ഓള്.....
Updated: Sep 29, 2019
അടുക്കള ചൂര്.......
----------------------
അന്നത്തെ എന്റെ നിത്യാനുഷ്ഠാന ജോലിയും... എഴുത്തും... വായനയും... ഉഴപ്പും.... അത്താഴവും.... കഴിഞ്ഞു....
ചപ്പാത്തിയും കറിയും വെച്ച് പാത്രങ്ങളെല്ലാം കഴുകി........ ഒടുവിലേ... ഓളുണ്ണാനിരിക്കൂ...
ഓളെ പരിഭവങ്ങൾ തീരേ പറയാറും.. ഞാൻ കേൾക്കാറുമില്ലായിരുന്നു..
എന്നാലും നിരീക്കാതൊരിക്കൽ... ഓളെ പരിഭവം കേൾക്കാൻ ഒന്ന് ചെവി കൊടുത്തപ്പോളാണ്...
ഓരോ നേരവും സ്നേഹം കൊണ്ട് തക്കരിച്ചു വിളമ്പി കഴിപ്പിച്ച ഭക്ഷണത്തിനെല്ലാം കൊതിയൂറിയ രുചി താനേ.... ഏറിയെന്ന് തോന്നിയത്....
ഇടക്കെപ്പോഴോ... മൊബൈലൊക്കെ ഒന്ന് മാറ്റി വെച്ച് ....ഒറ്റയക്ക് രാത്രിയിൽ ഓള് പണിയെടുക്കുന്ന അടുക്കളയിൽ അറിയാതെ കാഴ്ചക്കാരനായി കൂട്ടിരുന്നു നോക്കി ..
തട്ടമിട്ടും..... വള കിലുക്കിയും.... 54-ന്റെ ചുളിയുടെ ഒളിയിലും... എന്റെ ജീവിതത്തെ പാകപ്പെത്തുന്ന പാചകക്കാരിയുടെ കൂടെ നിന്നപ്പോൾ.....
അത്......
കൽബിൽ വടക്കുനിന്നും ഒരു ശീതകാറ്റ് അടിച്ചു കേറുന്ന അനുഭൂതി തന്നു......
പാതിരാത്രിയിൽ രുചി കൂട്ട് ശാലയിൽ എന്റെ സ്പെഷൽ ചെഫ് ആയ......
ഓൾക്കൊപ്പം......
നരേറ്റർ..🤔😍😬
എം.കെ.യാക്കൂബ്
രചന