top of page

ലക്ഷദ്വീപു കഥകൾ-3 * * * * * * * * *


ലക്ഷദ്വീപു കഥകൾ.. -3

* * * * * * * * * * * ** * *

[ ദ്വീപിലെ ആദ്യ സുഫീ കല്യാണം ! ]


പണ്ട്... പണ്ട്... ആറാം നൂറ്റാണ്ടിൽ...മദീനയിലെ ആദ്യ ഖലീഫയായ അബൂബക്കർ ബിൻ സിദ്ധീഖ്(റ)-ൻ്റെ പേരമകനായ.....


ഹസ്രത്ത് ഉബൈദുള്ള(റ)ക്ക് ഒരു സ്വപ്ന ദര്‍ശനത്തിലൂടെ തിരുനബിയുടെ അരുൾ വന്നു......


"ദിബജാഅ-യിൽ

[ലക്ഷദ്വീപില്‍] പോയി ഇസ്ലാമിക പ്രബോധനം നടത്താൻ..."


അതു പ്രകാരം അടുത്ത ദിവസം തന്നെ സുബ്ഹി നമസ്‌കാരവും കഴിഞ്ഞ്.... സൂര്യോദയത്തിന്

മുമ്പ് തന്നെ......


ആജാന ബാഹുവും...

അതീവ സുന്ദരനുമായ ഹസ്രത്ത് ഉബൈദുള്ള (റ)... തൻ്റെ പതിനാല്

അനുചരന്മാരുമൊത്ത്....


ചെങ്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന ജിദ്ദയില്‍ നിന്നും ഒരു പായ്ക്കപ്പലില്‍.. അറബിക്കടലിൻ്റെ തെക്കു-കിഴക്കുള്ള ബില്ലത്ത് [ ലഗൂൺ ] നാട്ടിലേക്ക്....


അതെ..... ലഗൂണുകളുടെ നാടായ ലക്ഷദ്വീപ് ലക്ഷ്യമാക്കി വെച്ചുപിടിച്ചു

യാത്ര തുടങ്ങി.....


സമാനമായ ഒരു സ്വപന ദർശനം അമിനി ദ്വീപിലെ ഫിസിയ എന്നൊരു പെണ്‍കുട്ടിക്കുമുണ്ടായി ....


" പ്രവാചകൻ്റെ ഒരു പ്രതിനിധി അവിടെ എത്തുമെന്നും.. അവനെ നീ മാരനായ് സ്വീരിക്കണമെന്നും"


അങ്ങിനെ.... ജിദ്ദയിൽ നിന്നും പുറപ്പെട്ട ഹസ്രത്ത് ഉബൈദുള്ള(റ)യുടെ വരവും കാത്ത്.....


അമിനി ദ്വീപിൻ്റെ പഞ്ചാര മണൽ തീരത്ത്.....


തിരമാലകൾ ഗർജ്ജിക്കുന്ന അറബിക്കടലിൻ്റെ അങ്ങേ.. അറ്റത്ത്... സൂര്യൻ നിമഗ്നമാവുന്നതും നോക്കി....


ഫിസിയ എന്ന

പെൺകുട്ടിയുടെ....


ആ പതിവു കാത്തിരിപ്പു കണ്ട നാട്ടുകാര്‍....


" ഫിസിയക്ക് ഭ്രാന്താണെന്ന് "

പരക്കെ പറഞ്ഞു പരത്തി

കളിയാക്കാനും തുടങ്ങി...


ഫിസിയയുടെ സ്വപ്നം വെറുതെ ആയില്ല..


ഒടുവിൽ അതു ഫലം കാണുക തന്നെ ചെയ്തു....


പെട്ടെന്നൊരു ദിവസം ശക്തമായി

ഒരു കൊടുങ്കാറ്റ് വീശുകയും..

അതിൽ

"പ്രവചിക്കപ്പെട്ട കപ്പല്‍" അകപ്പെട്ടു തകർന്നു

പോയെങ്കിലും...


ആ അപകടത്തെ തരണം ചെയ്ത് ഫിസിയയുടെ സ്വപ്ന നായകൻ ഉബൈദുള്ള(റ)യും സംഘവും അമിനി ദ്വീപിൽ തന്നെ കരപറ്റിയതിനു-

ശേഷം..


ഫിസിയയെ.. ഹസ്രത്ത് ഉബൈദുള്ള (റ) തേടി കണ്ടെത്തുകയും....

ഫിസിയ ഇസ്ലാം മതം സ്വീകരിച്ച്.... അവർ ദമ്പതികളാവുകയും ചെയ്തു....


ലക്ഷദ്വീപിലെ ആദ്യത്തെ

സുഫീ കല്യാണവും

അതു തന്നെ ആയിരുന്നു.....


ഫിസിയ എന്ന... ഉബൈദുള്ള (റ)-യുടെ പ്രിയ സൗജത്ത്..... പിന്നീട്

"ഹമീദത്ത് ബീവി"... എന്ന പേരിലാണ് അറിയപ്പെട്ടത്.....


ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായ

ഈ സൂഫിവര്യൻ.... സമീപ ദ്വീപുകളിലെയും ആളുകളെ ഇസ്‌ലാമിലേക്കു ആകർഷിക്കുന്നതു കണ്ട അസഹിഷ്ണുതയിൽ........


കോപാകുലരായ ....നാട്ടു തലവനും നാട്ടു കൂട്ടവും.. സായുധരായി

ഹസ്രത്ത് ഉബൈദുള്ളയെ തേടി ദ്വീപിന്റെ തെക്കേ അറ്റത്തെത്തി ആക്രമിക്കാൻ തുനിഞ്ഞപ്പാൾ...


അവർ കണ്ട അത്ഭുത കാഴ്‌ച.....


രണ്ടു കണ്ണുകളുമടച്ചു.........

പ്രാർത്ഥനാ നിമഗ്നനായി....

ഒരു സന്യാസിവര്യനെ പോലെ .... .

ഭൂമിയിൽ പാദങ്ങൾ അമർത്തി നിന്ന ഹസ്രത്ത് ഉബൈദുള്ള (റ).....


പെട്ടെന്ന് തൻ്റെ വലതുകാൽ പൊക്കി ശക്തമായി ഭൂമിയിൽ ആഞ്ഞൊന്നു

ചവിട്ടിയതും........


ചവിട്ടേറ്റ ദ്വീപ് ഭൂമിയുടെ

തെക്കേ അറ്റം സാവധാനം താഴുകയും.... സമാനമായി

വടക്കേ അറ്റം ഉയരുകയും ചെയ്യുന്ന കാഴ്ച കണ്ട.....


നാട്ടു തലവനും....കൂട്ടവും...

പെട്ടെന്ന് ഭയ വിഹ്വലരായി

പകച്ചു പോയതിനൊടുവിൽ.


അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു.... ഇസ്ലാം മതം

സ്വീകരിച്ചൂ എന്നാണു് ....


ഭൂമി ശാസ്ത്രപരമായി ഇന്നും ദ്വീപിന്റെ ഭൂപ്രകൃതി... തെക്കേ അറ്റം താഴ്ന്നും ... വടക്കേ അറ്റം ഉയർന്നുമാണ് കിടപ്പ് ..


അതായിരുന്നൂ... ലക്ഷദ്വീപുകാർ

മുഴുവൻ മുസ്ലീങ്ങളാകാനുള്ള തുടക്കമെന്നാണ്... ഐതിഹ്യങ്ങൾ

പറയുന്നതും.....ദ്വീപുകാരുടെ വിശ്വാസവും....


അതിനു ശേഷം... തങ്ങളും ഭാര്യയും

ആന്ദ്രോത്ത് ദ്വീപിലേക്ക് നീങ്ങുകയും....

അവിടെ നിന്നു കൊണ്ട്... സമീപ ദ്വീപുകളിലെല്ലാം..മത പ്രബോധം തുടരുകയും ചെയ്തു..


ഹമീദത്ത് ബീവി പിന്നീട്....

അഞ്ച് ആണ്‍കുട്ടികളുടേയും...

പത്ത് പെണ്‍കുട്ടികളുടേയും മാതാവുമായി....


ഹസ്രത്ത് ഉബൈദുല്ല(റ)നേരിട്ട് നേതൃത്വം നൽകി ആന്ത്രോത്ത് ദ്വീപിൽ നിർമിച്ച ജുമാ മസ്ജിദിനോടു തൊട്ടുരുമ്മിയാണ് ഇന്നും ആ മഹാൻ അന്തിയുറങ്ങുന്ന....

മഖ്ബറ (ഖബർ)

സ്ഥിതി ചെയ്യുന്നതും....


ഈ സൂഫീ വര്യൻ്റെ ആത്മീയ പാരമ്പര്യം പിന്തുടരുന്നവരാണു

ഇന്നത്തെ ലക്ഷദ്വീപുകാരെല്ലാം..."


ആ കാലഘട്ടത്തിൽ എഴുതപ്പെട്ട പരിശുദ്ധ ഖുര്‍-ആൻ പതിപ്പിനൊപ്പം (മുസ്ഹഫ്)....


അന്നവിടെ കത്തിച്ചു വെച്ചിരുന്ന തൂക്കു വിളക്കുകൾ തൊട്ടു...

ചരിത്ര രേഖകൾ പേലുള്ള... പലതും ഇന്നും ഇവിടെ സൂക്ഷിച്ചിരിപ്പുണ്ടെന്നാണു് അറിവു....


ഹസ്രത്ത് ഉബൈദുള്ള(റ)യുടെ

വരവോടെയാണ്..

ലക്ഷദ്വീപിൽ "സൂഫിസവും.."

സർവ്വവ്യാപിയായി കാണുന്ന

"സൂഫീ" ടെച്ചിൻ്റേയും തുടക്കം......


സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കുന്ന സ്വത്തുക്കളെ അവർ "തിങ്കളാഴ്ച സ്വത്തുക്കൾ " എന്നും.......


പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കളെ "വെള്ളിയാഴ്ച സ്വത്തുക്കള്‍ " എന്നും പറഞ്ഞു....


ലക്ഷദ്വീപിന്റെ ഈ ചരിത്രവും ഐതിഹ്യ കഥകളും... സൂഫീ പാരമ്പര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതും....


പല ചരിത്ര രേഖകളും... വിശിഷ്യാ.. ഇന്നും സൂക്ഷിച്ചു വെപ്പുള്ള... ഹസ്രത്ത് ഉബൈദുള്ളയുടെ(റ)


''ഫത്താത്തുല്‍ ജസാഇ".

പോലുള്ള പുരാതന അറബി എഴുത്തുകളും....


ഈ ചരിത്ര സത്യങ്ങളെ ഊന്നി സാക്ഷ്യപ്പെടുത്തുന്നു...


Yakoob Rachana Nandi..✍️

19 views0 comments

Recent Posts

See All
Post: Blog2_Post
bottom of page