജോലി ചെയ്തിരുന്ന ഞാൻ പലകുറി മുഖാമുഖം മുട്ടിയ... ആ വൈക്കത്തുകാരൻ ബഷീർ... ഞങ്ങളെ സ്വീകരിച്ചിരുത്തി...
ഞങ്ങൾക്ക് സൽക്കരിച്ചു തന്ന മധുരമുള്ള സുലൈമാനിയേക്കാൾ... അതിമധുരമായി ഇന്നും ഓർമ്മയിലൂറുന്നത് ..... ആ.... 20 മിനുറ്റ് നേരം കൂടെയിരുന്ന് പറഞ്ഞ കുശലങ്ങളാണ്...
ഒടുവിൽ സ്വന്തം കയ്യക്ഷരത്തിൽ ഒരു കുറിപ്പും.... സമ്മാനിച്ചാണ് ഞങ്ങളെ യാത്രയാക്കിയത്...
Yakoob Rachana Nandi.......✍️