മൊയ്തൂക്കാ...."ഇത്ര കാൽനട ദൂരം നടന്നു

തന്നെ തീർക്കുക"... എന്ന

ടാർജറ്റ് നടന്നു തീർത്തു

മടങ്ങിയ മൊയ്തൂക്കാ....

.................................................

"ഇത്ര കാൽനട ദൂരം ജീവിതത്തിൽ

നടന്നു തന്നെ തീർക്കാ..."


എന്ന ദൈവവുമായുള്ള ഡിക്ലറേഷൻ എഗ്രിമെൻ്റിലെ വ്യവസ്ഥ...


പൂർണ്ണമായും നടന്നു തന്നെ

വിജയകരമായി തീർത്തും....

മുഴുമിപ്പിച്ചുമാണ്

മൊയ്തൂക്കാൻ്റെ മടക്കം...


പുരുഷനെ ദൈവം.. ആദി മനുഷ്യനായി സൃഷ്ടിച്ചപ്പോൾ....


ഒറ്റപ്പെട്ട അവൻ കാലു

കൊണ്ട് ദൂരമത്രയും നടന്നു തീർക്കുമ്പോൾ .....


അവൻ്റെ ഒറ്റപ്പെടലിൻ്റെ ബോറടി മാറ്റാൻ കൂട്ടിനായ് ദൈവം വിട്ടതോ.....


ചിറകു കൊണ്ട് സഞ്ചരിക്കുന്ന മാലാഖമാരെയും.....


പുരുഷൻ... കാലു കൊണ്ട് നടന്നും..


മാലാഖമാർ ചിറകിൽ പറന്നും...


അങ്ങിനെ യാത്ര തുടർന്നു കൊണ്ടിരുന്ന പോലെ....


ചുറ്റുമുള്ള സമ്പന്നതയുടേയും.. ആധുനികതയുടേയും... നടുവിൽ

ജീവിതം കാലു കൊണ്ടു മാത്രം

നടന്നു തീർത്ത....


അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള ഏതു നേരത്തും.....


തെക്കോട്ടോ... വടക്കോട്ടോ....

എന്ന വകഭേദമേ....

ആ നടത്തത്തിൽ കാണാൻ

കഴിയൂ.....


ഒടുവിൽ ഞാൻ കണ്ടത് തെക്കോട്ട് നടന്നകലുന്നത് തന്നെയാണ് .....


നന്തിയിലെ സെയ്ത് സ്റ്റോറ്റിനും....


അറബി കോളേജിനും ഇടയിലുള്ള റോഡിൽ....


വിശ്രമമില്ലാതെ

നിരന്തരം പലതവണ അങ്ങോട്ടും.ഇങ്ങോട്ടും..

നടക്കുന്ന......


പലർക്കും ഇന്ന് അറിയാത്ത...


ഒരു നൂറ്റാണ്ടിൻ്റെ ചരിത്ര

ഭാണ്ഡം ചുമലിൽ പേറിയതു

കൊണ്ടാണോ.......


ആ ഒരു ഭാഗം ചെരിഞ്ഞുള്ള നിരന്തരമായ തെക്ക് വടക്ക് നടത്തം എന്ന് തോന്നിപ്പോകും......


തറവാടിയും... തൻ്റേടിയും...


ഒരു കാലത്ത്... നന്തിയിലെ ഏറ്റവും

ആരോഗ്യ ദൃഢഗാത്രനും....

ആജാന ബാഹുവും....


സാമൂഹ്യ സാമുദായിക രംഗത്ത് സജ്ജീവ സാന്നിദ്ധ്യവുമായിരുന്ന...


എന്നും നടന്നു കൊണ്ടിരുന്ന

മനുഷ്യൻ... അല്ലെങ്കിൽ നടത്തത്തിൽ

മാത്രം നാട്ടുകാർ എന്നും കണ്ടു കൊണ്ടിരുന്ന....


പുതിയ വളപ്പിലെ ആ..

പഴയ മൊയ്തൂക്കയുടെ...


ഇടയ്ക്കൊപ്പെഴോ...

പറഞ്ഞു കേട്ട ഒരു വചനം 👇


"അള്ളാൻറ ദുനിയാവിൽ

എനിക്കോ... നിനക്കോ.....

സ്വന്തമായിട്ട്.... എന്ന് പറയാൻ ഒന്നും വെച്ചിട്ടില്ലാ..


അത് എല്ലാവർക്കുമാണ്...


മനുഷ്യൻ..അവൻ്റെ വിവരക്കേടു ഒന്നു കൊണ്ട് മാത്രം പറയുന്നതാ...

*സ്വന്തമെന്ന്*


അങ്ങിനെ സ്വന്തമാണെങ്കിൽ...

പോകുമ്പോൾ അവനതെല്ലാം എടുത്ത് കൂടെ കൊണ്ടു പോകണ്ടേ.?"


ഒടുവിലിതാ...


തൊണ്ണൂറ്റി ആറാം വയസ്സിലും

നടന്നു... നടന്നു... തളരാതെ

ഒടുവിലെ ഒറ്റ നാളിൻ്റെ

കിതപ്പ് മാത്രം മാറ്റാനെന്ന പോൽ..... ഒരു കിടപ്പിൽ !


ഈ നാടിനോടും...

ഇഹലോകത്തോടും തന്നെ

വിട പറഞ്ഞു പോയീ .......


അല്ലാഹു.... ബർസഖിൽ സമാധാനവും..

പരലോകത്ത് സ്വർഗ്ഗത്തിൽ

ഉന്നത പദവിയും നൽകട്ടെ...

🤲

ആമീൻ...

Yakoob Rachana ..✍️

2 views0 comments

Recent Posts

See All