മക്ക എന്ന.....
മക്ക എന്ന..........
അല്ലാഹുവിന്റെ കാരുണ്യമിറങ്ങുന്ന അനുഗൃഹീത ഭൂമി ഒന്നു കാണാനും... സ്പർശിക്കാനും..... ഹൃദയവും ആത്മാവും കൊതിക്കുന്ന പുണ്യ മാസമാണിത്....
തറാവീഹും... തവാഫും.. പരിമിതപ്പെട്ടുത്തി...
ആളൊഴിഞ്ഞ മത്വാഫും...കഅബാലയവും... അവിടുത്തെ വിചനതയും നിമിത്തം "മക്ക" ഇത്തവണത്തെ റമദാനെ വരവേറ്റത് തന്നെ ഏറെ ദു:ഖത്തോടെയാണ്......
ഭക്ത ജനങ്ങൾ നിറഞ്ഞ മത്വാഫും..... ഹറമും എന്ന ഇന്നലെകളുടെ കാഴ്ചകൾക്കൊപ്പം....
ഓർത്തെടുക്കുക....
"മക്ക" യിലെ വിശ്വാസികൾക്കൊപ്പമുള്ള... ....
ചേതോഹരമായ... മനം കുളിർപ്പിക്കുന്ന ഹറമിലെ റമദാനിലുള്ള ആ നോമ്പുതുറയുടെ
കാഴ്ചകളുമായിരിക്കും.....
വിശുദ്ധ നഗരമായ മക്ക (مكة / مكّة المكرمة)
ഒരുപാടു സവിശേഷതകളാൽ ശ്രേഷ്ഠമാക്കപ്പെട്ട നഗരമാണ്........
ഹജ്ജ്-ഉമ്ര തീർഥാടന കേന്ദ്രം....
ഖുർആൻ അവതരിച്ച പ്രദേശം....
സംസം കിണർ നിലകൊള്ളുന്ന ഇടം......
മുത്തു നബി മുഹമ്മദ് (സ:അ)യുടെ ജന്മഗേഹമുള്ള സ്ഥലം........
ലോക മുസ്ലിംകൾ അഞ്ചു നേരവും തിരിഞ്ഞു പ്രാർഥിക്കുന്ന....കഅബത്തുൽ മുഷറഫ....
മഖാമ ഇബ്രാഹിം ........
സംസം കിണർ .............
സഫാ.. മർവ്വാ മലകൾ....
മസ്ജിദുൽ ഹറം..... ഇങ്ങനെ ബഹുമാനമാക്കപ്പെട്ട മക്കക്ക്...
മക്ക എന്ന പേരു ലഭിക്കാൻ തന്നെ കാരണം....
പശ്ചാത്താപത്താൽ എത്തുന്നവരുടെ പാപങ്ങളെ കഴുകി മായ്ച്ചു കൊടുക്കുന്നതു കൊണ്ടാണ്.....
മക്കയുടെ നിൽപ്പ് ഭൂമിയുടെ മധ്യത്തിലായതു കാരണം......"കഅബ" ഭൂമിയുടെ... കേന്ദ്ര ബിന്ദുവാണെന്നാണു് പറയപ്പെടുന്നത്........
മക്കയിൽ പോയ ഒരു വിശ്വാസിക്ക്.....
അവിടം വിട്ടു തിരിച്ചു പോരൽ....
ഏറെ പ്രയാസത്തോടെയേ.. കഴിയൂ....
വിശ്വാസികളുടെ ഈ വിശുദ്ധ നഗരിയെ നിശ്ചലമാക്കിയതോടെ ...
നമ്മുടെയെല്ലാം സ്വപ്നങ്ങളെയാണ് ഈ കോവിഡ് മഹാമാരി തട്ടിത്തെറിപ്പിച്ചത്...
അടുത്തു വരാൻ പോകുന്ന ദിവസങ്ങളായ....
ലൈലത്തുൽ ഖദ്റിൻ്റെ സാദ്ധ്യതാ നാളായി പൊതുവിൽ പരിഗണിക്കപ്പെടുന്ന റമദാൻ 27ാം രാവിലും.......
തറാവീഹിലെ ഖത്മുൽ ഖുർആൻ പൂർത്തീകരിക്കുന്ന.... 29ാം ...രാവിലും....
ഇരുഹറമുകളും...ജനലക്ഷങ്ങളെക്കൊണ്ടു് സമുദ്രമായി മാറേണ്ട സന്ദർഭമാണ്.....
ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ ദിനങ്ങളിൽ...ഏതുവിധേനയും സ്വർഗ്ഗം ഉറപ്പിക്കാനുള്ള അടങ്ങാത്ത ആവേശത്തോടെ..... കാരക്കച്ചീളു കൊണ്ടെങ്കിലും...നരകത്തെ അകറ്റി സ്വർഗ്ഗം പിടിക്കാനുള്ള.... പ്രവാചകൻ്റെ വചനത്തെ പിൻതുടർന്നു നൂറ്റാണ്ടുകളായി മക്കയിൽ
ഓടി എത്തികൊണ്ടിരിക്കുന്നത്......
എൻ്റെ മനസ്സിലും അവശേഷിക്കുന്ന ഒരാഗ്രഹം ബാക്കിയുണ്ട്.....അത്...
റമളാൻ മുഴുവനും..... അല്ലെങ്കിൽ..... അവസാനത്തെ പത്തിലെങ്കിലും... ഹറമിൽ ഒരിക്കലെങ്കിലും ഇഅ`ത്തിഖാഫ് ഇരിക്കുക എന്ന പ്രാർത്ഥന....
രണ്ടു ഹറമുകളൂടേയും ഇന്നത്തെ അവസ്ഥ എത്രയും പെട്ടെന്ന് മാറി കിട്ടട്ടേ...... എന്ന് പ്രാർത്ഥിച്ചു കൊണ്ടു്............
ആമീൻ.....🤲
Yakoob Rachana Yakoob