top of page

പാത്തു ഹജ്ജുമ്മ

ആദ്യ പിതാവായ.. ആദം നബി عليه السلام അള്ളാഹുവിനോട് ഒരിക്കൽ പ്രാർത്ഥിച്ചു....


“റബ്ബേ എനിക്ക് മലക്കുൽ മൗത്തിനെ ഒന്നു കാണിച്ചു തരേണമേ.....”


മറുപടിയായി അള്ളാഹു ഇങ്ങനെ അറിയിച്ചു.


“ആദം.... മലക്കുൽ മൗത്തിന്റെ (മാലാഖ) പ്രത്യേകതകൾ കാരണം...... നിങ്ങളുടെ നേത്രങ്ങൾ കൊണ്ട് ദർശിക്കാൻ കഴിയുന്നതല്ല. എങ്കിലും അമ്പിയാക്കൾക്കും മറ്റും മുന്നിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽ ഞാൻ മലക്കുൽ മൗത്തിനെ താങ്കളുടെ അടുക്കലേക്ക് അയക്കാം.”


മലക്കുൽ മൗത്തിനെ കണ്ട ആദം നബി عليه السلام അട്ടഹസിച്ചു ബോധരഹിതനായി......


ഏഴാം ദിവസമാണ് ബോധം തിരിച്ചു കിട്ടിയത് ....


ആ കഥ അറിയുന്നതു കൊണ്ട്.... ഞാൻ ഒരാൾ മരിക്കുന്നത് നേരിൽ കാണലിനെ പേടിച്ചിരുന്നു.....


ഓരോ മനുഷ്യന്റെയും റൂഹ് [ആത്മാവ്] പിടിക്കേണ്ട സമയവും സ്ഥലവും...

ഓരോ ശഅ്ബാൻ 15 ലും അള്ളാഹു

മലകുൽ മൗത്ത് (മരണത്തിന്റെ മലക്)

അസ്റാഈലിന്... രൂപരേഖ തയാറാക്കി കൊടുക്കുമെന്നാണ് ......


ഒരു അടിമയുടെ സമയമെത്തിയാൽ അവരെ

അസ്റാഈൽ മാലാഖ ഒന്നു നോക്കിയാൽ ...


സഹായികളായ മലക്കുകൾ അതിനനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങും..... അവർ പാദം മുതൽ റൂഹ് പിടിക്കാൻ തുടങ്ങി... അങ്ങനെ തൊണ്ടക്കുഴിയിലെത്തിയാൽ

അസ്റാഈൽ തന്നെ കൈ നീട്ടി അവന്റെ ആത്മാവിനെ ഊരിയെടുത്ത് ശരീരവുമായുള്ള ബന്ധം വേർപ്പെടുത്തും

എന്നാണ്...


അതു ശരിക്കും അവിടെ കൂടിയവർ കണ്ടു...

അതിനൊപ്പം അവ്യക്തമായി അസ് റാഈലിനേയും കണ്ടപോലെ...


ഡോക്ടർ... അമ്മായി കിടക്കുന്ന ഐ സി യു വിലെ മോണിട്ടറിൽ ചൂണ്ടി....

ഒരു 20 മിനുറ്റുകൾക്കുള്ളിൽ എല്ലാം കഴിയുമെന്ന്.... പറഞ്ഞു..


ചുറ്റുമുണ്ടായിരുന്ന കുടുംബം........

മക്കളും... പേരക്കുട്ടികളും..... മരുമകൾ Dr. സുരയ്യയും.... ഭർത്താവിന്റെ മരുമക്കളും പിന്നെ ഞാനും... സ്തബ്ദരായി നോക്കി നിന്നു..


മകൻ ഹമീദ് എന്ന വലിയ മനുഷ്യന്റെ വിങ്ങി കരച്ചിൽ... ഉമ്മയുമായുള്ള

അടുപ്പത്തിന്റെ സൂചികയായിരുന്നു......


സംസം വെള്ളം ചുണ്ടിൽ നനച്ചും

ചെവിയിൽ മാറി മാറി ചൊല്ലിക്കൊടുക്കയും ചെയ്തു കൊണ്ടിരുന്നു....


ഹോസ്പിറ്റലിലെ......മോണിട്ടറിൽ

ബിപി............. 40.. 39... 38......... O

പൾസ് rate.... 20 ... 19.... 18... 17......... O

താഴ്ന്നു വന്നു..... ഒടുവിൽ....... എല്ലാം കഴിഞ്ഞു...


ആദ്യം കാൽ മരവിച്ചു.... പിന്നെ കൈകൾ...

പിന്നെ... നിമിഷ നേരത്തെ... വിറയലോടെ കഴുത്തും ശരീരവും പിടപ്പിക്കുന്നതും ... കണ്ടു....


അതായിരിക്കും തൊണ്ടക്കുഴിയിൽ നിന്നും റൂഹിനെ പിടിച്ച സന്ദർഭം.. അതു ശരിക്കും എല്ലാവരും കണ്ടറിഞ്ഞ പോലെ... അവ്യക്തമായി അസ് റാഈലിനേ..

ദൃശ്യമായ പോലെയും...



പാത്തു ഹജ്ജുമ്മയെ കുറിച്ച് കണ്ടതും കേട്ടതുമായ......വ്യക്തിത്വം എന്നാൽ.....


ധാന ശീലയായ...

സ്നേഹത്തിന്റെ പത്തായമായ...


വീട്ടിൽ വരുന്നവരുടെ കയ്യിലും വണ്ടിയിലും....തന്റെ കൈ കൊണ്ട് വിളയിച്ച ധാന്യമോ... ഫലമോ.. നിർബന്ധമായി പിടിപ്പിക്കുന്ന.... സ്നേഹത്തിന്റെ പ്രതിരൂപം.... തന്നെ...


പാത്തു ഹജ്ജുമ്മയുടെ ജീവിതം.....

ഒരു ഫ്ലാഷ്ബാക്ക് പോലെ.മനസ്സിലിപ്പോൾ മിന്നി മറഞ്ഞു കൊണ്ടിരിക്കുന്നു......


👇👇👇👇👇👇👇👇

----------------------------------------------------


കട്ടിൽ.. എന്ന പേരുള്ള ഒരു നാടിനെ

പണ്ടേതോ വിക്കൻ...

ക...ക്ക... ട്ടിൽ എന്നു വിക്കോടെ പറഞ്ഞു മാറ്റിയ...


ക(ക്ക)ട്ടിലിലെ മണൽപ്പറമ്പത്തെ കണ്ടക്ക

സൂപ്പി ഹാജി.... കുഞ്ഞാമി ദമ്പതികളുടെ

നാലുമക്കളിൽ മൂന്നാമത്തെ മകളായിരുന്നു

പാത്തു [ഹജ്ജുമ്മ]........


80 )o മത്തെ വയസ്സിന്റെ നിറവിലാണു് മിനിഞ്ഞാന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൺ മറഞ്ഞു പോയത്.....


"കപ്പൽ മുങ്ങിയ കടം കാവെടുത്ത് വീട്ടാൻ കഴിയില്ലെന്ന" പഴയ വായ്മൊഴി തിരുത്തി ...


"കാവെടുത്തും കപ്പൽ വാങ്ങാം"

എന്ന വായ്മൊഴി പോലെയായിരുന്നു....

കണ്ടക്ക സൂപ്പി ഹാജിയുടെ ജീവിത വിജയത്തിലേക്കുള്ള ജൈത്രയാത്ര.....


ക..ക്ക...ട്ടിലിലെ മണൽപറമ്പത്ത് എന്ന തറവാട്ടിലെ ആട്ടു കട്ടിലിൽ കളിച്ചു കൊണ്ടിരുന്ന പ്രായത്തിലാണ് പാത്തു ഹജ്ജുമ്മയെ.......


ഇന്നത്തെ വടകര താലൂക്കും.... പഴയ കുറുമ്പ്രനാട് താലൂക്കിലെ കുറ്റിപ്പുറം കോവിലകം.... ആസ്ഥാനമായി വാണിരുന്ന കടത്തനാട് രാജാക്കന്മാരുടെ കോവിലകത്തു നിന്നു തരക് വാങ്ങി... ഭൂമിയുടെ ആധിപത്യം കയ്യിലെടുത്ത.....


ജന്മിമാരിൽ...


ജമ്മിക്ക് കാഴ്ചവെപ്പ് മുടങ്ങിയാൽ കുടിയാന്മാരെ നിർദാക്ഷിണ്യം കുടിയൊഴിപ്പിക്കുന്ന കാലഘട്ടത്തിൽ. ..


ആ ജമ്മിത്തം കൈ മാറി കൈമാറി അവസാന കണ്ണിയിൽ പെട്ട പോതി മഠത്തിൽ തറവാടു വീടുവരേ എത്തി.....


തറവാടിയായ പോതി മഠത്തിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ രണ്ടാമത്തെ പുത്രൻ ..പോതി മoത്തിലെ...


ഇന്നത്തെ "ഫ്രീക്കൻ " എന്നർത്ഥം വരുന്ന "ചെക്കനിക്ക" എന്ന ഓമനപ്പേരിൽ വിളിക്കുന്ന (ഹാജി ) പക്രൻ മാഷെ...


ചന്തയുടെ നാടായ... ഓർക്കാട്ടേരിയിലെ പഴമക്കാർ ഇന്നും ഓർക്കുന്നത്........


വാഹനങ്ങൾ ദുർല്ലഭമായ അന്ന്.....

ഏക ബുള്ളറ്റ് ബൈക്കിന്റെ പിടപ്പിക്കുന്ന ശബ്ദത്തോടെയാണ്...


വിദ്യാസമ്പന്നനായ മാഷുടെ സാന്നിദ്ധ്യം കൊണ്ട്...


എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പെറ്റി കേസുകൾ സ്റ്റേഷനിലെത്താതെ.... മാഷുടെ സ്വവതിയിൽ വെച്ച് തീർപ്പ് കൽപിക്കയാണു് പതിവ്...



പ്രതാപിയായ ചെക്കനിക്ക എന്ന പക്രൻ മാഷുടെ കൈ പിടിച്ചു...

പാത്തു ഹജ്ജുമ്മ

പോതി മഠത്തിലെ പടികേറി വന്നിട്ട്

അറുപത് വർഷത്തിലേറെയായി.....


ആ ബുള്ളറ്റിന്റെ പുറകിലിരുന്നുള്ള യാത്രക്കിടെയാണ്.. വഴിയിലിറക്കി മാഷുടെ പത്തു വർഷം മുമ്പുള്ള വിട പറയൽ...


പാത്തു ഹജ്ജുമ്മാക്ക് ശരിക്കും ഒരു ഒറ്റപ്പെടൽ തന്നെയായിരുന്നു അത്.....


ഇന്ന്.... പാത്തു ഹജ്ജുമ്മ..... തന്റെ ഉറ്റവരേയും ഉടയവരേയും സങ്കടപ്പെടുത്തി.....


തന്റെ പ്രിയതമന്റെ കാൽപാടുകളെ പിന്തുടർന്നു യാത്രയായി....


ജനാസ എളങ്ങോളി ഖബറിസ്ഥാൻ ലക്ഷ്യമാക്കി നീങ്ങുമ്പോൾ...


മയ്യിത്ത് ചുമന്നവരേക്കാൾ.. ധൃതി… മയ്യിത്തിനായിരുന്നോ...... എന്നെനിക്ക് തോന്നി...


നന്മ നിറഞ്ഞവരുടെ മരണം അങ്ങിനെ മനോഹരമായിരിക്കും എന്നാണ്.. ....

.................................🙏................................

Yakoob Rachana

6 views0 comments

Recent Posts

See All
Post: Blog2_Post
bottom of page