Bilal
Updated: Jun 5, 2019
കറുത്ത മുത്ത് ബിലാൽ (റ)ന്റെ അവസാനത്തെ ബാങ്കുവിളി.......
എന്റെ ദുബൈയിലെ താമസസ്ഥലമായ മമ്സാറിലെ ഫ്ലാറ്റിനടുത്തുുള്ള മസ്ജിദിലാണ് റമളാനിലെ പ്രധാന സുന്നത്ത് നമസ്ക്കാരമായ "തറാവീഹ് "
നിർവ്വഹിക്കാൻ ഞാൻ പോകുന്നത്....
അവിടെ ഇമാമായിട്ടുള്ള കറുത്ത വർഗ്ഗക്കാരനായ ആഫ്രിക്കൻ വംശജന്റെ
വശ്യ സുന്ദരമായ ഖുറാൻ പരായണ ശൈലി....... തജ്വ്വീതോടെ.....
ഖിറാഅത്ത് പരമ്പര നിലനിർത്തി...
ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട
നിയമങ്ങൾ നബി (സ)യിൽ നിന്നും സഹാബികൾ നേരിട്ട് കേട്ട്.... അവരിൽ നിന്നും താബിഉകൾ
കേട്ടു .... അതു പിൻതലമുറകൾ കേട്ടു പഠിച്ചു സ്വായത്തമാക്കിയ ഓത്ത് പോലെ...
നിസ്കാരം കഴിവുമ്പോൾ ഈ കറുത്തമുത്തിനെ മുത്താൻ വെളുത്ത ചൊങ്കന്മാരും ഷെയ്ക്കുമാരും..
അറബികളും മറ്റുള്ളവരും ക്യൂ (Q) ആണ്...

ഇത് എന്നെ ഓർമ്മപ്പെടുത്തിയത്...
മക്കയിൽ ജനിച്ച.... എത്യോപ്യൻ വംശജനായ ........
ക്രൂരനായ ഉമയ്യത്തിന്റെ അടിമയും....
( ബദർ യുദ്ധത്തിൽ ആ ഉമയ്യത്തിനെ വെട്ടിക്കൊല്ലുന്നതും ബിലാൽ (റ) തന്നെയാാണ്......)
അബൂബക്കർ സിദ്ധീഖ് (റ) വിലയ്ക്ക് വാങ്ങി സ്വതന്ത്രമാക്കിയ അടിമയുമായ ബിലാൽ ഇബ്നു റബാഹ് എന്ന...
മനോഹരമായ ശബ്ദത്തിനുടമയായിരുന്ന ബിലാൽ ഇബ്നു ഹബഷി എന്നും അറിയപ്പെട്ട ബിലാൽ ബിന് റബാഹ് (റ)..
പ്രവാചകൻ .....ഇസ്ലാമിലെ ആദ്യത്തെ ഔദ്യോഗിക മുഅദ്ദിൻ (വിശ്വാസി
കളെ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന ആൾ) ആയി തിരഞ്ഞെടുത്ത ബിലാൽ (റ) നെയാണ്......
മദീനയിലെ ഓരോ മണൽ തരിയും ബിലാൽ(റ) ന്റെ ബാങ്കിനായി കാതോർത്ത കാലം....
അകലെ ഉയർന്നു നിന്ന മൊട്ടകുന്നു
കളിൽ തട്ടി ആ ബാങ്കു വിളികൾ മദീനയെ പുളകം കൊള്ളിച്ചു.
മസ്ജിദു നബവിയും മദീനത്തു മുനവ്വറയും കടന്നു ഹിജാസിന്റെ അതിരുകൾക്കപ്പുറത്തും ആ സ്വരം
മാറ്റൊലി കൊണ്ടു...
ഓരോ നിസ്കാര സമയത്തും ബിലാലിന്റെ ബാങ്കു വിളി കേട്ടു മസ്ജിദു ന്നബവിയിൽ ആളുകൾ നിറഞ്ഞു സ്വഫുകൾ കൂടി വന്നു.
കാലങ്ങൾ പിന്നെയും മാറി മാറി വന്നു. പ്രവാചകരും (സ്വ) അനുചരന്മാരും മക്കയിലേക്ക് തിരിച്ചു വന്നത്..... തീർത്തും രാജകീയമായ തിരിച്ചു വരവ് തന്നെ ആയിരുന്നു.
സ്വപ്ന തുല്യമായ ആ നിമിഷത്തിലും.... പ്രവാചകൻ (സ്വ) ബിലാലിനെ(റ) വിളിച്ചു...
ബിലാലിനെയും കഅബയെയും മാറി മാറി നോക്കി..... അവിടുന്ന് ബിലാൽ (റ) നോട് പറഞ്ഞു, "തന്റെ ശരീരത്തിൽ ചവിട്ടിക്കയറി കാബയിൽ ബാങ്ക് വിളിക്കാൻ..."
"അള്ളാഹു അക്ബർ.......
അള്ളാഹു അക്ബർ ....."
ബിലാലിന്റെ (റ) സ്വരം അകലെ ജബൽ അബൂ ഖുബൈസിലും
ജബലുന്നൂരിലെ ഹിറയുടെ ഓരങ്ങളിലും തട്ടി മക്കയെ കോരി തരിപ്പിച്ച നിമിഷം.....
ചരിത്രം ഇതും കൂടെ ഓർമ്മപ്പെടുത്തുന്നൂ :
റസൂലിന്റെ വൊഫാത്തിന് ശേഷം ദു:ഖഭാരം താങ്ങാനാവാതെ
മടങ്ങിയ ബിലാൽ (റ) നെ....
ഇസ്ലാമിന്റെ ഭരണ സാരഥ്യം ഉമറുബിനുൽ ഖത്താബ് (റ) ഏറ്റെടുത്തു..... ബൈതുൽ
മുഖദ്ദിസ് പിടിച്ചെടുത്ത ശേഷം...
ഒരിക്കൽ ഉമർ (റ) ശാമിൽ ബിലാലിന്റെ (റ) അടുത്ത് ചെന്നു......
ശാമുകാർ ഉമർ (റ) നോട് ബിലാൽ (റ) നെ കൊണ്ട് ഒരിക്കൽ കൂടി ബാങ്ക് വിളിപ്പിക്കാൻ ആവശ്യപ്പെട്ടത് ഉണർത്തി...
"ബിലാൽ.... ഞങ്ങൾക്ക് താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ കൊതിയാവുന്നു." എന്ന്
"ഇല്ല, എനിക്ക് കഴിയില്ല. എന്റെ നബിക്കല്ലാതെ മറ്റാർക്ക് വേണ്ടി ഞാൻ ബാങ്ക് വിളിക്കും?"
"ബില്ലാൽ (റ) ന്റെ കണ്ണുകൾ നിറഞ്ഞു.......
ഉമർ ബിൻ ഖതാബ് (റ) വല്ലാതെ നിർബന്ധിച്ചപ്പോൾ
ബിലാൽ ബാങ്ക് വിളിക്കാൻ സമ്മതിച്ചു...
"അള്ളാഹു അക്ബർ.....
അള്ളാഹു അക്ബർ.........."
ബിലാലിന്റെ ശബ്ദം ഒരിക്കൽ കൂടെ ഉയർന്നു കേട്ടു.
പ്രവാചകൻ (സ്വ) വഫാതായ ശേഷം ഒരിക്കൽ കൂടി വീണ്ടും ബിലാലിന്റെ മധുര ശബ്ദം.
അതേ.. ഗാംഭീര്യം.... എന്തൊരു സ്ഫുടത.... ഹിജാസിന്റെ മണൽ തരികൾ പോലും ആ ശബ്ദത്തിനായി കാതു കൂർപ്പിച്ച നാളുകൾ......
മാമലകൾ പോലും കിടുകിടാ വിറച്ച സമയം..
പക്ഷികളും പറവകളും.... ഈത്തപ്പനയും.... ദേവദാരുക്കളും... നിശ്ചലമായ സന്ദർഭങ്ങൾ...... ഇതാ ഒരിക്കൽ കൂടി ആ ബാങ്ക്
വിളിയുടെ നിമിഷങ്ങൾ......
ലോകം ഒന്നടങ്കം നിശ്ചലമായി. കാലങ്ങൾക്കു ശേഷം
വീണ്ടും ബിലാലിന്റെ (റ) ശബ്ദം.
"അശ്ഹദു....... "
ജനങ്ങൾ ആ ശബ്ദം തിരിച്ചറിഞ്ഞു. കാതുകളിൽ നിത്യവും ശ്രുതി മധുരം തീർക്കുന്ന........
ഉറക്കത്തിലും ഉണർച്ചയിലും ഞങ്ങളെ വിളിച്ചുണർത്തുന്ന ആ ശബ്ദം വീണ്ടും...... എല്ലാവരും പള്ളിയിലേയ്ക്കു നീങ്ങി........
മുഴുവൻ കണ്ണുകളും കറുത്തിരുണ്ട ബിലാലിൽ തന്നെ. .....എത്ര സുന്ദരം ഈ ശബ്ദം.......
എന്ത് മനോഹരം ആ സ്ഫുടമായ അക്ഷരങ്ങൾ....
മരുഭൂമിയുടെ സകല സീമകളും കടന്നു
ലോകമാകെ ആ ശബ്ദം വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.
ബിലാൽ (റ) ന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. കണ്ണുകളിലിരുട്ടു കയറുന്നു. താഴെ ഉമർ ബിൻ ഖത്താബും(റ) അനുയായികളും ബിലാലിനെ തന്നെ നോക്കി.
"ആശ്ഹദ് അന്ന മുഹമ്മ..........."
ബിലാൽ (റ) തളരുകയായി. കണ്ണുകളിൽ പൂർണ്ണമായും ഇരുട്ട് കയറി.
തലയിലേക്ക് രക്തം ഇരച്ചു കയറി. കാലുകൾ വിറക്കാൻ തുടങ്ങി. ഭൂമി കിടുകിടാ ...വിറക്കുന്നതായി അദ്ദേഹത്തിന് തോന്നി.
സ്വഹാബത്ത് കരയാൻ തുടങ്ങി. അവരുടെ ഹൃദയങ്ങൾ ശോകഭാരം കൊണ്ട് നിറഞ്ഞു.
ഉമാർ ബിൻഖതാബ് (റ) നും സങ്കടം അടക്കാനായില്ല. പ്രവാചക സ്മരണയിൽ
ഒരിക്കൽ കൂടി അവർ തേങ്ങി.
മുഴുമിപ്പിക്കാനാവാതെ.........
ബിലാൽ (റ) നു പ്രായമായി. കറുത്ത ശരീരത്തിൽ വാർദ്ധ്യക്യത്തിന്റെ ജരാ
നരകൾ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. മരണ ശയ്യയിൽ കിടക്കുമ്പോൾ...
അദ്ധേഹത്തിന്റെ ഭാര്യ കരയാൻ തുടങ്ങി. ഭാര്യയെ അടുത്ത് വിളിച്ചു പറഞ്ഞു.....
" നീ കരയരുത്.....നാളെ ഞാനെന്റെ ഹബീബിനെ കണ്ടു മുട്ടും.... കൂടെ സഹവസിക്കും"
---------------------------------------------------------- ശുഭം
എം.കെ. യാക്കൂബ്
രചന