"രാഘവീയം....."
"രാഘവീയം....."
* * ** * ** * ** *
"കാവ്യം നന്തീയം...
[ പയേ കാല നന്തി.. ]
കഥ രാഘവീയം....
കർത്താവു......
നന്തിക്കാരൻ....
കെ.വി. രാഘവൻ.."
തന്നെ ...
മന്ത്രപുരസ്സരം
രാഘവേട്ടൻ
പറയുന്ന
നന്തിയുടെ
ഗഥകാല
കഥകൾ ......
വർണ്ണാക്ഷരങ്ങൾ
കൊണ്ടും....
ചില്ലാക്ഷരങ്ങൾ
കൊണ്ടും ഭംഗി
വെച്ചു പിടിപ്പിച്ചു
മെനഞ്ഞെടുത്ത-
ഒന്നല്ലാ.....
അത്....
പഴയ കാല
നന്തിയുടെ
നെരിപ്പിൻ്റെ
കണലും
തണുപ്പിൻ്റെ
കമ്പിളിയും സട
കുടഞ്ഞിട്ടപ്പോൾ....
പാറി പറന്നു വന്ന
ധൂമകേതുവിലെ
തേജസ്സായി....
രാഘവേട്ടാ...
ഇനിയും എഴുതൂ....
പുതിയ തലമുറക്ക്
നന്തി..
എവിടെ നിന്നു
തുടങ്ങീ...
എങ്ങെത്തി
നിൽക്കുന്നൂ...
എന്ന സൂക്ഷ്മ
അവലോകനത്തിന്
ഇത് ഉതകും....
യു.കെ കുമാരൻ്റെ
"തക്ഷൻകുന്ന് സ്വരൂപം"
വായിക്കുന്ന ഒരു
പ്രതീതിയും....
സുഖവും കിട്ടുന്നൂ....
എഴുപതു കഴിഞ്ഞ്
എൺപതിലേക്ക്
ഒരു പടികൂടി
ചവിട്ടിയാൽ
തികയ്ക്കുന്ന
മികവിൻ്റെ
നാളിലും..
ഇത്ര നന്നായി
ഭൂതകാലത്തിൻ്റെ
മൂല്യമത്തായ
സ്മരണകൾ..
ഇന്നലത്തെ
തിങ്കളാഴ്ചയെ
പോലും മറക്കുന്ന..
അൾഷിമേഴ്സിൻ്റെ
ഈ യുഗത്തിലും....
ഇത്രയും
പഴമയാർന്ന
കാഴ്ചകൾ
ഓർമ്മിച്ചെടുക്കാനും..
അത്..
കാല വ്യതിക്കൊത്ത്
താളിയോലയിൽ
പകർത്തി... പുത്തൻ
അറിവിനായ് പുതു
തലമുറക്ക്
സമർപ്പിച്ചതിനും
നന്ദി.....
ഇത്രയും നാൾ
നിങ്ങൾ ഗർഭസ്ഥാ...
വസ്ഥയിൽ.....
പത്തു മാസമല്ലാ..
പതിറ്റാണ്ടുകൾ
ഉള്ളിലൊളിപ്പിച്ച് ചുമന്ന
സർഗ്ഗ സിദ്ധിയെ....
ഈ വൈകിയ
വേളയിലെങ്കിലും
ഒന്നു വെളിച്ചം
കണിച്ചപ്പോൾ...
അത് ഞങ്ങൾ
നന്തിക്കാർക്ക്
ഒരു ഗഥകാല
സ്മരണയുടെ
ഉണർത്തു
പാട്ടായിട്ടാണ്
തോന്നിയത്...... 🙏
Yakoob Rachana Nandi..✍️