top of page

സ്വർണ്ണമുഖി കൊലക്കേസ്സ്

Updated: Sep 17, 2020



* രസം : 6...🌟🌟🌟🌟🌟🌟

" ഹാജിയാർ വളർത്തിയ സ്വർണ്ണമുഖി...

കണ്ടംകുട്ടിക്കുള്ളതാണ്..."

-------------------------------

അതൊരു രസമുള്ള കഥയാണ്..


ഹജൂർ കച്ചേരിക്ക് സമീപത്തൂടെ

ipc കോവാലൻ നടന്നു പോകവേയാണു്..


ബ...ബ്ബ.....ബ്ബാ.......

പൊട്ടനായ പെട്ടെന്ന് സസി...

ഒരു വെട്ടുവാളുമായ് പോലീസു

കാരോടൊപ്പം സ്റ്റേഷൻ വരാന്തയിൽ

ഇരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്.....


വല്ല അടിപിടിക്കേസും....

ആയിരിക്കുമെന്നു കരുതി...


അടുത്തെത്തി തിരക്കിയപ്പോൾ....

സാക്ഷാൽ കൊലക്കേസു തന്നെ...


പ്രതിയുമായി ബന്ധമുണ്ടെന്ന് തോന്നേണ്ടെന്ന് കരുതി കോവാലൻ പതിയേ പിൻവലിഞ്ഞു

നടക്കവേയാണ്.....

പുറകിൽ നിന്നൊരു വിളി.....


അതും പേരെടുത്ത്...

രാമചന്ദ്രൻ പോലീസിന്റെ കണ്ഠത്തിൽ നിന്നും.....


"കോ വാ ലാ......" എന്ന്


പാറാടൻ...അമ്മായി...ടെൻഷൻ

സരിയാക്ക... എന്നിങ്ങനെ തുടങ്ങി.... ഇരട്ട പേരുകളുടെ നാടായ ഈ വെടക്കൻ ഗ്രാമത്തിൽ...

കോവാലനുമുണ്ടൊരു ഇരട്ടപ്പേര്......


"i p c കോവാലൻ" എന്ന്....[ ഇന്ത്യൻ പീനൽ കോഡ് ]


അതിന് കാരണം......ക്രൈം കഥ എവിടെ കേട്ടാലും.....കേൾക്കുന്നതോടൊപ്പം.. ഐപിസി കോവാലന്റെ മനസ്സിൽ ഐപിസി സെക് ഷൻ വകുപ്പുകൾ ഓട്ടോമാറ്റിക്കായി മിന്നിമറയും....


അതു കണിശമായി കൊള്ളണമെന്നില്ലാ..ന്നിരിക്കിലും...


ഏൽപ്പിച്ച ഏതു പണിയും പെട്ടെന്ന് തീർക്കുന്നതു കൊണ്ട് .... പൊട്ടൻ സസിക്കും

"പെട്ടെന്ന് സസി"... യെന്നൊരു വിളിപ്പേരുണ്ടത്രേ !


കോവാലൻ... രാമചന്ദ്രൻ പോലീസിനോട് ആരാഞ്ഞു....


"എന്താണ് സാർ.. സസീടെ കേസ് ?"


"ഒരു കൊലക്കേസ്സു തന്നെ" എന്നു പോലീസുകാരനും..


അവിടെ കൂടി നിന്നവർ.... നിന്നവർ പരസ്പരം നോക്കി മൂക്കത്ത് വിരൽ വെച്ചു കൊണ്ടു പറയുന്നതും കേട്ടു......


"എന്നാലും... ഭയങ്കര കൊല തന്നെ ഇത് !"


അതു കേട്ട കോവാലനും തോന്നി കേസ്സൊന്ന് നോക്കിക്കളയാമെന്ന്...


മഹ്സറ തയാറാക്കുന്ന റൈറ്ററിലേക്ക് ഒന്നുകൂടി അടുത്തുകൊണ്ട്...

കോ വാ ല ൻ ചാർജ്ജ് ഷീറ്റ് ശ്രദ്ധിച്ചപ്പോൾ .....


IPC 302 വകുപ്പാണ് കൊലക്കേസിന് സാധാരണ ചാർജ് ചെയ്തു കാണാറ്....


ipc:302-നു പകരം കൊടുത്തിരിക്കുന്നത്... ipc : 379 .. ആണു്...


ഇനി...വകുപ്പ് തെറ്റിപ്പോയതാവുമോ?


കോടതിക്കാര്യങ്ങളിൽ നല്ല പരിജയമുള്ള കോവാലന്.... അറിയാത്ത ഒരേ...യൊരു വിഷയം...... എന്നാൽ..............


ഈ ദേശത്തെ പ്രധാന നിയമജ്ഞ

അഭ്യാസികളെന്ന് സ്വയം വിളിച്ചറിയിച്ച...


മണ്ടനും..നടുക്കണ്ടനും...ഒടോൽപ്പൻ

കോടതിയിലെ പ്രാക്ടീസിൽ കേട്ടു ഗ്രസിച്ച....

"ഹൈക്കോടതിയിൽ പോയി.... ഹേബിയസ് കോർപ്പസ്സ് കൊടുക്കുക / വാങ്ങുക"

[Buying or Selling ? ) എന്ന "കോർപ്പസ് " - നെക്കുറിച്ച് മാത്രം......കോവാലനറിവില്ല...


ഹേബിയസ് കോർപ്പസ് എന്നാൽ.. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളുടെ തടവ്... നിയമവിധേയമോ

അല്ലയോ എന്ന് കസ്റ്റോടിയനു മുന്നിൽ നേരിട്ട് "ശരീരം ഹാജരാക്കി"

വിടുവിക്കൽ റിട്ട് ഹരജി ഹൈക്കോടതിയിലോ... സുപ്രിം കോടതിയിലോ... നൽകുക എന്നതാണു്..

കോവാലൻ... പ്രതിയുമായുള്ള നിൽപ്പിന്റെ അകലം കുറച്ചുകൊണ്ട്......

ചാർജ് ഷീറ്റ് ഒന്നുകൂടി നോക്കിയപ്പോൾ...


ഒന്നാം പ്രതി...കുറ്റവാളി ... ( accused )

ബ..ബ്ബ...ബ്ബാ...

പൊട്ടൻ പെട്ടെന്ന് സസി തന്നെ..


പ്രതി...... പൊട്ടൻ പെട്ടെന്ന് സസിയെങ്കിൽ..." ഇര " (victim) സ്വർണ്ണമുഖി ആയിരിക്കുമല്ലോ...


സ്വർണ്ണമുഖിയോ...?


സ്വർണ്ണമുഖി എന്നു പറഞ്ഞാൽ സ്വർണ്ണത്തിന്റെ നിറമുള്ള... ഒളിവുള്ള മുഖം എന്നല്ലേ......... ?


അതെ സ്വർണ്ണമുഖി തന്നെ.....


അപ്പോഴേക്കും ദൂരെ നിന്നൊരാൾ ഓടി അടുക്കുന്നതായി കണ്ടു...


അത് മറ്റാരുമായിരുന്നില്ല ...


ഈ കൊലയ്ക്കേസിൽ

പ്രേരണാ കുറ്റം ചുമത്താവുന്ന

ഹാജിയാർ...........


മൂസ്സോട്ടി പറഞ്ഞതു പ്രകാരം..

" ഹാജിയാർ.. ഇപ്പോൾ

രേമേസ്വരത്താണ് "


എന്ന "രേമേസ്വരത്തു" പോയ ഹാജിയാരുടെ ശിങ്കിടിയായ.....


അന്തിച്ചന്തക്കാരൻ കിട്ടൻ ഓടിയ കിതപ്പിൽ... നിർത്തി... നിർത്തി.... ഇങ്ങിനെ പറയുന്നതും കേട്ടു....


ഇന്നലെ സന്ധ്യ കഴിഞ്ഞ് ഹാജിയാർ ഫോണിൽ....രാജാ സാഹിബിനെ വിളിച്ച് പറഞ്ഞതാണ്.....


"എന്റെ രാജാ... [ മൈ - രാജാ...]

ഇന്നു രാത്രി തന്നെ നീ ആരെയെങ്കിലും വിട്ട് സ്വർണ്ണമുഖിയെ വെട്ടണം..."

[അപ്പൊഴേക്കും... കോവാലന്റെ മനസ്സിൽ ഹാജിയാരുടെ പേരിൽ ചാർത്താവുന്ന ശിക്ഷാ വകുപ്പായ

iPC 120-A മിന്നിമറഞ്ഞു....Concealing design to commit offence punishable with imprisonment ] കൊലപാതക ആസൂത്രണം...


ഹാജിയാർ... സ്നേഹം കൂടുമ്പോൾ വിളിക്കുന്ന "എന്റ രാജാ... " [ മൈ..രാജാ] എന്ന...


ഒരിക്കലും 'നോ'..പറയാത്ത... രാജാ സാഹിബ്... സങ്കടപൂർവ്വം ആ ക്വട്ടേഷൻ ഏറ്റെടുക്കാൻ തന്നെ നിർബന്ധിതനായി.....


പെട്ടെന്നായിരുന്നു പൊട്ടൻ സസി... മുന്നിൽ പ്രത്യക്ഷനായതും..


അപ്പോ...തന്നെ ലൊക്കേഷൻ മേപ്പും കൊടുത്തു ...... രാജാ സാഹിബ് പൊട്ടനായ പെട്ടെന്ന് സസിയെ പെട്ടെന്ന് തന്നെ വെട്ടാൻ വിട്ടതും......


[ഇതോടെ രാജാ സാഹിബിനു് കിട്ടാവുന്ന പരമാവധി ശിക്ഷാ വകുപ്പ് ( iPC Section: 120-B) കോവാലൻ മനസ്സിൽ കണ്ടു ....]


അന്നത്തെ നല്ല പൂനിലാവെളിച്ചം....

സസിക്ക് മുതലിനെ എളുപ്പത്തിൽ കണ്ടു പിടിച്ച്.... ഏറ്റെടുത്ത കൊട്ടേഷൻ

കണിശമായി നടത്താനുള്ള അന്തരീക്ഷമുണ്ടാക്കി. ...


വൃഞ്ചിക മാസത്തിലെ കുളിരു കോരുന്ന ഇളം കാറ്റ് ......ഒറ്റ മുണ്ട് വസ്ത്രത്രധാരിയായ സസിയെ തടവി തലോടിയപ്പോൾ.... !


വെട്ടാൻ ഓങ്ങിയ സസിയുടെ

കരങ്ങൾക്ക് കുളിരേറ്റ്.........

അൽപം വിറയൽ അനുഭവപ്പെട്ടതു പേലെ തോന്നി.....


സസീടെ പെട്ടെന്നുള്ള വെട്ടും ... ദൂരേ നിന്നൊരു വെട്ടം വന്നതും ഒപ്പമായിരുന്നു..


സ്വന്തമായി ശൗചാലയമില്ലാത്തതു കാരണം... ... സന്ധ്യയുടെ ഒടുക്കം കഴിഞ്ഞന്തിയിലെ അന്തകാരത്തിന്റെ തുടക്കം വരേ.. മുട്ടിനിന്നൊടുവിൽ പതിവു "വെളി" യ്ക്കിരിക്കൽ ചടങ്ങിന് തോട്ടത്തിലേയ്ക്കി..റങ്ങിയ....


തെട്ടപ്പുത്തുള്ള മലയനും പുലയിയും.... ഇരിപ്പുറപ്പിച്ചത്...

ആ കൊല കാണാവുന്ന ദൂരത്തിൽ ആയിരുന്നു.....


ആ കൊല കണ്ടു കൊണ്ടായിരുന്നു....

പക്കത്തിലെ കൂരയിലെ ഈ......

പുലയക്കള്ളിയുടേയും.... മലയന്റേയും..... അവർ ഒക്കിച്ചൊ..ളിഞ്ഞിരുന്ന ആ

ചുമന്നമണ്ണിനെ നനയിച്ചത്....


അസമയത്ത്...ആയുധവുമായി

അർദ്ധ നഗ്നനനും..അപരിചിതനുമായ പൊട്ടൻ സസിയെ...

സ്വർണ്ണമുഖിക്കൊപ്പം കണ്ട പോലീസ് പെട്രോളിംഗുകാർ ....


സസിയേയും....വെട്ടാനുപയോഗിച്ച വാളിനൊപ്പം.. മുതലിനേയും പോലീസ് വണ്ടിയിൽ കയറ്റി കൊണ്ടുവന്നതാണ്...


മുതലെന്നാൽ....സാക്ഷാൽ...

ഋതുമതിയായി നിൽക്കുന്ന "സ്വർണ്ണമുഖി" എന്ന ചരക്കിനേ...


കടുത്തുരുത്തിക്ക് സമീപമുള്ള

പാലക്കരയിൽ നിന്നുമാണു്....

സ്വർണ്ണമുഖിയെ "കന്ദായ" പ്രായത്തിൽ തന്നെ ഹാജിയാർ പൊക്കി കൊണ്ടുവന്നത്..


ഹാജിയുടെ പതിമൂന്ന് മാസത്തെ പോഷകാഹാര പരിചരണത്തിൻ കീഴിൽ... അഭൂതപൂർവ്വമായ വളർച്ചയായിരുന്നു സ്വർണ്ണമുഖിക്ക്...


വലിപ്പക്കൂടുതലും..... തൂക്ക കൂടുതലും

സ്വർണമുഖിയെ...... കാഴ്ചക്കാരുടെ നയനങ്ങളിൽ.... കുളിരു കോരുന്ന ഒരു

ഇംഗിതക്കാരിയാക്കി മാറ്റി....


സ്വർണ്ണമുഖിയെ 13 മാസക്കാലം വളർത്തി വലുതാക്കി.....

പാകത്തിലാകാൻ കാത്തിരുന്ന ഹാജിയാരുടെ മനസ്സിലെ നിയ്യത്ത്.....


കാര്യലബ്ധിക്കുള്ള ഉപകാര സ്മരണയെന്നോണം..

അന്യായ വിധിയുടെ നീതിപതിയായ കണ്ടംകുട്ടിക്ക് സ്വർണ്ണമുഖിയെ കാഴ്ചവെക്കാം.... എന്നതായിരുന്നു.


എന്നിട്ടെന്തേ.. ഇത്രയും പെട്ടെന്ന് ധ്രുതി പിടിച്ച് സ്വർണ്ണമുഖിയെ വെട്ടാൻ ഹാജിയാരുടെ പ്രേരണക്കുള്ള

ഹേതു...... എന്നായിരുന്നു...

എല്ലാവരുടേയും ചോദ്യം....!


അത് മറ്റൊന്നും കൊണ്ടായിരുന്നില്ല .....

പ്രദേശത്തെ "പാറാടൻ പോക്കിരി"..യുടെ

ഇടക്കിടെയുള്ള സന്ദർശനം തന്നെ....


പാറാടൻ തൊട്ടിട്ട്....പിന്നെ ഹാജിയാർക്ക് സ്വർണ്ണമുഖിയെ കിട്ടിയിട്ട് കാര്യമില്ല... എന്ന തിരിച്ചറിവ് തന്നെയായിരുന്നു മൂപ്പരുടെ ബേജാറിനും ധൃതിപിടിച്ച

നടപടിക്കു പിന്നിൽ...

......................................................................

👇👇👇👇👇👇👇👇👇👇👇👇

നല്ല ഒരു സങ്കരയിനം വാഴയായ "സ്വർണ്ണമുഖി" എന്ന ഈ വാഴക്കുലയുടെ പൂർണ്ണ വളർച്ചയുടെ കാലം 13 മാസമെത്തിയാൽ........ ഇതിന്റെ തൂക്കം...... 60 തൊട്ട് 80 കിലോ വരേ വരും.. ഈ രസ കാഴ്ച കർഷകർക്കിടയിൽ.....

"സ്വർണ്ണമുഖി" എന്ന ഈ പുതിയ ഇനം വാഴകൃഷി ഒരു

പുത്തനാവേശവും പകർന്നിട്ടുണ്ട്..


ഇതു പാറാടന്റെ {വവ്വാലിന്റെ } പ്രജനന കാലമായതു കൊണ്ട്... പാറാടനെങ്ങാനും തൊട്ടാൽ....

പിന്നെ നിപ്പയെ പേടിച്ചു സ്വർണ്ണമുഖിയെ

ആരും വാങ്ങില്ലല്ലോ......എന്ന ആശങ്കയാണ്

ഒരു കർഷകശ്രീ കൂടിയായ

ഹാജിയാരുടെ ബേജാറിനു കാരണം....


അതാണ് ഈ കൊലക്കേസിന് ആസ്പദമായ സംഭവാമി.....🙏


👇👇👇👇👇👇👇👇👇👇👇👇

നിയമം..മെസ്സേജ്:

"Tres-passers will be Prohibited as well as

prosecuted!"

[അതിക്രമകാരികളെ പോലീസ്

കുറ്റാരോപണം ചെയ്യുക തന്നെ ചെയ്യും]

അതിൽ....

ജാതിയെന്നോ... മതമേതെന്നോ.. ഭേദമില്ല..


.............ശുഭം..........


Yakoob Rachana Nandi.......✍️

19 views0 comments
Post: Blog2_Post
bottom of page