[ ലൈലത്തുൽ ] "ഖദർ" പിന്നെ ബിയ്യുമ്മ.....
"ഖദർ " എന്ന പേരിന്റെ ഉല്പത്തിയും...
"ബിയ്യുമ്മ"... എന്നതിന്റെ ഉറവിടവും...
കേരളത്തിലും... പ്രത്യേകിച്ച്
വടക്കേ മലബാറിലെ കോഴിക്കോട് - തലശ്ശേരി ഭാഗങ്ങളിൽ "ബിയ്യുമ്മ'' എന്ന പേരോ ...വിളിപ്പേരോ... ഉള്ള മുസ്ലിം മഹതികൾ ഏറെയാണ്......
എന്നാൽ അറബ് ചരിത്ര കഥകളിലോ.. ഗൾഫിൽ പോലും ആ പേര് എവിടേയും കണ്ടതുമില്ല....
ആ പേരിന്റെ ഉറവിടം കണ്ടെത്താനുള്ള
തൃഷ്ണയിൽ... ഞാൻ പരതി ഒടുവിൽ എത്തിയത്.. ഇന്ത്യൻ സ്വാന്ത്ര്യ സമര ചരിത്രത്തിലേക്കാണ്...
‘ബീയ്യുമ്മ’.. സ്വരാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി......
കസ്തൂർബാഗാന്ധി... സരോജിനി നായിഡു,..
സരള ദേവി...,സക്കീന ലുഖ്മാനിയ. എന്നീ ധീര വനിതകൾക്കൊപ്പം ജ്വലിച്ചു നിന്ന മാതൃ നക്ഷത്രമായ.. .....
"ബീ അമ്മാൻ " [ബിയ്യുമ്മ] പേരിൽ അറിയപ്പെടുന്ന... ആബാദി ബാനു ബീഗം സാഹിബ എന്ന ആബിദാ ബീഗമായിരുന്നു...
ഉത്തരേന്ത്യയിലെ റാംപൂർ സ്റ്റേറ്റിൽ
ലളിതമായ ജീവിതം നയിച്ച...മുഗൾ ചക്രവർത്തിമാരുടെ സവിച കുടുംബത്തിൽപ്പെട്ട...സംസ്കാര സമ്പന്നയായിരുന്നു ആബാദി ബാനു ബീഗം സാഹിബ എന്ന ആബിദാ ബീഗം.... (Bi Amman )
1923-ൽ കേരളത്തിൽ....പ്രത്യേകിച്ച്
തലശ്ശേരിയിലും .... കോഴിക്കോട്ടും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്തിലേക്ക് ആളെ ആകർഷിക്കാൻ വേണ്ടി പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ വന്നപ്പോൾ....
നിരവധി മുസ്ലിം സ്ത്രീകൾ തടിച്ചു കൂടുകയും... അവരോടുള്ള ആദരവിന്റെ സൂചകമായാണ്...
പിന്നീട് "ബിയ്യുമ്മ'' എന്ന മഹതീ നാമം ഇവിടെ വ്യാപകമായതും.....
സ്വാതന്ത്ര്യ സമരകാലത്ത് പ്രശസ്തമായ "ഗാന്ധി തൊപ്പി" രൂപകൽപ്പന ചെയ്തത്
ബിയ്യുമ്മ എന്ന ഈ മഹിളാരത്നമാണ്...
ഹിന്ദു മുസ്ലിം മൈത്രിയുടെ അംബാസഡറായിരുന്ന ഇവർ...
രണ്ടാം സ്വാതന്ത്ര്യ സമര കാലത്ത് സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാൻ ... ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞ... സ്വന്തം മക്കളായ ... മുഹമ്മദലി ജൗഹറും.... ഷൗക്കത്തലിയും....ഈ ധീര മഹിളയുടെ സംഭാവനകളായിരുന്നു.
ജൗഹർ 1923-ൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിന്റെ പ്രസിഡന്റായിരുന്നു.
ബക്കിംഗ്ഹാം പാലസിൽ ജോർജ്ജ് രണ്ടാമൻ വിളിച്ചു കൂട്ടിയ 60 രാഷ്ട്രങ്ങളുടെ വട്ടമേശ സമ്മേളനത്തിൽ .... അന്ന് 30 കോടി ജനങ്ങളുള്ള ഇന്ത്യയെ പ്രതിനിധീകരിച്ചത് ജൗഹർ അലി ആയിരുന്നു...
അതിന് ശേഷം ഗാന്ധിജി മുഹമ്മദലി ജൗഹറെ വിശേഷിപ്പിച്ചത് "ഇന്ത്യയുടെ ഗർജ്ജിക്കുന്ന സിംഹം" എന്നാണ്...
1920- ലാണ് ഖദർ മഹാത്മഗാന്ധിയുടെ സ്വദേശി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ആയുധമായി നിലവിൽ വന്നത്...
ഒരിക്കൽ ഗാന്ധിജി അലി സഹോദങ്ങളുടെ വീട് സന്ദർശിച്ചപ്പോൾ....
ബിയ്യുമ്മ... ഗാന്ധിജിക്ക് ഒരു തുണി സമ്മാനിച്ചു....
ഗാന്ധിജി സന്തോഷപൂർവ്വം അതു സ്വീകരിച്ചുകൊണ്ട്......
ഇതെന്താണെന്ന് ചോദിച്ചപ്പോൾ...
അവർ ഇങ്ങനെ പറഞ്ഞു.....
"ഞങ്ങളുടെ പുണ്യമായ ഈ നോമ്പ് മാസത്തിൽ വിശുദ്ധമായ "ലൈലത്തുൽ ഖദർ" -ന്റെ രാവ്
ആകാൻ ഏറ്റവും സാദ്ധ്യതയുള്ള ഇരുപത്തിയേഴാം രാവാണു് ഇന്ന്.....
നോമ്പുകാരിയായ ഞാൻ.... നോമ്പു നോറ്റു കൊണ്ട് ...സ്വന്തം കൈപ്പത്തികൊണ്ടു നൂൽ നോറ്റ് നെയ്തെടുത്ത തുണിയാണിത്...
വളരെ സ്നേഹത്തോടെ അത് സ്വീകരിച്ചു കൊണ്ട്
ഒരിക്കൽ കൂടി ഗാന്ധിജി ചോദിച്ചു...
എന്താണ് ....ഈ "ലൈലത്തുൽ ഖദർ" എന്ന് പറഞ്ഞാൽ..
ആ മഹതി മറുപടി പറഞ്ഞു .....
"ഈ രാവിൽ സർവ്വശക്തനോട് എന്തും കേണപേക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും.... അവന് അതെല്ലാം നൽകപ്പെടുന്ന..... അനുഗ്രഹിക്കപ്പെട്ട രാവാണ്..ലൈലത്തുൽ ഖദർ "
അതു കേട്ട ഗാന്ധിജി പറഞ്ഞു....
ആ അനുഗ്രഹിക്കപ്പെട്ട രാവിന്റെ പേരായ "ഖദർ " തന്നെ ആവട്ടെ ഈ വസ്ത്രത്തിന്റെയും പേര്...
അങ്ങിനെയാണു് ഈ വസ്ത്രത്തിന്റെ പേർ "ഖദർ " എന്നായത്...
അറബിയിൽ ഖദർ എന്നാൽ ആദരവ്... പുണ്യം എന്നൊക്കെയാണ്
ആ "ഖദർ" ധരിക്കുന്നവർ...... ആ വാക്കിന്റെ അർത്ഥം ഇൾക്കൊണ്ടു് കൊണ്ടേ...ധരിക്കാവൂ എന്നോർമ്മപ്പെടുത്തട്ടേ.....
.......................ശുഭം: ...............
Yakoob Rachana