വളയം പോലെ ഒരു വളയം ബീച്ച്......
Updated: Mar 6
കടൽതീരത്തോട്..എനിക്ക് പണ്ടേ ഇഷ്ടമാണ്
ജീവിതത്തിൽ പ്രതിഫലം പറ്റാതെ ഒരുപാട് അനുഭൂതികൾ തന്നത് ഈ കടൽ തീരമാണ്.....
അതിൽ ഏറെയും വളയം ബീച്ചും..... വെറുതെ അങ്ങിനെ നോക്കി നിന്നാൽ മാത്രം മതി....
നിർവൃതി കൊള്ളാം......
എത്ര കണ്ടാലും പൂതി തീരില്ല......
വളയം എന്നാൽ വട്ടം.... വലയം പോലെ ...Round എന്നൊക്കെയാണു്.....
വളയത്തിന്റെ ആകൃതിയിൽ..."റ" പോലെയാണ് ബീച്ചും.....
" റ " ക്ക് ചുറ്റും കുന്നുകളും.... കോഴിക്കോട് വരേയുള്ള നഗരത്തിലെ കെട്ടിടങ്ങളും.... വളയം ബീച്ചിൽ നിന്നു തന്നെ നോക്കി കാണാം...
കടലൂർ വിളക്കു മാടത്തിന് മുകളിൽ കയറി വളയം... നോക്കിയാൽ മനസ്സിലാകും... മൂന്നു ഭാഗവും കടലും ഒരു ഭാഗം ശ്രീൈശൈലവും... ഉരൂണ്യ കാവും അടങ്ങിയ ഒരു വളയം പോലെ വളയവും..... അങ്ങകലേ..... വെള്ളിയാം കല്ലും..
വർണ്ണിക്കാവുന്നതിനപ്പുറത്താണു് അതിന്റെ ചേല്.... എത്ര നോക്കി നിന്നാലും മതിവരില്ല....
ശരിക്കും വിളക്കു മാടത്തിന്റെ കോമ്പൗണ്ട് വാളിന് മെയിൻ ഗെയിറ്റ് വേണ്ടിയിരുന്നത്...വളയം ബീച്ച് സൈഡിൽ ആയിരുന്നു.....
കാരണം വിളക്കുമാടവും...വളയം ബീച്ചും.... വെള്ളിയാം കല്ലും പരസ്പര പൂരകങ്ങളാണ്...
വിദേശികളുടെ ടൂറിസ്റ്റ് മാപ്പിൽ അങ്ങിനെയാണു് ബന്ധപ്പെടുത്തിയത്...
മുമ്പൊരിക്കൽ രണ്ടു ചെറുപ്പക്കാർ ടൂറിസ്റ്റുകൾ..
ഒരു സ്കോട്ലന്റ്കാരനും... മറ്റൊന്ന്
അമേരിക്കക്കാരനും.. ലൈറ്റ് ഹൗസിൽ നിന്നിറങ്ങി നേരെ വളയം ബീച്ചിൽ പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
അവർ തിരിച്ച് വരുമ്പോൾ വീടിന്റെ കോർട്ട് യാർഡിൽ നിന്ന എന്നോട്
"Hi'' പറഞ്ഞപ്പോൾ......
ഞാൻ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി രണ്ടുു പേരേയും കാപ്പി കൊടുത്ത് കുറച്ചു നേരം കുശലം പറഞ്ഞിരുത്തി..
തികച്ചും അപരിചിതരായ.....
ലോകത്തിന്റെ രണ്ടറ്റത്തു നിന്നും പുറപ്പെട്ട അവർ പരിജയപ്പെടുന്നത് മുംബയിൽ വെച്ചാണ്. ടൂറിസ്റ്റ് മാപ്പ് പ്രകാരം അവരുടെ അടുത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഗുരുവായൂർ ആന വളർത്തു കേന്ദ്രം എന്നും പറഞ്ഞു....
എനിക്ക് അതൊരു ആദ്യ അറിവാാണ്.....
അവർ യാത്രയാവുന്നതിനു മുമ്പ് ഞാനവരോട് ആരാഞ്ഞു " ഹൗ ഡു യുവർ പെർസ്പെക്ടീവ്
ആന്റ് ഒപീനിയൻ എബൗട്ട് ഔവ്വർ വളയം ബീച്ച്...?"
അവരുടെ മറുപടി: " ശാന്തമായ അന്തരീക്ഷം... തിരമാലകൾ ഇല്ലാത്ത എന്നാാൽ ഉണ്ടുതാനും......
no depth...no threat....also...on over Light house... it is very spectacular"
കേട്ടപ്പോൾ മനസ്സിൽ കുളിരു കോറി....
അവർ തുടർന്നു.......
But.......
People poop on the beach!! (ആളുകൾ കടൽ തീരത്ത് മലവിസർജനം നടത്തുന്നു....അവർ ലൈവ് കണ്ടു കാണും.. അല്ലെങ്കിൽ ചവിട്ടിപ്പോയി കാണും...)
we wonder what the government or municipality does in your country. Its a shame to see a beach as beautiful as that get ruined...
(ഞങ്ങൾ അത്ഭുതപ്പെടുകയാണ് ഇത്രയും മനോഹരമായ ബീച്ച്
ഇങ്ങനെ നശിപ്പിക്കുന്നത്
അധികാരികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ...എന്ന്..
(മൂന്നോ നാലോ ആൾക്കാരേ..... ഈ വൃത്തികേടു ചെയ്യു്ന്നൂ എങ്കിലും......)
അവർ തുടർന്നു......
മലത്തിൽ ഉണ്ടാകുന്ന മാരക രോഗാണുക്കൾ. ...
Hepatitis, typhoid fever, cholera, norovirus, polio, E. coli, tape worms, giardia, rotavirus എന്നീ മാരകമായ രോഗങ്ങൾ ഉണ്ടാക്കാൻ ഇത് കാരണമാകും.......
ബംഗാളികൾ കൊണ്ടു വരുന്നതു വേറേയും.....
മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഒരിക്കൽ ഇന്ത്യയെ വിശേഷിപ്പിച്ചതു തന്നെ .......
"ഇൻഡ്യ ഈസ് എ ബിഗ് ലാട്രിൻ"
(കക്കൂസ് ) എന്നാണ്...
അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.. മുമ്പൊക്കെ.... മുംമ്പെയിൽ ഫ്ലൈറ്റിറങ്ങിയാൽ സാന്താക്രൂസിലൂടെ മൂക്കൂ പൊത്തി വേണം നടക്കാൻ....... ഈ സൈബർ യുഗത്തിലും മറ്റുള്ളവർക്ക് ചിരിക്കാനും പുച്ഛിക്കാനും നാം തന്നെയാാണ് അവസരമുണ്ടാക്കുന്നത്....
പാവപ്പെട്ട മത്സ്യ തൊഴിലാളി
കളെയാണ് ഇത് കൂടുതൽ ബാധിക്കുക.. അവരുടെ കാലിലെ
തൊലി സംബന്ധമായതും.. മറ്റു പല രോഗങ്ങൾക്കും കാാരണം ഇതു തന്നെയാണ്. ഒപ്പം പരിസരവാസികളേയും..
ടൂറിസ്റ്റുകളേയും.. വല്ലാതെ അലോസര
പ്പെടുത്തുകയും ചെയ്യുന്നു...
ഞാൻ നിസ്സഹാായനായി കേട്ടതല്ലാതെ ഈ വെള്ളളക്കാരോട് പ്രതികരിച്ചില്ല.....
വടി കൊടുത്ത് അടി വാങ്ങിയ പോലെ......
ശൗചാലയങ്ങൾ ഇല്ലാത്തവർക്ക്
അതിനുള്ള ഏർപ്പാടും നമുക്ക് ചെയ്തു കൊടുക്കാൻ...... ....
നന്മുടെ വിളക്കുമാടം റസിഡൻസ് കൂട്ടവും... നർവ്വയുംം... "നമ്മൾ" കൂട്ടവും...കടലൂർ കൂട്ടവും... കൂട്ടായി പരസ്പരം കൂട്ടം കൂടി...
കൂട്ടുകൂടി കൂട്ടംം കൂടുന്നതോോടൊപ്പം ഇതിനു വേണ്ടിയും ഒന്നു കൂട്ടം കൂടിക്കൂടേ...
എന്നിട്ട് ഈ മനോഹര തീരം വിനോദ വിഹാരത്തിനും..... കളിക്കളത്തിനും... അത്യാവശ്യം ഡ്രൈവിംഗ് ബീച്ചായും.... ജോഗ്ഗിംങ്ങിനും ഒക്കെ ആയി ഉപയോഗപ്പെടുത്തി ആരോഗ്യമുള്ള... രോഗമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ
ഒരു മുൻ കൈ പഞ്ചായത്തിനും
വേണ്ടപ്പെട്ട അധികൃതർക്കും....
എംപിറക്കും... എംഎൽഎ മാർക്കും
ശ്രമിച്ചു കൂടേ......?
ഉണ്ടായി കഴിഞ്ഞ രോഗത്തെ പ്രതിരോധിക്കുന്നതിനിടയിൽ...
രോഗം വരാതിരിക്കാനും ആരോഗ്യവാന്മാരായ ഒരു തലമുറയെ വാർത്തെടുക്കാൻ....
രാഷ്ട്രീയവും..... മതവും...
ജാതിയും ഒന്നും നോക്കാതെ അതിയൊരു കൂട്ടായ്മക്ക്....
എന്താ .. ശ്രമിച്ചു കൂടെ...
പോലേ........
.... ശുഭ പ്രതീക്ഷയോടേ.......
Yakoob Rachana...✍️