top of page

E-കസേരകൾ



E-കസേരകൾ

ബലക്ഷയമുള്ളതല്ലാ....

......................................

ഇത്രേം ഭാരം

താങ്ങാനുള്ള

കെൽപ്പ്... E-ചാരു

കസേരകൾക്ക്

ഉണ്ടെന്ന്... എടുപ്പിൽ

തോന്നാത്തത്...


E-കസേരയുടെ ...

കാലുകൾക്ക്

കാഴ്ചയിൽ

തീരെ ഘനം

കുറഞ്ഞതു

കൊണ്ടാവാം...


എന്നാൽ കഴിഞ്ഞ 38

വർഷമായി എൻ്റെ

അഥിതികളെ

സ്വീകരിച്ച്

ഇരുത്തുന്നത്

ബലക്ഷയം

തോന്നിപ്പിക്കുന്ന

E-ചാരു കസേരകൾ

തന്നെയാണ്...

ഇന്നും....


E-രുമ്പു പോലുള്ള

E-രൂ..ളിൻ്റെ

ചാരുപടി ഉമ്മറത്ത്

വന്നിട്ടും...


കയനോത്ത്

അബ്ദുള്ള സ്വറ

പറച്ചിലിനുള്ള

വരവിലെല്ലാം....


മൂലയിൽ മടക്കിയിട്ട

E-ചാരുകസേര

വലിച്ചു

നിവർത്തിയാണ്

E-രുത്തം ....


ആ പതിവ്

E-രുത്തത്തിന്

E-ഴകൾ അഴിച്ചു

വേർ

പിരിക്കാനാവാത്ത

ഒരു

ബന്ധത്തിൻ്റേയും.. നോസ്റ്റാൾജിയുടേയും

പിൻ പിൻബലമുണ്ട്...


അത്...

അറിഞ്ഞു

കൊണ്ടുള്ള

ഒരു അനുഭൂതി

ഞാനും..


ചിലപ്പോൾ

അറിയാതെ

അബ്ദുള്ളയും

ആസ്വദിക്കുന്നു-

ണ്ടാകാം..


ചില ബന്ധങ്ങളുടെ

പുറം കാഴ്ചയും

E-ഴയടുപ്പത്തിൻ്റെ

ബലവും E-കസേര

പോലെ തന്നെ...


അങ്ങിനെയുള്ള

ചില മനസ്സുകളും...

മനുഷ്യരും.

ഉണ്ടായിരുന്നൂ ....


വിശ്വാസം അതല്ലേ..

എല്ലാം....


38 വർഷമായിട്ടും

തൻ്റെ E-രിപ്പിടം

മാറാതെ..

മറ്റുള്ളവർക്ക്

E-രിപ്പിടമാകുന്ന

E-കസേരകൾക്ക്...


ഓർത്തെടുത്ത്

പറയാൻ....

കേട്ടാൽ സുഗന്ധ

മൂറുന്ന കേട്ട കിസ്സ

കൂട്ടങ്ങളുടെ

ഒരു വലിയ

ആർക്കൈവ്

തന്നെ കാണും...


യാക്കൂബ് രചന..

3 views0 comments

Recent Posts

See All
Post: Blog2_Post
bottom of page