No men Village
Updated: Aug 23, 2021
ആണുങ്ങളില്ലാത്ത ദേശത്തെ രാജാത്തിമാർ......
ത്രിശങ്കു സ്വർഗ്ഗത്തെ അല്ലിറാണിമാർ...
ത്രിശൂലമില്ലാത്ത ഭദ്രകാളികൾ....
ആണുങ്ങളില്ലാത്ത ദേശത്തെ തമ്പ്രാട്ടിമാർ...
അല്ലിറാണി പോലത്തെ രാജാത്തികൾ...
ആഫ്രിക്കൻ രാജ്യമായ... കെനിയയുടെ വടക്കുഭാഗത്തുള്ള "സംബുറു" എന്ന വില്ലേജിലെ...
മുള്ളുവേലി കൊണ്ടു് മതിൽ കെട്ടി.... പുരുഷമ്മാർക്ക് പ്രവേശനം നിരോധിച്ച .... സ്ത്രീകൾ മാത്രമുള്ള...
No men village..
എന്ന ദേശമാണ്...."ഉമോജ"
റിബേക്കാ...ലോലോസോളി...അവിടുത്തെ തറവാട്ടമ്മയാണ് (matriarch) ....
അതായത്.. ഉമോജ എന്ന.. തറവാടു ഭരിക്കുന്ന... മൂപ്പമ്മാർ ഇല്ലാത്ത... ദേശത്തെ മൂപ്പത്തി....റിബേക്കാ...
ഇവർ 1990-ൽ ഇതു സ്ഥാപിച്ചതിനു പിന്നിലൊരു കഥന കഥയുണ്ട്.....
സംബുറുവിലെ സമ്പ്രദായങ്ങളെന്നാൽ...
പുരുഷന് നാലും അഞ്ചും ഭാര്യമാരുണ്ടാവും...
[ even Christian dominated area]
ശൈശവ വിവാഹം ഒരു സാമ്പ്രദായിക
നാട്ടാചാരവുമാണ്...... ( ചേലാകർമ്മം) ഒമ്പത് വയസ്സുകാരിക്ക്
പ്രായമേറിയ അജയ്യനായ ഒരു
പുരുഷനായിരിക്കും താൽക്കാലിക ആദ്യഭർത്താവ് ...
അതിൽ ഗർഭിണിയാവാൻ പാടില്ലെന്ന് മാത്രമല്ല...
ഇനി അഥവാ ആയാൽ അത് അലസിപ്പിക്കുകയും ചെയ്യും..
അപ്രകാരം വിവാഹിതയായ മെമൂസി എന്ന കുട്ടി പറഞ്ഞത്....
അവൾക്ക് 11 വയസ്സുള്ളപ്പോൾ..... ഒരു 57 വയസ്സുകാരനെയാണ് വിവാഹം കഴിക്കേണ്ടി വന്നതും.... അതിന് ശേഷം അവിടുന്ന് ഓടി രക്ഷപ്പെട്ട്....
തന്നെപ്പോലുള്ളവരുടെ ശരണ
കേന്ദ്രമായ ഉമോജിലെ മുള്ളുവേലിക്കുള്ളിൽ അഭയം പ്രാപിച്ചതാണെന്നുമാണ്.....
സ്ത്രീ പീഠനവും...
തട്ടിക്കൊണ്ടു പോക്കും....
തട്ടിപ്പും.. ശൈശവ ലൈംഗിക അസഹ്യതയും...സംബുറുവിൽ സർവ്വസാധാരമാണ്....
അതിനെയൊക്കെ അതിജീവിക്കാൻ വേണ്ടിയാണ്...
നാട്ടു വില്ലന്മാരുടേയും.. പട്ടാളക്കാരുടേയും... ലൈഗിംക അതിക്രമത്തിന് വിധേയരായ 15 വനിതകൾ ഒത്തുചേർന്ന്.... റിബേക്ക എന്ന മൂപ്പത്തിയുടെ
നേതൃത്വത്തിൽ "ഉമോജ " എന്ന വില്ലേജ് രുപീകരിച്ചത്...
അതിലൊരു...ജെയിൻ എന്ന വനിതയുടെ
അനുഭവ കഥ പറയാം......
തൻ്റെ ഭർത്താവിൻ്റെ അമ്മയോടും......
പിന്നീട് ഭർത്താവിൽ നിന്നു തന്നെയും.... താൻ അനുഭവിച്ച പീഢന കഥ...
മൂന്നു ബ്രിട്ടീഷ് പട്ടാളക്കാരുടെ ക്രൂര ബലാത്സംഗത്തേയും.... അതിലേറ്റ പരുക്കുകളും കാണിച്ച് സങ്കടപ്പെട്ടു താൻ ഭർത്താവിനോട് പറഞ്ഞതു....
അയാൾ അതു കേട്ട ശേഷം......
ചൂരലെടുത്ത് ക്രൂരമായി മർദ്ദിച്ച് അവശയാക്കി.. തന്നെ അവിടുന്ന് ഇറക്കിവിട്ട കഥയാണ് വിവരിച്ചത്.....
ശൈശവ ലൈംഗിക ചൂഷണത്തിനും.... അക്രമത്തിനും ഇരയായി ഗർഭിണികളാവുന്ന
കുട്ടികളും.....
ഭർത്താവ് ഉപേക്ഷിച്ചവരും...
ഭർത്താവിനെ ഉപേക്ഷിച്ച സ്ത്രീകളും... പെൺകുട്ടികളും....
പ്രതികാര-വാഞ്ഛയുമായി ഒടുവിലഭയം തേടുന്നത്.... സ്ത്രീകളുടെ സുരക്ഷിത സ്വർഗ്ഗമായ ഉമോജ എന്ന ഈ വില്ലേജിലാണ്....
മുളകൾ കൊണ്ടും.. ചുള്ളിക്കമ്പുകൾ കൊണ്ടും.. ഉണ്ടാക്കിയ കുടിലുകളിലെ.....
ചാണകം തേച്ചു മിനുക്കിയ നിലത്ത് പുല്ലു പായയിൽ ഇരുന്ന്.....
ആഭരണങ്ങൾ സഞ്ചാരികൾക്ക് വിൽക്കാൻ വേണ്ടി നിർമ്മിക്കുന്നതിൽ വ്യാപൃതരായ
ഇവർ....
അരിഷ്ടിച്ച് ജീവിതം നയിക്കുന്നവരാണ്......
പുറത്തു നിന്നും വരുന്ന സഞ്ചാരികളെ ഇവർ വരവേൽക്കുന്നതു തന്നെ... പാട്ടും നൃത്തവുമായിട്ടാണു്...
വിശ്രമ വേളകളിൽ... സൊറ പറച്ചിലും... കളിയും ചിരിയും... നൃത്തവുമൊക്കെയായി...
നല്ല നേരംപോക്കോടെ... ആസ്വദിച്ചുള്ള
ജീവിതവുമായി പോകുന്നവണ്.........
പക്ഷെ.. തോമാച്ചോ..... No men village... ആയതു കൊണ്ട് ആണുങ്ങളെ അങ്ങോട്ടടുപ്പിക്കില്ല.....
നല്ല എകരവും.. ബലവുമുള്ള സംബുറുക്കാരായ പെണ്ണുങ്ങളുടെ തഴമ്പിച്ച കയ്യിൽ.... തൃശ്ശൂലങ്ങൾക്ക് പകരം ...നീളമുള്ള കമ്പുകളാണ്..... പ്രതിരോധത്തിനെന്നോണം കയ്യിലുള്ളത്.....
ആണുങ്ങളിൽ നിന്നേറ്റ മർദ്ദനങ്ങളുടെ ഓർമ്മകളിൽ പുളഞ്ഞ ക്രോധത്താൽ....
ശോഭവർണ്ണാഭമായ വദന ഭാവവുമായി പ്രതികാര ദാഹിനികളെ പോലുള്ള അവരുടെ കാത്തിരിപ്പ് പേടിച്ച്....
പുരുഷന്മാർ ആരും തന്നെ പകൽ അങ്ങോട്ടു എത്തി നോക്കുക പോലും ചെയ്യാറില്ലെന്നാണ്....
ജൂലി ബിൻഡൽ എന്ന സ്ത്രീവിമോചനവാദ
പ്രചാരണ പ്രവർത്തക..... 2015 ആഗസ്റ്റ് 16ന് ഉമോജ (Umoja) സന്ദർശിച്ചപ്പോൾ കണ്ടത്....
അവിടുത്തെ മൊത്തം ജനസംഖ്യയായ 47 സ്ത്രീകളും 200 കുട്ടികളും എന്ന.....
കുട്ടികളെന്നാൽ.... മുലയൂട്ടു പ്രായം തൊട്ട്...
വലിയ കുട്ടികൾ വരേ... ഉണ്ടെന്നതാണ് അവിടുത്തെ കാഴ്ച്ച.....
പുരുഷമ്മാരെ ട്രെസ്സ്പാസ്സേഴ്സ് ആയി അകറ്റി നിറുത്തിയിടത്ത്..... ഈ ജനസംഖ്യാ വർദ്ധനവ് എങ്ങിനെയാ... സാദ്ധ്യമാകുതെന്നായിരിക്കും...?
അതിലൊരു പെൺകുട്ടി പറഞ്ഞു..
"ഞങ്ങൾക്ക് ആണുങ്ങളെ ഇഷ്ടമാണ്...
ഞങ്ങൾക്കും കുട്ടികളെ വേണമല്ലോ...
പുരുഷന്മാർക്ക് ഇവിടുത്തേക്ക് അനുവാദമില്ലെങ്കിലും.....
കല്യാണം കഴിച്ചില്ലേലും.... വില്ലേജിന് പുറത്ത് പോയി ഞങ്ങൾ ഗർഭിണികളാവും...."
ഉമോജയിലെ മറ്റൊരു ചെറുപ്പക്കാരി പറഞ്ഞത്.....
"ഞാൻ കല്ല്യാണം കഴിച്ചിട്ടില്ല.... എന്നാലും
വിത്യസ്ത തന്തമാരുടേതായി
എനിക്ക് അഞ്ച് മക്കളുണ്ട്.....
അവിവാഹിത പ്രസവിക്കുക എന്നത് ഞങ്ങളുടെ ഗോത്ര സംസ്ക്കാരത്തിന് യോജിച്ചതല്ല.... എങ്കിലും
കുട്ടികളില്ലാത്ത ദുരവസ്ഥയിൽ നമ്മൾ ഒന്നുമല്ലാതാവില്ലേ... " എന്നാണ് !
അടുത്ത വില്ലേജിലെ സാമുവൽ എന്ന കിളവൻ പറഞ്ഞത്........
" ആണുങ്ങൾ ഉമോജയിലെ
മുള്ളുവേലിക്കുള്ളിൽ താമസമില്ലാ..
എന്നേയുള്ളൂ..... ഈ പെണ്ണുങ്ങൾക്ക് ചുറ്റും ഇത്രയും ചെറിയ കുട്ടികൾ പെരുകിയത്...
ഓർണമെൻ്റ് വിൽപ്പനക്കും... സാധങ്ങൾ വാങ്ങാനും തൊട്ടടുത്ത ടൌണിൽ
പോകുമ്പോൾ....അനുയോജ്യരായ പുരുഷമ്മാരെ വശീകരിച്ച്...രാത്രി കാലങ്ങളിൽ ആരും കാണാതെ കുടിലിലെത്തിക്കും... " എന്നാണ് !
സാമുവൽ കിളവൻ പറഞ്ഞ പോലെ.....
ഇങ്ങനെ അമാവാസി നാളിലെ കറുത്ത വാവുള്ള രാത്രികളിൽ ഈ "No men Village"-ൽ
മാനത്തു നിന്നും ഗന്ധർവ്വമ്മാർ ഭൂമിയിൽ ഇറങ്ങുന്നുണ്ടെന്നതിൻ്റെ അടയാളങ്ങളാണ്...
ഈ കമ്പിവേലിക്കുള്ളിൽ നിറഞ്ഞ
കുട്ടിപ്പട്ടാളം......
ഒരു പെണ്ണിനും.. ആണിനെ ഒരിക്കലും
ട്രെസ്സ്പാസ്സേഴ്സ് ആയി വളരേക്കാലം
ദൂരെ നിർത്താനാവില്ല..... പെണ്ണിനേയും...
...................🙏...............
yokoob rachana yakoob...✍️