top of page

Dr.

Updated: Oct 28, 2020


ഡിർ.....


" രോഗസ്തംഭം മഹാശ്ചര്യം...

എനിക്കും കിട്ടണം പണം....."


ഇബ്രാഹിംകുട്ടിക്ക മാവൂർ റോഡിൽ ബസ്സിറങ്ങിയപ്പോൾ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടത് ഒരു ബോർഡാണ്.....


വായിച്ചത് ഇങ്ങനെയും .......

ഡിർർർ. സി.കെ. രാമചന്ദ്രൻ....

(Dr. C.K. Ramachandran ) എന്ന ബോർഡാണ് !


അന്ന് ഈ "ഡിർ. (Dr.)" എന്താണെന്ന് ഒരു പിടിയും കിട്ടാത്ത കാലം ..


ഒടുവിൽ മറ്റൊരു ഡോക്ടറോട് തന്നെ ചോദിക്കേണ്ടി വന്നു...

"സർ...താങ്കളുടെ ഇനീഷ്യലിനു മുമ്പുള്ള

ഡിർ.... (Dr. ) എന്താാണു് ഡോക്ടറേ "

അത് ഡോക്ടർക്ക് തീരെ പിടിച്ച മട്ടില്ല...

പ്രായകൂടുതലുള്ള തടിയനായ Dr.... ഒരു ചന്തി കുറച്ച് ചരിച്ചു പൊക്കി ഉച്ചത്തിൽ

"ഡിർർർ..." റിപ്പീറ്റ് എന്ന പോലെ..

ഒരു Fart വിട്ട്..... കേട്ട മട്ടില്ലാതെ രോഗ നിർണ്ണയിത്തിലേക്ക് കടന്നു.....


കൊച്ചി ഒരു ഐട്ടി സിറ്റി എന്ന പോലെ......


തുശൂർ ഒരു എഡുക്കേഷനൽ സിറ്റി ആയതു പോലെ.......

ഈ കൊച്ചു ഗ്രാമ പട്ടണം ഒരു "മേഡിക്കൽ" സിറ്റി തന്നെ...


ഇവിടെ എംബിബിഎസ് - നു പോകാതെ ഡോക്ടർമാരായി പിറന്ന് വീണു നേരെ പ്രാക്ടീസിനു വന്ന കുറേ ഡിർർർ....


ഇജ്ജാതി ഒരുപാട് .. ഡി ർ ർ..

പൂത്തുലഞ്ഞു നിൽക്കുന്ന നാടാണ് ഈ കൊച്ചു പട്ടണം....


ഇവരെ തികച്ചും വ്യാജരെന്ന് പറയാൻ പറ്റില്ല... നല്ല പളുങ്കു പോലത്തെ സ്വയംപൂ ഡിർർ..ചെറുപ്പക്കാർ.....

ചിലപ്പോൾ....

ചികിത്സയും...മരുന്നുകളും.. കൃത്യമാണെങ്കിലും...

രോഗിക്ക് ഡോക്ടറെ വിശ്വാസമില്ലെങ്കിൽ മരുന്ന് ഫലിക്കില്ലെന്നാണ് വാക് മൊഴി...

ഈ ഡിർ - കൾ...

താങ്കളോട് രോഗികൾക്കുള്ള വിശ്വാസത്തിൽ പത്തരമാറ്റ് പകിട്ടുള്ളവർ..... .

പോരെ.. പകുതി ആയില്ലേ....

പിന്നെ.... മരുന്നല്ലേ...


ഇവരെല്ലാം സ്വന്തമായി മെഡിസിൻ ഫാക്ടറിയും ഉള്ളവരാണ്...

പാരസിററാമോളും ചേരുവകളും പച്ചിലയിൽ കൂട്ടി കുഴച്ച്....

മോഹൻ തോമസ്സിന്റെ ഉച്ഛിഷ്ട പരുവത്തിലാക്കി..പുതിയൊരു തരം..ഒറ്റമൂലി മരുന്നാക്കി ...അത്

സർവ്വവ്യാധികൾക്കും നൽകും....

ഒറ്റപ്പാലത്തു നിന്നും കാസർഗോഡ് നിന്നും കൗണ്ടർപാർട്ട് റഫറിംഗ് പ്രകാരം ഇങ്ങോട്ടും അങ്ങോട്ടും ആളുകളെ പരസ്പരം റഫർ ചെയ്യുന്ന പതിവും.......


ഇവർ തമ്മിലുള്ള അന്തർധാര

വളരെ ശക്തവുമാണ്.....

ഈ ഡിർർ... കൾ.. അവരവരുടെ സ്പെഷ്യാലിറ്റിയിൽ അതിവിദഗ്ദർ തന്നെ.....അതിലൊരു......

ഡിr..യൂറോളജിസ്റ്റ്.....

അശ്ലീലം ഇല്ലാതെ യൂറോളജിയെ

ക്കുറിച്ച് പറയാനാവില്ല....

സമൂഹത്തിൽ ഇരുപതു ശതമാനത്തോളം ഹൈപ്പോ ആക്ടീവ് സെക്ഷ്യൽ ഡിസയർ ഡിസോർഡർ ആളുകളാണ്....അത് എന്താണെന്ന് പോലും ഈ "ഡിർ" മാർക്ക് അറിയില്ല ...


എന്നാലും ആ ചികിത്സയിലാണു് ഇവൻമാർ കാശ് വാരുന്നത്....

മറ്റൊരു ഡിr ഓർത്തോ.

ഈ ഉഴിച്ചിൽ വിദഗ്ദന് ഭയങ്കര "മറവി" യാണു.... അതു കൊണ്ടാണ് "ഓർത്തോ"...എന്ന് ഓർമ്മപ്പെടുത്തുന്നത്...

എല്ല് സംബന്ധമായ ഒടിവ് വളവ് തിരിവ് ചതവുകൾ എന്നിവയെ നേരയാക്കാൻ ഈ ഓർത്തോയുടെ ഒരു നോട്ടം മതി......

എന്തിനേറേ .....നന്തി മേൽപ്പാലത്തിന്റെ വളവ് ഫ്രീ ആയിട്ട് നിവർത്തി കൊടുക്കാമെന്ന് ഏറ്റതാണു്.....

എന്തു ചെയ്യാം....

ആർബിഡിസി-ക്കാർ വിട്ടുകൊടുക്കേണ്ടേ...

സൈക്യാട്രിസ്റ്റ്.... [ഇപ്നോട്ടിസം]

വളരെ നല്ല മനക്കരുത്തുള്ള നോർമലായിട്ടുള്ള ഏതൊരുത്തനേയും....

മുഴുവട്ടാക്കി വിടാനുള്ള അസാമാന്യ കഴിവുള്ള അസാധ്യ ഡിrർർ... തന്നെയാണ്.

ഗയിനക്കോളജിസ്റ്റ്

സന്താന ഭാഗ്യമില്ലാത്തവർക്കാണ് കൂടുതലായും.. ഈ ഡിർ... ചികിത്സ നടത്തുന്നതും...

ഫലം കണ്ടെത്തി കൊടുക്കുന്നതും..

പിന്നെ....

കാന്തചികിത്സ....

പീഡിയാട്രീഷൻ....

അക്വൂ പഞ്ചർ ർ ർ....

ഫിസിയോ തെറാപ്പി........

ഇങ്ങനെ നീളുന്നൂ ഡിർ ലിസ്റ്റുകൾ....

ഈ ഡിർ..കൾ പിജി എടുത്തിരിക്കുന്നത് തന്നെ “കൂടോത്രത്തിൽ” ആയതു കൊണ്ട് കൂടോത്രം കൺസൽട്ടന്റുകൾ കൂടെയാണ് ഇവരിൽ ചിലർ ..

അതുമാത്രോ... ഈ ഡിർ....കൾക്കെല്ലാം

മംഗലാപുരം തൊട്ട് ഊട്ടി വരേ കസ്റ്റമേഴ്സും..അതിൽ ചിലയിടങ്ങളിൽ ഇവർ തന്നെ വിസിറ്റിംഗ്

പ്രൊഫസേഴ്സും ആണ്....

ഡിർ...കളുടെ പ്രത്യേകതയും ലാഭവും എന്നാൽ.....


നോ സർജറി.... നോ ഇഞ്ചക് ഷൻ

നോട്ട് മച്ച് മെഡിസിൻ എന്നതാണ്....

ഫീസ് "നിങ്ങൾ എന്തെങ്കിലും..." എന്നേ... പറയൂ... പക്ഷെ ഈ " എന്തെങ്കിലും എന്നതിനർത്ഥം.. "ഡോക്ടറേക്കാൾ അഞ്ചിരട്ടി.." എന്നാണ്.. അതിൽ കുറഞ്ഞാൽ അസിസ്റ്റന്റ് ചെവിയിൽ മന്ത്രിക്കും... സാധാരണ പതിവ് ഫീസ് ഇതാണെന്ന് !

--------------------------------------------------

ലക്ഷങ്ങൾ ചിലവാക്കി ...

മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കഴിഞ്ഞു വർഷങ്ങൾ പ്രാക്ടീസ് ചെയ്ത..... ഡയഗനോസ്റ്റിക് വിദഗ്ദനായ ഒരു ഡോക്ടർ ചോദിച്ചു...


" ഈ നാട്ടിൽ സ്വദേശികളും അതിലേറേ... അന്യനാടുകളിൽ നിന്നും വന്നവർ...

ഡോക്ടർ പണിയെടുത്ത് പെട്ടെന്ന് കാശു

ഉണ്ടാക്കുന്നുണ്ടല്ലോ..... ?


ഇവരൊക്കെ എംബി ബി എസ്

എവിടുന്നാണ് എടുത്തിരിക്കുന്നത്..."എന്ന് !

അതിനുള്ള മറുപടി ഡോക്ടർക്ക് കിട്ടിയത് ഇങ്ങനെ.....

"ഡോക്ടറേ... ഞങ്ങൾ നിങ്ങളെ പോലെ അഞ്ചു കൊല്ലം മെഡിക്കൽ കോളേജിൽ പഠിച്ചും, ഹൗസ് സർജൻസിയും കഴിഞ്ഞു.... പ്രാക്ടീസും ചെയ്ത്..

കുറേ കാലം വേയ്സ്റ്റ് ആക്കുന്ന വിഡ്ഢീകളുടെ കൂട്ടത്തിൽ അല്ല....

അതൊക്കെ ഭ്രൂണാവസ്ഥയിൽ തന്നെ കഴിഞ്ഞാണ് ഇറങ്ങുന്നത്.


പിന്നെ ഇതിനൊന്നും വലിയ ബുദ്ധിയും കഴിവും പ്രത്യേകിച്ച് വേണ്ടെന്നും അറിയാമല്ലോ...

ഇതൊക്കെ നോക്കിയും.... കണ്ടും....

പഠിക്കാനല്ലേ.... ഉള്ളൂ ഡോക്ടറേ.....


പിന്നെ മെഡിക്കൽ എത്തിക്സ്....

അങ്ങിനെ ഒന്ന് ഇന്ന് ഇല്ലല്ലോ.. ?


ആഫ്റ്റർ ഓൾ മണീ.... അത് ഭംഗിയായി ഞങ്ങളും ഉണ്ടാക്കുന്നു".... എന്ന് ഡിർർർ..


കത്തി വെക്കാൻ കാത്തിരിക്കുന്ന മൾട്ടിപ്പെഷ്യാലിറ്റി "Dr. "ന് ഇല്ലാത്ത "ഇത് "(ധർമ്മികത) എത്തിക്സ് ....

ഞമ്മക്കെന്തിനാ....


സാക്ഷരത പോലും ചിലപ്പോൾ ഇല്ലാത്ത ഇജ്ജാതി നാടൻ "ഡി ർ ർ ർ".... ൽ നിന്ന് എങ്ങിനെയാണ് ഈ "ഇത് " (എത്തിക് പ്രതീക്ഷിക്കുക....

ഒരേയൊരു എത്തിക്സേ ഇന്ന് രണ്ടിനത്തിനും ഉള്ളൂ ..... അത്....

" രോഗസ്തംഭം.. മഹാശ്ചര്യം

എനിക്കും കിട്ടണം പണം "

🙏

നന്തി......വീണ്ടും....വായിക്കുക

എം.കെ. യാക്കൂബ്

രചന

[ഇതങ്ങ് ദൂരെ ഒരു സാങ്കൽപിക ഗ്രാമ പട്ടണത്തിൽ നടക്കുന്ന ചികിത്സാ രീതിയാണ് ]

64 views0 comments

Recent Posts

See All
Post: Blog2_Post
bottom of page