മയൂരി...
ഓടോക്കുന്നിലെ വിരുന്നുകാരി
മയൂരിയുടെ സൗന്ദര്യവും വ്യഥയും...
***************************************
ഗോവയിലെ പനാജിയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ പോലെ..
കടലൂർ ദേശത്തെ....
രചനയുടെ മുന്നിലുള്ള ഓടോക്കുന്ന്.....
ഒരു പക്ഷി സൗന്ദര്യ മത്സരത്തിൻ്റെ വേദി
ആയപ്പോൾ....
അതിൻ്റെ വ്യഥ അനുഭവിക്കേണ്ടി വന്ന മയൂരിയുടെ കഥന കഥ.... ഒന്നു കേൾക്കണം,.....
ഓടോക്കുന്നിൽ ചില സീസണിൽ ദേശാടനക്കിളികൾ കൂട്ടമായ് തമ്പടിക്കുന്നതോടൊപ്പം..
സ്ഥിര താമസക്കാരായ
മൈനകളുടേയും...
വണ്ണാത്തിക്കിളിയുടേയും.. ഓലേഞ്ഞാലിയുടേയും....
കാക്കകളുടേയും,...
കാക്കത്തമ്പുരാട്ടിമാരുടേയും.. കുയിലുകളുടേയും...
എന്തിനേറെ ചവേലാച്ചികളുടെ
പോലും വാസസ്ഥലമായ.....
മലപ്പുറം എന്നും വിളിപ്പേരുള്ള.....
ഓടോകുന്ന് ഇടക്കൊന്ന്
പക്ഷി സൗന്ദര്യ മത്സരത്തിൻ്റെ
പാറി പറന്നുള്ള ഫേഷൻ പരേഡിൻ്റെ
വേദിയായി മാറിയപ്പോൾ..
പക്ഷിലോകത്തെ
വിശ്വസുന്ദരിപ്പട്ടമുള്ള
മയൂരി.... തൻ്റെ ഇണയായ മയിൽ അണ്ണനൊപ്പം [Peahens & Peacocks ]
വിദൂരതയിൽ നിന്നും കാതങ്ങൾ താണ്ടി മത്സരവേദിയായ ഓടോക്കുന്നിൽ എത്തിയ ജോഡികളാണ്...
തത്തകളെ അധികമൊന്നും
പൊതുവെ ഇവിടെ
കാണാറില്ലെങ്കിലും താഴ്വരയിൽ
പർദ്ദയിട്ട കുറേ താത്തമാർ പാറി
പറന്നു പോകുന്നത് പതിവു
കാഴ്ചയാണ്...
ഓടോകുന്നിലെ ഇടവിട്ടുള്ള വ്യക്ഷങ്ങളിലെല്ലാം....
പക്ഷിയും മൃഗവുമല്ലാത്ത
വവ്വാലുകൾ തല കീഴോട്ടിട്ട്....
പകൽ മയക്കത്തിൽ
തൂങ്ങിക്കിടക്കുന്നതും കാണാം.....
അത്തരം മനുഷ്യ ജന്മകളേയും താഴ്വവരയിൽ അത്യാവശ്യം
കാണാൻ കിട്ടും....
പക്ഷികൾക്കൊപ്പം അത്തി മരത്തിൻ്റെ പൊത്തിലൊളിക്കുന്ന കൂമൻ...
അല്ലെങ്കിൽ മൂളൻ മൂങ്ങയുടേയും ആവാസസ്ഥലമായ ഈ ഓടോകുന്ന്
കണ്ട് പണ്ടെങ്ങാനാ...രോണ്ടൊന്ന് പറഞ്ഞിട്ടുണ്ടു പോൽ......
ഇതൊരു പക്ഷികളുടെ രാജ്യമായ "പക്ഷിസ്ഥാൻ" ആണെന്ന് !
ഓടോകുന്നിനെ... ഞങ്ങൾ നാട്ടുകാർ
മലപ്പുറം.... മലപ്പുറത്ത്.... എന്നൊക്കെയാണ് സാധാരണ
സംബോധന ചെയ്യാറ്...
ഒടോകുന്ന് എന്ന പക്ഷിസ്ഥാനിലെ
പക്ഷി സൗന്ദര്യപ്പട്ടത്തിനുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന
സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ....
പക്ഷം ചേരാത്ത.... പക്ഷിയും മൃഗവും അല്ലാത്ത/ആയ... നമ്മൾ പാറാടൻ
എന്നും വിളിക്കുന്ന വവ്വാലാണ്...
ജഡ്ജിക്കസേരയിൽ പാറി
വന്നിരിക്കുന്ന ആൾ..
സ്വതവേ...സ്വാത്വികനായി നാം
കരുതുന്ന മൂങ്ങയാണ്..
സൗന്ദര്യ മത്സരം കഴിഞ്ഞ്....
ഒടുവിൽ "വിശ്വസുന്ദരിയായി'' മൂങ്ങ പ്രഖ്യാപിച്ചത്..
"കാക്കത്തമ്പുരാട്ടി " എന്നു കേട്ട്....
പക്ഷിക്കൂട്ടം ആകെ ഞെട്ടി......
അപ്രഖ്യാപിത വിശ്വസുന്ദരിയായ
മയൂരിക്ക് സുന്ദരി പട്ടം
നഷ്ടമായതിൻ്റെ കഥ പിന്നീട്
പുറത്ത് വന്നത് ഇങ്ങനെയും.........
തലേ ദിവസം കൌശലിക്കാക്കയും
മൂളന്‍ മൂങ്ങയുമായുള്ള കൂടിക്കാഴ്ചയിലെ......
മുപ്പതു ജീവനുള്ള ചീവീടുകളെ മൂങ്ങക്ക്
ഭക്ഷിക്കാൻ എത്തിച്ചാൽ.... സുന്ദരിപ്പട്ടം കാക്കത്തമ്പുരാട്ടിക്ക് നൽകാമെന്ന
വാഗ്ദാനം മൂങ്ങ പാലിച്ചതു പ്രകാരമാണു പോൽ.... കൗശലികാക്ക ഈ സുന്ദരിപ്പട്ടം തട്ടിയെടുത്തതെന്നാണ്....
ഇന്നത്തെ തിരഞ്ഞെടുപ്പിൽ സീറ്റ് സംഘടിപ്പിക്കുന്ന ചില സ്ഥാനാർത്ഥി
തന്ത്രവും ഇതു തന്നെ...
ഇതറിഞ്ഞ പക്ഷിക്കുട്ടങ്ങളുടെ അക്രമം
പേടിച്ച്.... മൂങ്ങ ഓടി പൊത്തിൽ മറഞ്ഞ
കഥ വേറെയുമുണ്ട്....
അങ്ങിനെയിരിക്കേയാണ്....എൻ്റെ പാതിയും.... പതിയുമായ... ഓൾ...
ഓടി വന്നു പറയുന്നത്.....
"ഇതേ നോക്കൂ...ന്നേ....ഇവിടുത്തെ കോനായയിൽ ഒരു മയൂരി വിരുന്നുകാരിയായി വന്നിരിക്കുന്നൂ...."
മുമ്പ് ഇടക്കൊക്കെ ഉമ്മറ വാതിൽ
തുറന്നു കിടന്നപ്പോൾ അകത്തേ..
സിറ്റ്ഔട്ട് വരെ ഈ മയൂരി സുന്ദരി
എത്തിയതു പലപ്പോഴും കണ്ടിട്ടുണ്ട്..
പതി പറഞ്ഞ "മയൂരി" ... എന്നു കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് ഓടിയത്
സുൽഫിക്കർ മയൂരി ആയിരിക്കുമെന്നാണ്.....
ഇയാൾ ഇവിടെ വരേണ്ട കാര്യമെന്താണ്....
ഞാൻ കൊയിലാണ്ടിയിലെ വോട്ടറും ...
മയൂരി എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമല്ലേ......?
മയൂരി എന്നാൽ പെൺമയിൽപ്പേട എന്നായിരിക്കേ..... ആണുങ്ങൾക്ക് ഈ പേര് വന്നതെങ്ങിനെയെന്നും ഞാൻ ഒന്നു ചിന്തിച്ചു പോയി ....
ബീരാൻ...... അഞ്ഞൂറാൻ എന്നൊക്കെ പോലെ..... മയൂരി ആൺ വർഗ്ഗമായതു കൊണ്ട് ശരിക്കും....
മയൂരൻ എന്നല്ലേ... പേരു വരേണ്ടത് ?
പേരിലുള്ള ഈ വൈചിത്യം കൊണ്ടായിരിക്കണം..
എലത്തൂരുകാർ കൺഫ്യൂഷൻ തീർത്ത് അദ്ദേഹത്തെ തിരിച്ചറിയാൻ ഇത്രയും വൈകിയതു...
ഓടോക്കുന്നിൽ നടന്ന ഈ പക്ഷി സൗന്ദര്യ മത്സര കഥ..... ഇന്നത്തെ തെരഞ്ഞെടുപ്പുമായി സാമ്യമുണ്ടായെങ്കിൽ വെറും യാതൃച്ഛികം മാത്രമാണ്...
അങ്ങിനെ ഞാൻ പടാപ്പുറത്ത് ചെന്നു നോക്കുമ്പോൾ...
"ഇതാരാ..... വന്നിരിക്കുന്നത്....
നമ്മളുടെ ലോക പക്ഷിസുന്ദരി സാക്ഷാൽ മയൂരി തന്നെ..."
ഈ മയൂരിയെ ഓടോകുന്ന് പരിസരവാസികൾക്ക്
പരിജയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല...
എല്ലാവർക്കും ഇവൾ സുപരിചിതയെങ്കിലും..
മയൂരി ഏകാന്ത പഥികയായി
പോയതിൻ്റെ കഥയും... വ്യഥയും... അധികമാർക്കും അറിയില്ല....!
വന്ന കാര്യം ഞാൻ തിരക്കിയപ്പോൾ.....
മയൂരി പറഞ്ഞു..:
ഓടോക്കുന്നിലെ സൗന്ദര്യ മത്സരത്തിൽ
വിജയമുറപ്പിച്ച് തുണയും ഇണയുമായ
മയിൽ അണ്ണനൊപ്പം കൂട്ടായി
ആയിരം കാതം താണ്ടി വന്നതാണ്...
പക്ഷെ....വവ്വാലും മൂങ്ങയും ഒത്തു കളിച്ചു "മിസ് പക്ഷി കിരീടം" കാക്കത്തമ്പുരാട്ടിക്ക്
അണിയിച്ചു.....
മിസ് പട്ടം നഷ്ടപ്പെട്ടതിലല്ല ദു:ഖം....
അന്നു രാത്രിയിലെ താമസം.... .കമ്മറ്റിക്കാർ ഏർപ്പാട് ചെയ്ത.... വിളക്കുമാടം ചുറ്റുമതിലിനുള്ളിലെ താമസക്കാട്ടിലെ [ എക്കമഡേഷൻ] അന്തിയുറക്കത്തിനിടയിൽ...
ഒരു മലമ്പാമ്പ് മയിലണ്ണനെ പിടിച്ച് വിഴുങ്ങുകയും.....
അതിൽ മലമ്പാമ്പിനൊപ്പം മയിലണ്ണനും
മരണമടഞ്ഞ ട്രാജടിയോർത്ത്
കണ്ണീർ പൊഴിച്ച് കൊണ്ട്.....
ഇനി ഒറ്റക്കുള്ള തിരിച്ചു പോക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്ന... മയൂരിയുടെ വിതുമ്പിയുള്ള നൊമ്പരം
കണ്ട് എൻ്റെ കണ്ണും നനഞ്ഞു......
മയൂരിയെ ആശ്വസിപ്പിച്ചു കൊണ്ട്
ഞാൻ പറഞ്ഞു......
" ഇനി നീയെങ്ങും പോകണ്ടാ മയൂരീ... കഷ്ടകാലത്തിൻ്റെ ശിഷ്ടകാലം ഇനി ഏതായാലും ഇവിടെ തന്നെ
കഴിച്ചുകൂട്ടി.... ഇവിടവുമായി പൊരുത്തപ്പെട്ട് തന്നെ ജീവിക്കാൻ ശ്രമിക്കുക... എന്തായാലും ഈ പ്രദേശവും... പ്രദേശത്തുകാരും നിനക്ക് സുപരിചിതമായി കഴിഞ്ഞതുമല്ലേ... "
"മേലേപ്പറമ്പിൽ ഒരു ആൺ വീട്"
എന്നു പറഞ്ഞ പോലെ....
വെറും ആൺകുട്ടികൾ മാത്രമുള്ള.. പറമ്പായ കുറ്റിയിലെ തറവാടു വീടുകളിലെ.....
ബാലകൃഷ്ണൻ-സരള ദമ്പതികൾക്കും....
റാഫി-സൂറാ കുടുംബത്തിനും....
ഞങ്ങൾക്കും....
പിന്നെ ഞങ്ങളെ പോലെ തന്നെ പെൺകുട്ടികളില്ലാത്ത നേർ അയൽവാസി ലത്തീഫ്-സെൽമാ മിഥുനങ്ങൾക്കും...... ഒരേയൊരു പെൺമണിയും കൺമ്മണിയുമായ് മാറി കഴിഞ്ഞ......
മയൂരി... ഇപ്പോൾ കൃത്യമായ് നിത്യേനയുള്ള ..... ബ്രെയ്ക്ക് ഫാസ്റ്റിനും...
ലഞ്ചിനുമായി ഞങ്ങളെ തേടിയുള്ള ആ വരവും... .സ്നേഹപ്രകടനവും നന്നായി എല്ലാവരും ആസ്വദിക്കുകയാണ്....
ഗോതമ്പു മണികൾ നിത്യേന ബ്രെയിക്ക് ഫാസ്റ്റായി നൽകുന്ന സൽമയോട്.....
ലഞ്ചായി ബ്രെഡും കടലമണിയും കൊടുക്കുന്ന ഞങ്ങളേക്കാൾ മയൂരിക്ക്
ഇത്തിരി പിരിശകൂടുതലുണ്ടോ എന്നൊരു.... അസൂയ ഇല്ലാതെയുമല്ലാ.....
ഇനി മയൂരിയുടെ സംരക്ഷണം നാം ഓരോ ഓടോക്കുന്ന് പരിസരവാസിയുടേയും
ഉത്തരവാദിത്വമാണു്.....
Yakoob Rachana Yakoob..✍️