കാക്കയും കുയിലും എഴുത്തും നെയ്തും
രസം ഒന്ന് ⭐
കാക്കയും കുയിലും....
എഴുത്തും... നെയ്ത്തും...
ഒരു പോലെ രസം തന്നെ ...........
--------------------------------------
കാക്കയും കറുത്തതാണു്...
കുയിലും കറുത്തതാണ്...
രണ്ടിനേയും കറുത്ത പക്ഷികളായി മാത്രമാണു് നാം കാണുന്നത് .. .....
കാക്കയും...കുയിലും..തമ്മിലുള്ള വ്യത്യാസം..വസന്തകാലം വരുമ്പോഴാണ് എളുപ്പത്തിൽ
തിരിച്ചറിയുക...
വസന്തകാലത്ത്..
കാക്ക.... ക്രാ..... ക്രാ.... എന്നു കർണ്ണകഠോരമായി ശബ്ദിക്കും....
അപ്പോൾ കുയിൽ മധുരമായി പാടുകയാണ് പതിവ്........
വസന്തകാലത്ത് ഇവറ്റകളെ ഇങ്ങിനെയാണു്
പെട്ടെന്ന് വേർതിരിച്ചറിയുക ....
മനുഷ്യർക്കും നസീബിന്റെ കാലം വന്നാൽ....
വസന്തകാലത്തിൽ..കാക്കയേയും കുയിലിനേയും തിരിച്ചറിഞ്ഞ പോലെ
അവരേയും എളുപ്പത്തിൽ തിരിച്ചറിയാം....
കുയിലിന്റെ പാട്ട് കേൾക്കുന്നത് ഒരു "രസം" തന്നെയാണ്.......
ആ രസം പോക്കുന്ന ശബ്ദമായിരിക്കും
കാക്കയുടേത്.....
പക്ഷെ.......എഴുത്തും നെയ്ത്തും ഒരു പോലെ രസം നൽകുന്നതാണു്...
നൂലുകൊണ്ടു തുണി നെയ്യുമ്പോൾ...... എഴകൾ അകത്തിയും... അടുപ്പിച്ചും... ഒറ്റയായും..... ഇരട്ടയായും...ചതുരത്തിലും...കോണിച്ചും ചേർത്ത് നെയ്താണ്.... ഒരു തുണി നെയ്തെടുക്കുന്നത് ...
അതുപോലെ തന്നെയാന്നു് ഒരു എഴുത്തുകാരന്റെ രചനയും......
ജീവിതാനുഭവത്തിന്റെ നിറവിൽ
സ്വാഭാവിക ചേർത്തെഴുത്ത് വന്നു പോകും....
എഴ പിരിഞ്ഞു വായിച്ച്... അതു ദുഷ്ടലാക്കാക്കി വക്രീകരിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും വായനക്കാരുടെ കൂട്ടത്തിലും കാണാം......
അതിലെ കഥാപാത്രങ്ങൾ താനാണോ.. എന്നു സ്വയം സംശയിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിമാരും അക്കൂട്ടത്തിൽ ഉണ്ടാകും....
എഴുത്ത് അധികവും ഭാവനാ സ്രിഷ്ടികളാണ്..
എഴുത്ത് നന്നായാൽ.. വായിക്കാൻ "രസം" കൂടും... അങ്ങിനെ യഥാർത്ഥ വായനക്കാരുടെ എണ്ണം കൂടുന്നതും ഒരു "രസം" തന്നെയാണ്...
രസം കൂടിയാൽ വയനക്കാരൻ ലൈക്കടിക്കും...
"അരസി''കർ അതു മുടക്കും....
വായനക്കാരന്റെ രസം കുറയാതിരിക്കാൻ
ഗ്രന്ഥകാരൻ ഒരുപാട് ക്ലേശം സഹിക്കേണ്ടിയും വരും...
ഒന്നും വിചാരിക്കരുത്...
ഒരു രസത്തിന് വെറുതെ എഴുതിയതാണ്....
[രസം തുടരും അടുത്ത ലക്കത്തിൽ...]
............... തുടരും.............
Yakoob Rachana......