സുൽഫി എന്ന രസം
പഴയ ഓർമ്മ # നാല്...
25ാം... മൃതിദിനം ഇന്ന്...
[ആണ്ട് ] (29/07/1995...)
" സുൽഫി എന്ന രസം....."
ശരീരത്തിന്റെ അനുവാദമില്ലാതെ..
അസമയത്ത് സുൽഫിയുടെ
ആത്മാവ് അനന്ത വിഹായസിലേക്ക്
യാത്രയായിട്ട്..... വർഷങ്ങളും....
ഋതുക്കളും..... എത്രയോ..മാറി മറിഞ്ഞിട്ടും...മനസ്സിൽ നിന്നും
മായാതെ ആ ഓർമ്മ ഇന്നും ഒട്ടി നിൽക്കുന്നു.........
അധിക വ്യാഴായ്ചകളിലും
ബഹ്റൈനിൽ നിന്നും ദുബൈക്ക്....
വിളി വരുന്ന....
അവന്റെ ഒടുവിലത്തെ വിളിയിലെ തുടക്കം സ്വതസിദ്ധമായ ശൈലിയിൽ ഇങ്ങനെ......
"നിങ്ങൾക്ക് ബഹ്റൈനിൽ വലിയൊരു സുഹൃദ് വലയം ഉണ്ടല്ലോ... ഞാൻ ഇവിടെ പരിചയപ്പെടുന്ന
എല്ലാവരും നിങ്ങളെയാണ് ചോദിക്കാറ് "
എന്ന സുഖിപ്പിക്കലിനു ശേഷം...
ആ വിളിക്കൊടുവിൽ പറഞ്ഞത്..... ഒരു ഒസിയത്തായിരുന്നോ..
എന്നു പോലും അവന്റെ മരണശേഷം എനിക്ക് തോന്നിയിട്ടുണ്ട്...
അതിരുകളിൽ വേലി കെട്ടാത്ത......
"സുൽഫി" എന്ന രസമുള്ള ഓർമ്മകൾ മറവിയെ തോൽപ്പിച്ച്... ഇന്നും എല്ലാവരുടേയും മനസ്സിൽ
ഒളിഞ്ഞിരിപ്പാണ് ....
"രസ" കരമായ ജീവിതത്തിനിടയ്ക്ക്....
നമ്മളുടെ.....സുഹൃത്തുക്കളിൽ ഒരാൾ......
അല്ലെങ്കിൽ ദമ്പതികളിൽ ഒരാൾ......
അതു മല്ലെങ്കിൽ.. കൂട്ടുകുടുംബത്തിൽ ഒരാൾ ഇല്ലാതാവുമ്പോൾ
നഷ്ടപ്പെടുന്ന.... "രസം"....
എല്ലാ രസവും കളയുന്ന ആ മരണം...
എന്ന വിട വാങ്ങൽ പ്രഹരത്തിൻ്റെ
ഇടർച്ചയിലും... പതർച്ച കാണിക്കാത്ത
സുൽഫിയുടെ പിതാമഹന്....
ഇന്നും നെഞ്ചിലെ മൺചിരാതിൽ...
കെടുത്തിയിട്ടും കെടാതെ ജ്വലിച്ചു
കൊണ്ടിരിക്കുന്ന ഒരത്ഭുത പ്രകാശ ബിന്ദുവാണ് സുൽഫി..എന്ന രസം...
അന്ന് എന്റെ ഫാമിലി നാട്ടിൽ
പോയതു കാരണം.... അവന്റെ മരണവാർത്ത അറിയുന്ന നിമിഷം......
ഷാർജ ബാങ്ക് സ്ട്രീറ്റിലെ ഫ്ലാറ്റിൽ
ഒറ്റയ്ക്ക്..... എന്റെ മനവും തനുവും...
സുഖനിദ്രയിൽ പൂണ്ടിരിക്കേയാണ്..
നാട്ടിൽ നിന്നും ഒരു ഫോൺ കോൾ...
കൂടത്തിൽ അഹമ്മദാജി ഫോണിൽ പറഞ്ഞ.....ആ ഞെട്ടിപ്പിക്കുന്ന ദുഖ വാർത്ത...
അതു വരേ തോന്നാതിരുന്ന....
ഫ്ലാറ്റിൽ ഒറ്റയ്ക്കെന്ന പേടിയും ഉള്ളിൽ ജനിപ്പിച്ചു...പിന്നെ അതൊരു
ഉറക്കമില്ലാത്ത രാത്രി തന്നെ....
31/07/1995-നു രാവിലെ മയ്യിത്ത് മറവു ചെയ്യുന്നതിന്നു തൊട്ടു മുന്പ് നാട്ടിലെത്തി.......
അടുത്ത ജന്മത്തിൽ തിരികെ വാങ്ങാൻ.... എന്തൊക്കെയോ... ഇവിടെ ബാക്കിവെച്ചു പോകുന്നൂ..... എന്ന മട്ടിലുള്ള......
സുൽഫിയുടെ ആ മുഖം അവസാനമായി ഒന്നു കാണുന്നതുവരേ...
കുത്താമ്പുള്ളിയിലെ നിലക്കാത്ത നെയ്ത്ത് തറി പോലെ......
ആരും കാണാത്ത എന്റെ നെഞ്ചിടിപ്പ് തുടികൊട്ടി കൊണ്ടേയിരുന്നു ....
ഒരു നാടിനെ മൊത്തം
ദു:ഖത്തിലാഴ്ത്തിയ....
നന്തിയിലെ അന്നത്തെ നിശ്ശബ്ദ അന്തരീക്ഷത്തിൽ.....
ആകെ കേൾക്കാവുന്നത്...
ഗർജ്ജിക്കുന്ന നിശ്വാസങ്ങളുടെ ശബ്ദങ്ങൾ മാത്രമായിരുന്നു.....
എല്ലാവരേയും കരയിപ്പിച്ച്
അകാലത്തിൽ തന്നെ അവൻ
പൊയ്ക്കളഞ്ഞു...
ഞാനിപ്പോൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്...
തൊട്ടിൽ തൊട്ട് കട്ടിൽ വരേ കണ്ട..
അവന്റെ ഇഹലോക
ജീവിതത്തിനിടയിൽ ... ഒരിക്കലെങ്കിലും പരസ്പരം
മുഖം കറുപ്പിച്ച ഒരനുഭവമെങ്കിലും ......
ഉണ്ടായിരുന്നെങ്കിൽ...
അതു വെച്ചെങ്കിലും ആ വിരഹ വേദന
അൽപം ശമിപ്പിക്കാമായിരുന്നൂ...
എന്നു പോലും ചിന്തിച്ചു പോയിട്ടുണ്ടു് ...
അതും ഇല്ലായിരുന്നു....
" സുൽഫി " എന്നത് കേവലം
ഒരു പേര് മാത്രം അല്ലായിരുന്നു....... എല്ലാവർക്കും അതൊരു രസവും........
മേൽവിലാസവും തന്നെ..........
"സുൽഫി എന്ന രസം ".... ഇല്ലാതായിട്ട്
ഇന്നേക്ക് ഇരുപത്തഞ്ച് വർഷമായി..
സുഖലോലുപതയുടെ ഒരു പരലോക ജീവിതം അവന് അവിടെ ലഭിക്കട്ടേ......
എന്നു പ്രാർത്ഥിച്ചു കൊണ്ട്.......
..................🙏...............
yokoob rachana nandi...✍️