INVITATION.... കല്ല്യാണ ക്ഷണക്കത്ത്.....
Updated: Dec 22, 2021
പഴയ ഒർമ്മ - മൂന്ന്...
Invitation letter....
കല്ല്യാണ ക്ഷണ കത്ത്
ഇതിലൊരു കല്യാണ ക്ഷണക്കത്തുണ്ട്...
ഇംഗ്ലീഷിലാണ് ...... ഇംഗ്ലീഷ് അറിയില്ലെങ്കിൽ തർജ്ജമക്ക് ഇംഗ്ലീഷ് അറിയുന്നവരെ കൊണ്ട് വായിപ്പിച്ചാലും മതിയാകും..
കാരണം......അതു നിങ്ങൾക്ക് നേരിട്ടുള്ള ഒരു ക്ഷണ കത്താണ്.... അതു കൊണ്ട് തീർച്ചയായും പങ്കെടുക്കണം......
പക്ഷെ അതിൽ പങ്കെടുക്കാൻ നിങ്ങൾ ഒരുപാടു യാത്ര ചെയ്യേണ്ടി വരും... മുന്നോട്ടല്ല... പിന്നോട്ട്...
ദൂരമെന്ന് പറഞ്ഞാൽ... ഒരു അമ്പത്തി ഏഴ് വർഷം പുറകോട്ട്...
only.. 57 years back...
അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ കൂടെ കൂട്ടി കൊണ്ടു പോകാം.
നിങ്ങളെ ക്ഷണിക്കുന്നത്..... PK അസ്സയിനാർ എന്ന.........
ഒരു കാലത്ത്..... ഭൂമിയെ കാൽച്ചുവട്ടിലാക്കി ആകാശം കീഴടക്കിയ
ഒരു രാജാളിപ്പക്ഷിയെ പോലെ.....
സൗത്ത് ഇന്ത്യയിലെ ഇലപൊഴിയും കാടുകൾക്ക് മീതെ......
വീട്ടി....തേക്ക്..... ഇരൂൾ..
പോലുള്ള മരങ്ങൾ മാത്രം ലക്ഷ്യമിട്ടു
എന്നും പറന്നുകൊണ്ടിരുന്ന....
ആ പോക്ക് എങ്ങോട്ട്... എന്തിന്.. എന്ന്.........
ഒരു പിടിയും കിട്ടാത്ത നാട്ടുകാരും.... കൂട്ടുകാരും...
മിന്നൽ വേഗതയിൽ പ്രത്യക്ഷനും അപ്രത്യക്ഷനുമാവുന്ന
ആളെ ഉപമിച്ചത്......
മിന്നൽ വേഗതയുള്ള അദൃശ്യരായ ജിന്നുകളോടാണ്..
ആ ജിന്നാ.... സാഹേബിന്റെ തിളക്കം.............
മുഷിരിഫ് കാദർ ഹാജി ഈ അടുത്തും....പറയുന്നതു കേട്ടു... അസ്സയിനാർക്ക നാട്ടിൽ വന്നാൽ എല്ലാവർക്കും പുത്തൻ നോട്ടു
കെട്ടുകളിൽ നിന്നും പറിച്ചെടുത്താണ് ഞങ്ങൾക്കെല്ലാം കാശു തരിക എന്ന്......
ഇന്നത്തെ പോലുള്ള ഗൾഫിന്റെ
പൊങ്കാഷൊന്നും കൊണ്ടായിരുന്നില്ല....
A.k.കാദർകുട്ടി സാഹിബിനെ പോലെയുള്ള എക്സ്പോർട് [കയറ്റുമതി ] ബിസ്സിനസ്സുകാരുമായുള്ള ബന്ധവും...
[ എന്നെ ഒരിക്കൽ കാദർകുട്ടി സാഹിബിന്റടുത്ത് പറഞ്ഞയച്ചിട്ടുണ്ട്.....]
വെസ്റ്റേൺ പ്ലൈവുണ്ട് പോലുള്ള മറ്റു കോർപറേറ്റ് മാനുഫാക്ച്ചറിംഗ് കമ്പനികൾക്കും വേണ്ടിയുള്ള
ഫോറസ്റ്റ് കൂപ്പു ലേലക്കാരനായി.....
അതെ.... മരക്കച്ചവടക്കാരൻ തന്നെ.....
അങ്ങിനെയുള്ള ...അദ്ദേഹം അന്നൊരു അതിശയത്തിന്റെ വീടു വെച്ചു... കുടുസ്സു റൂമുകളുള്ള വീടല്ലായിരുന്നു അത്.......
താലൂക്കിൽ അത്തരം വെന്റിലേഷൻസും...
14 അടി ഉയരവും... വിശാലതയുള്ള മുറികളും....ലക്ഷ്വുറി ബാത്ത് അറ്റാച്ച്ഡുമുള്ള വേറേ വീട്
അന്നില്ലായിരുന്നു.....
താലൂക്കിൽ.... അല്ലെങ്കിൽ ആ പ്രദേശത്ത് ഇംപോർട്ട് ചെയ്ത
മൊസയ്ക്കെന്ന അത്ഭുത ഫ്ളോറിംഗ് ടൈലിട്ട ...ആ ഏക വീടു കാണാൻ അരിക്കുളത്തു നിന്നും.......അണേൽക്കടവിൽ നിന്നു പോലും ആളുകൾ വന്നിരുന്നു പോൽ......
സാങ്കേതികമായി എനിക്ക് ഇന്നും കഴിയാത്ത...
സ്പൂണും... ഫോർക്കും.... കത്തിയും ഉപയോഗിച്ച്..... ഭക്ഷണം കഴിക്കുന്ന VIP ഗസ്റ്റുകളും... സന്ദർശകരും...
നിറ സാന്നിദ്ധ്യം തന്നെ........
ഇടയ്ക്കൊക്കെ
ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും.... ഈർപ്പമുള്ള വനങ്ങളിലും....
കാണപ്പെടുന്ന ഇലകൊഴിയും വന്മരങ്ങളായ..... ഈട്ടി..... തേക്ക്..... ഇരൂൾ പോലുള്ള വൻന്മരങ്ങൾ നിറഞ്ഞ കാട് കണ്ടു ശീതളിച്ച ആ കണ്ണുകൾക്ക്.....
അക്കാലത്ത് വിലയില്ലാതിരുന്ന തെങ്ങ് നിറഞ്ഞ പറമ്പുകളെ ആകർഷിക്കാൻ
ഒട്ടും കഴിഞ്ഞില്ല ......
ആ വീടുണ്ടാക്കിയ കാശിന് .... 20 വലിയ പറമ്പ് വാങ്ങിയാലും.... അന്നു കാശു ബാക്കിയായേനേ........
പക്ഷെ...പറമ്പുകൾ വാങ്ങി കൂട്ടിയാൽ....
ഭൂസ്വാമിയായിരുന്ന നടുക്കണ്ടി മമ്മതിൻ്റെ മകൾ മറിയം ബീവിയെ...പികെ മമ്മതിനും...
റോസ് മഹലിൻ്റെ ഇടനാഴിയിൽ
ഒരു മറുനാടൻ പൊൻ തട്ടാനെ തന്നെ ഇരുത്തി...
നെരിപ്പോടിൽ ഊതി തങ്കമുരുക്കി..
പൊന്നാഭരണങ്ങളുടെ അവസാന മിനുക്കു പണിയും കഴിച്ച്.... അണിയിക്കാൻ കാത്തിരിക്കുന്ന നാളത്തെ മണവാട്ടിയായ....
മകൾ നഫീസാക്ക് .......
കൊയിലാണ്ടിക്കാരനായ.....സെയ്തു അബ്ദുറഹിമാൻ ബാഫക്കി തങ്ങളുടെ
പ്രിയങ്കരനും..... ഹാഫിളുമായ PM പക്കി ഹാജിയുടെ മകൻ....
ആ കിബിറില്ലാത്ത മൊഞ്ചനായ ഹംസം പോലുള്ള മരക്കാരകത്ത്....ടികെ.ഹംസയേയും ചിലപ്പോൾ കിട്ടില്ലായിരിക്കാം....
ആ പിരിശപ്പെട്ട മരുമകന്റെ... മരുമകൾക്ക് വേണ്ടി..... കെട്ടുകാരൻ മമ്മത്ക്കാന്റെ
കെട്ട് പൊളിച്ച്.....
എം എ-യുടെ അസാന്നിദ്ധ്യത്തിൽ...... ഉപ്പാന്റെ കൈ കൊണ്ട് തന്നെ നൽകിയ
അഡ്വാൻസ് തുക തന്നെയാണ്.......
നന്തിയുടെ ഇന്നത്തെ സ്വകാര്യ
അഹങ്കാരവും അഭിമാനവുമായ "മമത" - യുടെ ആസ്ഥാന മന്ദിരം
അവിടെ വരാനുണ്ടായ നിമിത്തം.......
വിഷയത്തിൽ നിന്നും അൽപം തെന്നി മാറിയോ...... സോറി ......
അതേ.....1963-ലെ.......ഏപ്രിൽ 28.... ഞാറാഴ്ച.... ഉച്ചയ്ക്കുള്ള സംഭവ ബഹുലവും.... വിത്യസ്ഥ വിഭവങ്ങളും വിളമ്പിയ..... റോസ് മഹലിലെ രണ്ടു കല്യാണ ഫംഗ്ഷനുകൾക്കും ശേഷം.......
അന്ന് രാത്രിയാണ്...... മറിയം ബീവിയുടെ വീട്ടിലേക്കുള്ള പുറപ്പാട്...
പുറപ്പാടെന്നാൽ.... തലയിൽ പെട്രോൾ മാക്സുമേന്തി ഒരാൾ മുന്നിലും....
പുറകിൽ പുതിയാപ്ലയും ഒരു വലിയ ജനകൂട്ടവും.... കൂട്ടത്തിൽ ഏക അളിയൻകൂട്ടി ആയ ഇന്നത്തെ കയനോത്ത് എന്ന അബ്ദുള്ളയും...
അനിയൻ കുട്ടിയായി കൂടെ
പോകാനുള്ള നിയോഗം എനിക്കുമായിരുന്നു......
അന്നത്തെ പുതിയാപ്ല പോക്കിൽ.... പുതിയാപ്ലയുടെ മുട്ടിന്നുത്താഴെ കമ്പി തട്ടി ഉരഞ്ഞു ചോര പൊടിഞ്ഞത് കണ്ട്... ചെറുതായൊന്നു ഞാൻ കരഞ്ഞതും നേരിയൊരു ഓർമ്മ....
അതൊരു ദുസ്സൂചയായിരുന്നോ.....
എന്നൊരു തോന്നൽ ...... പിന്നീടുണ്ടായ ഒരു ദുരന്തവുമായി അതു കൂട്ടി ഓർത്തപ്പോൾ തോന്നിപ്പോയി....
അങ്ങിനെ.... ഞങ്ങൾ കയനോത്തമ്മായി എന്നു വിളിക്കുന്ന മറിയം..... വലതു കാൽ വെച്ച് റോസ് മഹലിന്റെ പ്രിൻസസും... പ്രഥമ മരുമകളായും കടന്നു വന്നു...
പിന്നീടങ്ങോട്ട്.... അസൂയയോ.... കുശുമ്പോ... ഒട്ടും തൊട്ടു തീണ്ടിയിട്ടില്ലാത്ത.....
കൂടപ്പിറപ്പായും.....
സ്നേഹനിധിയായും...
ആ സ്നേഹത്തിന്റെ പ്രതിഫലനം
ഞാൻ നുകർന്നത്.....
പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു സർജറിക്കു
വിധേയനാകാൻ മദ്രാസ് അപ്പോളോവിലേക്ക് പുറപ്പെട്ടപ്പോൾ...... അമ്മായി പറഞ്ഞതായി ഞാൻ കേട്ടു......
"അവന് ഇത്ര ചെറുപ്പത്തിൽ തന്നെ ഇതുപോലൊരു അസുഖം കൊടുക്കാതെ..
പകരം എനിക്കെങ്ങാനും.......
തന്നാൽ മതിയായിരുന്നു...."എന്ന്
അതിനും... കുറഞ്ഞ കാലങ്ങൾക്ക്
ശേഷം ..... കാർഡിയാക്ക് പ്രശ്നത്തിന് അമ്മായിയെ തന്നെ....ഞാൻ ബേബി ഹോസ്പിറ്റലിൽ Dr.സഹസ്രനാമത്തിനെ
കാണിക്കാൻ കൊണ്ടു പോയപ്പോൾ......
അന്ന് അമ്മായി പറഞ്ഞ ആ വാക്കുകൾ അറം പറ്റിപ്പോയോ..... എന്നോർത്ത്.... എന്റെ കൽബൊന്ന് പിടഞ്ഞു..
മുഹമ്മദ്- മറിയം ദമ്പതികളിൽ കൺമണിയായി പിറന്ന... ആ
പൊൻമണി എല്ലാവർക്കും പ്രിയങ്കരിയായി....
അവളാണ് ഇന്നത്തെ.... പ്രിയദർശൻ്റെ "തേൻമാവിൻ കൊമ്പത്തെ" കാർത്തുമ്പിയെ പോലെ സുന്ദരിയായി...
ഊക്കുള്ള തരവാട്ടുകാരന്റെ....ഊക്കുള്ള പതിയായി ഫറൂക്കിൽ..... മക്കളും... കൊച്ചുമക്കളും ഒക്കെയായി ഒരു സന്തുഷ്ട ജീവിതം നയിക്കുന്നത്..........
അവൾക്കൊരു അനുജത്തിയായി ഫൗമിയും..... പിന്നെ സുൽഫി..... സാജി.... ഇലിയാസ് എന്ന മൂന്ന് അനുജമ്മാരും......
ഒരായുസ്സിൽ ചെയ്തു തീർക്കേണ്ട പ്രവർത്തികളും.... സ്നേഹവും....
നുകർന്നും....... പകർന്നും.... അകാലത്തിൽ പൊലിഞ്ഞ സുൽഫിയാണ്..... ഇന്നു ജീവിച്ചിരിക്കുന്നവരേക്കാൾ... ഞങ്ങളുടെയെല്ലാം മനസ്സിൽ എന്നും ജീവിക്കുന്നത്.....
ഇനിയിപ്പോൾ.... കല്യാണങ്ങളും കഴിഞ്ഞു....
കുട്ടികളും.... കുട്ടികൾക്ക് കൊച്ചുകുട്ടികളും ആയ സ്ഥിതിക്ക്.... നമുക്ക് ഇപ്പം തൽക്കാലം പിരിയാം അല്ലേ............
അങ്ങിനെയൊക്കെ ആയിരുന്നു..... പഴയ ബന്ധങ്ങൾ..
ഈ ഉദ്യമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി......🙏
yokoob rachana yakoob...✍️
🌟🌟🌟🌟🌟🌟🌟🌟🌟🌟