സുൽത്താൻ വാരിയൻ കുന്നൻ "
"സുൽത്താൻ
വാരിയൻ കുന്നൻ "
* * * * * * * * * * * * *
[റെമീസ് മുഹമ്മദ്]...
"സുൽത്താൻ വാരിയൻ
കുന്നൻ" എന്ന ചരിത്ര
ഗവേഷണ പുസ്തക-
ത്തിൻ്റെ മുഖചിത്രം
എന്തിത്ര അതിശയമാക്കാൻ...
എന്നു ചോദിക്കുന്നവർ
ഉണ്ട്....
ഇന്നത്തെ മുഖ്യ ചർച്ചകൾക്കും... വിവാദങ്ങൾക്കും ഇടയാക്കിയ....
പത്തു വർഷം തേടി
ഒടുവിൽ കണ്ടെത്തിയ
ആ യഥാർത്ഥ
മുഖചിത്രത്തിൽ
നിന്നു തന്നെ നമുക്ക്
തുടങ്ങാം ....
His.. Story......അതെ..
"സുൽത്താൻ വാരിയൻ
കുന്നൻ്റെ" History
പറഞ്ഞു തുടങ്ങാൻ...
ബ്രിട്ടീഷുകാർ തന്നെ അദ്ദേഹത്തെക്കുറിച്ച്
പറഞ്ഞതു നോക്കാം...
"ആധുനിക യുദ്ധത്തിൻ്റെ
പാഠങ്ങൾ സ്വായത്തമാക്കി..
പട്ടാള വേഷവും ധരിച്ച്
അരയിൽ
ലീ എൻഫീൽഡ് 303
റൈഫിളുമായി
കുതിരപ്പുറത്ത്
സഞ്ചരിക്കുന്ന
വാരിയൻ കുന്നൻ
കുഞ്ഞമ്മദ്
ഹാജി" യെ...
ഇവിടെ പലരും
ചിത്രീകരിച്ചത്...
പച്ചലുങ്കിയും...
ബനിയനും
തലേക്കെട്ടും...
പച്ച ബെൽട്ടിൽ
മലപ്പുറം
കത്തി തിരുകിയും
വെച്ചു നടക്കുന്ന
വാരിയൻ കുന്നൻ
കുഞ്ഞമ്മദ്
ഹാജിയേയാണ്..
ആ ചിത്രമാണ്
പലരുടേയും
മനസ്സിലെന്ന പോലെ....
എൻ്റെ ഉള്ളിലും
പതിഞ്ഞത്...
മഞ്ചേരിക്കും..
പാണ്ടിക്കാടിനും..
ഇടയിലുള്ള
നെല്ലിക്കുത്തിൽ
ജനനമെടുത്ത്....
കൊണ്ടോട്ടിയിലെ
നെടിയിരിപ്പിൽ
ജീവിച്ച...
വെറും...നൂറു വർഷം..
അതായത് ഒരു
തലമുറയുടെ
ആയുസ്സിൻ്റെ
വലുപ്പമുള്ള
ഇടവേളയിൽ.....
ജീവിച്ചവൻ്റെ
വീരേതിഹാസ
ചരിത്രം പോട്ടെ...
ഒരു ഫോട്ടോ
എങ്കിലും...?
ഒന്നും... ആരും....
ഓർക്കാതിരിക്കാൻ
ഒരു പൊടി പോലും
ബാക്കി വെക്കാതെ....
വെടിവെച്ചു
കൊന്നതിനു
ശേഷം കത്തിച്ചു
ചാരമാക്കിയിട്ടും....
ബാക്കി വന്ന എല്ലിൻ
കഷ്ണങ്ങൾ പോലും
പെറുക്കിയെടുത്ത്...
ബാഗിലാക്കി
കൊണ്ടു പോയ....
ബ്രിട്ടീഷുകാർക്ക്
അദ്ദേഹത്തെ
വിസ്മൃതിയുടെ
ഗർത്തത്തിൽ
താഴ്ത്തി ഇറക്കാൻ
മാത്രം... ഇത്ര
ശത്രുതക്കുള്ള
ഹേതു എന്തെന്ന് .....
എത്ര ആലോചിച്ചിട്ടും
ഒരു ഉത്തരമേ..
എനിക്ക് കണ്ടെത്താൻ
കഴിഞ്ഞുള്ളൂ....
സ്വാരാജിനു വേണ്ടി
യുദ്ധം ചെയ്ത ധീരനും
ശുക്തനുമായ
ഈ പോരാളിയെ
തോൽപ്പിക്കാൻ വേണ്ടി
ജനങ്ങളെ തമ്മിൽ
ഭിന്നിപ്പിച്ചും ...
പോരടിപ്പിച്ചും..
ഒടുവിൽ ഇല്ലായ്മ
ചെയ്യുക എന്നതു
തന്നെ...
1940-കളിൽ
കോളോണിയ-
ലിസത്തിന് എതിരെ
നേതാജി സുഭാഷ്
ചന്ദബോസ് രൂപീകരിച്ച
INA-യിൽ പോലും
40000 സൈനികരാണ്
ഉണ്ടായിരുന്നത്..
ബ്രിട്ടീഷ് ഭരണ
കൂടത്തിനെതിരെ
ജാതി മത ഭേതമന്യേ...
റിട്ടയേർഡ്
പട്ടാളക്കാരടക്കം
75000 സ്വന്തം
പടയെ വാരിയൻ
കുന്നൻ നയിച്ച്...
മലബാറിലെ
200 ഗ്രാമങ്ങളിൽ
നിന്നും ബ്രിട്ടീഷുകാരെ
തുരത്തി ഓടിച്ച് ...
അവിടെ വ്യവസ്ഥാപിത
ഭരണകൂടം 6
മാസമെങ്കിലും
സ്ഥാപിച്ച യോദ്ധാവിനെ
ചരിത്രം തമസ്കരിച്ചത്..
അനീതിയല്ലാതെ
മറ്റെന്താണു്....
വാരിയൻ കുന്നന്....
അന്തർദേശീയ പ്രസിദ്ധി
കൂടി ഉണ്ടായിരുന്നൂ..
എന്നതിനു തെളിവാണു്..
1922-ൽ വാരിയൻ കുന്നൻ
കൊല്ലപ്പെട്ടപ്പോൾ...
അന്നത്തെ അമേരിക്കൻ പത്രമായ
"ദി ഗാർഡിയൻ" -ൻ്റെ തലക്കെട്ടിൽ അദ്ദേഹത്തെ
വിശേഷിപ്പിച്ചത് ....
"A man, he would be King"
[ഭരണാധികാരി
ആവേണ്ട ആൾ]..എന്ന് !
ഇത്തരം ശേഷിച്ച
ചരിത്രത്തിൻ്റെ
അഗ്രഭാഗങ്ങൾ
കണ്ടെത്തി അതിനെ
പത്തു വർഷം
ഗവേഷണത്തിനു
വിധേയമാക്കി..
അതിൽ മുങ്ങി
തപ്പിയാണ്...
റെമീസ് മുഹമ്മദ്
നമുക്കു മുന്നിൽ ആ
യഥാർത്ഥ വാരിയൻ കുന്നനെ എത്തിച്ചത്..
വാരിയൻ കുന്നൻ കുഞ്ഞമ്മദ് ഹാജിയുടെ
ഒറിജിനൽ ഫോട്ടോ..
സംഘടിപ്പിച്ചതിനെ -
ക്കുറിച്ച് റെമീസ്
മുഹമ്മദ് പറയുന്നത്...
ഇന്ത്യയിലേയും....
മറ്റു പല വിദേശ
രാജ്യങ്ങളിലെ
ആർക്കൈവു _
കളിലേയും തിരച്ചിലിനൊടുവിൽ
കണ്ടെത്താൻ
കഴിയാതെ...
ഫ്രഞ്ച് മാഗസിനായ
"Sciences et voyages"
ആഗസ്റ്റ് 10- 1922-നു
പ്രസിദ്ധീകരിച്ച.....
1921-ലെ യുദ്ധത്തിൽ പങ്കെടുത്ത പ്രമുഖരുടെ ഫോട്ടോ ഉൾപ്പെട്ട
കൂട്ടത്തിൽ... വാരിയൻ കുന്നൻ കുഞ്ഞമ്മദ്
ഹാജി ഉണ്ടെന്നും...
അത് ഫ്രഞ്ചുകാരനായ
vincent Jonlin എന്ന
ആളുടെ കൈവശം ഉണ്ടെന്നറിഞ്ഞ് ...
അയാളെ തേടിപ്പിടിച്ച്....
അയാളിൽ നിന്നും
കോപ്പി
വാങ്ങുകയായിരുന്നു...
ഫോട്ടോവിലേത്
വാരിയൻ കുന്നൻ
കുഞ്ഞമ്മദ് ഹാജി
തന്നെ എന്നു ഉറപ്പ്
വരുത്താൻ..
വാരിയൻ കുന്നനെ
നേരിൽ കണ്ട മൊയ്തു
മൗലവിയെ പോലുള്ള -
വരുടെ വിവരണങ്ങളും...
ഫോറൻസിക് പോലെ
പല സയൻ്റിഫിക്
റെഫറൻസുകളും
റെമീസ് മുഹമ്മദ്
നിരത്തുന്നുമുണ്ട്..
നാട്ടുകാരി..
ബിയ്യാത്തുമ്മ
ഹജ്ജിനു വന്നപ്പോൾ
മക്കയിൽ വെച്ച് യാദൃക്ഷികമായി
കണ്ടു മുട്ടിയ നേരത്ത്...
വാരിയൻ കുന്നന്നെ
ബയോമെട്രിക് സിസ്റ്റത്തിലെന്ന പോലെ അവർ പെട്ടെന്ന്
തിരിച്ചറിഞ്ഞത്..
ആ കണ്ണുകളിലെ
കത്തിജ്വലിക്കുന്ന
തീഷ്ണത കണ്ടു
കൊണ്ടാണെന്നാണ്..
പാരമ്പര്യ ദേശീയ
വാദികളും കോൺഗ്രസ്സ്
കുടുംബവുമായ
വാരിയൻ കുന്നൻ്റെ
പിതാവ് മൊയ്തീൻ
കുട്ടി ഹാജിയോടു
ബ്രിട്ടീഷുകാർക്കു
ഉണ്ടായിരുന്ന
കുടിപ്പക തീർക്കാൻ...
അവരുടെ കൊടിയ മർദ്ദനങ്ങൾക്ക് ശേഷം
അവശനാക്കിയ.. ആ
സ്വന്തം പിതാവിനെയും
വഹിച്ചു് അവർ...
ആയിരം
കാതമകലെയുള്ള
ആൻഡമാൻ ദീപിലേക്ക് നാടു കടത്താൻ കൊണ്ടു പോകുന്ന കപ്പലിനേയും നോക്കി നിന്ന നിമിഷത്തിൽ....
ആ പതിനെട്ടുകാരൻ്റെ
കണ്ണുകളിൽ
കത്തിജ്ജ്വലിച്ച അഗ്നി
സ്ഫുരണങ്ങൾ....
ഉള്ളിൻ്റെ..യുള്ളിലേക്ക്
ഊർന്നിറങ്ങി
വാർത്തെടുത്ത...
"ആരുടേയും മുന്നിൽ
ഒരിക്കലും തോറ്റു
കൊടുക്കില്ലാ.. "
എന്ന തീർപ്പിൻ്റെ വാർപ്പ്
തീർത്ത തീഷ്ണത
തന്നെ ആ കണ്ണുകളിൽ
എപ്പോഴും.....
Sharjah Book Fair 2021....
യാദൃക്ഷികമല്ലാതെ...
ഞങ്ങൾ റെമീസിനെ
തേടി എത്തിയതായിരുന്നു..
Zc 16 Book stall -ൽ ഇരുന്ന
താടിയുള്ള വെളുത്ത നല്ല
പൊക്കമുള്ള ആ
മുപ്പത്തിനാലുകാരനായ
റെമീസ് മുഹമ്മദിൽ നിന്നും
അദ്ദേഹത്തിൻ്റെ കൈപ്പട
വെച്ച....
"സുൽത്താൻ
വാരിയൻ കുന്നൻ"
എന്ന ചരിത്ര ഗവേഷണ
ബുക്ക് നേരിട്ട് കൈപ്പറ്റുമ്പോൾ..
എൻ്റെ കൂടെ പ്രശസ്ത
കവി പ്രശാന്ത് നായർ
തിക്കോടിയും
ഉണ്ടായിരുന്നൂ..
ഒരു ഹിസ്റ്ററി വിദ്യാർത്ഥി
ആയിരുന്ന എനിക്ക് ഈ
ചരിത്രം വായിച്ച്
ഹൃദിസ്ഥമാക്കാൻ
എളുപ്പത്തിൽ
കഴിഞ്ഞെങ്കിലും....
വിയോജിപ്പുകൾ ഏറെ
ഉണ്ടു താനും.....
ഈ അവസരത്തിൽ
ഇത്രമാത്രം...
Yakoob Rachana ..✍️ ....
[ആദ്യത്തെ... കന്നി പ്രസിദ്ധീകരണമായ
ഈ പുസ്തകം നാട്ടിൽ
6000 കോപ്പിയും....
sharjah Book fair-ൽ
സ്റ്റോക്ക് തീർത്ത് 5 ദിവസത്തിനുള്ളിൽ
1750 ബുക്സും വിറ്റഴിച്ചു..
റെമീസ് ഇപ്പോൾ രണ്ടു
സിനിമാ തിരക്കഥകളുടെ
പണിപ്പുരയിലുമാണ്... ]