Me too.... u too same
Updated: Jul 12, 2021
വെററില പറഞ്ഞ "മീ...റ്റൂ...[ Me Too....]"
വെററില പറഞ്ഞ "മീ...റ്റൂ.." [ Me Too..]
മരയ്ക്കാർപറഞ്ഞ
"യൂ....റ്റൂ...." [ You Too...]
രണ്ടും ഒന്നു തന്നെ!
മുറുക്കാൻ ഗുലുമാൽ ആക്കിയ ഒരു കഥയാണിത്..
ഈ മുറുക്കിന് പടയോട്ടത്തിന്റെ ഓർമ്മകളുറങ്ങുന്ന സാമൂതിരിയുടെ
ഭരണകാലത്ത് രാജാവ് ദാനം ചെയ്ത ഭൂമി .... അന്നത്തെ ജന്മികളിൽ നിന്നും തീരായി വാങ്ങിയും.... ബീഡി വലിക്കാനും...... മുറുക്കാനും കാശു കൊടുത്ത്... കൊടുത്ത്... തട്ടിപ്പറിച്ചു
ജന്മി ആയവരുടെ ജന്മിത്തത്തിന്റെ ഓർമ്മയോളം പഴക്കമുണ്ട്.
പഴയ വെറ്റിലമുറുക്ക് തറവാടിത്വത്തിന്റെയും
അന്തസ്സിന്റേയും, ആഭിജാത്യത്തിന്റേയും, സൗന്ദര്യത്തിന്റേയും ലക്ഷണം എന്ന
തിനപ്പുറം ശൃംഗാരം പ്രകടിപ്പിക്കാനും
സൗഹൃദം പങ്കുവെക്കാനും, തീരുമാനങ്ങൾ ഉറപ്പിക്കാനും ഉതകുന്നതായിരുന്നു.
മുറുക്കി ചുവപ്പിച്ച ചുണ്ട് പുരുഷത്വത്തിന്റെ
അടയാളമാണ്.
ആദ്യരാത്രിയിൽ നായിക നായകന്ന് മുറുക്കാൻ കൂട്ടി കൊടുക്കും...
എല്ലാ രാത്രിയിലും അസ്സലായൊന്ന് മുറുക്കി സന്തോഷിക്കൽ പതിവ്.
പ്രായപൂർത്തി ആകാത്ത കുട്ടികൾ
ഒഴിച്ചു് ബാക്കി എല്ലാ...പുരുഷനും സ്ത്രീക്കും മുറുക്കാൻ അനുവാദമുള്ള കാലം.
കുട്ടികൾക്ക് വെററില മുറുക്ക്
നിരോധിച്ചിരുന്നെങ്കിലും വെററില
ചെല്ലത്തിന് പുറത്ത് [ keep out of reach children ] കുട്ടികളുടെ കയ്യെത്താ..ദൂരത്ത്
വെക്കണം എന്നൊന്നും എഴുതി വെച്ചിട്ടില്ല.
ന്നാ.... പിന്നെ ഒന്നു മുറുക്കി നന്മുടെ
വെററില പറഞ്ഞ "മീ... റ്റൂ.." കഥയിലേയ്ക്ക് പോകാം അല്ലേ.......
ജന്മിയായ മരയ്ക്കാർ.....
കാഴ്ചയിൽ തന്നെ രസികനാണ് മരയ്ക്കാർ ........
ഒപ്പം അരസികനായ കുട്ടി മരയ്ക്കാാരും
അല്ലെങ്കിൽ മരയ്ക്കാർ കുട്ടിയും......
മരയ്ക്കാരുടെ മുറുക്കിന് ചില രീതികളൊക്കെയുണ്ട്.
ആദ്യം നല്ല വെറ്റില നോക്കി തിരഞ്ഞെടുക്കും. രണ്ടു വശവും കൈകൊണ്ടു തടവും. വെറ്റില ഞെട്ടു മുറിച്ചു മാറ്റി നഖം കൊണ്ട് ഞരമ്പെല്ലാം ചിരണ്ടികളയും. ഇടതു കൈ വെള്ളയിൽ വെറ്റില കമഴ്ത്തി നിവർത്തി പിടിച്ചു ചുണ്ണാമ്പെടുത്തു വെറ്റിലയുടെ പുറകു വശത്തു നടുക്കണ്ടത്തിൽ തേക്കും.
എന്നിട്ട് ആദ്യം നെടുകെ മടക്കും. പിന്നെ കുറുകെ നാലായി മടക്കും. ഇത് ഇടത് കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനും ഇടയ്ക്കു അമർത്തി വച്ചിട്ട് മറ്റു ചേരുവകൾ ചേർത്താണ് മുറുക്കുക.
പക്ഷെ മരയ്ക്കാർ എങ്ങിനെ മുറുക്കിയാലും സ്റ്റേഷൻ മാഷെ കയ്യിലുള്ള തീവണ്ടി വരുമ്പോൾ കാണിക്കാനുള്ള വലതു കയ്യിലെ വെറ്റില കൊടിയോടൊപ്പം പിടിച്ച ഇടതു കയ്യിലുള്ള മുറുക്കി ചുവന്ന കൊടിയുടെ കളർ കിട്ടില്ല. ആ ചുവന്ന കൊടി കാണിച്ച് സ്റ്റോപ്പ് ഇല്ലാത്ത സൂപ്പർ ഫാസ്റ്റ് വണ്ടികളെ പോലും തീവണ്ടി സ്റ്റേഷൻ യജമാനൻ സ്റ്റോപ്പ് ചെയ്യിച്ചിട്ടുണ്ടു്...
മരയ്ക്കാർ എങ്ങിനെ മുറുക്കി തുപ്പിയാലും തീവണ്ടി സ്റ്റേഷൻ യജമാനന്റെ കൊടി പോലെ ചുവക്കില്ല.....
മരയ്ക്കാർ മുറുക്കിയാൽ ശരിക്കും ചുവക്കില്ലെന്ന് മാത്രമല്ല, ഒരുതരം കുങ്കുമം നരച്ച കളർ പോലെയേ ആകൂ.
തദ്ദേശവാസികളായ ദേശക്കാർക്കും അതറിയാംം..
കുടിയാ..ൻ..ന്മാരുടെ വീട്ടുമുറ്റത്തെല്ലാം ആ നരച്ച കുങ്കുമപ്പൂക്കളായ മുറുക്കാൻ തുപ്പലിന്റെ അടയാളങ്ങൾ ഇപ്പോഴും കാണാം.
"മുറുക്കാൻ പഠിച്ചാൽ ഇരിക്കാൻ പഠിച്ചു " എന്നാണു് ചൊല്ല്.
ആയിടയ്ക്കാണ് തറവാട്ടു മൂലയിൽ ചോര കട്ട പിടിച്ചപോലെ ചുവന്ന ഒരു മുറുക്കാൻ തുപ്പൽ കണ്ടത്.
ഒരു ഇരുത്തം വന്നവന്റെ മുറു
ക്കി തുപ്പൽ പോലെ......
ആരുടെ മുറുക്കി തുപ്പലെന്ന തിരച്ചിലിലായി വീട്ടുകാരും നാട്ടുകാരും...
മുരിക്കിൻ തൈയ്യേ......
മുരിക്കിൻ തൈയ്യേ......
നിന്നുടെ ചോട്ടിൽ...
മുറുക്കി തുപ്പിയതാരാണു്......
മുറുക്കി തുപ്പിയതാരാണു്...... ?
എല്ലാവരുടേയും ചുണ്ടിൽ ഈ ചോദ്യമാണു്.
അത് സ്ഥിരം മുറുക്കുകാരനായ പാവം മരയ്ക്കാരുടെ തുപ്പൽ തന്നെയെന്ന് എല്ലാവരും സംശയിച്ചു -
ഇതു കേട്ട മരയ്ക്കാർ ആണയിട്ടു എല്ലാവരോടുമായി പറഞ്ഞു..
"ഇതു ... എന്റെ തുപ്പലല്ല.. ഞാൻ മുറുക്കിയാൽ ഇത്ര ചുവക്കില്ല.....
എന്റെ തുപ്പൽ ഇങ്ങനെയല്ല..
എനിക്കുറപ്പുണ്ട്.....ഇത് കുട്ടി മരയ്ക്കാരുടേതായിരിക്കും"
മരയ്ക്കാർ അത്ര ഉറപ്പിച്ച് പറയാൻ കാരണം, ഇടയ്ക്കൊക്കെ താംബൂലത്തിൽ ചുണ്ണാമ്പ് പുരട്ടി വെച്ച് മുറുക്കാൻ മറക്കാറുണ്ട്.. ...
കാര്യം നിസ്സാരമെങ്കിലും ദേശക്കാർ അതൊരു വിഷയമാക്കി എടുത്തപ്പോൾ........
മരയ്ക്കാർ പരാതിയുമായി മരയ്ക്കാർ കൂട്ടത്തിൽ ഇളംതല മരയ്ക്കാരുടെ അടുത്ത് എത്തി.
കൂട്ടത്തിൽ ഇളംതല മരയ്ക്കാർ .എന്നാൽ......
മുമ്പ് വക്കം മൗലവിയെപ്പോലെ നവോത്ഥാന നായകനായി മാറിയ,
അന്ന് സവർണ്ണർ "തലപ്പുലയനെന്ന് ''
അധിക്ഷേപിച്ച, ആഢ്യനായ തിയ്യൻ അയ്യത്താൻ.....കുടുമ മുറിച്ചതിനും,
മുക്കുവന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനും, പഴി കേട്ട അയ്യത്താന്റെ
പ്രതിരൂപം തന്നെ........
ആ അയ്യത്താെനാണു് മുറുക്കാൻ തുപ്പലിന്റെ ചുരുൾ
പുറത്തു കൊണ്ടു വന്നതും, മുറുക്കാൻ കറ കളഞ്ഞതും....
വെററില തന്നെയാണ് ഒടുവിൽ നേരൂ പറഞ്ഞത്.........
മീ..... ടൂ..... സത്യം കേട്ട് ആരും
ഞെട്ടിയില്ല.......
മുറുക്കാൻ തുപ്പ് മരയ്ക്കാർ കുട്ടിയുടേത് എന്ന് ഉറപ്പിച്ചതോടൊപ്പം......
കുട്ടി മരക്കാർ പറഞ്ഞത് കള്ളമാണെന്ന നിഗമനത്തിലും എത്തി.
മരയ്ക്കാർ പുറം ചുണ്ണാമ്പ് പുരട്ടി വെച്ച താംബൂലമെടുത്ത് കുട്ടിമരയ്ക്കാർ
അകവും ചുണ്ണാമ്പ് പുരട്ടി
ഇരട്ട ചുണ്ണാമ്പിൽ മുറുക്കിയതു കൊണ്ടാാണ് ഇത്ര ചുവപ്പു വന്നത്.
ഇളംതല മരയ്ക്കാർ പരിഹാര ക്രിയ നടത്തി പ്രശ്നം സോൾവ് ആക്കിയതിന് ശേഷം..........
ഇന്നേവരേ.... മരക്കാർ ചുണ്ണാമ്പ്
വീട്ടിൽ സൂക്ഷിച്ചില്ലെന്ന് മാത്രമല്ല.......
അതിന് ശേഷം മരയ്ക്കാർ... കയ്യിൽ തളിർ വെററിലയുമേന്തി കുടിയാന്മാരുടെ അടുത്ത് പോയി ചുണ്ണാമ്പ് അവിടുന്നൊക്കെ
തന്നെ പുരട്ടിച്ച് മുറുക്കൽ പതിവാക്കി..........
ചെന്തളിർ വെററിലയുമായി വരുന്ന മരയ്ക്കാരെ ദൂരത്ത് നിന്ന് തന്നെ കണ്ട കുടിയാത്തികൾ ചുണ്ണാമ്പുമാായ്ഓടി അടുത്തെത്തി പുരട്ടി കൊടുക്കും...
മൊട്ടിൽ നിന്ന് വിരിയുന്നതിനു മുമ്പേ തന്നെ ഇരുത്തം വന്ന ഒരു വെററില മുറുക്കുകാരനായി കരുത്ത് കാട്ടിയ
മരയ്ക്കാർ കുട്ടിക്ക് സ്വന്തമായി...
മരയ്ക്കാർ ഒരു വെറ്റില ചെല്ലം തന്നെ വാങ്ങിച്ചു കൊടുത്തൂ............
യഥേഷ്ടം എപ്പോൾ വേണമെങ്കിലും
''മുറുക്കാൻ".............
................ശുഭം................
നന്തി വീണ്ടും വരിക
എം. കെ. യാക്കൂബ്
രചന
[ ഇത് 1957 നു മുമ്പു ജന്മിത്വത്തിന്റെ കാലത്തെ (The Kerala Stay of Eviction Proceedings Act, 1957) ഉദ്ദരിച്ചു എഴുതിയ ഭാവനാ.... കഥയാണ്.
ദയവു ചെയ്ത് ഇത് വക്രീകരിച്ച് കാണരുത് ]