top of page

ഫ്രീ നോക്കിംഗ്... [വെറുതെ നോക്കിയതാണ്..]

Updated: Jul 28, 2021


ൾഫ് കിസ്സ -# 2

ഫ്രീ നോക്കിംഗ്

[വെറുതെ നോക്കിയതാണ്...]

- - - - - - - - - - - - - - - - - - - - - - -

ഈ പൊന്നു വിളയുന്ന മരുഭൂമിയിലെത്താൻ ഞാനും കൊതിച്ചിരുന്നു....


ആഗ്രഹ സാഫല്യമെന്ന പോലെ ബഹ്റൈൻ മണൽ തട്ടിൽ ഞാൻ കാലു കുത്തിയതും.....


നേരത്തെ എത്തിയവർ പറഞ്ഞു .....


"നീ അൽപം വൈകിപ്പോയീ "


അന്ന് എന്റെ പ്രായം 20-നു താഴെ അവർ ഉദ്ദേശിച്ചത്... ഞാൻ ജന്മമെടുക്കുന്നതിന് മുമ്പേ.. ഇവിടെ എത്തേണ്ടതായിരുന്നൂ.... എന്നാണോ?


അന്നു ഞാൻ താമസിച്ച ഫ്ലാറ്റിലെ അന്തേവാസികൾ

ജോലി കഴിഞ്ഞ് തിരിച്ചെത്തി വിശ്രമ സമയങ്ങളിൽ....


അന്നന്നത്തെ ജോലിസ്ഥലങ്ങളിലെ അനുഭവങ്ങൾ രസത്തിന് റൂമിൽ വട്ടമിരുന്ന്

പങ്കുവെക്കുന്ന ഒരു പതിവു കാഴ്ചയുണ്ട്...


അതിൽ ഇംഗ്ലീഷറിയാത്ത ഒരാൾ.....

മനാമാ സെൻ്ററിലെ ഒരു ഡോറിൽ...

വേക്കൻസി അന്വേഷിക്കാൻ മുട്ടിയതും ..ഗൗരവത്തിൽ വന്നു ഡോർ തുറന്ന മാഡം....


"വാട്ട് യൂ വാണ്ട് " എന്നു ചോദിച്ചപ്പോൾ....


"വെറുതെ" എന്നത് ഇംഗ്ലീഷ് വൽക്കരിച്ച്....


''ഫ്രീ നോക്കിംഗ് " എന്നു പറഞ്ഞതും


മാഡം "സ്റ്റുപ്പിഡ് " എന്ന് പറഞ്ഞ് ഡോർ വലിച്ചടച്ചതും... അനുഭവസ്ഥൻ തന്നെ നേരിൽ വിവരിക്കുമ്പോൾ

കേൾക്കാൻ ഒരു രസം തോന്നിയിയിരുന്നു....


കുറച്ചു ദിവസങ്ങളോളം... എല്ലാവരും ജോലിക്ക് പോകുമ്പോൾ ഞാൻ റൂമിൽ തന്നെ കിടന്നുറങ്ങി....


ഉറക്കം മടുത്ത്....

കിട്ടുന്ന ജോലിക്ക് പോകാമെന്നായപ്പോൾ...


ഒരു ബന്ധുവിൻ്റെ ഒഴിവിൽ.... ക്യാഷിയറായി അറബിയുടെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക്

കയറി....


ശരിക്കും.....വാവടുത്താൽ വലിവിൻ്റെ അസുഖം കൂടുന്ന ആസ്തമാ.... രോഗിക്ക് പറ്റിയ പണിയായിരുന്നു അത്.....


കാലങ്ങൾക്ക് ശേഷം കേട്ട ക്യാഷിയർ കഥകളിൽ..


ഒരു പാക്കിസ്ഥാനിയുടെ കടയിൽ ക്യാഷിലിരുന്ന മുക്കാളിക്കാരൻ പറഞ്ഞതിങ്ങനെ....


"പച്ച... ശമ്പളം മര്യാദക്ക് തരില്ല.... പിന്നെ ജോലി ക്യാഷിലായതു കൊണ്ടു് ഞാനങ്ങു അഡ്ജസ്റ്റ് ചെയ്ത് പോകും...."


താൻ പാതി.... മൊയലാളി പാതി...."


സൂപ്പർ മാർക്കറ്റിൽ ഞാൻ ഉച്ച സമയത്തു ഒറ്റയ്ക്ക് ക്യാഷ് കൗണ്ടറലിരിക്കെ...

കുറച്ച് അറബി കുട്ടികൾ എൻ്റടുത്ത് വന്നു .....


"ജീബ് ബീബ്സി" ....


ആവശ്യപ്പെട്ടത് പെപ്സി ആണെന്ന് മനസ്സിലാക്കി അതെടുത്തു കൊടുത്തു....


കുട്ടികൾ... വീണ്ടും കലമ്പി പറഞ്ഞ അറബി വാക്ക് എനിക്ക് ഒട്ടും മനസ്സിലായതുമില്ല....


"യാ...അള്ളാ... ബത്തൽ"


അള്ളാന്റ ബത്തൽ എന്ന സാധനം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലാ.....


ഇവിടെ അള്ളാ ബത്തൽ ഇല്ല എന്ന അർത്ഥത്തിൽ....


"മാഫീ അള്ളാ ബത്തൽ" എന്നു അറിയാവുന്ന അറബിയിൽ ഞാനും മറുപടി പറഞ്ഞു...


പിള്ളേർക്ക് വാശി കൂടി....


കയറി വന്ന ഒരു കസ്റ്റമർ പറഞ്ഞു തന്നു....

പെപ്സി ബോട്ടിൽ തുറന്നു

(ബത്തൽ = Open) കൊടുക്കാനാണ് അവർ

ആവശ്യപ്പെട്ടതെന്ന്...


ഞാൻ ബോട്ടിൽ വാങ്ങി

ഒന്നു കുലുക്കി ഓപ്പൺ ചെയ്തു കൊടുത്തപ്പോൾ...


ഗ്യാസ് തൂറ്റി പെപ്സി അവരുടെ തൂവെള്ള കന്തൂറയിൽ നിറയെ സ്പ്രേ... അടിച്ചു നാശമാക്കി...


എന്നതു മാത്രമല്ല...


പെട്ടെന്ന് സോറി.. എന്നതിനു

അറബി വാക്കായി നാവിൻ തുമ്പിൽ വന്നത്...

"ശുക്രൻ " എന്നായിപ്പോവുകയും ചെയ്തു.......


[ശുക്രൻ = നന്ദി].... അവിടേയും പിഴച്ചു..

പിന്നെ സംഭവിച്ചത് പറയേണ്ടതില്ലല്ലോ....


ഒരാഴ്ചത്തെ അവിടുത്തെ ജോലി അന്നത്തോടെ... ഞാൻ അവസാനിപ്പിച്ചു....


അടുത്ത ദിവസം... NBB ഇന്റർവ്യൂവിൽ.... (നേഷണൽ ബാങ്ക് ഓഫ് ബഹ്റൈനിൽ ) ജോലി ഉറപ്പിച്ചു.....അതിനുള്ള അപ്പൻ്റോയിൽമെൻറും കിട്ടി !


പക്ഷെ.... സ്പോൺസറുടെ റിലീസ് ലെറ്റർ

കിട്ടാതെ ആ ജോലിയും നഷ്ടപ്പെട്ടു....


എൻ്റെ സ്പോൺസർ ബെന്യാമിൻ്റെ ആടു ജീവിതത്തിലെ കാട്ടറബി ടൈപ്പായ... ഒരു ടാക്സി ഡ്രൈവറായിരുന്നു....


പിന്നീട് രണ്ടു പുതിയ വിസയെടുക്കുന്ന തുകയ്ക്കുള്ള സംഖ്യ

അലി ഹസ്സൻ വഴി

കൊടുത്താണ് റിലീസ് വാങ്ങിയതും.... മലേഷ്യൻ ബാങ്കായ ഭൂമിപുത്രയിൽ ജോയിൻ ചെയ്യുന്നതും...


ടെലിഫോൺ സൗകര്യം കുറഞ്ഞ അക്കാലത്ത്....


ഹംസത്ത് അളിയങ്ക നാട്ടിൽ നിന്നും തനിക്ക് ട്രങ്ക് കോളിലൂടെ വന്ന ഒരു ദു:ഖ വാർത്ത വിളിച്ചു ഞങ്ങളോട് പങ്കിട്ടതിങ്ങിനെ...


മൂപ്പരുടെ ഊരള്ളൂരിലെ മൂത്ത പെങ്ങളുടെ ഭർത്താവ്

മരിച്ചു ... മഗ്രിബ് കഴിഞ്ഞു

തന്റെ വെസ്റ്റ് റിഫയിലെ റൂമിൽവെച്ച് മയ്യിത്ത് നിസ്ക്കാരം ഉണ്ടാവുമെന്ന്....


ഞാനും.. മറ്റു ബന്ധുക്കളും..... നാട്ടുകാരുമടക്കം വലിയൊരു ജനക്കൂട്ടം നിസ്ക്കാരത്തിന് അവിടെ

സന്നിഹിതരായി.....


ഹംസത്ത് അളിയങ്ക തന്നെ ആയിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്....


മൂന്നാം തക്ബീറിനു ശേഷം.. മയ്യിത്തിനു വേണ്ടിയുള്ള ദുആ...


“അല്ലാ:ഹുമ്മഗ്വ്ഫിർ ലഹു വർഹംഹു വഅ്ഫു അന്ഹു വഅക്രിം ...............

വമിൻ അദാബിന്നാർ... "


( അല്ലാഹുവേ... ഈ മയ്യിത്തിന് നീ പൊറുത്തു കൊടുക്കുകയും... കരുണ ചെയ്യുകയും.... മാപ്പ് നൽകുകയും....... മാന്യമായ സ്വീകരണം നൽകുകയും.... അവിടുത്തെ പ്രവേശന കവാടം വിശാലമാക്കുകയും ചെയ്യേണമേ.....)


ഈ ദുആ..... ഉൾപ്പെട്ട മയ്യിത്ത് നിസ്ക്കാരത്തിനു ശേഷം... സലാം വീട്ടി

എല്ലാവരും പിരിഞ്ഞു....


പിറ്റേ ദിവസം.... നാട്ടിൽ നിന്ന് അളിയങ്കാക്ക് ഒരു ഫോൺ കോൾ വന്നു....


"ഹലോ.... ഹംസത്തല്ലേ... ഇത് ഞാൻ.... നിൻ്റെ അളിയൻ മൊയ്തീനാ...."


ഒരു നിമിഷം തല കറങ്ങി സ്തംഭിച്ചു നിന്നു പോയി പോൽ...... തലേ ദിവസം മയ്യിത്ത് നിസ്ക്കരിച്ച.... മരിച്ച ആളുടെ ശബ്ദമാണ് ഈ കേൾക്കുന്നത്......


യഥാർത്ഥത്തിൽ മരിച്ചത് മൊയ്തിനിക്കാൻ്റെ മകളുടെ ഭർത്താവായിരുന്നു......


മരിച്ച ആളെ മാറിപ്പോകാനുള്ള കാരണം..

ആ മരണം വിളിച്ചറിയിച്ച ആൾക്ക് പറഞ്ഞതിൽ തെറ്റിയതോ..... അല്ലെങ്കിൽ

താൻ കേട്ടതിൽ പറ്റിയ പിശകോ......അതും അല്ലെങ്കിൽ ഫോൺ കോളിൻ്റെ ക്ലാരിറ്റി കുറവ് കൊണ്ടോ പറ്റിയ പിശക് ആയിരിക്കാം....


ഇനി ആലോചിച്ചിട്ട് കാര്യമില്ലാ....

എന്നതുകൊണ്ടു് ...


മയ്യിത്ത് നിസ്ക്കാരത്തിൽ പങ്കെടുത്ത

എല്ലാവരുടേയും ഫോൺ നമ്പറുകൾ വീണ്ടും

തപ്പിയെടുത്ത് കറക്കി......

വിളച്ചു പറയാൻ തുടങ്ങി......


" ഇന്നലെ മയ്യിത്ത്

നിസ്ക്കരിച്ച ആൾ

മരിച്ചിട്ടില്ലാ...

ഹയാത്തിൽ

തന്നെയുണ്ടു്..."

[പരേതൻ ജീവിച്ചിരിപ്പുണ്ട്]


......... തുടരും..........


Yakoob Rachana Nandi.......✍️

9 views0 comments

Recent Posts

See All
Post: Blog2_Post
bottom of page