top of page

പുളിമരം പോയി പാഷമരം വന്നു




പുളിമരം പോയി...പാഷമരം വന്നു


നാരങ്ങാ മിഠായിയും കോലയിസ്സും

വിറ്റു നടന്ന ഒരു പയ്യന്റെ മനസ്സിൽ...

ഒരു മുഹബത്ത് നാമ്പെടുത്ത കാലം.......


പേർഷ്യക്കാരനായ ബാപ്പ.... അറബിപ്പൊന്ന് തനിക്കൊപ്പം

ഗൾഫിൽ വന്ന് വാരാൻ

മകനോട് ആവർത്തി ആവശ്യപ്പെട്ടത് നിരസിച്ച ഈർഷ്യത്തിലായിരുന്നു....


ഒടുവിൽ കയ്യിലെ ഐസ് ചോർന്നൊലിച്ച് വെള്ളമായി... കോല് മത്രം ബാക്കിയായ കഥയാണിത്........


കോലയിസ്സിലെ ആ കോലു തന്നെയാണ് തന്റെ പാരയായി മാറിയതും ...... മാറ്റി ചിന്തിപ്പിച്ചതും..


ആ കോൽ ഇന്നത്തെ കുറുവടി ആയെന്നേയുള്ളൂ.


കഴിഞ്ഞ 32 വർഷമായി ബഹ്റൈൻ പോലീസിൽ ആ കുറുവടിയുമേന്തിയുള്ള

സേവനത്തിലാണ് നമ്മുടെ പാസമായ പാഷ ...


പെറ്റതള്ളക്കേ ഉള്ളിലെ നോക്കറിയൂ...

വാക്കറിയൂ... എന്നത് കൊണ്ട്.....


ഉമ്മ വഴി തന്നെ അന്ന്... ആ മോഹം വിവാഹ അഭ്യർത്ഥനയായി ആ കുട്ടിയുടെ ബാപ്പയെ അറിയിച്ചപ്പോൾ.....


അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:


"ഞാനെന്റെ മോളെ കെട്ടിച്ചു കൊടുക്കാൻ

ഉദ്ദേശിക്കുന്നത് ഒരു ഗൾഫുകാരനായ ചെറുപ്പക്കാരനു മാത്രമായിരിക്കും...." എന്ന്..


ബാപ്പ ബഹ്റൈനിലേയ്ക്ക് പലവട്ടം വിളിച്ചിട്ടും തിരസ്ക്കരിച്ച പാഷ... ഇതോടെ

തന്റെ പ്രവാസിയാകാനുള്ള ആഗ്രഹം അറിയിക്കയും.... അങ്ങനെ ഒടുവിൽ നാട്ടിലെ കച്ചവടം ഉപേക്ഷിച്ച് പ്രവാസിക്കുപ്പായം അണിയുകയും ചെയ്തു.


പക്ഷെ... മെഹബൂബിന്റെ ആ മുഹബ്ബത്ത്

ഒരു ഒട്ടകപ്പക്ഷിയായി പറക്കാതെ...

വെറും ഒരു പൈങ്കിളിയായി കലാശിക്കയും ചെയ്തു..


"ഞാൻ

ഒരു നാൾ നിന്റെ കയ്യിൽ മൈലാഞ്ചി ചുവപ്പ് വീഴാൻ

നിമിത്തമാകുമെന്നു കരുതിയ എന്റെ

കണ്ണാണു് ചുവക്കുക

എന്നോർക്കാതെ പോയ്

ഞാൻ "

- - - - - - - - - - - - - - - - - - - - - - - - - - - - - - - - -


ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഞാനും

പാഷയും...

അക്ഷരങ്ങളിൽ നിന്നും എഴുത്തിൽ നിന്നുമാണ് ഞങ്ങൾ പരസ്പരം അറിഞ്ഞത്....


വാക്കുകൾ വരികളിലൂടെ കൈപിടിച്ച് നടത്തിയാണ് അടുത്തെത്തിയതും.....


ഒരു ദിവസം FB എന്ന മതിലിനപ്പുറത്തെ

പ്രവാസികളുടെ ലോകത്തു നിന്നും ഞാൻ

ഒരു വിളി കേട്ടു...


മെഹബൂബ് "പാഷാ" എന്ന ഒരു ബഹ്റൈൻ പോലീസുകാരന്റെ....


തികച്ചും അവിചാരിതമായിട്ടായിരുന്നു

ഞങ്ങളുടെ പരിജയപ്പെടലിന്റെ

തുടക്കം.


മതിലുകളെ നോക്കി സംസാരിച്ച.. ബഷീറിനേയും നാരായണിയേയും പോലെ....


ജയിൽ മതിലിനപ്പുറമുള്ള നാരായണിയുടെ ആവശ്യം ഒരു റോസാപ്പൂ ആയിരുന്നു...

ബഷീർ വളരെ സൂക്ഷ്മമായി ആ റോസാപ്പൂവിന്റെ ഓരോ ദലത്തിലും ചുംബിച്ച് മെരടോടേ.. കെട്ടി വൃത്തിയാക്കി മതിലിനു മുകളിലൂടെ അപ്പുറത്തേക്ക് എറിഞ്ഞു കൊടുത്തു.


ഞങ്ങളും FB യിലൂടെ പസ്പരം എറിഞ്ഞു കൊടുത്തതും സ്വീകരിച്ചതും എളിയ സ്വന്തം രചനകളും അഭിപ്രായങ്ങളും തന്നെ..


നമ്മളെല്ലാം ജനിക്കുന്നതിനെത്രയോ കാതം മുമ്പേ... ദീർഘകാല ഫലവൃക്ഷമായ വാളൻപുളിയുടെ ആ വൻമരം പുളിമുക്കിൽ

ഉണ്ടായിരുന്നു....

അതിനു ചുവട്ടിലെ തണലിൽ തെണയും ബെഞ്ചും ഉള്ള.... മഞ്ഞാട്ടി മഹമൂദ്ക്കാക്കാന്റെ ചായക്കടയിൽ അന്ന് ആളുകൾ ചായയും കുടിച്ചു ബീഡിയും ചുരുട്ടും വലിച്ചു ....അങ്ങിനെ പല പല കഥകൾ പറഞ്ഞും... ചിരിച്ചും... ആസ്വദിച്ചും.... നേരം പോക്കുമായിരുന്നു......


പുളിമുക്ക് എന്ന വാക്കിന്നാധാരമായ ആ പുളിമരം ഇന്നവിടെയില്ല...


ത്രേതായുഗം തൊട്ട് പുളിമരങ്ങൾ പൊതുവേ

ജാതിമത ഭേദമന്യേ.. പല അന്തവിശ്വാസങ്ങളുടേയും

അനാചാരങ്ങളുടേയും പ്രതീകമായിരുന്നു.

പുളിമരം മുറിച്ചു മാറ്റുന്ന കുടുംബത്തിനും കുടുംബ നാഥനും വലിയ ആപത്തുകളുണ്ടാകുമെന്നുള്ള അന്തവിശ്വാസം വ്യാപകമായ പ്രദേശം....


പുളിമുക്കിൽ നിന്ന് അതേ റോഡിൽ മുപ്പത് മീറ്റർ അകലമുള്ള മറ്റൊരു " പുളി"പ്പേരുള്ള

"പുളിയന്താറു കുനി" യിൽ... ലൈറ്റ് ഹൗസ് ഗയിറ്റിന് തൊട്ടുരുമ്മി നിൽക്കുന്ന നല്ല ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇരിപ്പിടമുണ്ടു്....


ഇലക്ടിക് ട്രെയിനുകളുടെ നിശ്ശബ്ദ ഓട്ടപ്പാച്ചിലിൽ... റെയിൽവേയുടെ ഒരു "സൂസയിഡ് പോയിന്റ് " എന്ന് ഈ ക്രോസിംഗ്

പോയിന്റിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം....


ആളുകൾ റെയിൽ ക്രോസു ചെയ്യുമ്പോൾ..

പലപ്പോഴും ആളായും ഒച്ചയായും രക്ഷക്കെത്തുന്നത് ഈ ചെറുപ്പക്കാരുടെ കൂട്ടങ്ങളാണ്....


നമ്മൾ പറഞ്ഞു വെച്ച...

പുളിമുക്കിലെ ആ പുളിമരം സ്ഥിതി ചെയ്തിരുന്നതിന്റെ എതിർ ദിശയിലുള്ള ബസ്സ് സ്റ്റോപ്പിൽ.... എന്നും രാത്രി 9 (Pm) മണിക്കുശേഷം സംഗീത ഉപകരണത്തോടെയും... ഇല്ലാതെയും..... ദുശ്ശീലങ്ങൾ ഒട്ടും ഇല്ല എന്നെനിക്കുറപ്പുള്ള

ചങ്ങായി കൂട്ടങ്ങളുടെ സംഗീത കച്ചേരി എപ്പോഴും കേൾക്കാം.....



ഇന്ന് ആ പുളിമരത്തിന്റെ സ്ഥാനത്ത്.. കൊന്നമരം പൂത്ത പോലുള്ള..... മഞ്ഞ പെയിന്റടിച്ച "തമന്ന" എന്ന ഒരു മണിമാളികയാണ് കാണുന്നത്....


ഞാൻ ഒരാളോട്.. അന്വേഷിച്ചു...

ആ കാണുന്ന അടച്ചിട്ട മഞ്ഞ കൊട്ടാരം ആരുടേതാണെന്ന് ?


അതിലൊരാൾ പറഞ്ഞു "അത് നമ്മുടെ ഓടോമ്മലെ മമ്മത്ക്കാന്റെ മോൻ പാഷ "

യുടേതെന്നു്.......


ഞാൻ ചോദിച്ചു: " ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ" എന്ന്.....


മറുപടി: "അതെ... സസന്തോഷം കുടുംബ സമേതം ഗൃഹനാഥനായ മെഹബൂബ് പാഷയും... മകൻ ഇർഫാനും...

ബഹ്റൈൻ പോലിസിൽ ജോലി ചെയ്തും....സുന്ദരിയും

മിടുക്കിയുമായ മകൾ ഫർഹാന അവിടെ തന്നെ പിജിക്ക് പഠിക്കയും... ഭാര്യ സ്കൂളിൽ അദ്ധ്യാപികയുമായി.. ബഹ്റൈനിൽ സന്തുഷ്ട ജീവിതം നയിക്കുന്നൂ" എന്നും..


32 വർഷത്തിൽ മൂന്നാ നാലോ തവണയേ അവർ നാട്ടിൽ വന്നുള്ളൂ..


ദൈവത്തിന് സ്തുതി....


ഇത്രയും കേട്ടിട്ടും...

സ്വതവേ റോഡിന്റെ പേരു നോക്കി ലക്ഷ്യസ്ഥലം കണ്ടെത്താൻ കഴിയാത്ത

എനിക്ക്... ആളെ ഒട്ടും പിടികിട്ടിയതുമില്ല...


പക്ഷെ....അടച്ചിട്ട വീടിന്റെ പഴുതുകളിലൂടെ ആ വീടിന്റെ അകം എനിക്ക് നല്ലവണ്ണം കാണാൻ കഴിഞ്ഞു..

ഒരു ചൗക്കിദാറിന്റെ സംരക്ഷണത്തിന്റെ സുരക്ഷിതത്വത്തോടൊപ്പം

സംഗീതവും.... സാഹിത്യവും... സ്നേഹവും..നന്മയും.....പ്രണയവും...അവിടെ ഉറങ്ങി കിടപ്പുണ്ട് .....


ഉസ്താദ് മെഹബൂബ് പാഷയുടെ ശിക്ഷണത്തിൽ കണ്ഠ ശുദ്ധി വരുത്തിയ മക്കളായ ഇർഫാനും ഫർഹാനയും ചേർന്ന് പാടിയ ഒരു ഡ്യുയറ്റ് ഗാനവും ഞാൻ🖕 FB യിൽ കേട്ട് ഏറെ ആസ്വദിച്ചിട്ടുണ്ട്.....


ഇന്ന് പുളിമരം അപ്രത്യക്ഷമാണെങ്കിലും.....


പകരം മഞ്ഞയെ.... മഞ്ഞാട്ടിയെ..... ഓർക്കാൻ...മഞ്ഞപ്പൂവണിഞ്ഞു

പൂത്തുലഞ്ഞു നിൽക്കുന്ന.. ...

മഞ്ഞ കൊട്ടാരം ... കൊന്നമരം പോൽ തലയെടുപ്പോടെ അവിടെയുണ്ട്.....


കൊന്നമരം എന്നു പറഞ്ഞാൽ..... മരം ആരെയും കൊന്നതു കൊണ്ടല്ല...

"കൊന്ന മരം'' ആയത്...


ത്രേതായുഗത്തിൽ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോൾ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചേർന്ന്.. ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നാണ്..


അതിന്ശേഷം ആ മരത്തെ എല്ലാവരും "ബാലിയെ കൊന്ന മരം" എന്ന് പറഞ്ഞ് പറഞ്ഞ് അത് ക്രമേണ "കൊന്ന മര" മായി മാറിയതാണ്......


അതു പോലെ ആ പുളിമരത്തെ കൊന്നത്.. മുറിച്ചത്..പാഷയല്ല...എന്നേ എനിക്കറിയൂ..

🙏

...............ശുഭം..............

yakoob Rachana

യാക്കൂബ് രചന

21 views0 comments

Recent Posts

See All
Post: Blog2_Post
bottom of page