വന്നെത്തീ സ്ഥാനാർത്ഥീ
വന്നെത്തീ സ്ഥാനാർത്ഥീ

മുളവടി യറ്റത്തൊരു കൊടിയും ചുഴറ്റി
കോണീ കയറിയും കൊള്ളുകൾ ചാടിയും
വെളിച്ചപ്പാടെത്തുന്ന വരവിന്റെ കാലമായ്
വാളില്ലാ കൈ രണ്ടും കൂപ്പുകയ്യാക്കിയും
സ്ഥാനാർത്ഥി വരവായീ വടകരക്കാരേ..
ഉഷ്ണത്തെ വെല്ലുന്ന മത്സരച്ചൂടിലും
നെടുകെ പടർത്തിയ ചിന്തിയ ചിരിയുമായി
ഭവ്യ ഭാവത്താൽ എളിമാ.. വിതറിയും..
വാഗ്ദാനം വിളമ്പിയും..
സ്വയം കേമനെന്നരുളിയും വണങ്ങുന്നു കേഴുന്നൂ നിരങ്ങുന്നു വോട്ടിനായ്
എത്തുന്നൂ എല്ലോട്ത്തും
സുന്നത്തിനും മയ്യത്തിനും
താലികെട്ടൊന്നിനും
പേറിനും ചാവിനും ക്ഷണിക്കാതെ വന്നെത്തും ഒടുങ്ങാത്ത സ്നേഹത്താൽ
ഒടുവിലുരുവിട്ടും... ഒരു വോട്ടെനിക്കെന്ന്
മൂക്കട്ട തുടക്കുന്നു.. മുത്തം കൊടുക്കുന്നൂ
ഡെറ്റോളിൽ കഴുകുന്നൂ ..മനം പുരട്ടകറ്റന്നൂ
നെടുകെ ചിറി വിടർത്തിയും
അസ്സത്തെന്ന് മന്ത്രിച്ചും.... നീങ്ങുന്നൂ വന്നോട്ടേ മൂക്കട്ട വേറേയും...
മഴക്കെടുതി വേനൽക്കെടുതി മത്സരക്കെടുതിക്കും.. അറുതിയായ്
ആധിയും വ്യാധിയും മോദിയും മാറ്റിത്തരേണമേ.. ഭരണ മാറ്റത്തിന്
സാന്ത്വനമായ് ദുരവസ്ഥ മാറട്ടേ...
വന്നെത്തീ സ്ഥാനാർത്ഥി.....
.......... നന്തി വീണ്ടും വരിക.........
എം.കെ. യാക്കൂബ്
രചന