top of page

ഷഹീൻ ബാഗ്

രസം : 7.......SHAHEEN BAGH......


ഷെഹിൻ ബാഗ് " - കോളനി എന്ന പേരിൻ്റെ പ്രഭവകേന്ദ്രം:


ചരിത്രത്തിൽ ഇടം പിടിച്ച ഷെഹിൻ ബാഗ് ....


ശെരീഖ് അൻസാറുള്ള എന്ന യു.പിയിലെ റാംപൂരിൽ നിന്നുള്ള... ഇന്നത്തെ അറുപത്തു രണ്ടുകാരൻ.... 1979-ൽ ഡൽഹിക്ക് വന്നത്

അലിഗഡ് യൂനിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവും... അതു കഴിഞ്ഞ് JNU ൽ നിന്നുള്ള ഉപരിപഠനവും... എന്ന ലക്ഷ്യത്തോടെയാണ് ..


പിന്നീട് ശെരീഖ് അൻസാറുള്ളയുടെ കുടുംബം ഡൽഹിയിലെ ജസോല ഗ്രാമത്തിൽ 80 ബിഗ ഭൂമി വാങ്ങി (ഭൂമിയുടെ അളവ് കുറിക്കുന്നതാണ്... ബിഗ.. : സെന്റ്... ഏക്കർ. പോലെ) അതോടെ അവിടത്തെ സ്ഥിരതാമസക്കാരായി...


ലക്ഷ്യ പ്രാപ്തിക്കൊപ്പം ....അൻസാറുള്ള നല്ല ഒരു സ്ഥല കച്ചവടത്തിന്റെ ബിസിനസ്സുകാരനായും മാറിയിരുന്നു.


സ്വന്തം കുടുംബത്തിൻ്റെ സാമ്പത്തിക സപ്പോർട്ടോടെ... ജസോലയിൽ കുറച്ചധികം ഭൂമി കൂടി വാങ്ങി...പിന്നീട് അതൊരു കോളനിയായി ഡെവലപ്പ് ചെയ്തെടുത്ത ശേഷം.... അതേ കോളനിക്ക് "ഷെഹിൻ ബാഗ് "എന്ന് നാമകരണം

ചെയ്യപ്പെടുകയും ചെയ്തു.....


[മേത്തർ കോളനി... ശോഭാ സിറ്റി എന്ന പോലെ ]


"ഷെഹിൻ ബാഗ് " എന്ന പേര് സ്വീകരിച്ചതിനു പിന്നിലും ഒരു ആകർഷണത്തിൻ്റെ കഥയുണ്ടു്........


ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമായ ഉർദു ഭാഷയിലെ...


"സാരെ ജഹാൻ സെ അച്ഛാ....

ഹിന്ദുസ്ഥാൻ ഹമാര... ഹമാരാ…"


എന്നെഴുതിയ കവി തന്നെ .....


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് യുവാക്കൾക്ക് ആവേശം നൽകുന്ന നിരവധി കവിതകളെഴുതിയ.....


അല്ലാമാ... ഇക്ബാലിൻ്റെ വിഖ്യാതമായ മറ്റൊരു ഫിലോസഫിക്കൽ കവിതയായ ......


"ബാൽ ഇ ജിബ്രിൽ"


എന്ന കവിത അൻസാറുള്ളയെ വല്ലാതെ ആകർശിച്ചിരുന്നു....


ആ കവിതാ ശകലത്തിൽ നിന്നുമാണ്

"ഷെഹിൻ ബാഗ് " എന്ന പേര് അൻസാറുള്ള കടമെടുത്തത്....


"ഷഹീൻ "

എന്നാൽ.... ആകാശം കീഴടക്കുന്ന പക്ഷി എന്നാണ്.. ഫാൽക്കൺ...... (പേർഷ്യൻ വാക്കാണ് )


"തു ഷെഹീൻ ഹെ....

പർവാസ് ഹൈ....

കാം തേര, തേര സാമ്നെ......

ആസ്മാൻ ഔർ ബി ഹൈ..."


എന്ന വരികളിൽ നിന്നുമാണ് ഷെഹീൻ ബാഗ് എന്ന പേര് അൻസാറുള്ള കടമെടുത്തത്.....


പറക്കാൻ ഇനിയും ആകാശം ബാക്കിയുള്ള........

പറക്കുകയെന്ന ഉത്തരവാദിത്തമുള്ള പക്ഷി.....

ഷെഹിൻ........


അൻസാറുള്ളയെ വല്ലാതെ ആവേശം കൊള്ളിച്ച കവിതാ ശകലമായതു കൊണ്ട്... കോളനിക്ക്

ആ പേര് തന്നെ നൽകി.....


പിന്നീട് "ഷെഹിൻ ബാഗ്‌ " കോളനിയെ...

1992 ൽ ഡൽഹി ഹൈസിംഗ് ഡവലപ്പ്മെൻ്റ് അതോറിറ്റി (DDA)

"അബ്ദുൾ ഫസൽ enclave Part - 2 " ആയി ഒഫീഷ്യൽ പേര് മാറ്റം നടത്തിയെങ്കിലും.....


36 വർഷം പിന്നിട്ടിട്ടും "ഷെഹിൻ ബാഗ് " അതേ നാമത്തിൽ തന്നെ ജനങ്ങളുടെ നാവിൻ തുമ്പത്ത് നിലനിൽക്കുന്നു എന്നു മാത്രമല്ല.... ഇന്ന് ആ പേര് ഇന്ത്യക്ക് പുറത്തും...


ലോകപ്രശസ്തമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു....


ഇനി ആ പേരു് ആര് മാറ്റിയാലും.... മായ്ച്ചാലും..... ലോകത്തിൻ്റേയും..... ഇന്ത്യയുടെ ചരിത്രരേഖയിൽ നിന്നും മാറില്ല...... എന്നുറപ്പ്...🙏


yakoob rachana yakoob


9 views0 comments

Recent Posts

See All
Post: Blog2_Post
bottom of page