എന്തി... നിപ്പാ....ഇപ്പം
Updated: Jun 13, 2019
പ്രജനന......
"ഇന്നു മുതൽ പ്രജനന കാലം തുടങ്ങി ജാഗ്രതൈ."............
രാവിലെ ടി.വി തുറന്നപ്പോൾ തന്നെ മനോരമ ന്യൂസിൽ കേട്ട വാർത്തയാണ്.
നിങ്ങൾക്കെന്തെങ്കിലും മനസ്സിലായോ? അന്ന്....
എനിക്കൊന്നും മനസ്സിലായില്ല. അതു വാലു മാത്രം കേട്ടതു കൊണ്ടായിരിക്കുമോ ?
ആദ്യത്തെ "വ" വിട്ടു പോയി.
TV ചാനൽ പെട്ടെന്ന് മാഞ്ഞു മറയുകയും ചെയ്തു. കേട്ടതിന്റെ വ്യക്തതക്കും അർത്ഥത്തിനും തപ്പുകയായി ഞാൻ.
മനസ്സിലാവാത്ത ഈ കടുത്ത വാക്ക് മലയാള മനോരമയുടെ ആരോടൊക്കെയോ ഉള്ള പക തീർക്കലാവുമോ?.......
ഏതായാലും എന്തോ വലിയൊരു ആപത്ത് പതിയിരിക്കുന്ന വാക്കാണെന്ന് മാത്രം മനസ്സിലാക്കി.
"പ്രജനന" എന്ന വാക്കിന്റെ അർത്ഥം കിട്ടാത്ത അങ്കലാപ്പ് മാറാൻ ഞാനൊരു മിടുക്കനായ മലയാളം പി ജി കഴിഞ്ഞ എന്റെ സുഹൃത്തിന്റെ മകനോട് ഫോൺ ചെയ്ത് ചോദിച്ചപ്പോൾ...
പ്രതിക്രിയ വാദികൾ........താ... ത്വിക അവലോകനം... എന്നൊക്കെ പറയുമ്പോലുള്ള.... തടി തപ്പുന്ന മറുപടി തന്നു എന്നല്ലാതെ
ശരിക്കുള്ള അർത്ഥം പറഞ്ഞു തരാൻ കഴിഞ്ഞില്ല.
എന്നിട്ടും എന്റെ മനസ്സിൽ..... ആ അവഗണിച്ച "പ്രജനന കാലം" തന്നെ..
കയ്യിൽ മലയാളഭാഷാ നിഘണ്ടുവും ഇല്ലല്ലോ.......
അപ്പോഴാണ് കൊഴിഞ്ഞു പോയ നന്തിയിലെ മുമ്പത്തെ ഒരു
ഭാഷാ വസന്തത്തെക്കുറിച്ച് ഓർത്ത് പോയത്.
35 വർഷം മുമ്പ് എന്റെ വീട്ടിന് "രചന
" എന്ന പേരു തന്ന....
(സാധാരണ ഇത്തരം കർമ്മങ്ങൾ ചെയ്യുന്നത് സെയ്യിദു മാരാണല്ലോ! അതു കൊണ്ടു്)
സെയ്യിദ് "ആർ.വി. കുമാരൻ എന്ന രാമം വീട്ടിൽ കുമാരനെ "........
രചന എന്ന പേരു തന്നതിനും,
പഠിക്കുന്ന കാലത്ത് പ്രസംഗ മത്സരത്തിന് പ്രസംഗം എഴുതി തന്നതിനും, ഇത്തരം കടുത്ത വാക്കുകൾക്ക് പലപ്പോഴം നിഘണ്ടു ആയി വർത്തിച്ചതിനും.......
ഒരിക്കലും പ്രതിഫലം നൽകാൻ അവസരം നൽകാതെ അകാലത്തിൽ ഓർമ്മയായ "ആർ വി" യെ ആദരപൂർവ്വം ഓർമ്മിക്കട്ടെ !
1977- 78ൽ വിദേശികളടക്കമുള്ള
ഒരു ഡെപ്യൂട്ടേഷൻ കോഴ്സിന്
എറണാകുളം പള്ളിമുക്കിലെ
ഇന്റോ നോർവീജിയനിൽ ഞാൻ പഠിക്കുന്ന കാലത്ത് ....
കലൂരിലെ "വീക്ഷണം "
ഓഫീസിലായിരുന്ന യു.കെ. കുമാരനെ .....
ഇന്നത്തെ "തച്ചം കുന്നിന്റെ "കഥാകാരനായ യു.കെ. കുമാരൻ ...
നന്തിയിൽ സ്ഥിരം തമ്പടിക്കാരനാണെങ്കിലും....
യു.കെ.യെ അന്നെനിക്ക് പരിജയ
പ്പെടുത്തി തന്നത് ആർ.വി. കുമാരനാണ്
"ഇത് നമ്മുടെ കൊച്ചു അനുജനാണു് "കൊച്ചിയിൽ ഒരു കോഴ്സിന് വരുന്നുണ്ട്...എന്ത് ആവശ്യണ്ടെങ്കിലും അവിടെ വന്നാൽ സഹായിക്കണമെന്ന്" ആർ. വി സുഹൃത്തായ യു. കെ. യോട് ആഭ്യർത്ഥിച്ചു...
എന്റെ നോട്ടത്തിൽ രണ്ടു പേരും സാഹിത്യ "കുമാരന്മാർ " തന്നെ........
യു.കെ. കുമാരൻ സാഹിത്യം എഴുതി ചെങ്കോലും കിരീടവും വെച്ചപ്പോൾ,
എന്നും സാഹിത്യ പുസ്തകങ്ങളിൽ
രണ്ടു കണ്ണും നട്ടു... പുസ്തകങ്ങളുടെ മേലെ തന്നെ ഉറങ്ങുന്ന, ആരോടും ഒരു വിദ്വേഷം ഒരിക്കലും ഇല്ലാത്ത, സ്നേഹത്തിന്റെ ഭാഷ മാത്രം അറിയുന്ന, ഒരിക്കലും എഴുതാത്ത സാഹിത്യ കോശത്തിന്റെ ഒരു (Power Bank ) പവർ ബാങ്ക് തന്നെ ആയിരുന്നു ആർ വി എന്ന് അറിയപ്പെട്ടിരുന്ന ആർ വി കുമാരൻ എന്നത് പലർക്കും അറിയില്ല......
നമ്മൾ പറഞ്ഞു തുടങ്ങിയത് "പ്രജനന" ത്തെ കുറിച്ചാണല്ലോ?
ന്യൂസിൽ എനിക്കു വി ട്ടു പോയ ..
വ്വാലിന്റെ മുമ്പത്തെ "വ" വവ്വാലിന്റെ ആദ്യ അക്ഷരമായ "വ" ആയിരുന്നു.
ഇന്നു തൊട്ട് ഡിസംബർ - ജനവരി മാസങ്ങളിൽ വവ്വാലുകളുടെ പ്രജനന ഘട്ടമായതിനാൽ നിപ വൈറസിന്റെ തോത് വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന്
കണ്ടെത്തിയതിനാൽ ജാഗ്രത പുലർത്തണമെന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശമാണ് മനോരമ പറഞ്ഞത്.
നിപ എന്ന വൈറസിന്റെ പ്രജനന കാലം എന്നു പറഞ്ഞാൽ......
പ്രജനനം - സന്താനോൽപാദനം എന്നായിരിക്കില്ലേ...... പെറ്റു പെരുകൽ..
ആർ വി ഇല്ലാത്തതു കൊണ്ട് അർത്ഥം കണ്ടെത്താൻ അല്പം സമയമെടുത്തു...

നിപ്പയുടെ ഭീഷണി ഇപ്പോഴും ഉണ്ടോ എന്നെനിക്കറിയില്ല..... പക്ഷെ ആർ വി യുടെ അഭാവം.... എനിക്ക്
"പ്രജനന" ത്തിന്റെ അർത്ഥം കണ്ടെത്താൻ അല്പം സമയം നഷ്ടടപ്പെടുത്തേണ്ടി വന്നു...
........നന്തി വീണ്ടും വരിക......
എം.കെ. യാക്കൂബ്
രചന.