top of page

മറ്റന്നാൾ എനിക്ക് പനി ആയിരിക്കും..

രസം മൂന്ന് .. 🌟🌟🌟

[ രസം രണ്ടിന്റെ തുടർച്ച ]


"മറ്റന്നാൾ എനിക്ക് പനി ആയിരിക്കും"

...........................................


ഇബ്രായി പറഞ്ഞ കഥ :

- - - - - - - - ---------------

ഇബ്രായിക്ക് പെൺമക്കളേ..... ഉള്ളൂ....

അതേ മൂപ്പർക്ക് ആവൂ.... അറിയൂ.....


എല്ലാവരേയും കെട്ടിച്ചയച്ചു

സസന്തോഷം.......


അതിലൊരാളുടെ കല്ല്യാണത്തിന്.......


അനാവശ്യ കല്ല്യാണനന്തര പാഴ്ചിലവുകൾ ഒഴിവാക്കാൻ......


ഇബ്രായി മുൻകൂട്ടി തന്നെ അവരോട് ഉണർത്തിയിരുന്നൂ...


"സൽക്കാരം അങ്ങോട്ടും ഇങ്ങോട്ടം വേണ്ടാ......" എന്നത് ഇരുകൂട്ടരും അംഗീകരിച്ചിരുന്നു...


അതു മറന്നു.. പിറ്റെ ദിവസം മൊബൈലിൽ അവർ വിളിച്ചു പറഞ്ഞു


"ഞങ്ങൾക്കു ഒഴിച്ചുകൂടാൻ പറ്റാത്ത ...വളരേ വേണ്ടപ്പെട്ട 20 പേർ....... മറ്റന്നാൾ അങ്ങോട്ടു വരും .. അവർക്കും നിങ്ങളുടെ വീടൊക്കെ ഒന്നു കാണണം.." !


അതൊഴിവാക്കാൻ... പെട്ടെന്ന് ഒരു മറുപടിയും ഇബ്രായി പറഞ്ഞു.......


" മറ്റന്നാൾ എനിക്ക് പനി ആയിരിക്കും" .......


അതൊരവസരമായി അവരും എടുത്തു.


കിട്ടിയ ചാൻസു അവർ

ശരിക്കും ഉപയോഗപ്പെടുത്തി...


അതാ വരുന്നു പുതിയാപ്പിളയുടെ ആൾക്കാർ ....

പറഞ്ഞ ദിവസം തന്നെ

രോഗിയായ അന്മോശനെ കാണാൻ എട്ടും... പത്തും... പതിനഞ്ചും.... പേരുടെ

ഗ്രൂപ്പുഗ്രൂപ്പായുള്ള..... ഇടതടവില്ലാത്ത...

രോഗിയെ കാണാനുള്ള പ്രളയ പ്രവാഹം .......


ആ ആഴ്ച മുഴുവനായി അങ്ങിനെ

ചായയും പലഹാരവും ഉണ്ടാക്കി സൽക്കരിച്ച്..... ഇബ്രായിക്കും... ഭാര്യയ്ക്കും.... ....... നന്നായി ക്ഷതം ഏറ്റപ്പോൾ........


നടുവൊടിഞ്ഞ ഇബ്രായി...


ഊരക്ക് കൈയ്യും കൊടുത്ത് ...... ഇങ്ങനെ സ്വയം പറഞ്ഞു...


" ഇതിലും നല്ലത് ആ ഇരുപതാളുകളുടെ

സൽക്കാരം ആയിരുന്നു...


ഐ ആം ദി സോറി...... വ്വോ.....


ഇവിടെ ജീവിക്കാൻ

എന്റെ ഈ ചില്ലറ ബുദ്ധിയൊന്നും പോരാ....."

...................................................


പാഠം രണ്ട്....


ബാവാജിയും ഇബ്രായിനും

ഒരു തിടുക്കക്കാരന്റെ മിടുക്കിൽ പെട്ട കഥ..


നന്തിയിലെ ഒരു തിടുക്കക്കാരൻ..... ഒരിക്കൽ ഇബ്രായിയോട് അയ്യായിരം രൂപ അവധി പറഞ്ഞ് കടം വാങ്ങിച്ചു.....


ഇബ്രായിന്റെ കടത്തിന്റെ അവധിയെത്തിയപ്പോൾ

തിടുക്കക്കാരൻ ബാവഹാജിയോട് വാങ്ങി അത് ഇബ്രായിക്ക് കൊടുത്തും.....


ബാവാജിയുടെ അവധിയെത്തിയപ്പോൾ....


ഇബ്രായിയോട് വാങ്ങി ബാവാജിക്ക് കൊടുത്തും... റോട്ടേഷൻ നടത്തി..


പരസ്പരം ഇവർ രണ്ടു പേരും അറിയാതെ...... അങ്ങോട്ടും ഇങ്ങോട്ടുമായി....ഇവരുടെ പൈസ അവർക്ക് തന്നെ കൈമാറി...കൈമാറി....

കൊണ്ടിരുന്ന ഏർപ്പാട്..... എന്ന ഈ ഇടപാട് കുറച്ചു

മാസങ്ങൾ മുടങ്ങാതെ വിജകരമായി നീട്ടി കൊണ്ടു

പോകവേ......


ഒരിക്കൽ ബാവാജി...


തിടുക്കക്കാരൻ ഇബ്രായിക്ക് കൊടുക്കാൻ ചോദിച്ച അയ്യായിരവുമായി വന്നപ്പോൾ..... ഇബ്രായിയും കാശ് വാങ്ങാൻ അവിടെ തിടുക്കക്കാരന്റെടുത്ത് എത്തിയിരുന്നു.....


രണ്ടു പേരേയും ഒന്നിച്ചു കണ്ട സ്ഥിതിക്ക്

തിടുക്കക്കാരൻ....


ആ പൈസ ഇബ്രായിക്ക് നേരിട്ട് കൊടുക്കാൻ ബാവാജിയോട് ആവശ്യപ്പെട്ടിട്ട്...


" ഇനിയങ്ങോട്ട്.... നിങ്ങൾ തമ്മാമ്മിൽ തന്നെ

ആയികൊള്ളൂ....... ഞാനിങ്ങ് ഒഴിഞ്ഞിക്ക് "

എന്നു പറഞ്ഞൊഴിഞ്ഞു. ......


യഥാർത്ഥ കടക്കാരൻ

ആരെന്നറിയാതെ...

ഇടപാട് ഒരു വഴിപാട് പോലെ ഒരുപാട് കാലം പിന്നെയും അവർ തമ്മിൽ തുടർന്നു....


തിടുക്കക്കാരനും കാശ് മടക്കിക്കൊടുക്കാൻ

ഒരു മിനക്കേടും ഇല്ലാതെ ആവശ്യത്തിലേറെ അവധിക്ക് ഇത് ഒരവസരമായും മാറി....


ഇങ്ങനെ തുടർന്നു പോകുന്നതിനിടയിൽ.... തിടുക്കക്കാരന്റെ തിടുക്കം തീർന്ന് ...


കടം തിരിച്ചടക്കാൻ.... നോക്കുമ്പോൾ...


കടത്തിന്റെ ഇപ്പോഴത്തെ നില [ Present status] മനസ്സിലായില്ല.. തിടുക്കക്കാരന്.


ഇവരിൽ ആരോടാണ് ഈ നിമിഷം താൻ

കടപ്പെട്ടിരിക്കുന്നതെന്ന്..


ആകെ കൺഫ്യൂഷൻ....


ഇതാർക്കു കൊടുക്കും.....


ബാവാജിക്കോ...... ഇബ്രായിക്കോ...


ഒടുവിൽ കണ്ടെത്തി...


അപ്പോഴത്തെ സ്റ്റാറ്റസ് പ്രകരം..... ഇബ്രായി.... ബാവാജിക്കായിരുന്നു കടക്കാരൻ... എന്ന്.


തിടുക്കക്കാരൻ.... പൈസ തിരിച്ചു കൊടുത്ത് ബാവാജിയോട് കടത്തിന്റെ കഥ വന്ന വഴി പറഞ്ഞപ്പോളാണ്...


ബാവാജിക്കും... ഇബ്രായിനും... മറന്നു മറഞ്ഞു പോയ ആ സംഗതി

കൊയ്ത്തിരിഞ്ഞത്...


"എന്നിട്ട് "..... എന്ന ചോദ്യം

ഒപ്പമില്ലാതെ... ആദ്യമായി

ഇബ്രായി വെറും...


"അദ്ദ് ശ്ശെരി"

മാത്രം പറഞ്ഞ് ...


മൂന്നു പേരും ചിരിച്ചാസ്വദിച്ചു പിരിഞ്ഞു....


.................ശുഭം..................


Yakoob Rachana Yakoob

7 views0 comments
Post: Blog2_Post
bottom of page