Updated: Jul 4, 2019
ഉംറ..........
ഏതു യാത്രയും പോലെ ഏകനായി
എന്റെ ഉംറ യാത്ര.....
പലതവണ പോയതാണെങ്കിലും
മതിവരാതെ ഒരിക്കൽ കൂടി.......
റഹ് മത്തിന്റെ വാതിൽ തുറക്കൂ എന്നു ചൊല്ലി വലതുകാൽ വെച്ചു ഹറമിലേക്ക് ബാബ് സ്സലാം
വഴി പ്രവേശിച്ചു......
ലോകത്തിലെ എല്ലാ മുസ്ലീംങ്ങളും
മുഖം തിരിഞ്ഞു നിസ്ക്കരിക്കുന്ന കറുത്ത തുണി കൊണ്ട് പൊതിഞ്ഞ പരിശുദ്ധ കഅബ..... അള്ളാഹുവിന്റെ ഭവനം...
കണ്ടപ്പോൾ ബിസ്മില്ലാഹി അള്ളാഹു അക്ബർ...... ഉരുവിട്ടു കൈ ഉയർത്തി....
പിന്നെ കണ്ണിമ വെട്ടാതെ ഞാൻ
അതിലേക്കു തന്നെ ഉറ്റു നോക്കി.. ഓരോ പാദചലനത്തിലും കഅബയുമായി ഞാൻ കൂടുതൽ അടുക്കുകയായിരുന്നു..
പെട്ടെന്നാണ് ഞാനത് കണ്ടത്. ..സങ്കടം താങ്ങാനാവാതെ പൊട്ടിക്കരയുന്ന ഒരു പാട് ആളുകളെ.. അവരുടെ കണ്ണുകൾ
ചോർന്നൊലിക്കുകയാണ്... യാ അള്ളാ... എന്ന് ഇടയ്ക്കു പറയുന്നുമുണ്ട്..
കൂടെയുള്ള സ്ത്രീകളും പൊട്ടി പൊട്ടി കരയുന്നു..
മനസ്സൊന്നു പിടഞ്ഞു പോയി.. മാഷാ അല്ലാഹ് .. അറിഞ്ഞുകൊണ്ട് എന്റെ മിഴികളും നിറഞ്ഞു... ഈ ലോകത്ത് എത്ര മാത്രം ചെറിയവൻ ഞാനെന്ന്
മനസിലാവുകയായിരുന്നു...
എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല.. കണ്ണീരു വീണു കവിൾത്തടം നനഞ്ഞു..
തിരക്ക് കാരണം സ്വർഗ്ഗത്തിൽ നിന്നെത്തിച്ച കറുത്ത കല്ല് "ഹജറുൽ അസ്വദി "ന്റെ എഴകലത്തെത്താൻ എനിക്കു കഴിഞ്ഞില്ല.. ഒന്ന് മുത്തമിടാൻ എല്ലാവരും മത്സരിക്കുകയാണ്..
മുമ്പ് ഒരുപാട് മുത്തിയിട്ടുണ്ടല്ലോ........
എന്നു സമാധാാനിച്ചു.
ത്വവാഫ് കഴിഞ്ഞപ്പോൾ കഅബയെ ഒന്ന് തൊടണം എന്ന ആഗ്രഹം മനസ്സിൽ വന്നു..
കഅബയുടെ തൊട്ടടുത്ത് എത്തി കഅബക്ക് നേരെ കൈകൾ നീട്ടി.. ശരീരം വിറക്കുകയാണ്.. എനിക്കും കഅബക്കും ഇടയിൽ അല്ലാഹു മാത്രം....
ഒഴുകി നീങ്ങുന്ന പതിനായിരങ്ങളെ ഞാൻ മറന്നു..പതിയെ കൈകൾ അതിൽ തൊട്ടു..
ഒരു ഇലക്ട്രിക് തരംഗം ശരീരത്തിലൂടെ
കടന്നു പോയി കൊണ്ടിരുന്നു.......
അങ്ങനെ ഉമ്ര പൂർത്തീകരിച്ച് ..
8 ദിവസം ഹറമിനോട് ചേർന്ന് താമസിച്ചു... ത്വവാഫും നിസ്ക്കാരവും പ്രാർത്ഥനയുമായി..
അടുത്ത ദിവസം മക്കത്തുൽ മുഖവ്വറ
കഅബത്തുൽ മുഷറഫ .......
മഖാമ ഇബ്രാഹിം .. ...
സംസം കിണർ .....
സഫാ.. മർവ്വാ മലകൾ
അതുകൊണ്ടൊക്കെ ബഹുമാന
മാക്കപ്പെട്ട മക്കയിൽ നിന്ന് ഞാൻ
വേദനയോടെ വിട പറഞ്ഞു
അവിടുന്ന് മദീനത്തുൽ മുനവ്വറ... ..
പ്രകാശപൂരിതമായ മദീന എന്നർത്ഥം വരുന്ന അള്ളാഹുവിന്റെ ഹബീബ് അന്ത്യ വിശ്രമം കൊള്ളാൻ തിരഞ്ഞെടുത്ത
മദീനായിലേക്ക് യാത്രയായി...
മക്കയിൽ ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും മദീനയിൽ എന്റെ മൂന്നാമത്തെ സന്ദർശനം മാത്രമാണു്.
ഖുർആനിൽ അള്ളാഹു അൽ അൻസാരികൾ എന്ന ടൈറ്റിൽ
വിശേഷണംം കൊണ്ടു്
പ്രവാചകൻ പറഞ്ഞിട്ടുള്ളവരുടെ നാട്ടിലേയ്ക്ക്.....
ലോകത്ത് ഇത്രയും സൗമ്യരായ മനുഷ്യരെ വേറേ കാണില്ല....
ചന്ദനം തൊട്ടാൽ ചന്ദനം മണക്കുമെന്നാ
ണല്ലോ?
പ്രവാചകൻ വിശേഷിപ്പിച്ച അതേ
അൻസാരികളുടെ ഗുണമുള്ള രണ്ടു മലയാളി നന്മുടെ നാട്ടുകാരെ ഞാനവിടെ കണ്ടു....
ജലീലും..... റഫീക്കും....
ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെ
ഖിലാഫത്തിന്റെ ആസ്ഥാനമായ മദീന...
മസ്ജിദുൽ നബിവിയിലും, അതിൽ
ഭൂമിയിലെ സ്വർഗ്ഗ പൂന്തോപ്പ്
എന്ന് വിശേഷിപ്പിച്ച റൗളാശരീഫിലും (റസൂലിന്റെ വീട്ടിനും മിംമ്പറക്കും
ഇടക്കുള്ള സ്ഥലം) നമസ്കാരവും
പ്രാർത്ഥനയും നിർവ്വഹിച്ചു...
പ്രവാചകനും [ സ ] അബൂബക്കർ സിദ്ധീഖ് [ റ ] , ഉമർ [റ ] വിനും എന്റേയും
എന്നോട് വസിയത്ത് ചെയ്തവർക്കും
വേണ്ടി സലാം പറഞ്ഞു.
മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്ലതൈൻ, ഉഹ്ദ്, ഖന്തക്ക് തുടങ്ങിയ ചരിത്ര പ്രധാന കേന്ദ്രങ്ങളും ഇവിടെയാണ്
മസ്ജിദുൽ നബിവിയുടെ ഗേറ്റ് No:39- ലാണ് ജന്നത്തുൽ ബഖിയ.....
മസ്ജിദുന്നബവിയിൽ നിന്നും 300 മീറ്റർ അകലെയാണ് മസ്ജിദുൽ ഗമാമ..
ഒരിക്കൽ വേനൽ ചൂട് കൊടുംബിരി
കൊണ്ടപ്പോൾ പ്രവാചകൻ മഴയ്ക്കു വേണ്ടി നമസ്കരിച്ചു പ്രാർത്ഥിച്ച ഉടൻ
ആകാശം മേഘാവൃതമായി അവിടെ നല്ല മഴ പെയ്തതിനാൽ പിൽകാലത്ത് ആ സ്ഥലത്ത് നിർമ്മിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നൊക്കെ അർത്ഥം വരുന്ന മസ്ജിദുൽ ഗമാമ എന്ന പേരിൽ അറിയപ്പെട്ടു...
അതിനോട് തൊട്ട് അബൂബക്കർ സിദ്ധീക്കി
[ റ] ന്റേയും ഉസ്മാൻ
[ റ] ന്റെയും പള്ളികളും കാണാം..
പുണ്യ റസൂലിന്റെ പാദസ്പർശമേറ്റ മണ്ണിലൂടെ
കുറേ ദൂരം സഞ്ചരിച്ചു:..
മദീന നഗരത്തിൽ അവാലിയിലാണ്
മസ്ജിദുൽ ഫളീഹ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ വെച്ചാണ് ആൽക്കഹോളിക് ഇസ്ലാാമികളായ നമ്മുടെ കുടുംബക്കാർക്കും നാട്ടുകാർക്കും
ചില പള്ളിക്കന്മറ്റി ഭാരവാഹികൾക്കും
പാരയായി തീർന്ന മദ്യം നിരോധിച്ചു കൊണ്ടുള്ള ഖുർആൻ വചനം
ഇറങ്ങിയത്.. മുഹമ്മദ് നബി ഇവിടെ 6 ദിവസത്തോളം അന്തി പാർത്ത് നിസ്കാരം നിർവ്വഹിച്ച പള്ളി..
ഫളീഹ് എന്നാൽ മുന്തിരി കൊണ്ടു ഉണ്ടാക്കുന്ന ഒരു തരം കള്ളിന്റെ അറബി നാമമാണ്...
മദീനക്ക് ചുറ്റും പാറ കുന്നുകളാണു്...
അതിൽ ഏറ്റവും നീളം കൂടിയ... ഖന്തക്ക് തൊട്ട് 14 KM നീളമുള്ള ഇസ്ലാമിൽ ഏറെ പ്രാധാന്യമുള്ള
ഉഹുദ് മല ...
മസീഹു ദജ്ജാലിന്റെ കൊട്ടാരമുള്ള
(ഇപ്പോഴത്തെ രാജ കുടുംബം പണിത)
ജബൽ ഹബ്ഷി ( മല ) ഞാൻ കണ്ടു...
അന്ത്യനാളിൽ ദജ്ജാൽ അതിന്
മുകളിൽ ഓടിക്കയറി മദീന മൊത്തം നിരീക്ഷിക്കുന്നതിന്
ഇടയിൽ ചോദിക്കും അങ്ങകലേ കാണുന്ന
ആ വെള്ള കൊട്ടാരം ആരുടേതെന്ന്...
ദജ്ജാൽ മുമ്പ് കണ്ട പനയോലകൊണ്ടുള്ള മസ്ജിദുനബിയുടെ സ്ഥാനത്താണ് അത് സ്ഥിതി ചെയ്യുന്നത്. അനുചരർ പറയും പ്രവാചകൻ അഹമ്മദിന്റ പള്ളിയെന്ന്.
ഒടുവിൽ മലക്കുകൾ കാവലിരിക്കുന്ന രണ്ടു
ഹറമിനെ കൊള്ളും അടുക്കാൻ കഴിയാതെ
മസീഹു ദജ്ജാൽ പിൻവാങ്ങും......
മസീഹു ദജ്ജാലിന്റെ സാന്നിദ്ധ്യം മൂന്നു
തവണ മദീനാ പട്ടണത്തെ ആകെ വിറപ്പിക്കുമെന്നാണ്....
ആ മസീഹു ദജ്ജാലിനെ തൊട്ടും almighty (അള്ളാാാ) നന്മെ കാക്കട്ടേ. ...
ആമീൻ....
ഇന്നലെ ഞാൻ മനമില്ലാ മനസ്സോടേ....
മദീനയിൽ നിന്നും ദുബൈക്ക് തിരിച്ചു.
എം.കെ. യാക്കൂബ്
രചന