top of page

പിണറായി (75 ) ⚔️ വീ ഡീ..സതീശൻ (57)

പിണറായി (75 ) ⚔️

വീ ഡീ..സതീശൻ (57) !

- - - - - - - - - - - - - - - - - - - -

അങ്ങിനെ....മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയും.....


പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കലും

കഴിഞ്ഞൂ..........


ഇനി മാമാങ്കമാണ്... മാമാങ്കത്തിൻ്റെ

രക്ഷാധികാരികളായി ഒരുവശത്ത്

സാമൂതിരിയുടെ റോളിൽ..... പിണറായിയും....


മറുവശത്ത്...... വള്ളുവ കോനാതിരിയായി...

വി ഡി സതീശനും......

തുടങ്ങാം നമുക്ക്.....


"പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി

ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ.......

ഹൊയ് അമ്മാ ഹൊയ് ഹൊയ്...."


പ്രവാസത്തിൻ്റേയും.... ടൂറിസത്തിൻ്റേയും

വരെ വരുമാനം നിലച്ച സമയത്ത്..


കി ഫ് ബി- യുടെ ഭാരിച്ച കടബാദ്ധ്യത തിരിച്ചടക്കാനുള്ള സാഹചര്യത്തിൽ...


ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത കൊറോണ

എന്ന മഹാമാരി കാലത്ത്...


കിറ്റുകളും.... വൈദ്യസഹായങ്ങളും..

മറ്റു സേവനങ്ങളിലും..... അടിയന്തര

കർമ്മനിരത വേണ്ട സമയത്ത്...


ഇങ്ങിനെയുള്ള നിരവധി വെല്ലുവിളികൾക്കിടയിൽ....


കണ്ണൂർ ജില്ലയിലെ പിണറായി

പഞ്ചായത്തിലെ വിജയൻ കോരൻ എന്ന

പിണറായി വിജയൻ...


കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും....


ആലക്കണ്ടി കല്യാണിയുടെയും...


14 മക്കളിൽ 11 പേരും പെട്ടെന്ന്

കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ...

അവശേഷിച്ച 3 മക്കളിൽ

ഇളയവനായ വിജയൻ....


മറ്റുള്ളവർ അറിഞ്ഞു വെച്ചിരിക്കുന്ന വിജയൻ തന്നെയാണോ........ ഈ യഥാർത്ഥ പിണറായി വിജയൻ. ....

എന്നു നമുക്കൊന്നു നോക്കാം..


തൊഴിലാളികളുടെ മണ്ണായ പിണറായിയിൽ

ചെത്തിൻ്റെയും .. നെയിത്തിൻ്റേയും... ബീഡി തെരുപ്പിൻ്റേയും വരുമാനം നിലച്ച

ഒരു കാലത്ത്....


നഷ്ട പ്രതാപത്തിന്റെ കഥ പറഞ്ഞിരിക്കാതെ..... പുത്തൻ മേഖലയിലേക്ക് കടന്നു ചിന്തിക്കാൻ പിണറായിക്കാരെ ഉപദേശിച്ചും...

അവർക്ക് നേതൃത്വം നൽകിയും നയിച്ച.....


കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ്

നമ്മുടെ ചങ്കായ..... ഇരട്ട ചങ്കൻ

പിണറായി വിജയൻ.......


അടിയന്തരാവസ്ഥയുടെ കാലത്ത്.....

പൊലീസ് മര്‍ദ്ദനമേറ്റ് രക്തം പുരണ്ട കുപ്പായവുമായി നിയമസഭയിലെത്തി പ്രസംഗിച്ച എംഎല്‍എ .......


അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ

ഇരുമ്പഴിക്കുള്ളിലെ... ആ ഇരുട്ടു മുറിയിൽ തളരാതെ മുഖമുയർത്തി നിന്ന വിജയൻ.....


ബ്രണ്ണൻ കോളേജിലൂടെ മുണ്ടിന്റെ അറ്റവും പിടിച്ച്........


ഊരി പിടിച്ച വാളിനു നടുവിലൂടെ ...

വിദ്യാർത്ഥി നേതാവായി

നടന്നു നീങ്ങിയ പിണറായി വിജയൻ..


തൊഴിലാളികളുടെ മണ്ണായ പിണറായിയിൽ അന്നു....

ചെത്തും.. ബീഡിത്തെരപ്പും... നെയ്ത്തുമായ്

കഴിഞ്ഞു കൂടിയ പിണറായിക്കാർ...


കാലത്തിന്റെ ഇടമുറിയലിൽ തൊഴിലിനെല്ലാം ഏനക്കേടു വന്നു തുടങ്ങി..........


തൊഴിൽ സാദ്ധ്യതകൾ പാടെ ഇല്ലാതായപ്പോൾ....


സ്വാഭാവികമായി തോന്നാവുന്ന നഷ്ട ബോധത്തിൻ്റെ ഊശ്വരതയിൽ.....


ഏതെങ്കിലും കടത്തിണ്ണയിലോ

ഇരുട്ടു മുറിയിലോ... ഇരുന്ന് പ്രായം ശോഷിപ്പിച്ചു.... ഓർമ്മകൾ

നെയ്തെടുക്കുന്ന വാർദ്ധക്യം

പിണറായിക്കാർക്കും വന്നു

ചേരാതിരിക്കാൻ .....


തൊഴിലാളികളെ കൂട്ടിച്ചേർത്ത്

തട്ടിയുണർത്തി സഹകരണ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി....

പിണറായി എന്ന നാടിന്റെ രക്തയോട്ടത്തിന് അതു വേഗത കൂട്ടിയതും...


നയപരമായ തീരുമാനങ്ങളെടുക്കുന്നതിലെ

നൈപുണ്യതവും....


ഇച്ഛാശക്തിയോടെ അതു

നടപ്പിലാക്കുന്നതിലുള്ള അസാമാന്യ പാടവവും....


ഗെയ്ൽ പൈപ്പ് ലൈൻ മുതൽ

ദേശീയപാതാ ...വികസനം വരെയുള്ള

അസാധ്യമെന്ന് തോന്നിപ്പിച്ച..

വികസനങ്ങൾ നടപ്പാക്കി കാണിച്ചു തന്ന മുഖ്യമന്ത്രിയുമാണ്

പിണറായി വിജയൻ...


കോൺഗ്രസ്സിൻ്റെ മൂർച്ചയുള്ള ആയുധം

VD സതീശൻ.. പ്രതിപക്ഷ ശബ്ദമാവും

*****************************************

ഇനി മാമാങ്കം ആരംഭിക്കാനുള്ള നേരമായി......


"പടകാളി ചണ്ഡി..ചങ്കരി പോര്‍ക്കലി....."

ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും

വാ വാ..

ചതച്ചും മൊരിച്ചും തൊലിച്ചും

വാ... വാ.....

ഒരു കൈ പൊരുതാം കരവീരറിയാം

തടിയാ മടയാ വാടാ കുഴിമടിയാ

ഹ ഹ ഹ ഹ ഹ ഹ ഹ ഹ

ഹൊ ഹൊ ഹൊ ഹൊ..... "


ഗ്രൂപ്പല്ലാ... പാർട്ടിയാണ് വലുതെന്ന ഹൈക്കമാൻ്റ് വിധി വന്നതോടെ....


ഗ്രൂപ്പിന് അതീതനായൊരു

ലീഡറായി.... VD സതീശൻ... വന്നു..


അനർഘ ലഭ്യശ്രീ........


എറണാകുളം ജില്ലയിലെ നെട്ടൂരിലെ...

മരട് മുനിസിപ്പാലിറ്റിയിലെ..


വടശ്ശേരി ദാമോദര മേനോന്റെയും

വി. വിലാസിനിയമ്മയുടെയും മകനായി

1964ൽ ജനനം.......


2001 തൊട്ട് പറവൂരിൽ നിന്നുള്ള MLA.. ആയ വീഡീ സതീശൻ

നിയമ ബിരുദ ദാരി കൂടിയാണ്...


ഭരണപക്ഷത്തെ 21 കേബിനറ്റ് റാങ്കിലുള്ള മന്ത്രിമാരിൽ... നായർ സമുദായത്തിൽ പെട്ടവരുടെ അംഗ സംഖ്യ ഇങ്ങനെ ...

4 cpm + 3 cpi + speaker എം ബി രാജേഷ് ( നായർ ) + ചീഫ് വിപ്പ്

ജയരാജൻ നായർ + വരാനുള്ള ഗണേഷ് കുമറിനേയും കൂട്ടിയാൽ....


അങ്ങിനെ..... 21-ക്യാബിനറ്റ് പദവിയുള്ളവരിൽ 10 പേരും

നായന്മാരായപ്പോൾ....... കേരള ചരിത്രത്തിലെ ഏറ്റവും

നായർ പ്രാതിനിധ്യമുള്ള മന്ത്രിസഭയായും മാറി ഇത്......

അതും.... NSS കരയോഗത്തിൻ്റെ .... LDF - നെ തോൽപ്പിക്കണമെന്ന പരസ്യ ആഹ്വാനങ്ങൾ നടന്ന തെരഞ്ഞെടുപ്പായിട്ടും....


പ്രതിപക്ഷത്ത നേതാവായി .... പിണറായി പറഞ്ഞ " അതുക്കും മീതെ.. "

എന്ന പ്രയോഗം പോലെ......


ഒരു " മേൻ ഓൺ " തന്നെ കിടക്കട്ടേ..... [Man on] .. UDF ൻ്റെ..... തലപ്പത്തായി......മുകളിൽ നിൽക്കുന്നവൻ.... എന്ന അർത്ഥത്തിൽ

മാൻ ഓൻ തന്നെ തീരുമാനമായി.....


മേൻ ഓൺ എന്ന വാക്കു തന്നെ വന്നതു .... (അൻഗ്രേസിയിൽ)...


ഒരിക്കൽ സായ്പ് നാട്ടിൻ-പുറത്തു കൂടെ

ഈവനിംഗ് സവാരിക്കിറങ്ങിയപ്പോൾ.....


വഴിയോരത്ത്.... ആണൊരുത്തനും.... പെണ്ണൊരുത്തിയും തല്ലു കൂടി.. ഒടിമറിഞ്ഞു..... ഒടുവിൽ ആണു അടിയിലും.....പെണ്ണു മുകളിലുമായി കണ്ടപ്പോൾ.....


പുരുഷ മേധാവിത്വത്തിൻ്റെ

വക്താവായ സായ്പ് പെട്ടെന്ന് വിളിച്ചു പറഞ്ഞു പോയതാണ് .....


"No... No... wrong... it should be Man-on....


മേൻഓൺ [Man-on] Man-on.... Menon.... അയാൾ മുകളിലാണ് വേണ്ടത് ''


പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തിനു

വേണ്ടിയുള്ള കോൺഗ്രസ് നേതാക്കളുടെ അടിപിടി....

മുകളിൽ നിന്ന് കണ്ട ഹൈക്കമാൻ്റ് ഇതുപോലെ വിളിച്ചു പറഞ്ഞതാണ്.....


"No... No....... ഡോണ്ടൂ..... ഡോണ്ടൂ......

Man-on.... menon.... musl there..... "എന്ന്....


അങ്ങിനെ.... കോഗ്രസ്സിൻ്റെ മുകളിലെ ആളായി നമ്മുടെ പ്രിയങ്കരനായ

വി.ഡി സതീശൻ [Menon]... തന്നെ വന്നു.........


വീഡീ സതീശൻ ....എന്ന സാമാജികൻ... ഏതൊരു വിഷയമവതരണവും

സഭയിൽ നടത്തുക... ആദ്യമൊരു ഹോം സ്റ്റഡി നടത്തിയതിനു ശേഷം

മാത്രമായിരിക്കും.....


ഭരണപക്ഷത്തിൻ്റെ ഉത്തരം മുട്ടിക്കുന്നതിൽ അദ്ദേഹത്തിനുള്ള വൈദക്ത്യവും...... സഭയിലെ കാതലായ പ്രശ്നങ്ങളിലെല്ലാം അദ്ദേഹത്തിൻ്റെ

ഇടപെടലുകളും.... പ്രകടനങ്ങളൂം.. മുഖ്യമന്ത്രി തന്നെ ഇന്നലെ പുകഴ്ത്തിയതാണ്..


വിദേശ ലോട്ടറി വിവാദത്തിൽ തോമസ് ഐസക്കിനെ വെല്ലുവിളിച്ചു നടത്തിയ സംവാദം.... എല്ലാവരുടേയും കൈയ്യടി നേടിയതുമാണ്......


ഒരു മത-മേലദ്ധ്യക്ഷമ്മാരുടേയും മുന്നിൽ തലകുനിക്കുന്ന പ്രകൃതക്കാരനല്ലാത്ത... വി ഡി സതീശൻ.... തികഞ്ഞ ഒരു

മതേതരവാദി കൂടിയാണ്.....

ഇനി ജ്യോതിഷ പക്ഷം എന്തു പറയുന്നൂ......... എന്നു കൂടെ നോക്കാം...


പിണറായി അധികാരം ഏറ്റെടുത്ത സമയം ഒട്ടും ശുഭകരമല്ലെന്നാണ് ജ്യോതിഷ പക്ഷത്തിൻ്റെ പ്രവചനം.......


പൂരാടത്തിന്റെ മൂന്നാം പാദത്തിലാണു പോൽ സത്യപ്രതിജ്ഞ നടന്നത്......


പോരാത്തത്തിന് കറുത്ത പക്ഷത്തിലെ ചതുർത്ഥിയും കന്നിരാശിയും.. ഭരണം ഇരുളടക്കുമെന്നാണെന്നും...


കറുത്ത പക്ഷത്തിലെ കന്നിരാശി ശുഭകാര്യങ്ങൾക്ക് നല്ലതല്ല എന്നൊരു വിശ്വാസമുണ്ടെന്നും...... അതിനുമേൽ... ചതുർത്ഥി കൂടി ആയപ്പോൾ ശുഭ

കാര്യങ്ങളും...... ദൂരയാത്ര പോലും പാടിലെന്നാണു ശാസ്ത്രമെന്നും.......


ഈ സമയത്ത് ചെയ്യുന്ന ശുഭ കാര്യങ്ങൾ നിലനിൽക്കില്ലെന്നും......

അതിന് ദൈർഘ്യമുണ്ടാവില്ലെന്നുമാണ്... ശാസ്ത്ര പ്രവചനം.......


അതു പ്രകാരം 99 ഉണ്ടെങ്കിലും....

എൽ ഡി എഫ് അഞ്ച് വർഷം

തികക്കില്ലെന്ന .... നടക്കാത്ത സ്വപ്ന

പ്രതീക്ഷ പ്രതി പക്ഷത്തിന് വെറുതെ നൽകി കൊണ്ടു്....


മുഖ്യമന്ത്രിക്കും....

പ്രതിപക്ഷ നേതാവിനും.....

അഭിവാദ്യങ്ങൾ അർപ്പിക്കുന്നു...🙏


Yakoob Rachana Nandi..✍️

4 views0 comments

Recent Posts

See All
Post: Blog2_Post
bottom of page