top of page

🤏 പെരുന്നാൾ ഡയറി

സ്മോൾ 🤏 പെരുന്നാൾ ഡയറി.....

########################


[കുല്ലു ആം അൻതും ബി ഖൈർ......

തഖബ്ബലല്ലാഹ്.... ...تقبل الله منا ومنكم


ഇസ്ലാമിക കലണ്ടർ പ്രകാരം ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) കാണുന്നതോടെയാണ്.....


അങ്ങിനെയെങ്കിൽ ശവ്വാൽ മാസം തുടങ്ങി കഴിഞ്ഞു.....


ഇന്ന് ഞാന്‍ വീണ്ടുമൊരു പെരുന്നാൾ സുഖം ആസ്വദിക്കുകയാണ്....


ഒരു മാസത്തെ ഉപവാസവും.... ഉപാസനയും.. കഴിഞ്ഞ്..... മനസ്സിനേയും ശരീരത്തേയും സംശുദ്ധീകരിച്ച്..... ആത്മീയ പതിവ്രതക്ക് വെളിച്ചം തന്ന ഒരു റമസാൻ കൂടി.....

ഇന്നത്തെ ശവ്വാലിന്റെ പിറവിയോടെ വിട പറഞ്ഞു പൊയ്ക്കളഞ്ഞൂ.........


നോമ്പ് 30-ഉം കിട്ടുക എന്നത്

ഒരു വിശ്വാസി കാണുന്നത് വലിയൊരു അനുഗ്രഹമായിട്ടാണ്...


വിശ്വാസിയായ ഉസ്മാന്..... ഒരുപക്ഷെ നോമ്പില്ലായിരിക്കാം.... പക്ഷെ...

നോമ്പ്കാരായ അറബിക്കോളേജിലെ മെയില്ല്യ കുട്ടികളോട്.....നോമ്പ് 29ന് ഉസ്മാൻ കുശലം പറഞ്ഞതു തന്നെ..... ഇങ്ങനെ....


"അല്ലാ...

ഞമ്മക്ക് ഇപ്രാവശ്യം മുപ്പത് കിട്ടോ....?"


ഉസ്മാനും റമദാൻ പിരിഞ്ഞു പോകുന്നതിൽ

ദു:ഖമാണെന്നാണ് അതു സൂചിപ്പിക്കുന്നത്......


ഇപ്രാവശ്യം റമദാൻ 30 തന്നെ കിട്ടി.....


ഇന്ന് ശവ്വാൽ ഒന്ന്.. ഇദുൽ ഫിതർ......

അതെ ചെറിയ പെരുന്നാൾ ദിനമായ

ഇന്ന്....അല്ലാഹു മാലാഖമാരെ വിളിച്ചു അഭിമാനത്തോടെ അവരോടു ചൂണ്ടി കാണിച്ചു പറയുന്നതൊന്നു നോക്കാം...


" അതാ....നിങ്ങളെന്റെ അടിമകളിലേക്കൊന്നു നോക്കൂ....

അവരോട് ഞാൻ ഒരു മാസക്കാലം നോമ്പ് അനുഷ്ഠിക്കാൻ കൽപ്പിച്ചു......


അവരതു കൂത്യമായി അനുഷ്ഠിക്കുകയും ചെയ്തു.......


ഇന്നത്തെ ദിവസം നോമ്പ് അരുതെന്നും ഞാൻ പറഞ്ഞു....


അതും അവർ അനുസരിച്ചു....


അതൊക്കെ കൊണ്ട് തന്നെ.....


ഞാനവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കയും ചെയ്തു...... "


പെരുന്നാളിനു പ്രവാചകൻ മുഹമ്മദ് നബി(സ) യെമൻ നിർമിതമായ പുതു വസ്ത്രങ്ങൾ അണിഞ്ഞിരുന്നെന്ന് ഹദീസുകളിലുണ്ട്...


ഈദിൻ്റെ സുദിനത്തിൽ പുതു വസ്ത്രമണിഞ്ഞു പോകുന്ന വിശ്വാസികളെ

വഴിയോരങ്ങളിൽ സ്വീകരിക്കാനും..... ആശംസകൾ നേരാനും....

സ്വർഗ്ഗീയാനന്ദത്തെ ഓർമ്മിപ്പിക്കാനും....

പ്രത്യേക മലക്കുകളെ അള്ളാഹു നിയോഗിച്ചിട്ടുണ്ടെന്നാണ്.....


പക്ഷെ അതോർത്ത് ഇന്നത്തെ സാഹചര്യത്തിൽ പുറത്തിറങ്ങിയാൽ

നിങ്ങൾക്ക് കൊറോണ തന്നെ പണി തരും...


കാലങ്ങള്‍ അങ്ങിനെ ഓരോ കഥ പറഞ്ഞ്‌ കടന്നു പോകും......


അള്ളാ..... നീ കനിഞ്ഞു നല്‍കിയ ആ ഓരോ മുൻ പെരുന്നാൾ അനുഭവങ്ങളും... ഞാനെൻ്റെ ഹൃദയത്തിൻ്റെ ഡയറിയില്‍ ചിലതൊക്കെ കുറിച്ചു വെച്ചിട്ടുണ്ട്......


അതെല്ലാം ഇത്തിരി ആഹ്ലാദത്തോടെ നിങ്ങൾക്ക് പറഞ്ഞു തരണമെന്നു

ഉണ്ടെങ്കിലും.... സമയ പരിമിധി ഒരു തടസ്സമാണ്...


നോക്കണം..... കാലം വല്ലാതെയങ്ങ് മാറിക്കഴിഞ്ഞു.....


ആ കാളവണ്ടി കാലത്തെ പെരുന്നാൾ

നമുക്കൊന്ന് ഓർത്തു നോക്കാം.....


പെരുന്നാളിൻ്റെ ശവ്വാൽ മാസപ്പിറവി

അറിയാൻ..... അന്ന് നന്തിയിലെ ഗെയിറ്റിനു സമീപമുള്ള ബാവാജിക്കാൻ്റെ കടക്കു മുന്നിൽ രാത്രി പത്തു മണി വരെ ആളുകൾ കാത്തു നിൽക്കുന്ന പതിവുണ്ടായിരുന്നൂ...


ഏതെങ്കിലും കാറിൽ പോകുന്ന അന്യ നാട്ടുകാർ... പൊന്നാനിയിലോ.... കാപ്പാടോ.... മാസം കണ്ടെന്ന് അറിയിച്ചു തക് ബീർ ചൊല്ലി പോകുന്നതും...


പിന്നെ ഉപ്പ പുതുവസ്ത്രങ്ങളുടെ വലിയൊരു കെട്ടുമായി എത്തുന്നതും......


എന്നും പെരുന്നാളായ ഇന്നത്തെ തേര്‍ഡ്‌ ജനറേഷന്‌ ആ അനുഭൂതിയെക്കുറിച്ച്‌ എത്ര പറഞ്ഞാലും മനസിലാവില്ല.


പക്ഷെ, ഓരോ പെരുന്നാളും സമാനതകളില്ലാത്ത ആഹ്ലാദമായിരുന്നു

അന്നു സമ്മാനിച്ചത്.....


ഫോണുകൾ ദുർല്ലഭമായ കാലത്ത്‌ എവിടെയോ ഉള്ള ഒരു ലാന്റ്‌ലൈനിലേക്ക്‌ ഖാസിയുടെ വിവരമെത്തുമ്പോഴേക്കും ഏറെ വൈകും...., അത്‌ പള്ളിയില്‍ തക്‌ബീറായി മുഴങ്ങിയാലും കുഗ്രാമത്തിലെ പല വീടുകളിലും വിവരം എത്താൻ പിന്നെയും വൈകും....


തുടർന്നുള്ള പെരുന്നാളിന്റെ തക്‌ബീര്‍ ധ്വനികള്‍...... അത്


പുലരിപോൽ ആര്‍ദ്രമായും...

ഉച്ചപോലെ തീവ്രമായും.....

സന്ധ്യപോലെ സുന്ദരമായും...

തുഷാര കണികളേ.....പോൽ

കുളിരായും അനുഭവപ്പെടും.....


ഓര്‍മ്മകളിലെ ഓരോ പെരുന്നാളും..... ബാല്യത്തേയാണ് കൂടുതൽ

ഓർമ്മിപ്പിക്കുക....


"മൊയ്തീൻ പള്ളിയിൽ കെടന്നുറങ്ങി..."

*******************************************

അന്നൊരു പെരുന്നാളിന്.... കുട്ടികളായ ഞങ്ങൾ.... ജ്യേഷ്ഠൻ മഹമൂദും.... ഞാനും മൊയ്തീനും....

കോഴിക്കോട്ടെ ഡേവിസൺ തിയേറ്ററിൽ നിന്ന് സിനിമ കണ്ടു രാത്രി ബസ്സു കിട്ടാതെ...... അന്നത്തെ പുത്തൻ അത്ഭുതമായ പാളയത്തെ പുതിയ "മൊയ്തീൻ പള്ളിയിൽ " അന്തിയുറങ്ങി....


പിറ്റേ ദിവസം പുലർച്ചെ.... ഞങ്ങൾ രണ്ടു പേരും വീട്ടിലെത്തിയപ്പോൾ.... ഉസൈനിക്കയും...

കുഞ്ഞബ്ദുള്ളക്കയും...

വീടിൻ്റെ പോർട്ടിക്കോയിൽ നിൽക്കുന്നു..

ആവർത്തിച്ചുള്ള ഈ ഏക ചോദ്യവുമായ്.......


ഞങ്ങളുടെ തലേ ദിവസത്തെ മിസ്സിംഗിലുള്ള ഉത്തരം കിട്ടാനുള്ള ആ കാത്തു നിൽപ്......

ഒന്നോർത്തു പോകയാ....!


പലവട്ടം....." ഒപ്പം " സിനിമയിൽ പോലീസുകാരൻ

മാമുക്കോയയോടും..... മാമുക്കോയ തിരിച്ചും പലവുരു ആവർത്തി.... ചോദിച്ച "ചോദ്യവും.... ഉത്തരവും" പോലെ....


ചോദ്യം ഇതായിരുന്നൂ...


"ഇന്നലെ നിങ്ങൾ എവിടെ കെടന്നുറങ്ങി..."


ഞങ്ങൾ രണ്ടു പേരും മാറി മാറി രണ്ടു പേർക്കുമായി പലവട്ടം ഉത്തരം


"മൊയ്തീൻപള്ളിയിൽ കെടന്നുറങ്ങി...."

എന്നു നൽകിയെങ്കിലും.....

അതിനും മറു ചോദ്യം വന്നു...


" ഓ....കെ.... മൊയ്തീൻ പള്ളിയിൽ കെടന്നുറങ്ങീ.... നിങ്ങൾ രണ്ടു പേരും

എവിടെ കെടന്നുറങ്ങീ.....?


വീണ്ടും ഞങ്ങൾ ആവർത്തിച്ചു...


"മൊയ്തീൻ പള്ളിയിൽ കെടന്നുറങ്ങി...."


ഞങ്ങളുടെ ഉത്തരം അവർക്കു വൃക്തമാവാത്തതു കൊണ്ട്...

ചോദ്യം വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടു..


"നിങ്ങൾ രണ്ടു പേരും

എവിടെ കെടന്നുറങ്ങീ.....?


ഞങ്ങളുടെ ഉത്തരം വീണ്ടും തഥൈവാ....


ഒടുവിലാണ് അവർക്ക് മനസ്സിലായത് പാളയത്തെ പുതിയ പള്ളിയുടെ പേരാണ്

"മൊയ്തീൻ പള്ളി" എന്നും... അല്ലാതെ മൊയ്തീൻ മാത്രം പള്ളിയിൽ കെടന്നുറങ്ങി എന്നല്ലാ...... എന്നും... മൊയ്തീനടക്കം ഞങ്ങൾ മൂന്നു പേരും മൊയ്തീൻ പള്ളിയിലാണ് കിടന്നുറങ്ങിയതെന്നും...


ദയവു ചെയ്ത് നിങ്ങളും ആ കൺഫ്യൂഷൻ

ചോദ്യം എന്നോട് ആവർത്തിക്കല്ലേ.......?


അതുപോലെ മറ്റൊരു പെരുന്നാളിന് മൂത്തവർ അനുവദിച്ച സിനിമ.... കൊയിലാണ്ടി വികടറി ടാക്കീസിൽ നിന്നും കണ്ടു കൊണ്ടിരിക്കേ.... സ്ക്രീനിൽ പെട്ടെന്ന് ഒരു പരസ്യം പ്രത്യക്ഷപ്പെടുകയാണ്......


"നന്തിയിൽ വലിയൊരു അപകടം സംഭവിച്ചിട്ടുണ്ട്..... നന്തിക്കാൻ എത്രയും പെട്ടെന്ന് അവരവരുടെ വീടുകളിലേക്ക്

തിരിച്ച് പോകണം" എന്ന്..


ഒരു ലോറി നിയന്ത്രണം വിട്ട് ഹസ്സൻ കുട്ടിക്കായുടെ പച്ചക്കറി പിടികയിലേക്ക് ഇരച്ചു കയറി അഞ്ചു പേരുടെ ജീവൻ എടുത്തു.... കുറേ നാശനഷ്ടങ്ങളും വരുത്തിയ അന്നത്തെ ഒരു വൻ ദുരന്ത അപകടമായിരുന്നു അത് .....


അതായിരുന്നു ജീവിതത്തിൽ പെരുന്നാളിൻ്റെ ശോഭ കെടുത്തിയ ഓർമ്മയിലെ ആദ്യത്തെ ദുരന്ത സംഭവം....


ഇന്ന് ഭീകര മാറാവ്യാധിയായ കൊറോണ മൂലമുള്ള മരണം നിത്യ സംഭവമായിരിക്കുന്നൂ........

🤲 കാക്കന്നം...


ആത്മവീര്യവും ഔഷധബലം കൊണ്ടും

ആത്മീയ ദൃഢതയുള്ള ഈ പടപ്പുകളെ തോല്പിക്കാന്‍ വൈറസ്സായ നിനക്കാവില്ല കൊറോണേ.........


കൊറോണ കാലത്തെ ഈദുൽ ഫിത്തർ നാമോരോരുത്തരും... നമ്മളുടെ കുടുംബത്തോടൊപ്പം സന്തോഷപൂർവ്വം ആഘോഷിക്കുന്ന ഈ സുദിനത്തിൽ.....


നമ്മുടെ അയൽ വീടുകളിലും ഒരു ഒത്തി നോട്ടം നടത്തണം..... അവിടേയും ആഘോഷം ഉണ്ടെന്ന് ഒന്നുറപ്പു വരുത്തണം...


കാരണം.... ഇക്കുറിയത്തേയും പെരുന്നാൾ നാമെല്ലാം ആഘോഷിക്കുന്നതും..

കൊറോണ കാലത്താണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്......🙏


ഈദ് ആശംസകളോടെ.....

Yakoob Rachana Nandi..✍️

5 views0 comments

Recent Posts

See All
Post: Blog2_Post
bottom of page