Thamburaan
Updated: Jun 12, 2021
കാലം മാറി... കഥയും മാറണം...
“നെപ്പോളിയനു സീസറോടും....
സീസറിന് അലക്സാണ്ടറോടും, അലക്സാണ്ടർക്ക് ഐതിഹ്യപുരുഷനായ ഹെർക്കുലീസിനോടും അസൂയ ഉണ്ടായിരുന്നു” എന്ന് ആംഗലേയ തത്ത്വചിന്തകനായ ബർട്രൻഡ് റസ്സൽ എഴുതിയിട്ടുണ്ട്.
അത് മഹാന്മാർ തമ്മിൽ.....
ആയിക്കൊള്ളട്ടേ....
പക്ഷെ അതിവിടെ നമ്മൾ നാട്ടുകാർ തമ്മിൽ.. എന്തിന് വേണം......?
നമ്മുടെ നാട്ടിലെ നല്ലവരിൽ നല്ലവരായ ആരെങ്കിലും...
അവരുടെ സ്വന്തം നാട്ടിൽ ജീവകാരുണ്യ പ്രവർത്തനമായോ... സാമൂഹ്യരംഗത്തോ.... എന്തെങ്കിലും ഭീമമായ സംഭാവന ചെയ്താൽ അത് നെെഗറ്റീവ് കോർണറിൽ നിന്നും കണ്ട് ...
അവരുടെ പിന്നാമ്പുറം ചികഞ്ഞ്...
കെട്ടുകഥകൾ വരേ ഉണ്ടാക്കി അസഹിഷ്ണുത കാണിക്കുന്നത്
നല്ലൊരു പ്രവതയല്ലാ......
സ്വന്തം പോക്കറ്റിൽ നിന്നും ഒരു ചിലവും ഇല്ലാതെ ....
പൊതുജ്ഞാനവും....
വലിയൊരു വിദ്യാഭ്യാസവും ഇല്ലാതെ
വിവരമുള്ളവരുള്ള സദസ്സിൽ പോലും കുറഞ്ഞ വാക്കുകൾ ബൈൈ ഹാർട്ട് ചെയ്ത് അത് അക്ഷരസ്ഫുടതയിൽ സദസ്സിൽ കസർത്തി ആളാവുന്ന ചില ഇത്തിക്കണ്ണികളേ നമുക്ക് കാണാം....
അവർക്ക് സ്തുതി പാഠകരും ഉണ്ട്. സ്ഥാനമാനങ്ങൾ ആ ഗാംങ്ങ് ബലത്തിലൂടെ ആണ് അവർ പിടിച്ചു പറ്റുക.
അതിൽ നിന്നും വിത്യസ്ഥനായി...
തന്റേത് തികച്ചും സഹായ ഹസ്തം തന്നെ എന്ന് കർമ്മം കൊണ്ട് ഏറെ തവണ തെളിയിച്ച വ്യക്തിത്വങ്ങളും നമുക്കിടയിൽ തന്നെ ഉണ്ട്......
ഒരു കൂട്ട കല്ല്യാണത്തിലൂടെ നമ്മുടെ കണ്ണൻ മാതൃകയായി കാണിച്ചു തന്നത് അതിലൊന്നാണ്....
വേണ്ടത്ര പ്രശംസ നൽകുന്നതിന് പകരം വിമർശിച്ചു പോയെങ്കിൽ..... അത് മാപ്പർഹിക്കാത്ത തെറ്റാണ്....
എത്ര സമ്പന്നരുള്ള നാടാണ് നമ്മുടേത്...
ആർക്കും തോന്നാത്ത ഇത്തരം മനസ്സുകളെ നമുക്കൊന്ന് നമിച്ചു കൂടേ.....
ഇങ്ങനെ ജന്മാന്തരങ്ങളായി പ്രാർത്ഥന കിട്ടുന്ന മറ്റെന്തു കർമ്മമാണുള്ളത് ?
അതിലൂടെ ഇനി എത്ര ജന്മങ്ങളാണ് ഉണ്ടാവുക. ഓരോ ദിനരാത്രങ്ങളിലുംം സൗഭാഗ്യരതി ദാദാവിനെ സ്മരിക്കാത്തവർ
ഇതിൽ ഉണ്ടാാവില്ല..
നാം ഇന്ത്യക്കാരുടെ പുരോഗതിയുടെ മുരടിപ്പിന് ഒരു കാരണം....
വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും, അസൂയയും....പൂച്ഛവും വെറുപ്പുമാകാം....
മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും തീർത്ത് അതിശയിപ്പിച്ച തച്ചൻ.. ജാതിയിൽ നീചനെന്ന പോോലേ...
ശാരീരിക അധ്വാനത്തെ അവമതിച്ചതിന് ആയിരിക്കാം...
ചിലപ്പോൾ ആർഷഭാരത സംസ്ക്കാരം പിന്നീട് വരും തലമുറകളോട്
മാപ്പ് പറയേണ്ടി വരിക.
കല്പണിക്കാരനേയും കവിയേയും ഒരു പോലെ കാണാത്ത സംസ്ക്കാരം
അധമത്വം ആണെന്നാണു് ബുക്കർ ടി. വാഷിംഗ്ടൺ പറഞ്ഞത്...
ഞാൻ കേട്ട പിറുപിറുപ്പിന് ഞാൻ തന്നെ ഇവിടെ അസൂയക്കാർക്ക് ഒരു മറുപടി കൊടുക്കുകയാണു്. .
എന്തെന്നാൽ......
പണ്ടൊക്കെ ഹാജിയാര് പേരു പോലും ചേർക്കാതെ പണിക്ക് ആശാരി വന്നോ, ചെത്തിക്കെട്ടിന് കുറുപ്പ് വന്നോ......
എന്നൊക്കെയാണ് ചോദിക്കുക.
അന്നൊക്കെ അത് കേൾക്കുന്നത് ആശാരിക്ക് സന്തോഷവും കുറുപ്പിന് അഭിമാനവും ആയിരുന്നു,.
പക്ഷെ ..ഇന്ന് അത് വേണ്ട. കാലം മാറി...ഇത് ന്യൂജെൻ യുഗമാണു്.. ഇനി ഹാജിയാക്കമ്മാർ ശ്രദ്ധിച്ചു വിളിച്ചാൽ മതി............
ഋഗ്വേദത്തിൽ വർണ്ണം എന്നാൽ തൊഴിൽ പരമായ തരം തിരിക്കലാണ്.
കണ്ണന്റെ പേരിന് മുമ്പ് വർണ്ണം ചേർത്താണ് ഗദകാലത്ത് അറിയ
പ്പെട്ടിരുന്നത് പോൽ.....
അതിപ്പോൾ പേരിന്റെ കൂടെ ഇല്ല (missing) എന്ന പരാതിയാണ് ചിലർക്ക്.......
പരാതിക്കാരുടെ സംശയം ഞാൻ തീർത്തു തരാം......
"വർണ്ണം കർമ്മത്തിൽ അധിഷ്ഠിതമാണു്"
എന്നാണ് മനുസ്മൃതിയിൽ പറയുന്നത്.
അതു ചാതുർവർണ്ണ്യം.......
അതിനും അക്കാലത്ത് തന്നെ മാറ്റം വന്നിട്ടുണ്ട്.
ഉദാഹരണത്തിനു് ആദ്യകാലങ്ങളിൽ രാജാവായിരുന്ന വിശ്വാമിത്രൻ, ശുദ്രരായിരുന്ന വ്യാസൻ, മാതംഗൻ തുടങ്ങിയവർ പില്ക്കാലത്ത് ബ്രാഹ്മണരായെന്നാണ് ഹിന്ദു പുരാണങ്ങൾ പറയുന്നത്....
എന്തുകൊണ്ടു നമുക്കും ആയിക്കൂടാ.......
കണ്ണന്റെ പുതിയ കർമ്മ മണ്ഡലവും
ആരോഹണാശുഭമാണു താനും.
എന്റെ ആഗ്രഹം പറയാം...(സ്വകാര്യ ആഗ്രഹം മാത്രം)
അറിവുകേടാണെങ്കിൽ ക്ഷമിക്കുക.
ഞാൻ കണ്ണന്റെ വിനീത ആധാരകനാാണ്..
അങ്ങ് അബ്രഹ്മാണിത്വം വെടിഞ്ഞ്, ശുദ്ദ ബ്രാഹ്മണത്വം സ്വീകരിച്ചു ...
ഒരു യഥാർത്ഥ ബ്രാഹ്മണനായി ഈ ദുഷ്ടപരിഷകളെക്കൊണ്ടു തന്നെ...
"തമ്പ്രാൻ " എന്നു വിളിപ്പിക്കണം.....
ശ്രമിച്ചാൽ അങ്ങേക്ക് അതാവുമെന്നറിയാം....
വാശിവേണം.........
ആരും കേൾക്കാതെ ആദ്യം ഞാനൊന്ന് ഉറക്കെ വിളിച്ചോട്ടേ....
ത..........മ്പു..........രാ.........നേ..........
നന്തി വീണ്ടും വരിക
എം.കെ. യാക്കൂബ്
രചന