U. A. Kader
യു എ ഖാദർ.....
............................
''തൃക്കോട്ടൂർ പെരുമ" പൊലിഞ്ഞു.....
["കണ്ണുനീർ കലർന്ന പുഞ്ചിരി" മാഞ്ഞു !]
കൊയിലാണ്ടിക്കാരൻ ഉസ്സങ്ങാൻ്റകത്ത് മൊയ്തീൻ കുട്ടി....ബർമയിലെത്തി [മ്യാൻമാർ] കച്ചവടം തുടങ്ങാൻ തെരഞ്ഞെടുത്തത് ചൈനീസ്- തിബത്തൻ അതിർത്തിയിലുള്ള ബില്ലീൻ എന്ന ഗ്രാമത്തിലെ...ഐരാവതി
നദീ തീരമായിരുന്നു.....
അവിടെ വെച്ച് ബുദ്ധമതക്കാരിയായ മാമൈദി എന്നൊരു സുന്ദരിയുമായി പ്രണയത്തിലാവുകയും.... അത് വിവാഹംവരെ എത്തി... ഒരു മകന് ജന്മം നൽകിയ ശേഷം... വസൂരി ബാധിച്ച് മാതാവ് മാമൈദി മൂന്നാം നാൾ......... ഈ ലോകത്തോട് വിട പറഞ്ഞു...
പിന്നീട് ഏഴ് വയസ്സുവരെ ബാപ്പയും ഉമ്മയും പിതാവ് മൊയ്തീൻ കുട്ടി ഹാജി തന്നെ....
രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ....
ആ യുദ്ധക്കെടുതിയിൽ....
കൈയിൽ കിട്ടിയതും പെറുക്കിയെടുത്ത് നാടണയാൻ ഇറങ്ങിയ മൊയ്തീൻ കുട്ടിയുടെ തോളിൽ.... ഒരു ഏഴ് വയസ്സുകാരനും ഉണ്ടായിരുന്നു.
ഈ കുഞ്ഞിനെ വല്ല അഭയാർഥി ക്യാമ്പിലും ഉപേക്ഷിക്കാൻ മൊയ്തീൻ കുട്ടിയെ ബന്ധുക്കൾ നിർബന്ധിച്ചിട്ടും.....
അതു വക വെക്കാതെ ഈ പിഞ്ചോമനയെ തോളിലേറ്റി... ആ പിതാവ്.... കാടും.. മേടും... വെയിലും മഴയും താണ്ടി....
മലയിറങ്ങിയാണ്....
ഒടുവിൽ ആ യാത്ര കൊയിലാണ്ടിയിൽ വന്നണഞ്ഞത്....
കൊയിലാണ്ടി മാപ്പിള സ്കൂളിലെ
ഗോപാലൻ മാഷ്... തറയും പറയും പഠിപ്പിക്കുമ്പോൾ... മാഷ് പറയുന്ന ഭാഷ മനസ്സിലാവാതെ...
ആ ഏഴു വയസ്സുകാരൻ മിഴിച്ചിരുന്നു.....
പരന്ന മൂക്കും ചെറിയ കണ്ണും വട്ടമുഖവും മഞ്ഞ നിറവുമുള്ള ആ മംഗോളിയൻ
കുട്ടിയെ സഹപാഠികൾ വിചിത്രജീവിയായി കണ്ടു.
കളിക്കാൻ പോലും കൂടെ കൂട്ടാതെ...
ഏകാന്തതയിൽ...സ്വപനങ്ങൾ മാത്രം
കൂട്ടായ ഈ ബാലൻ.....
ആ ഏകാന്തതയിൽ ഇരുന്നാണ്....
"തൃക്കോട്ടൂർ പെരുമ" അടക്കമുള്ള
തൻ്റെ കഥകൾക്കെല്ലാം പിറവി കൊടുത്തത്...
ഒരിക്കൽ ഒരു കല്യാണ ബസ്സിൽ കളിക്കൂട്ടുകാർക്കൊപ്പം ഓടിക്കയറിയതും.. കൂടെയുള്ളവർ
ബസ്സിലെ ഉമ്മമാരുടെ മടിയിൽ ഇരിപ്പിടമുറപ്പിച്ചപ്പോൾ........
അതിൽ ഖാദറിനൊരു ഉമ്മ മടിത്തട്ടില്ലാത്തതു കാരണം....ബസ്സിൽ നിന്നും ആ കുഞ്ഞു ഖാദറിനെ പിടിച്ചിറക്കിയതു കണ്ട...
കുഞ്ഞു ഖാദർ താമസിക്കുന്ന കൊയിലാണ്ടിയിലെ നടുവിൽ
അമേത്തിൻ്റെ തൊട്ടടുത്ത....
വലിയ അമേത്തിലെ അയൽവാസി കൂടിയായ..
സി.എച്ച്. മുഹമ്മദ് കോയ...
ആ കൊച്ചു മോനെ അരികിലടുപ്പിച്ച്...
സാന്ത്വനപ്പെടുത്തിയ ശേഷം.....
വൈക്കം മുഹമ്മദ് ബഷീറിൻ്റെ.... "ബാല്യകാലസഖി" എന്ന നോവൽ കയ്യിൽ കൊടുത്ത്...... വായിക്കാനും ..എഴുതാനും... ഉപദേശിച്ചു വിട്ടു....
അതൊരു തുടക്കമായിരുന്നു.......
യു.എ.ഖാദറിൻ്റെ വാക്കുകൾ....
"താമസിക്കുന്ന വീട്ടിൽ ഞാൻ
ഒരൊറ്റപ്പെട്ട കുട്ടിയായിരുന്നു. ആ വീട്ടിലെ കുടുംബാംഗമല്ല ഞാൻ... എന്ന തോന്നൽ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു..... ഒറ്റപ്പെടലിൽ എനിക്ക് ഏക ആശ്രയം പുസ്തകങ്ങൾ മാത്രമായിരുന്നു.... മറ്റാളുകളോടാകട്ടെ...... എനിക്ക് വെറുപ്പായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദ്യം ഒരു കഥയെഴുതുന്നത്. ‘വിവാഹ സമ്മാനം’ എന്ന പേരിൽ."
നാട്ടു ജീവിതങ്ങളും... നാട്ടുകഥകളും... നാട്ടു മൊഴിവഴക്കങ്ങളും... യു എ ഖാദറിനെ ഗ്രാമത്തിന്റെ കഥാകാരനാക്കി....
വടകര ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണുങ്ങളുടെയും......
മേപ്പയ്യൂരിലെ കണാരപണിക്കരുടേയും...
പുലിമറ ദൈവത്താരുടേയും...
ഭഗവതിച്ചൂട്ടും...
നാടിന്റെ പഴങ്കഥകളും.... വിശ്വാസങ്ങളും...
അങ്ങിനെ... പല ജീവിതങ്ങളെ തൃക്കോട്ടൂർ ചരടിൽ കോർത്ത്...
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും നേടി.....
ഇന്ന്... തൃക്കോട്ടൂർ കഥാകാരനിലൂടെ
നേടിയ .....
തൃക്കോട്ടൂർ പെരുമ തന്നെയാണ് പൊലിഞ്ഞത്..........
മലയാളത്തിന്റെ സ്വന്തം സാഹിത്യകാരനും.. തൃക്കോട്ടൂരിൻ്റെ കഥാകാരനും......
അങ്ങിനെ എന്നെന്നേക്കുമായ്
ഓർമ്മയായ്.....🙏
[അദ്ദേഹത്തിൻ്റെ പരലോകവാസം ധന്യമായി... സ്വർഗ്ഗസ്തനാക്കട്ടെ...]
Yakoob Rachana Nandi.......✍️