top of page

സ്വർഗ്ഗലോകം... ഒരൊത്തി നോട്ടം # 3


*സ്വർഗ്ഗ ലോകം... ഒരു ഒത്തിനോട്ടം*

[ കളിമണ്ണു കൊണ്ടൊരു ഖലീഫ... # - 3]


ആദമിന്റെ (അ) സുന്ദരമായ രൂപവും.... സ്വർഗ്ഗത്തിലെ സുഖ സൗകര്യങ്ങളും...

കണ്ടു മനസ്സ് അസ്വസ്ഥമാക്കി ...... ശത്രുതയോടെ അങ്ങകലേ.. സ്വർഗ്ഗ വാതിലിൽ ഇരുന്നുകൊണ്ടു് അസൂയപ്പെടുകയാണ് ഇബ്ലീസ്.


ആദമിൻ്റെ (അ) സ്വർഗ്ഗവാസം.... ആകെ ഒരു അസറിന്റെയും മഗ്രിബിന്റെയും ഇടക്കുള്ള സമയം മാത്രമാണ്... അത് ഭൂമിയിലെ ആയിരം വർഷത്തിനു തുല്യവുമാണ് ....


സ്വർഗ്ഗ ലോകമെന്നാൽ....മനുഷ്യഭാവന ചെന്നെത്താൻ കഴിയാത്തത്ര... വർണ്ണിക്കാവുന്നതിനപ്പുറം...അലങ്കാരങ്ങളും..ആഢംബരങ്ങളും നിറഞ്ഞതാണ് ...


എവിടെയും സുഗന്ധപൂരിതം... വിടർന്നു പരിമളം പരത്തുന്ന മനോഹരമായ പൂക്കളും...... തണൽ മരങ്ങളും.... ഒഴുകുന്ന അരുവികളും....


ഇങ്ങിനെ കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ചകൾക്കൊപ്പം.... ഇണക്കിളികൾ കലപില കൂടുന്ന നാദങ്ങൾ....

പരസ്പരം സ്നേഹിച്ചും.....ഇണചേർന്നും

കഴിയുന്ന മൃഗങ്ങൾ.... കാണാൻ നല്ല രസമാണ്...


അതു കണ്ടപ്പോൾ.. തനിക്കും ഇണവേണം... എങ്കിലേ.... സ്നേഹപ്രകടനം നടത്താൻ കഴിയൂ......

എന്നു ആദവും (അ) ചിന്തിച്ചു തുടങ്ങി......


അന്നൊരു ജുമുഅഃ ദിവസമായിരുന്നു ......

ആദം (അ) സ്വർഗ്ഗ പൂന്തോപ്പിൽ പാതി മയക്കത്തിലാണ്.....


ഉറക്കിന്റെയും ഉണർവ്വിന്റെയും മധ്യത്തിലുള്ള അവസ്ഥയിൽ മാലാഖമാർ വന്നു..... ഇടതു പാർശ്വത്തിലെ ഒരു വാരിയെല്ല് ഊരിയെടുത്ത്... അതു കൊണ്ട് അതിസുന്ദരിയായ ഹവ്വ (റ)യെ സൃഷ്ടിച്ചു.....


ഉറക്കത്തിൽ നിന്നുണർന്ന ആദം(അ) കണ്ടത്....വേഷങ്ങളാലും ആഭരണങ്ങളാലും അണിയിച്ചൊരുക്കിയ ഒരു സുന്ദരി തൊട്ടരികിൽ ഇരിക്കുന്നു....


എന്തൊരതിശയം....


ആദമിൻ്റെ (അ) ആകാംക്ഷയോടെയുള്ള "ഇതാരെന്ന" ചോദ്യത്തിനുള്ള ഉത്തരമായി..


അല്ലാഹുവിൽ നിന്ന് തന്നെ ഇങ്ങനെ

മറുപടിയും വന്നു......


"അവൾ നമ്മുടെ അടിമയാണ്...

പേര് ഹവ്വ.... നിനക്കുവേണ്ടി മാത്രം നാം

നിന്നിൽ നിന്നും തന്നെ സൃഷ്ടിച്ചവൾ...."


ആദമിനു (അ).... അതി സന്തോഷം തോന്നി....

ഹവ്വയെ ഒന്നു തൊട്ടു നോക്കാൻ മോഹമായി...


തൊടാൻ മാത്രമല്ല...ഹലാലായ

ഇണയാക്കാൻ തന്നെ അനുവാദവും നൽകി...


അങ്ങിനെ...

ഹവ്വയെ ഹലാലായ ഭാര്യയാക്കാൻ.... മലക്കുകൾ ആദമി (അ)നെ മണവാളനായി

അണിയിച്ചൊരുക്കി സിംഹാസനത്തിൽ കൊണ്ടിരുത്തി.....


ഹവ്വയെ (റ) വിലമതിക്കാനാവാത്ത

ആഭരണങ്ങളും... പട്ടു വസ്ത്രങ്ങളും ഉടുപ്പിച്ച്...


മഹറും നൽകി....മലക്കുകളുടെ സാന്നിദ്ധ്യത്തിൽ

ആദം (അ) ഹയ്യയെ (റ) സ്വീകരിച്ചു ...


അങ്ങിനെ ആദമും(അ) ഹവ്വയും (റ) ആദ്യ ഇണകളായി......


അവർ മുട്ടിയുരുമ്മി... സ്വർഗ്ഗത്തിലെ മലർവാടികളിലൂടെ മനം മറന്നു ആനന്ദിച്ചും...

ആസ്വദിച്ചും നല്ല ഇണകളായി ജീവിതം തുടങ്ങി ....


നവ വധൂവരന്മാരായി ആദ്യ സല്ലാപ വേളയിൽ ആദം നബി(അ) പരിഭ്രമിച്ചതു മൂലമാണത്രെ.... മണിയറയിൽ ഇണയെ കാണുന്ന പുരുഷന്മാരുടെ ഹൃദയം ഇന്നും മിടിക്കുന്നത്....


സ്വർഗ്ഗലോകത്തെ സുഖ സൗകര്യങ്ങൾ തങ്ങളുടെ ഇംഗിതങ്ങൾക്ക് അനുസരിച്ചു... യഥേഷ്ടം

ഉപയോഗിക്കാൻ ആദമിനും ഹവ്വക്കും

അല്ലാഹു അനുവാദവും കൊടുത്തിരുന്നു.....


"ആദമേ....താങ്കളും... താങ്കളുടെ ഇണയും സുഖമായി അവിടെ താമസിച്ചുകൊള്ളുക..... എന്തുവേണമെങ്കിലും ആവശ്യത്തിനു ഭക്ഷിക്കുകയും ചെയ്യാം.....പക്ഷെ... അതിൽ ഒരു വൃക്ഷത്തെ മാത്രം നിങ്ങൾ സമീപിച്ചു പോകരുത്...... സമീപിച്ചാൽ നിങ്ങൾ നിഷേധികളുടെ കൂട്ടത്തിൽ തന്നെ.... "


സന്ദർഭോചിതമായി.... ആദമിന്റെയും (അ)

ഹവ്വയുടെയും(റ) ഗുണകാംക്ഷിയായി ഇബ്ലീസ് അവിടെ പ്രത്യക്ഷനാവുകയും..... സ്നേഹപൂർവ്വം ഇണകളോട് വിലക്കപ്പെട്ടത് ഭക്ഷിക്കാൻ ഉപദേശിക്കുന്നതും...


ആ പ്രേരണയ്ക്കു ആദ്യം വശംവദയായ.....

ഹവ്വ(റ) വൃക്ഷത്തിന്നടുത്തേക്കു പോയി...

പഴങ്ങൾ പറിച്ചു തിന്നു നോക്കി.....


നല്ലരുചി തോന്നിയപ്പോൾ... ഭർത്താവിനേയും തിന്നാൻ ഹവ്വ(റ) പ്രേരിപ്പിച്ചു...


ഭർത്താവായ ആദം (അ) ആദ്യം അൽപം പേടിച്ചു മടിച്ചെങ്കിലും ഹവ്വയുടെ നിർബന്ധ പ്രകാരം ഒടുവിൽ ആ പഴം തിന്നുകയും ചെയ്തു .....


അങ്ങിനെ പെൺ സ്വാധീനത്തിൻ്റെ അപകടം... ആദ്യമായി അറിയുകയും ചെയ്തു...


മനുഷ്യവർഗ്ഗത്തോടു ഇബ്ലീസിന്റെ

വഞ്ചനയുടെ തുടക്കവുമായിരുന്നു അത്.....


വിലക്കപ്പെട്ട പഴം കഴിച്ചപ്പോൾ.... ഈ ദമ്പതികളുടെ സ്വർഗ്ഗാവസ്ഥ പെട്ടെന്ന് മാറുകയും....സ്വർഗീയ വസ്ത്രം നീങ്ങി.... നഗ്നത വെളിവായി...... ആകെ പരിഭ്രാന്തിയിലുമായി......


നഗ്നത കാണൽ ഇബ്ലീസിന് ഏറെ ഇഷ്ടമാണ്...


നഗ്നത മറക്കാൻ വല്ലതും തരണമെന്ന് രണ്ടു പേരും.... സ്വർഗ്ഗത്തിലെ എല്ലാ മരങ്ങളോടും കേണപേക്ഷിച്ചു......


ഒരു വൃക്ഷവും നൽകിയില്ല...


ഒടുവിൽ സങ്കടം തോന്നി അത്തിമരം... അതിൻ്റെ ഇലകൾ നൽകി സഹായിച്ചു........


അങ്ങിനെ സ്വർഗ്ഗത്തിലെ ഇലകൾ കൊണ്ട് മനുഷ്യൻ്റെ നഗ്ന ശരീരങ്ങൾ ആദ്യമായി നാണം മറച്ചു ...


ശാസന ലംഘിച്ചതിനുള്ള ശിക്ഷ പുറകിൽ.....

അല്ലാഹുവിന്റെ കല്പനയായി വരികയും ചെയ്തു...


"രണ്ടു പേരും സ്വർഗത്തിൽ നിന്ന് പുറത്ത് പോകണമെന്ന് "


ഇവർക്കൊപ്പം ഇസ്ലീസിനേയും സ്വർഗ്ഗത്തിൽ നിന്നും ഇറക്കി വിട്ടിരുന്നു......


ഇനി രക്ഷയില്ല..... എങ്ങോട്ട് പോകും....?

എങ്ങനെ പോകും.. ?


അങ്ങിനെ ഹവ്വ(റ)യുടെ കൈയും പിടിച്ചുകൊണ്ട് ആദം(അ) നടന്നു നീങ്ങുകയാണ്......


ഭൂമിയിലേക്കാ..... വിട്ടതെന്ന് തോന്നുന്നൂ.... നമുക്കവരെ.... ഒന്നു പിന്തുടർന്നു പോയി

നോക്കിയാലോ... ?


"ഭൂമിയിലെ ആദവും (അ) ഹവ്വയും (റ) "


Yakoob Rachana Nandi.......✍️

2 views0 comments

Recent Posts

See All
Post: Blog2_Post
bottom of page