top of page

മുസ്ലിം നാർകോട്ടിക് ജിഹാദ്"

"മുസ്ലിം നാർകോട്ടിക് ജിഹാദ്"

=========================

പാല.... മരത്തിൻ്റെ അൾത്താരയിൽ വർഗ്ഗീയ വിശപ്പ് മാറ്റാൻ വിഷം പുരട്ടി നീട്ടിയ സുവിശേഷത്തിൽ...


ഇവിടെ "മുസ്ലിം നാർകോട്ടിക് ജിഹാദ് "

അല്ലെങ്കിൽ...

"മുസ്ലിം ലഹരി ജിഹാദ് "

നടക്കുന്നൂ എന്ന പ്രയോഗം...


പറഞ്ഞവർക്ക് അത് പറയാൻ സ്വാതന്ത്ര്യമുള്ള

നാട്ടിൽ ... കേൾക്കുന്നവനും

സഹിഷ്ണുത പാലിക്കാ....

എന്നത് ഒരു വടിയുടെ

രണ്ടറ്റമായി തന്നെ

കാണണം...


ഇതൊരു നാക്കു പിശകാവട്ടെ... എന്നു

കന്യാസ്ത്രീകളും.. അൽമായക്കാർ പോലും ആഗ്രഹിച്ച പോൽ ആവട്ടെ... എന്നും പ്രാർത്ഥിച്ചു കൊണ്ടു...


അങ്ങിനെ വല്ല ക്രിമിനലുകളും ഇസ്ലാമിൽ

ഉണ്ടെങ്കിൽ...

അവരെ വ്യക്തിപരമായി

ചൂണ്ടിക്കാട്ടി അധിക്ഷേപിക്കുകയോ....

ശിക്ഷിക്കപ്പെടുകയോ..

തന്നെ ചെയ്യണം.... !


ക്രിമിനലുകളെ എല്ലാവരും

വെറും ക്രിമിനലുകളായി

തന്നെയാണ് കാണേണ്ടതും.....


അല്ലാതെ...ഒരു മതക്കാരെ മൊത്തം അടച്ചാക്ഷേപിക്കുന്നത്

മതസ്പർദ്ധ കൂട്ടാനേ..

സഹായിക്കൂ ....


നാം കേരളക്കാർ മറ്റു മതങ്ങളോടും മതസ്ഥരോടും സമഭാവനയിൽ

പെരുമാറുന്നവരാണ്....


ബിഷപ്പുമാർക്കും പാതിരിമാർക്കും ശമ്പളവും

സൗകര്യങ്ങളും ഗവർന്മെണ്ട്

നൽകുന്ന ഒത്തിരി മുസ്ലിം

രാഷ്ട്രങ്ങൾ വിദേശത്തു

ഉണ്ടെന്നത് ഒരു സത്യമായിരിക്കെ...


ഇതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചവരുടെ

ശൈലി ഭൂഷണമെന്നും അഭിപ്രായമില്ലാ..


സ്ഥാപിത താൽപ്പര്യക്കാരുടേയും... കുഴലൂത്തുകാരുടേയും....

സാന്നിദ്ധ്യം ഈ ബഹുമത.... ബഹുസ്വര... സമൂഹത്തിൽ സ്വാഭാവികമാണ് !


"നാർകോട്ടിക് ജിഹാദ് "

അല്ലെങ്കിൽ...

"മുസ്ലിം ലഹരി ജിഹാദ് "

എന്ന പ്രയോഗം...


''നാനാത്വത്തില്‍ ഏകത്വം"

എന്ന ആശയത്തിൽ വിശ്വാസിക്കുന്ന..


മതമൈത്രിക് പേരുകേട്ട

നാം കേരളക്കാർ... സർവ്വ പുച്ഛത്തോടെ തള്ളുകയും....

ആരും അതേറ്റെടുക്കില്ലാ..

എന്നും നമുക്ക്

ഉറപ്പിക്കാമെങ്കിലും...


സ്നേഹം പരത്തേണ്ടവർ

വെറുപ്പിൻ്റെ വിത്ത് പാകുമ്പോൾ...

അത് പണ്ഡിതനോ...

കുണ്ഡിതനോ... എന്ന്

മുഖം നോക്കാതെ !

തള്ളികളയേണ്ട

ഒന്നു തന്നെ...


സുവിശേഷത്തിൽ പ്രയോഗിച്ച പുത്തൻ...


"നാർകോട്ടിക് ജിഹാദ്''

എന്ന പ്രയോഗത്തിൻ്റെ

വ്യാപ്തിയും അർത്ഥവും.....


എന്തോ..ന്നോ.. ന്നാ...ണെന്ന്


ഉൾക്കൊള്ളാൻ കഴിയാതെ.. ഒരൽപം പകച്ചു നിന്ന നേരം

😇🤔ചിന്തിച്ചു പോയതാണ്..


# നാർകോട്ടിക്ക്... എന്നാൽ

ലഹരി എന്നും...


മുസ്ലീങ്ങളിൽ ലഹരി ഉപയോഗിക്കുന്നവർ

ഏറെയുണ്ടെങ്കിലും...


ലഹരി മുസ്ലീംങ്ങൾക്ക്...

ഹറാം [നിഷിദ്ധം]... തന്നെയാണ്....


ലഹരിയുടെ മയക്കത്തിൽ മരിക്കുന്ന മുസ്ലീമിന് സ്വർഗ്ഗ

പ്രവേശനം പോലും

ഉണ്ടാവില്ലാ.. എന്നു വിശ്വസിക്കുന്ന..


"ലഹരി"

നിഷിദ്ധമാക്കപ്പെട്ടവരും...

അതിനെ ശക്തമായി

എതിർക്കുന്നവരുമാണ്

മുസ്ലീങ്ങൾ...


# ജിഹാദ്... എന്നാല്‍....


വിശ്വാസത്തെ സംരക്ഷിക്കാനും സാക്ഷാത്കരിക്കാനുമുള്ള ത്യാഗ നിര്‍ഭരമായ...

''പ്രയത്ന"മെന്നുമാണ്....


[എല്ലാവരുടേയും മനസ്സിനകത്തുള്ള തിന്മയോടു യുദ്ധം ചെയ്തു

നന്മയെ വിജയിപ്പിക്കുക എന്ന രത്ന ചുരുക്കമാണ് ജിഹാദ്..]


നാർക്കോട്ടിക്കും..ജിഹാദും

അതങ്ങട്ട് രണ്ടും കൂട്ടി വായിച്ചാൽ എങ്ങിനെയാ.. ശരിയാവുകാ..


മോരും മുതിരയും പോലെ....

അല്ലെങ്കിൽ...

അലുവയും.. മത്തിക്കറിയും

പോലെ ചേർച്ചയില്ലാത്ത

ആരോപണമായല്ലേ..എന്നും അതു നിലനിൽക്കുകയുള്ളൂ !


"നാർകോട്ടിക് ജിഹാദ്'' എന്നാൽ അതെന്തൂട്ടു...

സാധനോം...ന്നറിയാനാണ്...

സുഹൃത്തിനെ വിളിച്ചത്...


അതിന്..


അവൻ അയച്ചു തന്ന

താഴെ കൊടുത്ത...👇


ഈ വീഡിയോ കണ്ട ശേഷമാണ്.

മുസ്ലിം

"നാർകോട്ടിക് ജിഹാദ്...."


എന്തോ..ന്നോ.. ന്നാ..ണെന്ന്..

സെരിക്കും പുരിഞ്ഞതു..!


" ഹ...ഹ....ഹാ....."

അത്ര തന്നെ....


yokoob rachana...✍️

3 views0 comments

Recent Posts

See All
Post: Blog2_Post
bottom of page