പോവാനൊരുങ്ങി...
പോവാനൊരുങ്ങി.........
വ്യാഴാഴ്ച രാത്രി 12:30 am ന് ഉറക്കം വന്നു കൊണ്ടിരിക്കുമ്പോളാണ് ദുബൈയിൽ നിന്ന് ആ കോൾ വന്നത്..
ടീറ്റു കരഞ്ഞു പറയുന്നൂ..
"അളിയങ്ക പോയി "
(നിത്യ ഇബ്രായിംകുട്ടി ഹാജി) എന്ന്...
സങ്കടവും ഒപ്പം പരാതിയുമാണ് മനസ്സിൽ നിന്ന് പെട്ടെന്ന് വന്നത്....
രോഗിയായ... മൂപ്പർ... ഈ പ്രാവശ്യം ഷാർജയ്ക്ക്യ പോവാനൊരുങ്ങി പ്പോൾ ഒരു പാട് തടസ്സങ്ങൾ
ഉണ്ടാവുകയും...
ഡോക്ടർ യാത്ര അനുവദിക്കാതെ....
ടിക്കറ്റ് മാറ്റുകയും ഒക്കെ ചെയ്തിരുന്നു.....
അഞ്ചു ദിവസം മുമ്പുള്ള ഷാർജ യാത്രക്ക് മുമ്പുണ്ടായ ഏറെ മുടക്കങ്ങൾ കൂടാതെ....
എനിക്ക് ഒരു ഉൾവിളിയെന്നോളം മൂന്നാമത്തെ മകനായ,
എന്റെ മരുമകൻ ഷാലുവിനോട് ഈ അവസ്ഥയിലുള്ള വരവിൽ
സംഭവിച്ചതെല്ലാം അസുഖം കാരണം സംഭവിക്കാവുന്നതാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും...
മൂപ്പർ പോവേണ്ടതില്ലായിരുന്നു എന്ന വിഷമം എന്റെ സുഹൃത്തിനോട് ഞാൻ പങ്കിട്ടപ്പോൾ......
എന്നെ സമാധാനിപ്പിക്കാൻ അദ്ദേഹം
സുലൈമാൻ നബിയുടെ കാലത്ത് നടന്ന ഒരു സംഭവം അദ്ദേഹം രണ്ടു വാക്കിൽ സൂചിപ്പിച്ചു.....
അത് ഇങ്ങനെ ......
=====================
സുലൈമാൻ നബിയുടെ സദസ്സിൽ അദ്ദേഹം നടത്തുന്ന മൂല്യമേറിയ സാരോപദേശങ്ങൾ കേൾക്കാൻ പതിവുപോലെ
മറ്റുള്ളവരൊന്നും അറിയാതെ സദസ്സിൽ
മനുഷ്യരൂപത്തിൽ...മലക് അസ്റാഈൽ,... സ്ഥിരം സന്ദർശകനാണ്.
ഇടയ്ക്കെപ്പോഴോ, ഒരാൾ...തന്നെ രൂക്ഷമായി നോക്കുന്നതായി സദസ്സിലെ മറ്റൊരാൾക്ക് തോന്നി.
ഈ വിവരം സുലൈമാൻ നബിയോട് അദ്ദേഹം പറഞ്ഞു.
"നബിയേ, ഒരാൾ കുറേ നേരമായി എന്നെ തുറിച്ചുനോക്കുന്നു.. ഞാനാകെ അസ്വസ്ഥ
നാണ്.....ആരാണ് നബിയേ അത് ?"..
സുലൈമാൻ നബി അയാളിലേക്കു കണ്ണ് ഓടിച്ചു നോക്കി പറഞ്ഞു...
അത് മറ്റാരുമല്ല... ആത്മാവിനെ [ റൂഹ് ] പിടിക്കാൻ ഏല്പിക്കപ്പെട്ട സാക്ഷാൽ മാലാഖ തന്നെ! മലഖ് അസ്റാഈൽ!
അയാളുടെ അസ്വസ്ഥത കൂടി..
അദ്ദേഹം സുലൈമാൻ നബിയോട് ദുഃഖത്തോടെ പറഞ്ഞു:
"നബിയേ, തൽക്കാലം ഇദ്ദേഹത്തിൽ നിന്ന് എന്നെയൊന്ന് രക്ഷപ്പെടുത്തണം"
നബി ആശ്ചര്യഭരിതനായി ചോദിച്ചു:
"അതെങ്ങനെ ? അസ്റാഈലിനെ ദൈവം നിയോഗിച്ചതല്ലേ..., അദ്ദേഹത്തിന്റെ ജോലിയും മറ്റൊന്നുമല്ലല്ലോ ?
അതിനാൽ ഇക്കാര്യത്തിൽ ഞാൻ നിസ്സഹായനാണ്..."
അയാൾ വിടാൻ ഭാവമില്ലാതെ തുടർന്നു.
"നബിയേ, അങ്ങേക്ക് ദൈവം കാറ്റിനെ വിധേയ
മാക്കിത്തന്നിട്ടുണ്ടല്ലോ ?..
കാറ്റിനോടൊന്ന് എന്നെ ദൂരെയൊരു സ്ഥലത്ത് എത്തിച്ചു തരാൻ
പറഞ്ഞു കൂടേ...?"
അയാളെ സംബന്ധിച്ചിടത്തോളം മരണത്തിൽ നിന്നൊരു താത്കാലിക ഒളിച്ചോട്ടമാണാവശ്യം!
അയാളുടെ നിരന്തര അപേക്ഷ മാനിച്ച് സുലൈമാനൻ നബി (അ) അയാൾ പറഞ്ഞ സ്ഥലത്തേക്കു കൊണ്ടു പോവാൻ കാറ്റിനോടു ആവശ്യപ്പെട്ടു.
അങ്ങനെ ആവശ്യപ്പെട്ട
പ്രകാരം സുലൈമാൻ നബി (അ) യുടെ നിർദ്ദേശം
അനുസരിച്ച് ശാമി (ഫലസ്ത്വീനി) ലുള്ള നബിയുടെ സദസ്സിൽ
നിന്നും ജസീറത്തുൽ ഹിന്ദി (ഇന്ത്യൻ ഉപദ്വീപ്) ലേക്ക് വായു വേഗതയിൽ അയാളെ എത്തിച്ചു.
സദസ്സ് പിരിഞ്ഞു.
*********************
മറ്റൊരിക്കൽ മാലാഖയെ കണ്ടപ്പോൾ
സുലൈമാൻ നബി, പഴയ സംഭവം ഉദ്ധരിച്ച് ചോദിച്ചു:
"താങ്കളെ അല്ലാഹു നിയോഗിച്ചത് മനുഷ്യരുടെ റൂഹ് (ജീവൻ) പിടിക്കാനാണല്ലോ.
സമയവും സന്ദർഭവുമൊത്താൽ
അതങ്ങ് ചെയ്യാതെ....
നിങ്ങളെന്തിനാണ് മനുഷ്യരെയിങ്ങനെ നോക്കിപ്പേടിപ്പിക്കുന്നത് ? "
മലക് പറഞ്ഞു:
"നബിയേ, ഞാനൊരിക്കലും ആ മനുഷ്യനെ നോക്കിപ്പേടിപ്പിച്ചതല്ല. സത്യത്തിൽ
ഞാനാണ് ഭയപ്പെട്ടത്. സ്വയം
ഭയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ നോക്കിയത്."
'താങ്കളെന്തിനാണ് ഭയക്കുന്നത്..?
"കാര്യം അതൊന്നുമല്ല നബിയേ, ഓരോരുത്തരുടേയും ആത്മാവ് പിടിക്കേണ്ട സമയവും സ്ഥലവുമൊക്കെ അല്ലാഹു ഓരോ ശഅ്ബാന് 15 ലും എനിക്ക് രൂപരേഖ നൽകിയതനുസരിച്ച് ആ മനുഷ്യന്റെ റൂഹ് പിടിക്കേണ്ട സമയം അടുത്തു കൊണ്ടിരിക്കുക
യായിരുന്നു..
പക്ഷേ, റൂഹ് പിടിക്കേണ്ട സ്ഥലമാണെങ്കിൽ
അങ്ങ് ദൂരെ ഇന്ത്യയിലും. അയാൾ ഇങ്ങ് ശാമിൽ അങ്ങയുടെ സദസ്സിലും..
അയാളുടെ സമയം അടുത്തിട്ടും ഇനി കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നതിൽ ഞാൻ വേവലാതിപ്പെട്ടു.
ഏതു വാഹനത്തിൽ പോയാലും നിശ്ചിത സമയത്തിനുള്ളിൽ
അയാൾ അവിടെ എത്തുകയും ഇല്ല.
എനിക്കാണെങ്കിൽ ദൈവത്തിന്റെ കല്പന നടപ്പാക്കുകയും വേണം. ആ ബേജാറിലാണ് ഞാനയാളെ നോക്കിയത്.
അപ്പോഴാണ് അങ്ങയുടെ അരികിലയാളെത്തിയതും അന്നത്തെ സംഭവങ്ങൾ ഉണ്ടായതും....
പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട എനിക്ക് അടുത്ത നിമിഷത്തിൽ അവിടെ
എത്താനും ദൈവം നിശ്ചയിച്ച പ്രകാരം കൃത്യസമയത്തുതന്നെ, കൃത്യസ്ഥലത്ത് വച്ചും അയാളുടെ റൂഹ് പിടിക്കാനും കഴിഞ്ഞു."
അള്ളാഹു ഒരു മനുഷ്യനെ ഒരു (പ്രത്യേക) സ്ഥലത്ത് വെച്ച് മരിപ്പിക്കാനുദ്ദേശിച്ചാൽ അയാൾക് അവിടെ പോകേണ്ട ഒരു ആവശ്യമുണ്ടാക്കി കൊടുക്കുകയും
( അങ്ങനെ അയാൾ സ്വയം അവിടെ
ആ സമയത്ത് എത്തുമെന്നും... )
വിശുദ്ധ ഖുര്ആൻ പറഞ്ഞതാണ്..
ഇതു കേട്ടതോടെ ഷാലുവിനോടും മറ്റുള്ളവരോടും എന്റെ മനസ്സിലെ അതിലുള്ള
പരാതിയും മാഞ്ഞു.
എന്നാലും വേർപാടിന്റെ ദു:ഖം മറക്കാനുള്ള
ശ്രമം ദുഷ്ക്കരമായി ഇപ്പോഴും തുടരുന്നു.
മൂപ്പർ ഏതു തീരുമാനങ്ങൾ
എടുത്തു പോയെങ്കിലും നടപ്പിലാക്കുന്നതിന് മുമ്പ് എന്നോട് ഒന്നുറപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു....
പെങ്ങൾ പറയുന്നത്......
"ഒപ്പം കൂട്ടി കൊണ്ടു പോയി....അവിടുന്ന്
അകലെ കണ്ട വെളിച്ചം തേടി നിങ്ങൾ....
എന്നെ ഇവിടെ ഈ ഷാർജയിൽ ഒറ്റക്കാക്കി പോയി.....
എങ്കിലും സങ്കടമില്ല നിങ്ങൾക്കാ......വെളിച്ചം കിട്ടുമെങ്കിൽ............
ഖബറിലെയും... നരകത്തിലേയും ശിക്ഷകളെ തൊട്ട് കാക്കട്ടേ.....
ആമീൻ