വേമ്പനാട് കായലിലൂടെ കുട്ടനാടിന്റെ രസ കാഴ്ചകൾ.....
രസം: 5.....
ഒരു രസുമുള്ള യാത്ര....
==========================
ചാച്ചപ്പന്റെ ഇന്നലെകളും.. കമലഹാസന്റെ ഇന്നും... കേൾക്കേണ്ടേ......
==========================
മനുഷ്യരാശിയുടെ സ്വകാര്യതയ്ക്ക് മറയൊരുക്കുന്ന
കാലം താൻ തോഴൻ മുസ്തഫയും.....
മുസ്..താക്കയും...
ചങ്ങരോത്തെ ചൊങ്കൻ അസൈനാറും...
പിന്നെ ഞാനും......
ദൈനന്തിന ജീവിതത്തിലെ ആവർത്തന വിരസത അകറ്റാനും... ലൈഫിന് ഒരു പുത്തനുണർവ് നൽകാനും... ഇടക്കുള്ള ഉല്ലാസ യാത്രകൾ ഉതകും .....
അങ്ങിനെയിരിക്കേയാണു്......
ഞങ്ങൾ നാലു പേർ ........
# ഒന്നാമൻ :.....
മനുഷ്യരാശിയുടെ സ്വകാര്യതയ്ക്ക് മറയൊരുക്കുന്ന "കാലം താൻ തോഴൻ" മുസ്തഫയും........
# രണ്ടാമൻ:......
ചങ്ങരോത്തെ ചൊങ്കൻ ....
പെരുമാറ്റത്തിലും സ്വഭാവത്തിലും തറവാടി..
ഇംഗ്ലീഷും.... മറ്റു ഭാഷകളും... നന്നായി
കൈകാര്യം ചെയ്യും... പക്ഷെ...
പേര്.. പയേ..."അസൈനാർ" എന്നായിപ്പോയീ എന്ന ഒരൊറ്റ കുറവേ.. ഉള്ളൂ......
ഗൾഫ് ജീവിതം മതിയാക്കി ഒരു റിട്ടയേർഡ് ലൈഫ് നയിക്കുന്ന അസൈനാർ........
നാട്ടിലെ നേരം പോക്കിന് തിരഞ്ഞെടുത്തത്
കേഴിക്കൃഷിയായിരുന്നു.....
''കോഴി" എന്ന ദുഷ്പേര് വീഴുമോ എന്നു
പേടിച്ച്...അതൊന്ന് മാറ്റി പിടിക്കാൻ .......
യൂറോപ്പ് മൊത്തം കറങ്ങിയ അസ്സയിനാരുടെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം.....
ഇഗ്ലണ്ട്.. ഫ്രാൻസ്.. ജർമ്മനി. ഹോളണ്ട്.. ഹംഗറി... ഡെൻമാർക്ക്.. എന്നിവിടങ്ങളിലെല്ലാം.... താറാവ് വളർത്തൽ ഒരു വ്യവസായമായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ്.....
കോഴിമുട്ടയും കോഴിയും തിന്ന്.... തിക്കോടിയിൽ വ്യാപകമായ
മൂലക്കുരു... ഹരിഷസ് എന്നീ രോഗങ്ങൾക്ക് താനും ഒരു കാരണമായി പോയെങ്കിൽ......
ഒരു പ്രായശ്ചിത്തമെന്നോണം.......
അതിന്റെ പ്രതിമരുന്നായ താറാവു മുട്ട വിതരണം.... ഒരു പ്രതിവിധിയും ആകുമല്ലോ എന്നോർത്ത്.......
ആലപ്പുഴയുടെ സ്വന്തം ഇനത്തിൽപ്പെട്ട
ചാര... ചെമ്പല്ലി എന്നീ കുട്ടനാടൻ താറാവു കൃഷിയെക്കുറിച്ചു പഠിക്കുക എന്നതും....
അസൈനാറുടെ യാത്രയിലെ ഒരു ഹിഡൻ അജണ്ട തന്നെ ആയിരുന്നു....
അസൈനാറുടെ ഇപ്പോഴത്തെ
സ്വപ്നമെന്നാൽ...
കുറച്ചു കോഴികളും.... കുറേ താറാവുകളും.... തൊഴുത്തിലൊരു പൂവാലിപ്പശുവും.....
പിന്നെ....അതിനെ ചുറ്റിപ്പറ്റി ഒരു പശുക്കിടാവും ചേർന്നുള്ള ഒരു ഫാം എന്ന ലോകമാണ്...
# മൂന്നാമൻ:.....
മുസ് താക്ക...
മുസ് താക്കയുടെ ഭാര്യയുടെ ഇടയ്ക്കിടേയുള്ള.....
"മുസ് താക്ക... മുസ് താക്ക... മുസ്ത ആക്കാ.." എന്ന വിളി...... ഒന്നും ആക്കാൻ വേണ്ടി ആയിരുന്നില്ല.......
വെറും സ്നേഹം കൊണ്ട് വിളിച്ചു പോവുന്നതാണു്....
മുസ്താക്ക ഞങ്ങളുടെ യാത്രയിലെ നല്ലൊരു ഇന്നോവ പൈലറ്റും... കേൾവിക്കാരനുമാണ്.
ഈ യാത്ര സന്തോഷകരം "ആക്ക" എന്നത് മുസ് താക്ക യുടെ ഒരു (അ)ലക്ഷ്യമായിരുന്നു.
മുസ് താക്ക..ക്കും വഴിയിലെങ്ങാനും വിൽപനക്കുള്ള വാഹനം കിട്ടിയാൽ കച്ചോ..ടാക്ക എന്ന ഒരു ഹിഡൻ അജണ്ടയും ഇല്ലാതില്ല......
മേപ്പടി രണ്ടു പേരും വളരേ അടുത്ത സുഹൃത്തുക്കളായത്.... രണ്ടിലും കോഴി ബന്ധം ഉള്ളതു കൊണ്ടൊണോ എന്നറിയില്ല......
# നാലാമൻ...
ഈ ഞാൻ..... തന്നെ...
"ഇതാരാണാവോ ഈ ഞാൻ...... എന്നായിരിക്കും"
ഇതെഴുതുന്നു എന്നതുകൊണ്ട് തന്നെ...... സ്വയം പുകഴ്ത്തുന്നില്ല..
എന്നാലും ഒരു കോ-പൈലറ്റെന്നോ
ഈ യാത്രയിലെ ഒരു ടൂറിസ്റ്റ് ഗെയിഡെന്നോ.... വിളിക്കാം.
ഞങ്ങളുടെ യാത്രയുടെ തുടക്കം.....
രാവിലെ ഒരു ഇന്നോവ കാറിൽ ഞാനും...കാലം താൻ തോഴൻ മുസ്തഫയും..ചങ്ങരോത്തെ ചൊങ്കനും ..... കയറിയിരുന്നപ്പോൾ.... ഡ്രൈവർ മുസ്ത്താഖ ഇന്നോവ സ്റ്റാർട്ടു ചെയ്തു..
ചക്രം ഉരുളാൻ തുടങ്ങി.... 25 കിലോമീറ്റർ പിന്നിടുന്നതു വരേയുള്ള ചർച്ച.....
രാവിലെ കഴിച്ച നാസ്തയും.... പോകേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണവും.....
അതിനിടയ്ക്ക് ചില പൊടി തമാശകളുമുണ്ടായിരുന്നു.....
ഇടയ്ക്ക് വരുന്ന മൗനങ്ങളെ കീറി മുറിച്ചത്...
കാലം താൻ തോഴന്റെ തീരെ ശങ്കയില്ലാത്ത.. ബോധപൂർവ്വമായ
ഇംഗ്ലീഷിലുള്ള സ്ഥലപ്പേര് വായനയാണ്.....
പുതിയങ്ങാടി കഴിഞ്ഞപ്പോൾ പാവങ്ങളുടെ നാടെന്ന് ...പാവങ്ങാടിനെ മാറ്റി വായിച്ചു....
അതു കഴിഞ്ഞു...
ആദ്യം ഇംഗ്ലീഷിൽ കണ്ട
"വെള്ളിമാടുകുന്നു " [ vellimadikunnu ]
എന്നതിനെ "വെള്ളമടിക്കുന്നു" എന്നും...
കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ... കണ്ട
"മേരിക്കന്നു" [ Marikkunnu ] എന്നതിനെ "മരിക്കുന്നു" എന്നും വായിച്ചു.....
മുസ് താക്കയുടെ ചോദ്യം...
" ഈ നാട്ടുകാരൊക്കെ എന്തിനാ... ഇങ്ങനെ വെള്ളമടിച്ചു മരിക്കുന്നൂ..." എന്നാണ്..
പകലിലെ ഓട്ടം മുഴുവൻ പലയിടങ്ങളിൽ നിർത്തി ... പല കാഴ്ചകൾ കണ്ടും...... വിശ്രമിച്ചും... ചായയും ഭക്ഷണവും
കഴിച്ചും... നല്ല ഉല്ലാസ മൂഡിൽ തന്നെ ........
എല്ലാവരും അവതാരകരും.. ആസ്വാദകരും...
അഡ്ജസ്റ്റബിൾ മൈന്റുള്ളവരും ആയതു
കാരണം... ഈ യാത്ര വളരേ ജോളിയായി...
വണ്ടിക്കുള്ളിലാണെങ്കിൽ.... മോഹൻലാലിന്റ
"ബിഗ് ബോസ്സി "ലെ അന്തപ്പുരത്തിലുള്ള
അന്തേവാസികളെപ്പോലെ
കളിയും... തമാശയും... കാര്യവും... പങ്കിട്ടു....ല്ലസിച്ചുള്ള യാത്ര തന്നെ...
ചാവക്കാട് കടൽത്തീരവും.... യൂസഫലിയുടെ നാടായ നാട്ടികയിലെ പള്ളിയും സന്ദർശിച്ചു...
മുസ് താക്കക്ക് ഉറക്കം വന്നാൽ പിന്നെ വട്ട് പിടുത്തം എന്റെ ട്യൂട്ടിയാണ്.....
അങ്ങിനെ വളരേ റിലാക്സായ ഒരു യാത്രക്കൊടുവിൽ..... രാത്രി ഞങ്ങൾ കിഴക്കിന്റെ വെനീസായ.....
ആലപ്പുഴയിലെത്തി.....
അന്നു രാത്രി ടൌൺ സെന്ററിൽ നല്ലൊരു *ഹോട്ടലിൽ തന്നെ റൂമെടുത്ത് സുഖമായി ഉറങ്ങി...
രാവിലെ നല്ല സുഭിക്ഷമായ ബ്രെയിക്ക് ഫാസ്റ്റ് ഹോട്ടൽ വക കഴിച്ചു.....
ആദ്യം പോകാൻ ഉദ്ദേശിച്ചത്......
മുഹമ്മ ജെട്ടിയിൽ നിന്നും....
ഒരിക്കൽ തന്റെ കായൽ യാത്രയ്ക്കിടയിൽ സന്ധ്യാ വന്ദനത്തിന് ഇറങ്ങിയ ഒരു ബ്രാഹ്മണ യുവാവിന് മുന്നിൽ... കായൽ മാറി കൊടുത്തു... കര തെളിഞ്ഞു വന്ന ഐതിഹ്യത്തിന്റെ സ്ഥലമായ...
വേമ്പനാട് കായലിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന.... ചെറുദ്വീപുകളുടെ
പറുദീസയായ......
"പാതിരാ മണൽ" [sands of night ] ....
എന്ന പക്ഷി സങ്കേതത്തിന്റെ
ദ്വീപിലേക്കായിരുന്നു.....
പക്ഷെ അതു വേണ്ടാന്ന് അസൈനാറും
മുസ് താഖയും ഞാനും പറയാൻ കാരണം....
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം
മുഹമ്മയിലാണ്...... ആ സമരം അടിച്ചമർത്തിയ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരോടുള്ള മുസ്തഫയുടെ വ്യക്തിപരമായ അടങ്ങാത്ത അമർഷം കണ്ടാണ്.....
ഒടുവിൽ റൂട്ട് മാറ്റി.....
ആലപ്പുഴയിലെ...... കോഴിക്കോടിന്റെ
അസ്സൽ ആഢ്യത്വം ഓർമ്മിപ്പിക്കുന്ന തറവാട്ടു പേരായ "മംഗലശ്ശേരി"........
ബോട്ട് ജെട്ടിയിൽ നിന്നും....
തടാകങ്ങളുടെ നാടായ ... കോട്ടയത്തെ കോടിമതാ ജെട്ടിയിലേക്ക് പോകാം
എന്നാക്കി മുസ് താക്ക....
ഈ... ജെട്ടി..... ജെട്ടി.... എന്ന് കേൾക്കുമ്പോൾ മുസ്തഫാക്ക് ചിരി അടക്കാൻ കഴിയുന്നില്ലായിരുന്നു... എന്തോ.... ആ വോ...
നമ്മുടെ KSRTC ബസ് പോലെ കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും സർവീസ് നടത്തുന്ന (SWTD) യുടെ Transport ബോട്ടിൽ വെറും 18 രൂപയാണ് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന കോട്ടയം വരേയുള്ള വൺവേ...യാത്രയ്ക്ക്...
അതും ഇതുവരെ കാണാത്ത....
താറാവ് കൂട്ടം കൂട്ടമായി കായലിലൂടെ
നീങ്ങി പോകുന്ന രസമുള്ള കാഴ്ചയും.....
കായലിന്റെയും....... കുട്ടനാടിന്റേയും... ഏറ്റവും മനോഹരവുമായ ദൃശ്യങ്ങൾ ആസ്വദിച്ചു കൊണ്ടുള്ള യാത്ര....
തിരിച്ചുള്ള രണ്ടേമുക്കാൽ മണിക്കൂർ യാത്രക്കും ടിക്കറ്റ് നിരക്ക് അത് തന്നെ...
ടിക്കറ്റെടുത്തു ബോട്ടിലേക്ക്......
ഞങ്ങൾ ബോട്ടിലേക്ക് നോക്കിയപ്പോൾ ... ലിംഗഭേദമില്ലാതെ നിറയെ വിദേശികളും.......
പ്രദേശികളും വിദ്യാർത്ഥികളും തന്നെ.....
എന്തോന്നറിയില്ല...... ഒടുവിൽ ബോട്ടിൽ കയറുന്ന ഞങ്ങളെ എല്ലാവരും തുറിച്ചു നോക്കുന്നതായി കണ്ടു..
കൊട്ടാരം ശങ്കുണ്ണി.... ഐതിഹ്യമാലയിൽ പരാമർശിച്ച....
പേരുകേട്ട കായൽ കള്ളന്മാരായ കായംകുളം കൊച്ചുണ്ണിക്കൊപ്പം....
ഇത്തിക്കര പക്കി....വെള്ളായണി പരമു..... കുഞ്ഞു മരക്കാർ..... എന്നിവരെ
ഞങ്ങളിലൂടെ അവർ കാണുകയാണോ....
എന്നു തോന്നും വിധമായിരുന്നു .... അവരുടെ തുറിച്ചു നോട്ടം..
പിന്നീടാണ് സംഗതി പിടി കിട്ടിയത്....
ഞങ്ങളുടെ കൂട്ടത്തിലെ ഇത്തിക്കര
പക്കി.....
പുറപ്പെടുന്ന തിരക്കിനിടയിൽ ജെട്ടി ഇടാൻ മറന്നിരുന്നു എന്ന്...
ജെട്ടിയിൽ നിന്ന് ബോട്ടിലേക്ക് കാലെടുത്ത് വെക്കുമ്പോഴുള്ള..... വരുത്തന്റെ ജെട്ടിയില്ലാ.... അവസ്ഥയാണ്... തുറിച്ചു നോട്ടത്തിനും.. ചിരിക്കും കാരണമായത്..
തുടർന്നുള്ള ഞങ്ങളുടെ യാത്രകളെല്ലാം.. എല്ലാവരും ജെട്ടി ഇട്ടെന്ന് നല്ല ഉറപ്പ്
വരുത്തിയതിന് ശേഷമായിരുന്നു...
സ്വദേശ സ്നേഹക്കുറവ് കൊണ്ടാണോ എന്നറിയില്ല... അസ്സയിനാർ ബോട്ടിൽ
പോയിരുന്നത് ഒരു ഫ്രഞ്ചു കുടുംബത്തിനു നടുവിയിലാണ്.....
അസൈനാർ.... ഫ്രഞ്ചുകാരനായ സായ്പ്പിനോട് തന്റെ പാരീസ് സന്ദർശനത്തെക്കുറിച്ച് വാചാലമായി കത്തിക്കയറുന്നതിനിടയിലേക്ക്....
തന്റെ മംഗ്ലീഷ് ഒന്ന് ഫ്ലുവന്റാക്കാൻ എന്നോണം....... കാലം താൻ തോഴൻ....
മുസ്തഫ ഇടിച്ചു കേറി ഹെഡ് ചെയ്തു.... [അതിന് മിടുക്കനാണല്ലോ...?]
എന്നിട്ട് സംസാരം മൊത്തം...... ആദ്യം പൂദ്യം പോലെയാക്കി കാലം താൻ തോഴൻ ....
ഫ്രഞ്ചുകാരൻ സ്വന്തം സ്ലാങ്ങിൽ മുസ്തഫയോട് നിർത്താതെ സംസാരം തുടരുമ്പോൾ..... മുസ്തതഫ ഒന്നും കൊയ്തിരിയാതെ വെട്ടിലായി......
എന്നാലും.... മുസ്തഫ വിടാതെ തുടരെ
തുടരെ "യ്യാ... യ്യിയാ.." പറഞ്ഞു കൊണ്ടിരുന്നു.....
പക്ഷെ ഇപ്പം.... മുസ്തഫ അണ്ടി പോയ
അണ്ണാന്റേ അവസ്ഥയിലാണ്...
ഇതെല്ലാം ശരിക്കും തിരിഞ്ഞ അസ്സയിനാർ.... മുസ്തഫയെ ഒട്ടും സഹായിച്ചതുമില്ല...
ഒടുവിൽ ദേഷ്യം പിടിച്ച് മുസ്തഫ "ഹി" വെച്ച് .......
ഞങ്ങളെ ചൂണ്ടി.....മൂന്നു പേരേയും നോക്കുകുത്തികളാക്കി .... ഞങ്ങളെ
പൗരത്വവും മാറ്റി......
മംഗ്ലീഷിൽ തനിക്കുള്ള പ്രൊഫിഷ്യൻസി കാണിക്കാൻ സായിപ്പിനോട് ഒരു കള്ളകാച്ചങ്ങ് കാച്ചി....
മുസ്താ..ക്കാനെ ചൂണ്ടി "ഹി.. ലെബനാനി"
അസ്സയിനാരെ ചൂണ്ടി "ഹി..ഫലസ്തീനി...."
എന്നെ ചൂണ്ടി..ഹി ബംഗാളി എന്നും പറഞ്ഞു...
ആക്കിയതാണെന്ന് മനസ്സിലായ സായിപ്പ്.....
തിരിച്ചൊരു ചോദ്യം ആക്കി തന്നെ ചോദിച്ചത്
മുസ്തതഫാക്ക് ശരിക്കങ്ങട്ട് മനസ്സിലായ
മട്ടുമില്ലായിരുന്നു..... അതിങ്ങനെ.....
ആർയു ഏൻ ഉസ്ബക്കിസ്ഥാനി...?
ആ ചോദ്യം ഞാൻ കേട്ടില്ലായിരുന്നു....
പക്ഷെ...ഞാൻ കാണുന്നത് മുസ്തഫ ...
"അരിയും..... അരിയും" എന്ന് വിരൽ ചൂണ്ടി സായിപ്പിനോട് പറയുന്നതാണ്. ...
"അള്ളാ.... തെറ്റിയോ...."
അരിവാൾ.... ചുറ്റികയുടെയും പുന്നപ്ര വിപ്ലവത്തിന്റേയും നാടായ ആലപ്പുഴയിൽ
മുസ്തഫയുടെ സ്വാധീനം അറിയുന്ന ഞാൻ..
മുസ്തഫയെ എന്റടുത്തേക്ക് വിളിച്ചിരുത്തി
സംഭവമാരാഞ്ഞു......
നീ എന്തിനാണ് സായിപ്പിനോട്
"അരിയും ..അരിയും...എന്നൊക്കെ
പറഞ്ഞത് ......
അതൊക്കെ മോശമല്ലേ...? "
മുസ്തഫയുടെ മറുപടി ഞങ്ങൾ വഴക്കടിച്ചതല്ല.. സായിപ്പ് എന്നോട്.... "അറിയോ ഉസ്ബക്കിസ്ഥാനി" എന്ന് ചോദിച്ചപ്പോൾ...
"ഞാൻ..... അറിയാം... അറിയാം എന്നതിനെ ഇംഗ്ലീഷിലാക്കി "അരിയാം... അരിയാം" എന്ന് സായ്പ്പിനോട് പറഞ്ഞതാണ്......
അല്ലാതെ ഞങ്ങൾ തമ്മിൽ തെറ്റി പറഞ്ഞതൊന്നുമല്ല "...
പാവം.... മതി ..മതി...
അടുത്തിരുന്ന അസ്സയിനാർ മുസ്തഫയെ തിരുത്തി പറഞ്ഞു...
അങ്ങിനെയല്ല... "Are you uzbekistani"
[നീ ഉസ്ബക്കിസ്ഥാനി ആണോ..? ] " എന്നാണ്
സായിപ്പ് ചോദിച്ചതെന്ന്....
അങ്ങിനെ അതവിടെ അവസാനിച്ചെങ്കിലും..
ഇനി മുസ്തഫ ഇംഗ്ലീഷിൽ ഒരക്ഷരം മിണ്ടാതിരുന്നെങ്കിൽ.... എന്ന് ഞങ്ങൾ
ദൈവത്തോട് പ്രാർത്ഥിച്ചു...
ഹാ ......വൂ.....
അങ്ങിനെ....സുന്ദരിയായ കുട്ടനാടിന്റെ..... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വേമ്പനാട്ടു കായലും....
പച്ച പുതച്ചു കിടക്കുന്ന പുഞ്ചപ്പാടങ്ങളും...
ബോട്ടിൽ നിന്ന് ആസ്വദിക്കുന്നതിനിടയിൽ മുസ്തഫാന്റെ വഞ്ചിപ്പാട്ടിനൊപ്പം ഞങ്ങളും ഒന്നു മൂളി..... ഒപ്പംകൂടി.....
"കുട്ടനാടൻ പുഞ്ചയിലെ.....
തെയ് തെയ് തക തെയ് തെയ് തോം..
കൊച്ചു പെണ്ണെ കുയിലാളേ...
തിത്തിത്താതി തെയ് തെയ്....
കൊട്ടുവേണം കുഴൽവേണം കുരവവേണം..
ഓ തിത്തിത്താരാ തിത്തിത്തെയ്....
തിത്തൈ തിത്തൈ തകതെയ്....."
ഇടയ്ക്കൊരു...[ മുസ്തഫ ചിരിച്ച ] ജെട്ടിയിൽ നിന്ന് ഏറ്റവും ഒടുവിൽ കയറിയ ചാച്ചപ്പൻ... എന്ന 70 വയസ്സുള്ള.... വെള്ള വസ്ത്രത്തിനും കറുത്ത ശരീരത്തിനും ഇടയിൽ... കഴുത്തിൽ കട്ടിയുള്ള ഒരു സ്വർണ്ണ ചങ്ങലയുമിട്ടു....
ബോട്ടിൽ ചാടി കയറിയ ചാച്ചപ്പനെ കണ്ട മുസ്തഫ പറഞ്ഞു....
"അത് ഇവിടുത്തെ
ഒരു ചെറിയ ജന്മി ആയിരിക്കും....... എന്നും
ഞാൻ .....അല്ല അതൊരു ചെറിയ ബ്ലെയ്ഡ് കമ്പനിക്കാരനായിരുക്കുമെന്നും....
ഇങ്ങനെ രണ്ടു തരത്തിൽ പ്രവചിച്ചു....
ഞങ്ങൾ തമ്മിലുള്ള വാഗ്വാദത്തിനൊടുവിൽ അതിന് വേണ്ടി ബെറ്റു വെപ്പും നടന്നു......
ഒറ്റയടിക്ക് നേരിട്ട് ചാച്ചപ്പനോട് ചോദിക്കാൻ പറ്റാത്തതു കൊണ്ട് ...
ഞങ്ങൾ അദ്ദേഹത്തിലേക്ക് മെല്ലെ അടുത്ത്.... പതിഞ്ഞു കൂടി കഥ പറയിക്കാൻ തുടങ്ങി........
ഞങ്ങളെ വെറും കേൾവിക്കാരാക്കി... ചാച്ചപ്പൻ നാട്ടുവിശേഷങ്ങൾ വിളമ്പി തുടങ്ങി....
ചേറ്റു മണമുള്ള കുട്ടനാടിനെ..
പുന്നെല്ലിന്റെ മണമുള്ള കുട്ടനാടിനെ...
അവിടെയുള്ള വള്ളപ്പാട്ടിനെ..
നരവീണ കൊയ്ത്തു പാട്ടിനെ....
പുഞ്ച മീനിന്റെ പുളപ്പിനെ....
താറാവു കൂട്ടങ്ങളുടെ കലപിലയെക്കുറിച്ചും.......
എന്തിനേറേ..
മീനച്ചിലാറിലും.. മുതലപ്പെണ്ണാറിലും ....
ചൂണ്ടയിട്ടുള്ള മുതല പിടുത്തത്തെക്കുറിച്ചും....
പിന്നെ തകഴി "വെള്ളപ്പൊക്കത്തിൽ " എന്ന വിശ്രുത കഥയിൽ പറഞ്ഞ മനുഷ്യനെ ഉപദ്രവിക്കാത്ത "കൊറ്റേലി മുണ്ടൻ" എന്ന മുതലയെക്കുറിച്ചും.. പറഞ്ഞു വാചാലനായി..
പള്ളാത്തുരുത്തി ആറ്റിലെ അടിത്തട്ടിൽ.....
വേലുത്തമ്പി ദളവ കെട്ടിത്താഴത്തിയ ബ്രിട്ടീഷ് പട്ടാളക്കാരുടെ അസ്ഥികൂടങ്ങൾ അവിടെ
ഇപ്പോഴും ബാക്കിയുണ്ടെന്നും.....
പിന്നെ...അന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ തിരുവിതാംകൂർ രാജാവിന്റെ നിർദ്ദേശപ്രകാരം.....
കുട്ടനാടൻ കർഷക പ്രമാണിയായ
"മുരിക്കൻ"...........കായൽ നികത്തി
ചിത്തിര........റാണി....മാർത്താണ്ഡം...
എന്നിങ്ങനെ കായൽ നിലങ്ങളുണ്ടാക്കിയ
കഥയും പറഞ്ഞു. ..
ഒടുവിൽ.... താൻ അഞ്ചേക്കർ സ്വന്തമായുള്ളൊരു ജന്മിയാണെന്നും.......
അത്യാവശ്യ തിടുക്കക്കാരേ സാമ്പത്തിക സഹായം ചെയ്ത് വലിയ മുറിവേല്പിക്കാതെ ജീവിക്കുന്നു....... എന്നും....പറഞ്ഞു നിറുത്തിയതു കൊണ്ടു.....
എന്റെയും മുസ്തഫയുടെയും ബെറ്റ് താനെ
ടാലി ആയി പോവുകയും ചെയ്തു......
ഇരുപതിനായിരവും.... ഇരുപത്തയ്യായിരവും
കൊടുത്ത് മുമ്പ് ഉല്ലാസ നൗകകളിൽ കായൽ ആസ്വദിച്ചപ്പോൾ
കിട്ടാതിരുന്ന അനുഭൂതി ആയിരുന്നു .....
ഈ ട്രാൻസ്പോർട്ട് ബോട്ടിലെ യാത്രയിൽ നുകർന്നത്.........
കായൽ ജലനിരപ്പിലും താഴ്ന്നു കിടക്കുന്ന മനോഹരമായ കുട്ടനാടൻ നെൽപ്പാടങ്ങളും...
വിജനമായ കായൽ തുരുത്തുകളും.... തെങ്ങിൻ തോപ്പുകളും...
കുട്ടനാട്ടിലെ ജീവിത കാഴ്ചകളും....
യാത്രയുടെ ഭാഗമായി വളരെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞതും.......
ഈ യാത്രയുടെ പ്രത്യേകതയാണ്........
ഞങ്ങൾ എറണാകുളത്തേക്കാണ് നേരേ തിരിച്ചു് വന്നത്... മൂന്ന് മണിക്കൂറോളം ലുലു മാളിൽ ചിലവിട്ട്......
അത്യാവശ്യം ചില്ലറ പർചെയ്സൊക്കെ നടത്തി.... രാത്രി ഡ്രൈവിംഗ് കഴിഞ്ഞ്...
പിറ്റേ ദിവസം പുലർച്ചേ വീട്ടിലെത്തി.......
അടുത്ത ഒരു ട്രിപ്പ് ആഗ്രഹിക്കുന്നത്...
വാൽപ്പാറ ..... വട്ടിപ്പാറ...... തെങ്കാശി........
...........ശുഭം.............
...............🙏...............
Yakoob Rachana