top of page

നെഹ്റുവിനെ മറക്കണോ..?

Updated: Dec 31, 2020


നെഹ്റുവിന്റെ തിരുശേഷിപ്പ് ഇല്ലാതാക്കൽ

ഇതൊരു രാഷ്ട്രീയ ലേഖനമാണ്....

രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തിന്റെ.....

അല്ല.... എന്നാൽ ചില പരതലുകൾക്കു ശേഷമുള്ള കണ്ടെത്തലുകളാണ്...വേദ ഗ്രന്ഥങ്ങൾക്കൊപ്പം വീട്ടിലെ

ഷെൽഫിൽ ഭാരതത്തിന്റെ ഇന്നലെ

കളേക്കുറിച്ച് വരും തലമുറ അറിയാാൻ

ഫ്രീഡം @ മിഡ്നൈറ്റ് പോലുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഒരു ഗ്രന്ഥം കൂടി സൂക്ഷിച്ചില്ലെങ്കിൽ തേയ്ച്ചു മായ്ക്കപ്പെടുന്ന നമ്മുടെ പൈതൃകം (Heritage) എന്നെന്നേക്കും നഷ്ടപ്പെടാൻ സാദ്ധ്യത ഏറേയാണു്....

ഇന്ത്യയെ സവർണ്ണ മേധാവിത്വത്തിൻ

ചാതുർവർണ്ണ്യ ശിലായുഗത്തിന്റെ കാൽചുവട്ടിൽ തിരിച്ച് എത്തിക്കാൻ.......


നെഹ്റുവിയൻ ഓർമ്മകൾ പൂർണ്ണമായും തുടച്ചു മാറ്റിയാലേ സാദ്ധ്യമാകൂ എന്ന നല്ല ബോദ്ധ്യത്തിലുള്ള പ്രവർത്തന

ശൈലിയാണ് ചില ശക്തികൾ ഇപ്പോൾ നടത്തുന്നത്...

കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ

നെഹ്റുവിനേയും... നെഹ്റു കുടുംബത്തേയും ഇന്ത്യൻ ഹിസ്റ്ററിയിൽ നിന്നും.... ഓർമ്മകളിൽ നിന്നുപോലും

തുടച്ചു മാറ്റപ്പെട്ടാലേ... അത് സാദ്ധ്യമാകൂ എന്ന ബോധ്യത്തിലാണ് ഇവർ..


ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാർ വിലക്കു തരുമെങ്കിൽ വാങ്ങാൻ തയ്യാറെന്ന് പറയാൻ മാത്രം സാമ്പത്തിക കരുത്തു

ഉണ്ടായിരുന്ന മുത്തച്ഛൻ മോത്തി ലാലിന്റെ പ്രാപൗത്രന്റെ ചെറുമകൻ രാഹുലിന് പതിനഞ്ച് കോടിയുടെ ഇലക്ഷൻ ഡിക്ലേർഡ് ആസ്തിയുണ്ടെന്ന കണ്ടു പിടുത്ത ആരോപണമാണ്..2019-ലെ

ഹൈലൈറ്റ്...

ഇതെങ്ങിനെ ഉണ്ടായി എന്നതാണുപോൽ ചോദ്യം...

അംബാനിയും.... അദാനിയും.... പോലുള്ള 15... ധനാഡ്യന്മാരുടെ കൂടിയ വരുമാനം ഉറപ്പിക്കാനും........ പരിവാരത്തിനു പോലും

പതിനായിരക്കണക്കിന് കോടികളുടെ

അനധികൃത സമ്പാദനത്തിനു വഴി തുറന്നു കൊടുത്തിട്ട് ...... ഇത്തരം അമിട്ട് പൊട്ടിക്കുന്നത് പൊതുജനത്തെ

കഴുതകളാക്കൽ അല്ലേ....

രാഷ്ട്രത്തിന് വേണ്ടി കുടുംബ സ്വത്തുക്കൾ

സമർപ്പിച്ച നെഹ്രു കുടുംബത്തെ ഇങ്ങനെ ആക്രമിക്കുന്നതിന്റെ ഉദ്ദേശം ചളി വാരി ഏറ് അല്ലാതെ മറ്റെന്താണു്..

നെഹ്റു കുടുംബത്തിന്റെ അർപ്പണ മനോഭാവവും... നയതന്ത്ര ബുദ്ധിയും. സമ്പത്തും ... എന്തിനേറേ..... അവരുടെ ജീവനും ചോരയും ചിതറിയതു പോലും നമുക്കു വേണ്ടി ആയിരുന്നില്ലേ ?.


എന്റെ എളിയ ഇന്ത്യൻ ചരിത്രത്തിലുള്ള വെളിവ് ഹ്രസ്വമായി വിവരിക്കാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുകയാണ് ഇവിടെ..

നെഹ്റു കുടുംബത്തിന് എക്കാലത്തേയും വിമർശനം.........


കുടുംബ വാഴ്ച (Dynasty) എന്നതാണ്..Dynasty എന്നാൽ Seguence of powerfull

leaders in the Same family എന്നാണ്.

അതായത് ഒരേ കുടുംബത്തിൽ നിന്നും

തന്നെ കഴിവുറ്റ നേതൃപാഠവമുള്ള പരമ്പരയുടെ വാഴ്ച എന്നാണ്..

അപ്പോൾ ഒരു കുടുംബ വാഴ്ച (Dynasty) ഉണ്ടാവണമെങ്കിൽ...

*ആദ്യം ഒരു നല്ല കുടുംബം ഉണ്ടാവണം

* ആ കുടുംബത്തിൽ കഴിവുള്ളവർ വേണം

* അവർ നേതാക്കളും ആയിരിക്കണം

* പാരമ്പര്യമെന്നു പറയാൻ അതേ ജീനിൽ

പ്പെട്ട പാരമ്പര്യ ഗുണമുള്ള (inherited)

മുൻഗാമികളും ..പിൻഗാമികളും വേണം...

* ടാലന്റും അംബീഷ്യസും നയതന്ത്ര വീക്ഷ

ണവും കമാന്റിംഗ് പവറും സമർപ്പണ

മനോഭാവവും വേണം...


Nehru / Gandhi Dynasty

മേപ്പടി ഗുണമുള്ള ഏക കുടുംബം..

"നെഹ്റു" ...കുടുംബമല്ലാതെ മറ്റാരെയും കാണിക്കാൻ ഇന്ത്യയിൽ കിട്ടില്ലെന്ന്' അൽപം ഇന്ത്യൻ ഹിസ്റ്ററി പരതിക്കൊണ്ടു

തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു......


മോത്തിലാൽ നെഹ്റു:

ശുദ്ധ ബ്രാഹ്മണ കുലത്തിൽ കാശ്മീരി പണ്ഡിറ്റു കുടുംബത്തിൽ ജനിച്ച മോത്തിലാലിൽ നിന്ന് തന്നെ അതു നമുക്ക് തുടങ്ങാം....

The Wealthiest Self made Barrister എന്ന തുടക്കമാണ് മോത്തിലാൽ നെഹ്റുവിനെ കുറിച്ച് എനിക്ക് കിട്ടിയ ആമുഖം...

പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ച ആദ്യകാല ഇന്ത്യൻ യുവാക്കളിൽ ഒരാളായിരുന്നു അദ്ദേഹം ...


ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യത്തെ അഭിഭാഷകനായിരുന്നു മോത്തിലാലിന്റെ മുത്തച്ഛൻ ലക്ഷ്മീനാരായണൻ...

രാജസ്ഥാനിലെ ഖേത്രിയിലെ ദിവാനായിരുന്നു.. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരൻ

നന്ദലാൽ..

പിൽക്കാലത്ത് അലഹബാദ്

ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ഈ സഹോദരന്റെ മരണത്തോടെയാണു് മോത്തിലാൽ അലഹബാദ് ഹൈക്കോടതി അഭിഭാഷകനായി തുടർന്നതും അലഹബാദിൽ സ്ഥിരതാമസം

ആക്കിയതും.


1900 ലാണ് മോത്തിലാൽ ആനന്ദ് ഭവൻ എന്ന വലിയ വീട് സ്വന്തമാക്കിയത്..

നവഭാരതത്തിന്റെ ശിൽപിയായ പണ്ഡിറ്റ്

ജവഹർലാൽ നെഹ്രുവിന്റെ ജന്മസ്ഥലമാണ് അലഹബാദ്. അദ്ദേഹം ജനിച്ചു വളർന്ന ആനന്ദ് ഭവൻ എന്ന കുടുംബ വീട്... ഇന്ത്യൻ നാഷണൽ

കോൺഗ്രസ്സിന്റെ ആസ്ഥാനമായി കാലങ്ങളായി പ്രവർത്തിച്ചിരുന്നു...

പിൽക്കാലത്ത് അത് രാജ്യത്തിന് തന്നെ സമർപ്പിക്കുകയാണ് ഉണ്ടായത്...


1909 ൽ ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ പ്രൈവി കൗൺസിലിൽ അഭിഭാഷകനായി മോത്തിലാൽ ജോലി കിട്ടി പോകുമ്പോൾ......


ബ്രാഹ്മണർ സമുദ്രം മുറിച്ചു കടന്ന് യാത്ര ചെയ്താൽ ബ്രാഹ്മണ്യം നഷ്ടപ്പെടുമെന്നും പിന്നീട് അത് തിരിച്ചു കിട്ടാൻ ധാരാളം കർമ്മങ്ങൾ അനുഷ്ഠിക്കണം എന്നുമുള്ള വിശ്വാസം

ബ്രാഹ്മണ സമൂഹം വച്ചു പുലർത്തിയ കാലഘട്ടമായിരുന്നു...


1918 ൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച മോത്തിലാൽ 2 തവണ കോൺഗ്രസ്സിന്റെ

പ്രസിഡന്റാവുകയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും മറ്റും ഭാഗമായി പല തവണ ജയിലിലാവുകയും ചെയ്തിരുന്നു .


കോൺഗ്രസ്സിൽ ജവഹർലാൽ നെഹ്രുവിന്റെ രംഗപ്രവേശത്തോടെ മോത്തിലാൽ സ്ഥാനമൊഴിഞ്ഞു.

കോൺഗ്രസ്സിന്റെ നേതൃത്വം പിതാവിൽ നിന്നും പുത്രനിലേക്കു കൈമാറുന്നത്

രാജ്യം സന്തോഷത്തോടെ കണ്ടു...


ഇന്ത്യയുടെ രാഷ്ട്ര ശിൽപിയായി ഗാന്ധിജി കണ്ടെത്തിയ ജവഹർലാൽ നെഹ്റു ...

മോത്തിലാലിന്റെ പുത്രനാണു്....

സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയ ഇന്ദിരാ ഗാന്ധി അദ്ദേഹത്തിന്റെ പൗത്രിയും മറ്റൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രപൗത്രനുമായിരുന്നു.


ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്സ് പ്രസിഡന്റായി തിളങ്ങിയത് പ്രപൗത്രൻ രാജീവ് ഗാന്ധിയുടെ പത്നി സോണിയാാ ഗാന്ധിയാണ്...

ഇപ്പോഴത്തെ കോൺഗ്രസ്സ് പ്രസിഡന്റും..

രാഹുൽ ഗാന്ധി... രാജീവ് ഗാന്ധിയുടെ പുത്രനാണ്........


യു പി യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മകളുമാണു്...

മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ധിരാഗാന്ധി തുടങ്ങി നെഹ്രു കുടുംബം മൊത്തം സ്വാതന്ത്ര്യ

സമരത്തിൽ പങ്കെടുത്തവരും അതിനുവേണ്ടി ജയിലിൽ കിടന്നവരുമാണ്....

ആ കുടുംബത്തിലെ ഇന്ദിരാജിയും...

രാജീവ്ജിയും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ്.....


നെഹ്റു

ഫ്യൂഡൽ അധികാര ബന്ധങ്ങളിൽ നിന്നും മോചനം നേടാത്ത ഇന്ത്യയിലാണ് നെഹ്രു തന്റെ ജനാധിപത്യ നിർമ്മാണത്തിന് തുടക്കം കുറിച്ചത്...


ബ്രിട്ടീഷ് ഇന്ത്യ....

പട്ടിണി, ദാരിദ്ര്യം, നിരക്ഷരത, അനാരോഗ്യം ഇവയെല്ലാം ബാക്കിവെച്ചാണ് ബ്രിട്ടീഷുകാർ

അന്ന് ഇന്ത്യ വിട്ടത്...


സ്വതന്ത്ര ഇന്ത്യയിൽ നെഹ്റു ആദ്യം നേരിടേണ്ടി വന്നത്.....

നൂറുക്കണക്കിന് നാട്ടു രാജ്യയങ്ങളായി വിഘടിച്ചു പരസ്പരം കുടിപ്പകയുമായി പോരടിക്കുന്ന നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന വളരെ ദുഷ്ക്കരമായ ദൗത്യം ആയിരുന്നു.

RSS നെ പോലുള്ള സംഘടനകളൾ ഇന്ത്യയെ ബാധിച്ച മാരക രോഗങ്ങളിൽ ഒന്നാണെന്നും..... ഇത്തരം സംഘടനകൾ

ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണി

എന്നറിഞ്ഞിട്ടും ആർഎസ്എസു

കാരനായ എ.ബി.വാജ്പേയിയെ വ്യക്തി

പരമായി കണ്ടത് ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയും നേതൃഗുണവുമുള്ള ആളായിട്ടാണ്.


“എന്നെ വെറുതെ വിടരുത്” എന്ന് മാധ്യമങ്ങളോട് പറയുന്ന ഒരു പ്രധാനമന്ത്രിയിൽ നിന്ന് “മാധ്യമങ്ങൾക്ക് എന്തും പറയാനുള്ള അവകാശമില്ല” എന്ന മുന്നറിയിപ്പ് നൽകുന്ന മറ്റൊരു പ്രധാനമന്ത്രിയിലേയ്ക്കുള്ള ദൂരം ...


ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതികേട് എവിടെ എത്തി നിൽക്കുന്നു എന്ന

സൂചനയാണ് നൽകുന്നത്...


നെഹ്റുവിന്റെ സംഭാവനകൾ ഏറേയാണ്..


സ്വാതന്ത്ര്യ സമരനായകൻ, ഭരണാധികാരി, എഴുത്തുകാരൻ, ചരിത്രകാരൻ, അഭിഭാഷകൻ, ചിന്തകൻ, ജനാധിപത്യ വിശ്വാസി, ശാസ്ത്ര കുതുകി, കലാസ്നേഹി, രാജ്യതന്ത്രജ്ഞൻ തുടങ്ങി അനവധി വിശേഷണങ്ങൾ കൂടാതെ...


സ്വാതന്ത്ര്യ സമരത്തിലെ സജ്ജീവത,

ഭരണഘടന നിർമ്മാണ സഭയിലെ സാന്നിദ്ധ്യം, രാഷ്ട്ര പുനർ നിർമ്മാണത്തിലെ പങ്കാളിത്തം...

ഈ മൂന്നിലും നെഹ്റുവിന്റെ സേവനങ്ങൾ ഇന്ത്യാ ചരിത്രത്തിൽ സമാനതകൾ

ഇല്ലാത്തതാണ്.


നെഹ്റു ആവിഷ്കരിച്ച പഞ്ചവത്സര പദ്ധതി നാം വികസനത്തിന്റെ പാതയാക്കി ബഹുദൂരം സഞ്ചരിച്ചു് നേട്ടം കൈവരിച്ചിട്ടുണ്ടു്....

നെഹ്റുവിന്റെ യൗവ്വനം മുഴുവനും ചെലവഴിച്ചത് സ്വാതന്ത്ര്യ സമര പോരാട്ടത്തിനായിരുന്നു.35 വർഷത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ 10 വർഷത്തോളം നെഹ്റു ബ്രിട്ടീഷ്കാരന്റെ ജയിലിലാണ് ജീവിച്ചത്.

പ്രതിപക്ഷ ബഹുമാനം:

പ്രതിപക്ഷ ബഹുമാനവും പരിഗണനയും നെഹ്റു അന്ന് ഏറെ നൽകിയിരുന്നു.


“I may be speaking broken English, but not the broken truth” എന്ന് പറഞ്ഞു കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരുടെ അതിജീവന പ്രശ്നങ്ങൾ ലോക്സഭയിൽ ഉന്നയിക്കുകയും സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്ന പ്രതിപക്ഷ നേതാവ് എ.കെ. ഗോപാലനെ പോലും ക്ഷമയോടെ കേൾക്കാൻ നെഹ്റുവിന് കഴിഞ്ഞിരുന്നു.

എ.കെ. ഗോപാലന്റെ പ്രസംഗം കേൾക്കാൻ കോണ്ഗ്രസ് എംപി മാരെ നെഹ്റു എപ്പോഴും പ്രേരിപ്പിക്കാറുമുണ്ടായിരുന്നു..


നെഹ്റു ആരിൽ നിന്നും ഒരിക്കലും ഒളിച്ചോടുന്ന കൂട്ടത്തിൽ അല്ല.

പ്രതിപക്ഷ പാർട്ടികൾ തുടച്ചു നീക്കപ്പെടേണ്ടവരെന്ന് ഒരിക്കലും നെഹ്രുവിന് തോന്നിയുമില്ല.


1957-ൽ ആദ്യമായി പാർലിമെന്റിലെത്തിയ

വാജ്പേയി തന്റെ കന്നി പ്രസംഗത്തിൽ തന്നെ നെഹ്റുവിനെ വിമർശിച്ചു പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് ആദ്യമായി കയ്യടിച്ചത് നെഹ്റുവാണു്

എന്നത് ചരിത്രമായിരുന്നു .


ഇന്ത്യയുടെ നവശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ഓർമ്മകൾ പോലും

ഇല്ലാതായാലേ..... കോൺഗ്രസ്

ഇല്ലാതാവൂ.. എന്ന്...

അന്ന് പേടിച്ച് മാപ്പെഴുതി കൊടുത്ത്

ബ്രിട്ടീഷ് കാരന്റെ പാദസേവ ചെയ്ത

ഫാസിസ്റ്റുകൾക്ക് അറിയാം...


നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി

യെക്കുറിച്ചുള്ള

[ "മഹാത്മ" എന്ന നാമ വിശേഷണത്തിന്റെ ഉപജ്ഞാതാവ് രവീന്ദ്രനാഥ് ടാഗോർ ആണ്.]

ഓർമ്മകൾ പോലും വിസ്മരിക്കപ്പെടും.....

എന്ന് ആൽബർട്ട് ഐൻസ്റ്റീൻ നമ്മെ ഓർമ്മപ്പെടുത്തിയതിന്റെ പൊരുൾ..

ലക്ഷണമൊത്തല്ലേ ഇപ്പോൾ വരുന്നത്...രാഷ്ട്ര പിതാവിനെ കൊന്ന ആളുടെ പ്രതിമയുണ്ടാക്കി......

നമ്മെ നയിക്കുന്നവർ തന്നെ അതിൽ

പുഷപ്പാർച്ചന നടത്തി പൂജിക്കുന്നതും...

പോരാഞ്ഞിട്ട്..ഇപ്പോഴും പ്രതീകാത്മകമായി

ഗാന്ധിജിയെ വെടിവെച്ചു കൊന്നു കൊണ്ടിരിക്കുകയാണു്.....


അതിനെ പ്രതിരോധിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന ഭരണ കൂടത്തേയുമാണ് ഇന്നു നാം കാണുന്നത്...


1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാനും....പെട്ടെന്ന് രോഗബാധിതൻ ആവാനും കാരണം...താൻ ഏറെ വിശ്വാസം

അർപ്പിച്ചിരുന്ന ചൈനയുടെ ചതിയെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നു..


ചൈനയുടെ ഇന്ത്യയിലേക്കുള്ള കടന്നു കയറ്റ സമയത്തെ നെഹ്റുവിനെക്കുറിച്ച്

വാജ്പേയി ഇങ്ങനെ പറയുകയുണ്ടാായി....

"I remember I once saw him very angry during the days of the Chinese aggression... "

[ ചൈനാ ആക്രമണത്തിന്റെ ദിനങ്ങളിൽ ഞാൻ അദ്ദേഹത്തിനെ വളരെ കോപ

കുലനായി കണ്ടിരുന്നു. ]

ഇന്നും അവിശ്വാസത്തിന്റെ ആയുധം ആവനാഴിയിൽ ഒളിപ്പിച്ചു വെച്ച് തന്നെയാണ് ചൈനയും ഇന്ത്യയും...

ഇന്ത്യ... ഭൂട്ടാൻ.... ചൈന.... മൂന്നും കൂടിയ ഈ അതിർത്തി മുക്കിൽ പരസ്പരം മുഖാമുഖം നോക്കി പോരിനുള്ള കോപ്പും കാത്താണു് ചുംബി താഴ്വരയിലെ പീഠഭൂമിയായ ദോക്ലാം നിൽക്കുന്നതെന്ന് തോന്നിപ്പോകു ...

"ഇന്ന് കാലിന്നടിയിലെ മണ്ണു ചോർന്നാൽ

തിരഞ്ഞെടുപ്പ് പരാജയം ഭയന്ന്

അതിർത്തിയിൽ യുദ്ധം ഉണ്ടാക്കൽ

ഭരണാധികാരികളുടെ ഒരു തന്ത്രമാണെന്ന"

പ്രശസ്ത സാഹിത്യകാരൻ ഒ.വി.വിജയന്റെ

വാക്കുകൾ അന്വർത്ഥമാകുകയാണ്.

1964-ൽ നെഹ്റു വിട പറഞ്ഞപ്പോൾ ഹിന്ദു ആചാര പ്രകാരമുള്ള ശവസംസ്ക്കാര

ചടങ്ങിനെത്തിയത് പതിനെഞ്ച് ലക്ഷത്തോളം ജനങ്ങളായിരുന്നു...

അന്ന് വാജ്പേയിയുടെ അനുശോചന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു...

"The leader is gone, the followers remain. The sun has set, now we have to find our way by the light of the stars ........"

[നമ്മുടെ നേതാവ് യാത്ര പറഞ്ഞു

പോയിക്കഴിഞ്ഞു.. ആ സൂര്യൻ അസ്തമിച്ചു. ഇനിയുള്ള നമ്മുടെ

സഞ്ചാര വഴികളിലെ വെളിച്ചം

ശേഷിച്ച നക്ഷത്ര തിളക്കങ്ങൾ

മാത്രം...]

മായ്ക്കാനാവാത്ത മഹത്വമാണ് നെഹ്റു വിന്റേതെങ്കിലും..... നെഹ്റുവും...

നെഹ്റൂവിയൻ ഓർമ്മകളും തുടച്ചു മാറ്റി വിസമൃതിയിലാഴ്ത്താൻ കുടിലമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.. കാരണംം...

നെഹ്റുവിന്റെ ഓർമ്മകൾ നില നിൽക്കുന്നിടത്തോളം കോൺഗ്രസ്സിനെ

ഇല്ലാതാക്കാൻ കഴിയില്ല എന്നു മനസ്സിലാക്കി... നെഹ്റു സ്മരണ തുടച്ചു നീക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

ലണ്ടനിൽ പോലും.... നെഹ്റുവിന്റെ പ്രതിമകൾ സ്ഥാപിച്ചപ്പോൾ....

നെഹ്രുവിന്റെ ജന്മസ്ഥലമായ അലഹബാദിലെ അദ്ദേഹം ജനിച്ചു

വളർന്ന വീടായ ആനന്ദ ഭവന് മുന്നിലുള്ള

പ്രതിമ ഇപ്പോഴത്തെ ഭരണക്കാർ നീക്കം ചെയ്തു.അതും.... അതേ റോഡിൽ തൊട്ടടുത്ത് വെറും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള ദീൻ ദയാൽ ഉപാദ്ധ്യായയുടെ പ്രതിമ നിലനിർത്തി കൊണ്ടു തന്നെ......

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും

ശിൽപിയുമായ നെഹ്രുവിനേയും.....

എന്നതിലുപരി ഇന്ത്യക്കാരെ മൊത്തം

അപമാനിക്കുന്നതിന് തുല്യമായിരുന്നു അത്....

നെഹ്റുവിനേക്കാൾ അവർ മഹത്വം കൽപിച്ച ദീൻ ദയാൽ ഉപാദ്ധ്യായ യെക്കുറിച്ച് അറിയാൻ എനിക്കും കൗതുകം തോന്നി... അതിനായി ഞാൻ പരതുകയായി...

അദ്ദേഹത്തെ ഒട്ടും വില കുറച്ചു കാണാൻ ശ്രമിക്കുകയല്ല.... നേടിയ അറിവ്

പകർത്തുകയാണ്....

തെറ്റുണ്ടെങ്കിൽ തിരുത്താം....

അദ്ദേഹത്തെ കുറിച്ച് വായിച്ചപ്പോൾ

ഒരു യത്തീം (അനാഥ ബാലൻ ) എന്ന സഹതാപം എനിക്കുണ്ടായി.. അല്ലെങ്കിലും അദ്ദേഹം ഇതിനുത്തരവാദിയും അല്ലല്ലോ..

ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജനന മരണ കാലഘട്ടം 1916 - 1968 ലായിരുന്നു.

1939-ൽ കാൺപൂരിലെ സനാതന ധർമ്മ

കോളേജിൽ നിന്ന് ബി.എ. ബിരുദം എടുത്തു. ആഗ്രയിലെ സെന്റ് ജോൺസ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല.

1937-ൽ തീവ്ര ഹിന്ദു സംഘടനയായ ആർ.എസ്.എസിൽ ചേർന്നു. 1942-ൽ

മുഴുസമയ ആർ.എസ്.എസ് പ്രവർത്തകൻ... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തീരെ പങ്കില്ല.....

1968 ഫെബ്രുവരി 11ന് യു.പിയിലെ

മുഗൾസരായി റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു കണ്ടു..

പുലർച്ചെ 3.45ന് സ്റ്റേഷനിൽ നിന്ന് 150 യാർഡ് അകലെ 1276 എന്ന നമ്പർ രേഖപ്പെടുത്തിയ ഇലക്ട്രിക് പോസ്റ്റിന് താഴെ ദീൻ ദയാൽ ഉപാദ്ധ്യായയുടെ

മൃതശരീരം അനാഥമായി കണ്ടെത്തുകയായിരുന്നു.....

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ദീൻദയാലിനെ കുറിച്ചുള്ള അധ്യായങ്ങൾ

വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി...

ഒപ്പം രാഷ്ട്രശിൽപി ആയ നെഹ്രുവിനെ തഴയപ്പെടുകയും ചെയ്തു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക്

സമാനമായ സ്ഥാനത്തേക്ക് ദീൻദയാലിനെയും ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ

നടക്കുന്നത് ....

ഈ മഹാന്റെ പ്രതിമ അവിടെ നിലനിർത്തിയതിൽ പരാതിപ്പെടുകയല്ല..

ലോകം ആദരിക്കുന്ന നെഹ്റുവിലെ മഹത്വം തൊട്ടറിയാനുള്ള സെൻസ്

ഇതു ചെയ്തവർക്ക് ഇല്ലാതായല്ലോ...

എന്ന് വേവലാതിപ്പെടുക മാത്രം ചെയ്യുകയാണ്..


ഇന്ദിരാ പ്രിയദർശിനിആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധി...

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്..

1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി...

1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും ആയി...

1984 ഒക്ടോബർ 30-ന് സിഖ് വംശജരായ

തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.


രാജീവ് രത്ന ഗാന്ധി"ഇന്ദുവിന് ഇന്നൊരു ആൺകുട്ടി ജനിച്ചു... ഇരുവരും സുഖമായിരിക്കുന്നു... ഞാനൊരു മുത്തച്ഛനായി..."

രാജീവ് ജനിച്ച ദിവസം ജവഹർലാൽ നെഹ്രു തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത് അങ്ങിനെയാണ്

എയർ ഇന്ത്യയുടെ വൈമാനിക

ജീവനക്കാരനായിരുന്നു... ഇന്ദിരയുടെ

മൂത്ത മകൻ രാജീവ്....

നാല്പതാമത്തെ വയസ്സിൽ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി ആയി... അങ്ങിനെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടവും കൈവരിച്ചു. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു.

രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയ സാങ്കേതിക വിദ്യാരംഗത്തുമെല്ലാം... പുതിയ ആശയങ്ങൾ നടപ്പിലാക്കി...

ഇന്ത്യൻ വംശജനായ ഗുജറാാത്തിൽ

ജനിച്ച... ഒഡീഷ്യക്കാരനായ

ഒരു ആശാരിയുടെ മകനായ........

സാം പിത്രോഡ എന്ന സത്യനാരായൺ

പിത്രോഡയെ.... ഇന്ത്യയിലേയ്ക്ക് മടക്കി കൊണ്ടുവന്നത് രാജീവ് ഗാന്ധി ആയിരുന്നു.

ചിക്കാാഗോയിൽ സെറ്റിൽഡ് ആയ സാം പിത്രോഡയെ 1984-ൽ രാജീവ് ഗാന്ധി..താൻ പങ്കെടുത്ത സാം പിത്രോഡയുടെ ഇന്ദിരാജിയുമായുള്ള കൂടിക്കാഴ്ചയിൽ കണ്ടെത്തിയതാണ്...

സാം പിത്രോഡ അക്കാലത്ത് ഇന്ത്യയിൽ ടെലിക്കോം വിപ്ലവം തീർക്കുന്നതിൽ

നെടുനായകത്വം വഹിച്ച ആളാണ്.

ഇന്ത്യയിലേക്ക് കമ്പ്യൂട്ടറുകൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് രാജ്യം ആദ്യം ഒർക്കേണ്ട പേരാണ് സാം പിത്രോഡ.

ഇന്ത്യയിലെ ആശയ വിനിമയ വിപ്ലവത്തിന്

നാന്ദി കുറിച്ചതും അദ്ദേഹമാണു്...

1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി. ഇതീവ്രവാദികളാൽ വധിക്കപ്പെട്ടു...

ഈ വലിയ മനുഷ്യനെക്കുറിച്ച് "എന്റെ ജീവൻ നിലനിൽക്കാൻ കാരണക്കാരൻ രാജീവ് ഗാന്ധി " ആണെന്ന് ഒരിക്കൽ വാജ്പേയി തന്നെ പറഞ്ഞിരുന്നു.


രാഹുൽ ഗാന്ധി:ഇപ്പോഴത്തെ കോൺഗ്രസ്സ് [എ ഐ സി സി ]

പ്രസിഡന്റാണ്. അമേഠിയിൽ നിന്ന് രണ്ട് തവണ എം പി ആയ രാഹുൽ ഭാവി പ്രധാനമന്ത്രി എന്ന പ്രതീക്ഷയുണർത്തുന്നു.

സുരക്ഷാ കാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിട്ടുണ്ട്. വിദേശത്തു നിന്നും പഠനം കഴിച്ച രാഹുൽ

പ്രശസ്തിയും ഭീഷണിയും കാരണം

അവിടെ ഗാന്ധി എന്ന നാമം മറച്ചു അപരനാമത്തിലാണ് അറിയപെട്ടിരുന്നതു പോലും.....


വിദ്യാഭ്യാസവും യോഗ്യതകളും

* BA - ഡോറിൻ കോളേജ് - ഫ്ലോറിഡ

* എം.ഫിൽ - Cambridge Trinity ഇംഗ്ലണ്ട്

*Worked in UK _ 3 years

* started "Backopട Service pvt Ltd ' own co.

* ലൈസൻസുള്ള പൈലറ്റ്

* അകിടോയിൽ ബ്ലാക്ക് ബെൽറ്റ്

* പരിശീലനം ലഭിച്ച ഷാർപ്പ് ഷൂട്ടർ

ഏറെ സവിശേഷതകളും അനുഭവ സമ്പത്തും നിറഞ്ഞ വ്യക്തിത്വം തന്നെ..


ദൂസരാ....ഗാന്ധി [ പ്രിയങ്ക ]

"ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഇന്ദിര"

അല്ലെങ്കിൽ ദൂസര ഗാന്ധി [ മറ്റൊരു ഇന്ദിരാഗാന്ധി ] എന്നാണ് യു .പി ക്കാർ

ഇപ്പോൾ പ്രിയങ്കാ ഗാന്ധിയെ

സംബോധന ചെയ്യുന്നത്..ഇന്ദിരാഗാന്ധിയുമായുള്ള രൂപ സാദൃശ്യം അണികളുടെ വാക്കുകളിലും മാധ്യമങ്ങളിലും നിറഞ്ഞു കവിഞ്ഞു.

നീണ്ട മൂക്കും വിടർന്ന കണ്ണുകളും ഇന്ദിരയുടെ ഹെയർ സ്റ്റൈലും ഒപ്പം മായാത്ത പുഞ്ചിരിയുമായി എത്തിയ പ്രിയങ്ക, ഇന്ദിരയെ ഓർമിപ്പിക്കുകയാണ്.....

ചെറുതെങ്കിലും ആ ഉറച്ച വാക്കും മൂക്കും ഇന്ദിരയുടെ ഓർമ്മ പുതുക്കുന്നു.

നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.....രാഹുലും പ്രിയങ്കയും പിറന്നു വീണതു തന്നെ രാഷ്ട്ര മീംമാസകളും

നയതന്ത്ര ചർച്ചകൾക്കും നടുവിലാണ്...ഒപ്പം ഉയർന്ന വിദ്യാാഭ്യാസ യോഗ്യതകളും അനുഭവങ്ങളും.....

വാജ്പേയി നെഹ്റുവിന്റെ അനുശോചന പ്രസംഗത്തിന്നിടയിൽ സൂചിപ്പിച്ചത് ഒരിക്കൽ കൂടെ ആവർത്തിക്കട്ടെ ..

"The leader is gone, the followers remain.

The sun has set, now we have to find our way

by the light of the stars ........"

"നമ്മുടെ നേതാവ് യാത്ര പറഞ്ഞു

പോയിക്കഴിഞ്ഞു.. ആ സൂര്യൻ അസ്തമിച്ചു. ഇനിയുള്ള നമ്മുടെ

സഞ്ചാര വഴികളിലെ വെളിച്ചം

ശേഷിച്ച നക്ഷത്ര തിളക്കങ്ങൾ

മാത്രം."

ഈ വാക്കുകളിലെ സ്റ്റാർസ് തന്നെയല്ലേ..... ഇന്ദിരയും...രാജീവും... പൊലിഞ്ഞു പോയെങ്കിലും ഇനി ബാക്കിയുള്ള നക്ഷത്ര തിളക്കങ്ങളല്ലേ.....രാഹുലും... പ്രിയങ്കയും.....

ഇവരെ സംരക്ഷിക്കുന്ന ഉത്തരവാദിത്വ

മെങ്കിലും നമുക്ക് ഏറ്റെടുത്തു കൂടെ......

ഇന്നത്തെ ഈ ഫാസിസ്റ്റ് അഭിനവ

ജാലിയൻ വാലാബാഗ് യുഗത്തിൽ നിന്നും

ഇന്ത്യയെ രക്ഷിക്കാൻ...


വയനാട് !

രാഹുലിന്റേയും .....പ്രിയങ്കയുടേയും....

അച്ഛൻ രാജീവ് ഗാന്ധിയുടെ ഓർമ്മകളുറങ്ങുന്ന മണ്ണാണു വയനാട് !

1991 മേയ് 30-നു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം രാജ്യത്തുടനീളം പര്യടനം നടത്തി തിരുനെല്ലിയിൽ എത്തിച്ചു പാപനാശിനിയിലെ നീരുറവയിൽ ഒഴുക്കിയത് ലീഡർ കെ. കരുണാകരൻ

ആയിരുന്നു...


നെഹ്റു കുടുംബത്തിനും..... ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കും വോട്ട്

രേഖപ്പെടുത്താൻ കിട്ടുന്ന അസുലഭ അവസര ലബ്ദിയുടെ സന്തോഷ

ആരവത്തിലാണു് വയനാട്ടുകാർ.......

പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത വയനാട്ടിലേക്കു തന്നെ സ്ഥാനാർത്ഥിയായി രാഹുലും ഒപ്പം പ്രിയങ്കയും എത്തിയിരുന്നു.....ഒരപാടു പറയാൻ തിളക്കുന്നുണ്ടെങ്കിലും

ഈ വേനൽ ചൂട് നിങ്ങളേയും എന്നെയും

മയക്കി തളർത്തുകയല്ലേ....

നിർത്തുന്നൂ....... ...................ശുഭം............

.........🙏..........

Yakoob Rachana Nandi.......✍️

എം.കെ. യാക്കൂബ്

രചന
331 views0 comments

Recent Posts

See All
Post: Blog2_Post
bottom of page