പർദ്ദയോടോ... സ്പർദ്ദ....
പർദ്ദയോട്.....
എന്തിനാണിത്ര സ്പർദ.....?
----------------------------------------
ഒരിറ്റ് കഞ്ഞി കുടിച്ച്
ചിരുതയും... കണ്ടനും
അതിരാവിലെ പാടത്തേക്കിറങ്ങും....
ചിരുത മാറ് മറയ്ക്കാറില്ലാ...
നാണം മറയ്ക്കാന്‍ അരയില്‍
അന്നു അനുവദനീയമായ
ഒരു പഴയ മുണ്ട് മാത്രം....
കണ്ടന്റെ വേഷം ഒരു കൗപീനം മാത്രം...
താണ ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറയ്ക്കണമെങ്കില്‍ മുല കരം അടയ്ക്കണമെന്ന രാജ കല്പനയുള്ള കാലം...
മാറിന്റെ ആകൃതിക്കും..
വലുപ്പത്തിനും അനുസരിച്ചു
മുലക്കരം നൽകിയേ പറ്റൂ...
"മുലച്ചിപ്പറമ്പ്" എന്നു കേട്ടിട്ടുണ്ടോ..?
പുതിയൊരു വസ്ത്ര വിപ്ലവത്തിന് നാന്ദി കുറിച്ച നങ്ങേലി നാട്....
ചേര്‍ത്തലക്കാരി നങ്ങേലി..
മുലക്കരം നല്‍കാതെ മാറുമറച്ചത് അറിഞ്ഞ ഭരണാധികാരി..
ഇവരുടെ അടുത്തേക്ക് മുലക്കരം പിരിക്കാന്‍ അയച്ച രാജ കിങ്കരന്മാർക്കു മുന്നില്‍ വെച്ച് തന്റെ മുലകള്‍ ഛേദിച്ച് ...
'ഇനി മുലക്കരം തരേണ്ടതില്ലല്ലോ...?'
എന്നു ചോദിച്ച നങ്ങേലി.....
മുലക്കച്ചയണിഞ്ഞ് മുലക്കരം
നൽകാതെ പുതിയൊരു വസ്ത്ര വിപ്ലവത്തിന് നങ്ങേലി തുടക്കമിട്ട.....
ചരിത്രത്തില്‍ സ്ഥാനം നേടിയ
ചേര്‍ത്തല വടക്കേ അങ്ങാടിക്ക് സമീപമുള്ള ഒരു സ്ഥലമാണ്
"മുലച്ചിപ്പറമ്പ്"
മാറും മുലയും... അതുക്കും മീതെ...തലയും മറക്കുന്ന "ഹിജാബ്" എന്ന മൂടുപടം... മറയാകുന്നത്...
പരപുരുഷന്മാരെ പ്രലോഭിപ്പിച്ച്..
ലൈംഗികാസക്തി
ഉണ്ടാക്കുന്ന സ്‌ത്രൈണ
രഹസ്യ ഭാഗങ്ങൾ
മറച്ചു വെക്കാനുള്ള സ്ത്രീ
സ്വാതന്ത്ര്യത്തെ ഹനിക്കുന്ന
ഇന്നത്തെ പ്രക്ഷോഭങ്ങൾ
ആഭാസവും....ലൈംഗിക
ആസക്തിയേയുമാണ്
തുറന്നു കാട്ടുന്നത്.....
യൂറോപ്പിൽ പെണ്ണുങ്ങൾ
കാലുകൾ നഗ്നമായി
പ്രദർശിപ്പിക്കണം എന്നാണ്..
ചില പ്രത്യേക സന്യാസിമാർ
പൂർണ്ണ വിവസ്ത്രരായ..
ആരാധനാ-മൂർത്തികളായി
വിലസുന്നത് അവരുടെ
സ്വാതന്ത്ര്യവുമാണ്...
ഇസ്ലാമിൻ്റെ ഒരു കൽപ്പിത
വേഷമോ... ഡ്രസ്സ് കോഡോ
അല്ല ഹിജാബ്.. അങ്ങിനെ വേദങ്ങളിൽ ഒരിടത്തും പരാമർശിച്ചിട്ടുമില്ല....
ഹിജാബ് ആദ്യമായ് ധരിച്ചത് തന്നെ... യഹൂദരും..
പിന്നെ ക്രിസ്ത്യാനികളും...
ഒടുവിൽ മുസ്ലിംങ്ങളുമാണ്..
മുസ്ലീങ്ങളത് വിശ്വാസമാക്കി
തുടർന്നപ്പോൾ ...
അതിൻ്റെ പൈതൃക പട്ടം മുസ്ലിങ്ങൾക്ക് ചാർത്തപ്പെട്ടു
എന്നേയുള്ളൂ....
BC [Before Christ] 2500 ലെ റോമൻ
പുരോഹിതന്മാരുടെ പഴക്കമുള്ള പ്രതിമകളിൽ
ഈ മൂടുപടം ധാരാളം
കണ്ടിട്ടുണ്ട്...
വടക്കെ ഇന്ത്യയിലെ
സിക്കുകാർ തൊട്ട്
ഹിന്ദുക്കൾ വരെ....
അങ്ങിനെ പല മതക്കാരും വിത്യസ്ത രീതിയിൽ
ഇങ്ങിനെ ശിരോവസ്ത്രം ധരിക്കുന്നവരാണ്...
ഹിജാബ് പ്രതീകമാകുന്നത്
ഒതുക്കം... വിനയം...
സ്വഭാവശുദ്ധി... സന്മാർഗ്ഗം
എന്നിവ കൂടാതെ സ്ത്രീകൾക്ക്
അതൊരു സുരക്ഷ കൂടി
എന്നും ഓർക്കണം..
ഇസ്‌ലാമിന്റെ ആവിർഭാവത്തോടെ അല്ലാ..
ഹിജാബ് ഉടലെടുത്തത്.
പുരാതന കാലത്ത് മെസപ്പൊട്ടേമിയയിലെയും ബൈസന്റൈൻ.. ഗ്രീക്ക്....
പേർഷ്യൻ സാമ്രാജ്യങ്ങളിലും
ഹിജാബ് [ മൂടുപടം] വരേണ്യ
സ്ത്രീകൾക്ക് മാന്യതയുടെയും
കുലീന പദവിയുടെയും അടയാള പെടുത്തലായും...
കൂടാതെ...
അറേബ്യൻ നാടുകളിൽ
ജാഹിലിയ്യാ കാലത്ത് അടിമ സ്ത്രീകളിൽ നിന്നും... വേശ്യകളിൽ നിന്നും...
ബഹുമാനിക്കപ്പെടേണ്ട
മഹതികളെ വേർതിരിച്ച്
അറിയാനും.. അടച്ചു അപഹസിക്കുന്നതിൽ നിന്നു അവരെ ഒഴിവാക്കപ്പെടാനും..
ഹിജാബ് ഒരു അടയാളമായ്
വർത്തിച്ചു...
ഇനി പറയുന്നത് ഒരു
തമാശയായ് എടുത്താൽ
മതി.....
വിശ്വാസിക്ക് ദൈവ
നിയോഗമായും...
അവിശ്വാസിക്ക് പ്രകൃതി
നിയോഗമായും ഇതിനെ കാണാം.. അത്..
സമീപകാലത്ത് PPE കിറ്റ്
ധരിക്കാൻ നാം നിർബന്ധിതമായി...
മാസ്ക് അതിലും നിർബന്ധമാക്കി.....
ഈ PPE കിറ്റാണ് പർദ്ദ...
മസ്ക്... നിഖാബും....
നിഖാബെന്നാൽ ബുർദ്ദ
ധരിച്ച പെണ്ണുങ്ങളുടെ
മുഖത്ത് കണ്ണു കാണാൻ
രണ്ടു ദ്വാരം മാത്രം...
എന്ന പോലെ...
കോറോണ നമുക്ക് ചില
ദൃഷ്ടാന്തങ്ങൾ
അങ്ങിനെയും
കാട്ടി തന്നു എന്നു ചുരുക്കം..
അതു കൊണ്ട്.....
ഹിജാബ് തലമറക്കുന്ന
ഒരുതരം തട്ടമാണ്..അത്
മാറിടം വരെ താഴ്ത്തിയിട്ട്
ചിലർ മാറും മറയ്ക്കും...
ഇത്രയും വിശദീകരിച്ച
സ്ഥിതിക്ക്....
ഹിജാബ് എന്ന ആ...
തട്ടം പിടിച്ച് ഇനിയും വലിക്കല്ലേ...
എന്ന് അഭ്യർത്ഥിക്കാനേ..
തൽക്കാലം കഴിയൂ..
Yakoob Rachana ..✍️