top of page

Welcome 2 Kerala


അന്യസംസ്ഥാന തൊഴിലാളികളേ.....


ദൈവത്തിന്റെ സ്വന്തം

നാട്ടിലേയ്ക്ക് സ്വാഗതം....

[ Welcome to Kerala & nice to meet you...]

🙏🏻

അതിഥികളെ സ്വാഗതം ചെയ്യുക എന്നത് ആർഷഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകമാണ്...


ഞങ്ങൾ നിങ്ങളെ കൂപ്പു കയ്യോടെ സ്വീകരിക്കുന്നൂ.......


ഒപ്പം ഒരു അപേക്ഷയോടെ ...


keep our Kerala tidy & neat..


ഈനാട്:


കള്ളന്മാരുള്ള ഗ്രാമത്തിൽ മറ്റു കള്ളമ്മാർ വരില്ലെന്നതാണു് തസ്ക്കര മര്യാദ....


നമ്മുടെ നാട്ടിൽ ഒരു കാലത്ത് മോഷണം എന്നു പറയാൻ " തേങ്ങാ മോഷണം" മാത്രമേ കാര്യമായി പറയാൻ ഉണ്ടായിരുന്നുള്ളൂ.....


ഉരുളി ആയാൽ വൻ കളവും.....


അതും അന്ന് കളവു മുതൽ വാങ്ങാൻ ആളുകൾ ഉള്ളതു കൊണ്ടു മാത്രം...


സംഗതി ഏതായാലും ഇവിടെ കളവ് പാടെ നിന്ന് പോയത്..... കട്ടവനെ തെങ്ങിൽ കെട്ടിയിട്ടടിച്ചും...... കാലടിച്ചു മുറിച്ചും തന്നെയാണ്... അത് നിയമം അവശ്യ സമയത്ത് പൊതുജനം തന്നെ കയ്യിലെടുത്ത കാലം... ഇന്നത് നടക്കില്ല...


ഇന്ന് കള്ളവും പൊളിവചനവും എള്ളോളമില്ലാത്ത ഈനാട്... ഇറക്കുമതി തസ്കര വീരന്മാരുടെ തിരിട്ടു ഗ്രാമമായി മാറുകയാണോ....?


ഇതെഴുതാൻ കാരണം....


കഴിഞ്ഞ ദിവസം രണ്ടു ജനമൈത്രി പോലീസുകാർ എന്റെ വീട്ടിൽ വരികയുണ്ടായി...


വരവിന്റെ ഉദ്ദേശം തീരദേശ സർവ്വേ ആയിരുന്നെങ്കിലും...

ഒരു അപകട മുന്നറിയിപ്പു സന്ദേശവും ഒപ്പം ഉണ്ടായിരുന്നു....


അതിങ്ങനേ... ആയിരുന്നു:


"സാമ്പത്തിക മാന്ദ്യവും, തൊഴിലില്ലായ്മയും കാരണം... പിടിച്ചുപറിയും... ആളപായം ഉണ്ടാക്കുന്ന കളവും... കൊയിലാണ്ടി തീരദേശത്ത് വ്യാപകമാകാൻ സാദ്ധ്യത കൂടിയിട്ടുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.....


അന്യ സംസ്ഥാന തൊഴിലാളി വ്യാജേന അല്ലെങ്കിൽ.. ഒപ്പം നോട്ടോറിയസ് ക്രിമിനലുകൾ രാജ്യത്തിന്റെ വിവിധ തിരുട്ടു ഗ്രാമങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.


ഈ പ്രദേശം... അപായ ഭീഷണിക്ക് സാദ്ധ്യത ഏറെയുള്ള ഏരിയ ആണെന്നും... പരിസരവാസികൾ കൂട്ടായ് ജാഗരൂകർ [vigilant] ആകാൻ....

റെസിഡൻസ് അസോസിയേഷന്റേയും.... വാട്ട്സപ്പ് കൂട്ടായ്മയുടേയും അനിവാര്യതയോടൊപ്പം

നൈറ്റ് പെട്രോളിംഗിനു സഹകരിക്കാനും.....


അസമയത്തും അല്ലാതെയും അപരിചിതരേയും വാഹനങ്ങളേയും കണ്ടാൽ അവരെ ഉടൻ വിവരമറിയിക്കാൻ നിർദ്ദേശിച്ചു..... മൊബൈൽ നമ്പറും തന്നു....


ക്രൂരമായ ആകമണം നടത്തിയാണ് ഈ തസ്ക്കരന്മാരുടെ ആസൂത്രിത കളവിന്റെ

സ്റ്റൈലും .... മടക്കവും.....


തലക്കടിച്ചും.. മർദ്ദിച്ചുമുള്ള കളവ് നടത്തി അവർ മുങ്ങുന്നത് ചിലപ്പോൾ.... നേപ്പാളിലേക്കോ... നോർത്ത് ഇന്ത്യയിലെ പോലീസിനു പോലും എത്തിപ്പെടാൻ കഴിയാത്ത ഏതെങ്കിലും തിരുട്ടു ഗ്രാമത്തിലേക്കോ ആയിരിക്കും..


അവിടെയെത്തി ഈ ക്രിമിനൽസുകളെ പിടികൂടുക എന്നത് പലപ്പോഴും

ദുഷ്ക്കരവും അസാദ്ധ്യവുമാണ്...."


തിരുട്ടു ഗ്രാമങ്ങൾ:


ഉത്തർപ്രദേശിലെ ബദാവുൻ ജില്ലാ ആസ്ഥാനത്തു നിന്ന് 20 കിലോമീറ്റർ അകലെയാണ് ധനപുര എന്ന ഗ്രാമം.. മോഷണം കുലത്തൊഴിലായി കാണുന്ന ഗ്രാമം. കവർച്ച നടത്തിയ പണം കൊണ്ട് ഏക്കർ കണക്കിനു ഭൂമി വാങ്ങിയ ഗ്രാമവാസികൾ..


തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്തുള്ള തിരുട്ട് ഗ്രാമത്തെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാവില്ല.. കൃത്യമായ പ്ലാനിങ്ങും ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി മോഷണം നടത്തുന്നവരുടെ നാട്.


തിരുട്ട് ഗ്രാമക്കാർ ജയിലിലായാലും... അവരുടെ ബന്ധുക്കൾ പട്ടിണിയിലാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.


തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘങ്ങളും മോഷണത്തിനായി എത്തുന്നത്.

ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും..... ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തലവന് കൈമാറും....


പുരാതന കാലം മുതൽ തന്നെ മോഷണം. കുല തൊഴിൽ ആക്കിയ ട്രൈബുകൾ.... ഇത്തരം ട്രൈബുകൾ ഇന്ത്യയിൽ പത്തിൽ കൂടുതൽ കാണും.


വിദ്യാഭാസം ഇല്ലെങ്കിലും... കുലത്തൊഴിലിൽ സാങ്കേതിക വിദഗ്ധർ തന്നെ ഇവർ....


കുറ്റകൃത്യങ്ങളിൽ ജന്മവാസനയുള്ളവർ വസിക്കുന്ന.... മതിലുകളാൽ ചുറ്റപ്പെട്ട തിരുട്ടുഗ്രാമങ്ങളിൽ ഒരിക്കൽ അകപ്പെട്ടാൽ ഒരു മടങ്ങിവരവ് അസാധ്യവുമാണ്.....


ഒരു ഫോൺ നമ്പരോ... വാഹന നമ്പരോ.... മാത്രമായിരിക്കും ഒരു അന്വേഷണ സംഘത്തിന്റെ തുമ്പ്.....


ഈ ചെറിയ തുമ്പുമായി നൂറുകണക്കിനു ഫോൺ നമ്പറുകൾ പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പൊലീസ് ദുർല്ലഭം കുറ്റവാളികളുടെ അടുത്തെത്തുന്നത്.


അപ്പോഴേക്കും.....

വിക്രമാദിത്യ കഥയിൽ വേതാളം ചോദിക്കുന്ന കുഴപ്പം നിറഞ്ഞ ചോദ്യങ്ങളെറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ ആശയ കുഴപ്പത്തിലാക്കി കള്ളന്മാർ അപ്രത്യക്ഷരാകും.


പൊങ്ങുന്നത് വടക്കേ ഇന്ത്യയിൽ എവിടെയെങ്കിലുമുള്ള കുഗ്രാമത്തിലുമായിരിക്കും.


മോഷണം കുലത്തൊഴിലായി എടുത്തവരുടെ സ്ഥലത്തെത്തി അവരെ പിടികൂടുന്നത്.... പലപ്പോഴും ജീവൻ പണയം വച്ചുള്ള കളിയാണ് ....."

---------------------------------------------------------------

ശരിയാണ് .....കേരളത്തിലേയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക് തുടരുന്നു. ഇവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. കേരളത്തിലെ സർക്കാരിതര തൊഴിൽ മേഖലയിൽ 60 ശതമാനവും അന്യസംസ്ഥാന തൊഴിലാളികൾ കയ്യടക്കി.


ഇത്തരം തൊഴിലാളികളിൽ 45 ശതമാനവും ബംഗാളികളാണ്. കൊൽക്കത്ത വഴി കടക്കുന്ന ബംഗ്ളാദേശികളും.. ആസ്സാമി കളും മറ്റും ഇതിൽപ്പെടും.


ഇവരുടെ ഒറിജിനൽ ഐഡന്റിറ്റിയോ... ക്രിമിനൽ പശ്ചാത്തലമോ... നമ്മൾ പൂർണ്ണമായും നിർമ്മാർജനം ചെയ്ത മാരക രോഗങ്ങളെ ഇവർ തിരിച്ച് കൊണ്ടു വരുന്നതിനെ കുറിച്ചോ.. ആരും വ്യാകുലരല്ലാ.... [ not bothered at all ]


കേരളത്തിന്റെ തൊഴിൽ മേഖലയിലുള്ള പഴയ പ്രൗഡി കെടുത്തിയും.... നമ്മെ മടിയന്മാരാക്കി കൊണ്ടും....

അന്യ സംസ്ഥാനക്കാർ.......

ഒരു വർഷം 25000 കോടി രൂപയ്ക്കുമേൽ പുറത്തേക്കു കൊണ്ടു പോകുന്നുത്.... വലിയ മാലിന്യ കൂമ്പാരങ്ങൾ ഇവിടെ കുന്നു കൂട്ടി ബാക്കി വെച്ചാണ്....


നന്മുടെ പഴയ അവസ്ഥയല്ല

ഇന്നത്തേത് എന്നോർക്കുക ....


സാമ്പത്തിക മാന്ദ്യം നമ്മുടെ നാടിനേയും

കാർന്നു തിന്നാൻ തുടങ്ങി കഴിഞ്ഞു.... തൊഴിലില്ലായ്മയും പട്ടിണിയും അന്യമായിരുന്നത്...

തിരിച്ചെത്തി നന്മുടെ തല തന്നെ ചൊറിഞ്ഞു തുടങ്ങി...


കേരളത്തിലെ ഈ അന്യ സംസ്ഥാനക്കാരുടെ അതി ബാഹുല്യത്തെ

എങ്ങിനെ കേരളത്തെ ബാധിക്കും എന്നത് ഓരോ മലയാളിയുടെയും ചിന്തയിൽ ചികയേണ്ടതാണു്...


NB :

നാം കേരളക്കാർ ഗൾഫിലും അന്യ സംസ്ഥാഥാനങ്ങളിലും ജോലി ചെയ്യുയുന്നില്ലേ.... എന്ന

ന്യായമായ ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികം,... മറുപടി പറയാം in advance......


1- ഗൾഫിൽ പകർച്ച രോഗമുള്ളവർക്ക് വിസയില്ല... എന്നോർക്കുക...


2- pcc യും പാസ്പോർട്ടും ഉള്ളവർക്കേ വിസയുള്ളൂ....ക്രിമിനൽസിനെ അങ്ങോട്ട്

അടുപ്പിക്കില്ല...


3-ഹെൽത്ത് കാർഡും ഐഡന്റിറ്റിയും നിർബന്ധവുമാണ്..


4- താമസസ്ഥലങ്ങൾ ഹൈജീനിക്ക് ആയിരിക്കണം....... മുൻസിപ്പാലിറ്റിയും വേണ്ടപ്പെട്ട ഹെൽത്ത് ഡിപ്പാർട്ട്മെൻറുകളും ഫ്രീക്വന്റ് പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്....


5- അവിടുത്തെ നാട്ടുകാർ ഫാമിലിയായി താമസിക്കുന്ന ഏരിയയിൽ ബാച്ചിലേഴ്സിന് താമസത്തിന് അനുവാദമില്ലെന്നത് കൂടാതെ.... ബാച്ചിലേഴ്സിന്റെ ഏരിയ തന്നെ വേറെ പ്രത്യേകം നിശ്ചയിച്ച്

തിരിച്ചിട്ടുമുണ്ട്...


* മലയാളിയുടെ സവിശേഷതയായ ശുചിത്വ ബോധവും സത്യസദ്ധതയും ഏറെ പ്രസിദ്ധവുമാണ്.


* അന്യ സംസ്ഥാാനങ്ങളിൽ പോകുുന്ന മലയാളിയുടെ കാര്യത്തിലും അതി ബാഹുല്ല്യതയും ബഹളവുമില്ല താനും....


അറബിനാടുകളിൽ കൊട്ടാരത്തിലെ ഖജനാവിന്റെ താക്കോൽ ഏൽപ്പിക്കുന്നതു പോലും മലയാളിയുടെ കയ്യിലാണു്..


മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ...


അമ്പതിനായിരം പോലീസുകാർ മാത്രമുള്ള ഒരു സംസ്ഥാനത്ത്......


40 ലക്ഷം അന്യ സംസ്ഥാന

ത്തൊഴിലാളികൾ..... അതിൽ ഏറേയും... ക്രിമിനൽസും.. മയക്കുമരുന്നിനു അടിമകളൂം.. എയിഡ്സ് പോലുള്ള മാരക രോഗങ്ങളുടെ കാരിയേഴ്സും.....


ഭക്ഷണശാലകളിൽ പോലും ഇവർ...


സങ്കൽപിച്ചു നോക്കൂ......


കോടികൾ ചിലവിട്ടും വിയർപ്പൊഴുക്കി മിനക്കെട്ടും തുരത്തി ഓടിച്ച മാരകമായ മലമ്പനി പോലുള്ള രോഗങ്ങളെ വീണ്ടും വാരിപ്പുണരേണ്ട ഗതികേട്.....


ബാച്ചിലേഴ്സ് ആയ ഇവർക്ക് നാം താമസം ഒരുക്കുന്നത്..... കുടുംബയായി സ്വസ്ത

ജീവിതം നയിക്കുന്ന നാട്ടുകാരുടെ വീടുകൾക് തൊട്ടരികേയും.....


പരാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല.... ഇന്ത്യൻ

ഭരണഘടന അനുശാസിക്കുന്നത്.. ഏതൊരു ഇന്ത്യൻ പൗരനും ഇന്ത്യയിൽ എവിടേയും താമസിക്കാം... അതിനുള്ള സുരക്ഷയും സൗകര്യവും അതാതു

കൺസേൺഡ് അഡ്മിനിസ്ട്രേറ്റീവ്സ്

ചെയ്തു കൊടുക്കണമെന്നുമാണു്.....


[ ഇവിടെയുള്ളവർക്കുള്ള സുരക്ഷയ്ക്കും ഒപ്പം പബ്ലിക് നൂയിസൻസിനെതിരേയും

ഐപിസി അനുശാസനവും ഉണ്ടെന്നത് അവഗണിക്കപ്പെടുന്നു..]


അതുകൊണ്ട് അന്യ സംസ്ഥാനക്കാർ വേണ്ടെന്ന് ആർക്കും പറയാൻ പറ്റില്ലെങ്കിലും..... ഒരു മാനദണ്ഡം

വേണമെന്നേ തൽക്കാലം പറയുന്നുള്ളൂ....


ഇവരിൽ വലിയൊരു വിഭാഗം (എല്ലാവരും എന്നല്ല ) പല തരത്തിലുള്ള ലഹരി മരുന്നുകൾക്കും അടിമകളാണ്. അവർ താമസ സ്ഥലത്തിന്റെ തൊട്ടുടത്തുള്ള വീടിന്റെ ഗെയിറ്റിൽ നിന്ന് നേരം പുലരുവോളം ടെലിഫോൺ ചെയ്തു കൊണ്ടിരിക്കുന്നതും കാണാം...


ആണുങ്ങൾ ഇല്ലാത്ത വീടുകളിലെ സ്ത്രീകളും കുട്ടികളും ഭയവിഹ്വലരായ് ഉറക്കമിളക്കുകയാണ് മിക്കപ്പോഴും...


ഇത് എന്റെ പല അടുത്ത സുഹൃത്തുക്കളും

ഗൾഫിൽ നിന്നു പോലും വിളിച്ച് എന്നോട്ട് പങ്കിട്ടതാണ്....


ഒന്നുകൂടി അടിവരയിട്ടു പറയട്ടേ.... അന്വ സംസ്ഥാന തൊഴിലാളികൾ വേണ്ടെന്നല്ല ഇവിടെ പറയുന്നത്.... ഞാനും അതിന്റെ ഒരു ഉപഭോക്താവാണ്.....


അതുകൊണ്ടു് ഇതിനൊക്കെ ലാൻഡ് ലോർഡിന്റെ ഭാഗത്തു നിന്നും.... ഗവർമെണ്ടിന്റെ ഭാഗത്തു നിന്നും ചില മാനദണ്ഡങ്ങളുണ്ടാവുകയും.... തൊഴിലാളികൾ അതു പാലിക്കയും........ നമ്മൾ നാട്ടുകാർ അതിനോടൊക്കെ സഹകരിക്കയും വേണം......

എന്നാണു് ഉണർത്തിയത്....


........ശുഭം.......

എം.കെ. യാക്കൂബ്

രചന

19 views0 comments

Recent Posts

See All
Post: Blog2_Post
bottom of page