ഫദല് തങ്ങൾ "വിത്ത് ഗിത്താർ"......
ഫദല് തങ്ങൾ
"വിത്ത് ഗിത്താർ"......
* * * * * * * * * ** * * * * * * * * * *
വിളക്കു മരത്തെ ഉറപ്പിച്ചു
നിറുത്തിയ ഓടോ കുന്നിൻ
താഴ്-വരയിൽ....
മുള്ളൻ പന്നികൾ കുറുകെ പായുന്നൂ...
നീർചാലുകളിലെ
വെള്ളം കലങ്ങി പരക്കുന്നൂ...
പരൽ മീനും...
തവളക്കുഞ്ഞും..
വെപ്രാളപ്പെട്ടു തുള്ളുന്നൂ ...
പെട്ടെന്നാണ് ഒഴുക്കു നിലച്ചതും..
മുള്ളൻ പന്നികൾ മാളങ്ങളിൽ ഒളിച്ചതും....
ബാലേസ്ണൻ ഉമ്മറവാതിൽ
തുറന്നും....
കോയ ജനൽ പാളികൾ മലർക്കെ തള്ളിയും...
സംഗതി തിരക്കിയപ്പോൾ
കാണുന്നതോ...
ഫദല് തങ്ങൾ
"വിത്ത് ഗിത്താർ''.....
മൂപ്പർ ബാസ് ഗിത്താറിൽ
മീട്ടാൻ ശ്രമിച്ചത്
''സംകൃത പമഗിരി തങ്കതുങ്ക..."
പുറത്ത് വന്ന സംഗീതമോ...
ആരും ഇതുവരെ കേൾക്കാത്ത
''വ്ലാഡിമിർ സെമെനൊവിഛ്.." ഉം
ങ്ആ..അത് വിടാം..അല്ലേ...
ഏതായാലും പുലർച്ചത്തെ ഉറക്കം പോയി കിട്ടി....
സാരമില്ല.... ന്മുളെ...
ഫദല് തങ്ങളല്ലേ.........
[Yakoob Rachana....]