top of page

ജമീല...

Updated: Aug 23, 2021


"ജമീല.." ******** രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ.... പക്ഷം ചേരാൻ.... ഞാനില്ലാ..... പക്ഷെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് ഒരു പേര് പലയിടത്തും മാറി .. മറിഞ്ഞ്... വരുന്നതും... പോകുന്നതും.... കണ്ടു... അത് ജമീല... എന്ന പേരാണ്.... ജമീലാ എന്ന പേര് എൻ്റെ കുടുംബത്തിലും ബന്ധത്തിലും സുപരിചിതമായതു കൊണ്ട് അതൊരു മുസ്ലിം പേരായിട്ടേ.... ഞാൻ എന്നും കണ്ടിരുന്നുള്ളൂ..... ''ബ്യൂട്ടിഫുൾ " എന്നർത്ഥം വരുന്ന ജമീല എന്ന പേര്...... മുസ്ലീം പെൺകുട്ടികൾക്ക് കൊടുക്കുന്ന ഒരു ഖുറാനിക്ക് പേരായതു കൊണ്ട്........ ആ പേരുള്ളവർ മുസ്ലിം വനിതകളായിരിക്കുമെന്നായിരുന്നു എൻ്റെ ധാരണയും... ആ ധാരണ ആദ്യമായി തെറ്റിച്ചത്..... മീഞ്ചന്ത ആർട്സിൽ എൻ്റെ കൂടെ പഠിച്ച.... N.K. ആചാരിയുടെ [ജഗതിയുടെ] മകളും....ജഗതി ശ്രീകുമാറിൻ്റെ സ്വന്തം സഹോദരിയുമായ.... അടുത്തറിഞ്ഞ.... "ജമീല " [ജമീലാ മുരളി ആചാരി] എന്ന പേര് കണ്ടതോടെയാണ്.... പിന്നെ..... മന്ത്രി ബാലൻ്റെ ഭാര്യ പി.കെ. ജമീല കൂടി ആയപ്പോൾ ഇതൊരു വെറും മുസ്ലിം പേരല്ലാന്നു..... ഉറപ്പിച്ചു..... തരൂരിൽ ഒരു ജമീല ഇതാ...വന്നൂ...... ഇതേ....... പോയീ...... ഇപ്പോഴിതാ..... കൊയിലാണ്ടിയിൽ സ്ഥാനാർത്ഥിയായി മറ്റൊരു ജമീല വന്നു.... കൊയിലാണ്ടിയിൽ വീണ്ടും വിജയം ഉറപ്പിക്കാവുന്ന പേരായ "ദാസൻ" എന്ന പേര് "ജമീല" എന്നാക്കി മാറ്റിയത് ഏതു പ്രവാചകനായിരിക്കുമെന്ന്....പെട്ടെന്ന് എന്നെ ചിന്തിപ്പിക്കാൻ കാരണമായത്.. CE 622-ൽ മദീനയിലെ ആദ്യകാല പ്രവാചക അനുയായികളായിരുന്ന... ഉമ്മയായ അൽ-ഷമൂസും....മകൾ ആസിയയും... പ്രവാചകനെ സന്ദർശിച്ചപ്പോൾ..... ഉമ്മ... അൽ-ഷമൂസ് കൂടെയുണ്ടായിരുന്ന മകളുടെ പേര്..... ഫിർഔൻ്റെ ഭാര്യയുടെ പേരായ (ധിക്കാരി - disobidient എന്നൊക്കെ വിവക്ഷിക്കാവുന്ന) "ആസിയ" എന്നാണെന്ന് അതൃപ്തിയോടെ അറിയിച്ചപ്പോൾ..... പ്രവാചകൻ അവർക്ക് മാറ്റിയിട്ട പേരാണ്.... "ജമീല" you are Jamila..നിങ്ങൾ... "ജമീല" (beautiful) എന്ന്... പക്ഷെ....കൊയിലാണ്ടിയിൽ സ്ഥാനാർത്ഥിയായി ദാസൻ എന്ന പേര് ജമീല എന്നാക്കി മാറ്റിയത് ... അദ്ദേഹത്തിൻ്റെ പേരിലുള്ള അതൃപ്തി കൊണ്ടോ.... ധിക്കാരി ആയതു കൊണ്ടോ... ആയിരിക്കില്ല... അദ്ദേഹം നല്ല ഇച്ഛാശക്തിയുള്ള.... ഒരു വികസന മനസ്സുള്ളവൻ തന്നെയാണ്........ അതു പറയാനുള്ള ഒരനുഭവവും അദ്ദേഹത്തെക്കുറിച്ച് എനിക്ക് പറയുവാനുണ്ട്... 2000-ത്തിൽ പാർട്ടി പ്രവർത്തകൻ മാത്രമായിരുന്ന ദാസേട്ടൻ..... അന്ന് എന്നോട് ആവശ്യപ്പെട്ടത്.... "നമുക്കൊന്ന്...മുൻസിപ്പൽ വൈസ് ചെയർമാൻ അടിയോടിക്കൊപ്പം..... കൊയിലാണ്ടിയിൽ പുതിയൊരു ബസ്റ്റാൻ്റ് പ്രൊജക്ടിന് വേണ്ടി.. ഒരു കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്നും ലോൺ കിട്ടുമോ.. എന്നു ശ്രമിച്ചു നോക്കാൻ ... ഫെഡറൽ ബാങ്ക് മാനേജറുമായുള്ള കൂടിക്കാഴ്ച്ചക്ക് യാക്കൂബും ഒന്നു കൂടെ വരണമെന്ന്..... " ഞങ്ങൾ മൂന്നു പേരുടേയും വിജയകരമായ ആ.... ഫെഡറൽ ബാങ്ക് മാനേജറുമായുള്ള ആദ്യ കൂടിക്കാഴ്ച്ച തന്നെയായിരുന്നു ആ ഫണ്ടിംഗിനു തുടക്കമിട്ടതും..... സാമ്പത്തികമായി മുരടിച്ചു നിന്ന.... ഒരു കോടി രൂപ അന്ന് ലോൺ കിട്ടാൻ തക്കതായ വരുമാന സാദ്ധ്യയില്ലാതിരുന്ന കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ.... "കൊയിലാണ്ടിയിലെ പുതിയ ബസ്റ്റാൻ്റ് " എന്ന സ്വപ്ന പദ്ധതിയിലൂടെ... കൊയിലാണ്ടിക്കുണ്ടായ വികസന മാറ്റത്തിന്... ദാസേട്ടൻ്റെ നേതൃത്വത്തിൽ തന്നെ അന്ന് നാന്ദി കുറിച്ചു... എന്നത് മനസ്സിന് കൃതാർത്ഥത തോന്നിപ്പിച്ച സംഭവമായിരുന്നു......... ദാസേട്ടൻ.. അന്ന് അടിയോടിക്ക് എന്നെ പരാജപ്പെടുത്തിയ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു..... "മുമ്പ് സജീവ കെ.സ്.യു പ്രവർത്തകനും... കോൺഗ്രസ്സ് കുടുംബത്തിൽപ്പെട്ടതും..... എന്നാൽ ഇപ്പോൾ സജീവ രാഷ്ട്രീയം ഇല്ലാത്ത കോൺഗ്രസ്സുകാരനുമാണ് യാക്കൂബ് " എന്ന്..... [അങ്ങിനെ തന്നെ ഇന്നും] എല്ലാവരുടേയും വ്യക്തി വിവരങ്ങളിലുള്ള അറിവും... അടുപ്പവും എന്ന അസാദ്ധ്യ കഴിവായിരുന്നു ദാസേട്ടൻ തൻ്റെ ഭൂരിപക്ഷം കൂട്ടിയതിൻ്റെ രഹസ്യവും..... അഞ്ചു വോട്ടുകളെങ്കിലും സ്വന്തമായുള്ള യഥാർത്ഥ കോൺഗ്രസ്സുകാരെ പോലും തിരിച്ചറിയാൻ കഴിയാത്ത ആരെയെങ്കിലുമൊക്കെ... MLA വേഷമണിയിച്ച്..... ആറാട്ടുമുണ്ടനെ പോലെ മുന്നിൽ നടത്തിയത് കൊണ്ടൊന്നും.... കൊയിലാണ്ടിയിൽ..... "വിജയിക്കാനാവില്ലാ....." എന്ന ഒരു മുന്നറിയിപ്പ് കോൺഗ്രസ്സിന് നൽകാനെ തൽക്കാലം കഴിയൂ ...... രാഷ്ട്രീയത്തിലുപരി....വോട്ടർമാരെ തൊട്ടറിയുന്നവന് മാത്രമേ.... ഇന്നിവിടെ വിജയിക്കാനാവൂ..... ഇറക്കുമതി...... കൊയിലാണ്ടിയിൽ ഇന്നത്തെ സാഹചര്യത്തിൽ പ്രശ്നം തന്നെയാണ്.... എന്തെങ്കിലും ആവട്ടേ..... അത് വിടുന്നൂ... നമുക്ക് മുഖ്യമന്ത്രി പറഞ്ഞതിൽ നിന്നു തന്നെ തുടരാം....അത്..... അമിത്... ഷാ...ക്ക് "മുസ്ലിം" എന്ന വാക്ക് ഉച്ചരിക്കുമ്പോൾ വല്ലാതെ "കനം" കൂടുന്നൂ...എന്നാണ്.... അതു കൊണ്ട് വാക്കുകൾക്ക്... കനം.. കൂടാതിരിക്കാൻ.... കനം...കാനം...... കാനത്തിൽ എന്ന വാക്കുകൾ ഒഴിവാക്കി.... വളരെ മയപ്പെടുത്തി..പറയുകയാണ്....

കൊയിലാണ്ടിയിലെ മത്സരാർത്ഥികളിൽ ഒന്നു....... " ജമീല" .... എന്നു.... Yakoob Rachana Nandi..✍️

13 views0 comments

Recent Posts

See All
Post: Blog2_Post
bottom of page