top of page

"തത്ത്വമസി "

Updated: Jul 10, 2020"തത്ത്വമസി "

മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെ ക്ഷേത്രവും കാലാന്തരങ്ങളായി

ശബരിമലയുടെ ചരിത്രം തൊട്ട് ഇന്നും ജീവിച്ചിരിക്കുന്ന സത്യങ്ങളായി അവിടെ നില നിൽക്കുന്നു.

മക്കംപുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ച വാവർ, അയ്യപ്പന്റെ വിശ്വസ്ഥനായ

അംഗരക്ഷകനായിരുന്നു.


കാട്ടിലൂടെ കടന്നുപോകുന്നവർക്ക് വന്യ മൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാൻ അയ്യപ്പൻ വാവരെയാണ് അന്ന് ചുമതലപ്പെടുത്തിയത്.

അപ്പോൾ തിന്മഭൂമി ചോദിക്കും അന്ന് ഇസ്ലാം ഉണ്ടായിയിരുന്നോ എന്ന്.


ആദി മനുഷ്യൻ ആദം (അലൈസ്സലാം) ആണെന്നതിൽ സംശയമില്ലല്ലോ?

അതു ഞങ്ങളുടെ ആദ്യ പ്രവാചകനാണ്.

അതോടെയാണ് മനുഷ്യവർഗ്ഗം ആരംഭിച്ചത്.

അതിനും ശേഷം മനുഷ്യവർഗ്ഗം എങ്ങിനെ പെരുത്തൂ എന്നായിരിക്കും.?

പറയാം......

ആദം ഒറ്റപ്പെട്ടപ്പോൾ ഒരു ഇണ എന്ന ആവശ്യം വന്നു...


മനുഷ്യന്റെ പ്രായോഗിക ബുദ്ധിയും, അർപ്പണ ബോധവും പരീക്ഷിക്കാനായി

ദൈവം ആദാമിന്റെ മുൻവശം എരുമയേയും, വലതും ഇടതും വശമായി പശുവിനെയും ആടിനെയും പുറകിലായി കുരങ്ങിനെയും നിർത്തി, എന്നിട്ട് അതിലൊന്ന് ഇണയായി

സ്വീകരിക്കാൻ............


സുരേഷ് കോവി കൊടുത്ത പോലെ 4 ഓപ്ഷൻസ് നൽകി.

നാലും ആദം നിരസിച്ചപ്പോൾ അനുയോജ്യയായി ആദാമിന്റെ

സമ്മതത്തോടെ തന്റെ ഇടത്തെ വാരിയെല്ല് വലിച്ചെടുത്ത് പൊട്ടിച്ച് ഹവ്വയെ സൃഷ്ടിച്ചു.


ആ വാരിയെല്ല് വലിച്ചെടുത്ത് പൊട്ടിക്കുന്നതിന്റെ വേദന ഓർത്താൽ ഭർത്താവിന്റെ ഇന്നത്തെ ഒരു ചെറിയ നുള്ളും അടിയും ഭാര്യമാർക്ക് ക്ഷമിക്കാവുന്നതേ ഉള്ളൂ.


ഒപ്പം ഭാര്യ കൂടെയുണ്ടെങ്കിൽ ഭർത്താവിന് ഒരു വാരിയെല്ല് കുറവെന്ന വികലാംഗതയും

മാറി കിട്ടുകയും ചെയ്യും...


അയ്യപ്പനും വാവരും പോലെയാണ്...ഹജ്ജും ശബരിമലയും

ഹാജിമാരും അയ്യപ്പ സ്വാമിമാരും....

ആചാരങ്ങളും

അനുഷ്ഠാനങ്ങളും

എല്ലാം പരസ്പര പൂരകം

ഒന്ന് ഹാജിയാവുന്നു....

മറ്റൊന്ന് സ്വാമിയാകുന്നു....


കർമങ്ങളെല്ലാം താരതമ്യേന ഏകം.


ഹാജിമാർ മുസ്തലിഫയിൽ നിന്ന് കല്ല് പെറുക്കി ജമ്രയിൽ എറിയുന്നതു പോലെ...

അഴുതയിൽ നിന്നെടുത്ത കല്ല് സ്വാമിമാരും കല്ലിടാം കുന്നിൽ ഇടും.....


ഹാജി 7 പ്രാവശ്യം കഅബ ത്വവവാഫ് (വലം വെക്കൽ) ചെയ്യുമ്പോൾ.....


സ്വാമി 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഈശ്വരനിൽ എത്തിച്ചേരുന്നു ....


ഹാജിയുടെ ഉമ്രക്ക് പകരം

സ്വാാമി നെയ്യഭിഷേകംം നടത്തും....


ശരണം വിളി രണ്ടിലും ഉണ്ടു്.

രണ്ടു തരത്തിൽ എന്നേയുള്ളൂ....


ഹാജിയുടെ ടാസ്ക്ക് പ്രസവിച്ച കുട്ടിയെപ്പോലെ പാപം കഴുകി നിഷകളങ്കനായ മനുഷ്യനായി തിരിച്ചു വരിക എന്നതാണ്.


എന്നാൽ സ്വാമിയുടെ ടാസ്ക് ഇത്തിരി കടുപ്പം കൂടിയതാണു്., "തത്ത്വമസി" അത് നീയാണ്.....

ഈശ്വരൻ.....എന്നതാണ്.

തത്ത്വമസിയുടെ അർത്ഥം ഗ്രഹിച്ച് പോയാലേ സ്വാമി എന്ന പരിവർത്തനത്തിന്

പൂർണ്ണതയാകൂ എന്നതാണ് എന്റെ അറിവ്.....


ലോണെടുത്ത് ഹജ്ജിന് പോയാൽ ഹജ്ജ് സ്വീകാര്യമാവാത്തതു പോലെ........

പവിത്രത നേടി പതിനെട്ടാം പടി ചവിട്ടിക്കേറി വരുന്ന

സ്വാമിയെ " തത്ത്വമസി" എന്ന വാക്യമുള്ള ബോർഡാണ് വരവേൽക്കുന്നത്.

തത്ത്വമസിയുടെ അർത്ഥം വളരെ ഗഹനമാണ്.


അത് ശരിക്കും ഉൾക്കൊണ്ട്

തന്നെയാണ് കഴിഞ്ഞ ദിവസം മുനീർ സായ്പ്

"സ്വാമിയേ ശരണമയ്യപ്പാ" എന്ന ജപമാല ചൊല്ലിക്കൊണ്ട് മല കയറിയത്. ഇനി ഡബ്മാസ്റ്റ് കാണിച്ച് ദിക്ർ ചൊല്ലിയതാണോ എന്നും അറിയില്ല.

അല്ല...നാമജപം.... തന്നെ....

ചെന്നിത്തലയും കേട്ടതാണ്.

ഞങ്ങൾ തമ്മിലുള്ള പരസ്പ്പര ബഹുമാനം അതൊക്കെയാണ്. അതു കൊണ്ട് അയ്യപ്പന് നൊന്താൽ വാവർക്കും നോവും..


തത്ത്വമസി എന്നാൽ അത് നീയാണ്, ഈശ്വരൻ.....

ഋഗ്വേദത്തിലെ

ഛാന്ദോഗ്യോപനിഷത്തിൽ നിന്നാണ് തത്ത്വമസി എന്ന മഹാ വാക്യം കടമെടുത്തിട്ടുള്ളത്.


ശ്വേതകേതു എന്ന മുനികുമാരന് പിതാവും ഗുരുവുമായ ആരണിയുടെ പുത്രൻ ഉദ്ദാലക മഹർഷി.... ഉപദേശിക്കുന്ന വാക്യമാണ് തത്ത്വമസി.....

വാക്യത്തിന്റെ ഗഹനത കൊണ്ടാകണം ഉപനിഷത്തിൽ തന്നെ ഈ വാക്യം ഒൻപത് തവണ ആവർത്തിച്ചത്.


ശ്വേതകേതുവിനെ ഉപദേശിക്കാൻ കാരണം .....


വേദപാണ്ഡിത്യം കഴിഞ്ഞു വന്ന

ശിഷ്യനും.... പുത്രനുമായ ശ്വേതകേതു.....

"താൻ മഹാപണ്ഡിതനായിത്തീർന്നിരിക്കുന്നു" എന്ന അഹംഭാവം.....

ശ്വേതകേതുവിന്റെ ശരീരഭാഷയിലും, മറ്റുള്ളവരോടുള്ള സംസാരത്തിലും, ഇരിപ്പിലും, നടപ്പിലുമെല്ലാം നിറഞ്ഞു നിന്നു കണ്ട ഗുരു ഉദ്ദാലക മഹർഷി ...


അഹങ്കാരിയായ തന്റെ ശിഷ്യൻ ഒന്നും പഠിച്ചില്ല എന്നുറപ്പിച്ചു....


ഉദ്ദാലക മഹർഷിയുടെ ഒറ്റ ചോദ്യത്തിന് മറുപടി കണ്ടെത്താൻ കഴിയാതിരുന്ന ശ്വേതകേതു, താൻ അഹങ്കരിച്ച പാണ്ഡിത്യം പൂർണ്ണതയിൽ എത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു.


പിന്നീട് ഉദാഹരണ സഹിതം മഹർഷിയിൽ നിന്ന് "തത്ത്വമസി" എന്താണെന്നു് സ്വായത്തമാക്കുകയാണ്

ശ്വേതകേതു.....


അങ്ങിനെ " തത്ത്വമസി" യുടെ അർത്ഥം ഉപദേശിക്കാൻ 15 ദിവസം പട്ടിണിക്കിട്ടും അല്ലാതെയും ഒരു മാസത്തോളം സമയമെടുത്ത് ഒമ്പത് പ്രാവിശ്യമായി

ഉപദേശിക്കേണ്ടി വന്നു ശ്വേതകേതുവിനെ...


തത്ത്വമസി.....

(തത് – അത്, ത്വമസി – നീ, )

ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു.

“തത്ത്വമസി ശ്വേതകേതോ”

എന്ന് !

ഇന്ന് ഇതൊരു രാഷ്ട്രീയ കച്ചവടമാക്കിയ രാഷ്ട്രീയക്കാരെ

ഉപദേശിക്കാൻ നല്ലൊരു

മഹർഷിയെ കാണ്ടെത്തണമെന്ന് വിനയാന്വിതനായി രാഷ്ട്രീയക്കാരോട്

അഭ്യർത്ഥിക്കുകയാണ്...

അവർ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ഇനിയും എത്ര സമയമെടുക്കും എന്നറിയില്ല..

ഏതായാലും അതു പഠിച്ചിട്ട് മതി

രാഷ്ട്രീയക്കാർ ഇനി ശബരിമലക്ക് പോകാൻ.............:....എന്നാണു് എന്റെ അഭിപ്രായം.....


മാനിഷാദ ....(അരുത്)..... ഇനിയും അയ്യപ്പനെ അപമാനിക്കൽ..............

....................🙏.................

yokoob rachana yakoob.......✍️


82 views0 comments

Recent Posts

See All
Post: Blog2_Post
bottom of page